Category: Breaking News

വിട്ടുമാറാത്ത ക്ഷീണം, നീര്; കരളിന്റെ ആരോഗ്യം തകരാറിലാവുന്നതിന്റെ പ്രധാന ലക്ഷണങ്ങളറിയാം

മനുഷ്യരുടെ ആരോഗ്യത്തിന് ആധാരമായ ഒട്ടേറെ നിർണായകപ്രവർത്തനങ്ങൾ നടത്തുന്ന അവയവമാണ് കരൾ. ശരീരത്തിനാവശ്യമായ പ്രോട്ടീനുകളുടെയും ഹോർമോണുകളുടെയും ഉത്പാദനത്തിലും ശരീരത്തിലെ വിഷാണുക്കളുടെ ശുദ്ധീകരണത്തിലും പ്രധാന പങ്കുവഹിക്കുന്ന കെമിക്കൽ ഫാക്ടറി എന്നാണ് കരൾ അറിയപ്പെടുന്നത്. കരളിന്റെ ആരോഗ്യം തകരാറിലാകുന്നതിന്റെ പ്രധാനലക്ഷണങ്ങൾ പങ്കുവെക്കുകയാണ് മേരിലാൻഡിൽ നിന്നുള്ള ഫിസിഷ്യനായ ഡോ. കുനാൽ സൂദ്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ശ്രദ്ധിക്കേണ്ട അഞ്ചുലക്ഷണങ്ങളേക്കുറിച്ച് ഡോ.കുനാൽ വിശദമാക്കുന്നത്. ആദ്യത്തേതായി അദ്ദേഹം പറയുന്നത് വിട്ടുമാറാത്ത ക്ഷീണമാണ്. എപ്പോഴും ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കിൽ കരുതൽവേണമെന്ന് വ്യക്തമാക്കുകയാണ് ഡോ.കുനാൽ. വിട്ടുമാറാത്ത കരൾരോഗം ഉള്ളവരിൽ വീക്കം, […]
Read more

ആന്ധ്രാപ്രദേശിൽ കോവിഡ് കേസുകൾ ഉയരുന്നു, രണ്ടു മരണം

ആന്ധ്രാപ്രദേശിൽ കോവിഡ് കേസുകൾ ഉയരുന്നു. വൈ.എസ്.ആർ. കഡപ്പ ജില്ലയിലാണ് രോഗബാധിതരിലേറെയും. ആഴ്ച്ചകൾക്കുള്ളിൽ കോവിഡ് കേസുകൾ എട്ടായി ഉയരുകയും രണ്ടു മരണങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്. കഡപ്പയിലെ രാജംപേട്ടിൽനിന്നുള്ള അമ്പത്തിരണ്ടുകാരനാണ് ഒടുവിൽ മരിച്ചത്. പനിയും ചുമയും ബാധിച്ച് വെല്ലൂർ ക്രിസ്റ്റ്യൻ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവേയായിരുന്നു മരണം. കഡപ്പയിൽ നിന്നുതന്നെയുള്ള നാൽപത്തിമൂന്നുകാരനാണ് മരിച്ച മറ്റൊരാൾ. കോവിഡ് പോസിറ്റീവായി സർക്കാർ ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് അന്ത്യം സംഭവിച്ചത്. കഡപ്പ മെഡിക്കൽ കോളേജ് വിദ്യാർഥിയായ ഇരുപത്തിയഞ്ചുകാരൻ നിലവിൽ കോവിഡ് പോസിറ്റീവായി […]
Read more

ബുൻഡി ബ്യൂഗോ എബോള: മനുഷ്യരിലുള്ള പരീക്ഷണത്തിന് ഓക്‌സ്ഫഡ്-സിറം ഇൻസ്റ്റിറ്റ്യൂട്ട് വാക്‌സിൻ

ന്യൂഡൽഹി : എബോള വൈറസിന്റെ ബൂൻഡി ബ്യൂഗോ വകഭേദത്തിൽനിന്ന് സംരക്ഷണം നൽകുന്നതിനായി വികസിപ്പിച്ച വാക്‌സിന്റെ ലോകത്തിലെ ആദ്യത്തെ മനുഷ്യരിലുള്ള പരീക്ഷണം ആരംഭിച്ചു. ഓക്‌സ്ഫഡ് സർവകലാശാലയും സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ആണ് ഈ വാക്‌സിന് പിന്നിൽ. ബൂൻഡി ബ്യൂഗോ വകഭേദത്തിന് നിലവിൽ അംഗീകൃത വാക്‌സിൻ ലഭ്യമല്ലാത്ത സാഹചര്യത്തിൽ സുപ്രധാന ചുവടുവെപ്പാണിതെന്ന് വിലയിരുത്തപ്പെടുന്നു. ഓക്‌സ്ഫഡ് വാക്‌സിൻ ഗ്രൂപ്പാണ് ChAdOx1 BDBV എന്ന വാക്‌സിൻ വികസിപ്പിച്ചത്. ആദ്യഘട്ട പരീക്ഷണത്തിൽ വാക്‌സിൻ സുരക്ഷിതമാണോ എന്നും ആരോഗ്യവാന്മാരായ സന്നദ്ധ പ്രവർത്തകരിൽ ശക്തമായ പ്രതിരോധം […]
Read more

വിദേശത്തെ ഇന്ത്യൻ പാസ്പോർട്ട്- വിസാ സേവനങ്ങൾക്കായുള്ള പുതിയ കരാർ ഡൽഹി ഹൈക്കോടതി റദ്ദാക്കി

ദുബായ്: വിദേശ രാജ്യങ്ങളിലെ ഇന്ത്യൻ പാസ്പോർട്ട്, കോൺസുലർ സേവനങ്ങൾക്കായുള്ള പുതിയ കരാർ നടപടികൾ ഡൽഹി ഹൈക്കോടതി റദ്ദാക്കി. യുഎഇ, കുവൈത്ത്, സിങ്കപ്പുർ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ പുതിയ കരാറുകൾക്ക് തീരുമാനം ബാധകമാണ്. ടെൻഡർ നടപടികൾ സുതാര്യമല്ലെന്ന് വിലയിരുത്തിയാണ് കോടതിയുടെ ഉത്തരവ്. ഇതോടെ, അൽ ഹിന്ദ് ടൂർസ് ആന്റ് ട്രാവൽസിന് യുഎഇയിൽ സേവനം തുടങ്ങാനാകില്ല. ഒരു മാസത്തിനുള്ളിൽ പുതിയ അപേക്ഷകൾ ക്ഷണിച്ച് നടപടി പൂർത്തിയാക്കാനാണ് കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്. പുതിയ സംവിധാനം വരുന്നതുവരെ ബിഎൽഎസിന് സേവനം തുടരാം.
Read more

ഐ.പി.എയും എൽ.എം.ആറും സംയുക്ത പരിശീലന പദ്ധതി ആരംഭിച്ചു

മനാമ: മനുഷ്യക്കടത്തിനെതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതിനും സാമൂഹിക നീതി പ്രോത്സാഹിപ്പിക്കുന്നതിനുമായി ബഹ്റൈനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷനും ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയും സംയുക്ത പരിശീലന-ശേഷിവികസന പരിപാടിക്ക് തുടക്കമിട്ടു. തൊഴിലാളികളുടെ അവബോധവും അറിവും വർധിപ്പിക്കുക, സംരക്ഷണവും സാമൂഹിക നീതിയും സംബന്ധിച്ച പ്രൊഫഷണൽ, സ്ഥാപനപരമായ രീതികൾ മെച്ചപ്പെടുത്തുക, മനുഷ്യക്കടത്തിനെതിരായ ദേശീയ ശ്രമങ്ങൾക്ക് പിന്തുണ നൽകുന്നതിനുള്ള സ്ഥാപനങ്ങളുടെ ശേഷി ശക്തിപ്പെടുത്തുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.
Read more

എയർബസ്, ബോയിങ് കമ്പനികളിൽ നിന്ന് കൂടുതൽ വിമാനങ്ങൾ വാങ്ങാൻ പദ്ധതി

റിയാദ്: റിയാദ് എയർ തങ്ങളുടെ സർവീസുകൾ കൂടുതൽ വിപുലീകരിക്കുന്നതിനായി 36 പുതിയ വിമാനങ്ങൾ കൂടി വാങ്ങാൻ പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ. പ്രമുഖ വിമാന നിർമാതാക്കളായ എയർബസ്, ബോയിങ് കമ്പനികളുമായി ഇതിനായുള്ള ചർച്ചകൾ അവസാന ഘട്ടത്തിലാണ്. ബ്ലൂംബെർഗ് പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, ഏകദേശം ആറ് എയർബസ് എ350-1000 വലിയ വിമാനങ്ങളും, ബോയിങ് കമ്പനിയുടെ മുപ്പതോളം വിമാനങ്ങളുമാണ് റിയാദ് എയർ പുതുതായി വാങ്ങാൻ ഉദ്ദേശിക്കുന്നത്. ലണ്ടനിൽ അടുത്ത ആഴ്ച നടക്കാനിരിക്കുന്ന ഫാൻബറോ ഇന്റർനാഷണൽ എയർഷോയിൽ വെച്ച് ഈ വിമാനക്കരാറിന്റെ ഔദ്യോഗിക പ്രഖ്യാപനം […]
Read more

സൂര്യൻ ഇന്ന് കഅബക്ക് നേരെ മുകളിൽ; നിഴൽ അപ്രത്യക്ഷമാകും

മക്ക: നേരെ മുകളിൽ സൂര്യൻ വരുന്ന പ്രതിഭാസത്തിന് വിശുദ്ധ കഅബ ഇന്ന് സാക്ഷ്യം വഹിക്കും. മക്ക സമയം 12:26:44 PMനാണ് ഇത് സംഭവിക്കുക. ഈ സമയത്ത് കഅ്ബയുടെ നിഴൽ പൂർണമായും അപ്രത്യക്ഷമാകും. സൂര്യൻ കഅബയിൽ ലംബമായി പതിക്കുന്ന പ്രതിഭാസം വർഷത്തിൽ രണ്ട് തവണയാണ് സംഭവിക്കുകയെന്ന് ജിദ്ദ ആസ്‌ട്രോണമി സൊസൈറ്റി ഡയറക്ടർ മജീദ് അബു സഹ്റ പറഞ്ഞു. സൂര്യൻ മക്കയുടെ അക്ഷാംശത്തിൽ എത്തുകയും ചക്രവാളത്തിന് 90 ഡിഗ്രി മുകളിൽ നിൽക്കുകയും ചെയ്യുമ്പോഴാണ് പ്രതിഭാസം സംഭവിക്കുകയെന്നും വ്യക്തമാക്കി. സൂര്യൻ ദൃശ്യമാകുന്ന […]
Read more

സ്​കൂട്ടറിൽ കാറിടിച്ച്​ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

റിയാദ്: സൗദി തലസ്ഥാനമായ റിയാദിൽ സ്‌കൂട്ടറിൽ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി ഡെലിവറി ജീവനക്കാരൻ മരിച്ചു. എറണാകുളം മട്ടാഞ്ചേരി സ്വദേശി കൊപ്പരമ്പിൽ തോമസി​െൻറയും നെസിയുടെയും മകൻ വില്യംസ് (31) ആണ് മരിച്ചത്. കഴിഞ്ഞ ജൂൺ 29-ന് റിയാദിലെ സുലൈയിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്. ഡ്യൂട്ടിക്കിടെ വില്യംസ് സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ കാറിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ശുമൈസിയിലെ കിങ് സഊദ് മെഡിക്കൽ സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജൂലൈ നാലിന് മരണത്തിന് കീഴടങ്ങുകയായിരുന്നു. ഒരു വർഷം മുമ്പ് തൊഴിൽ വിസയിൽ […]
Read more

‘അമ്മ’ നേതൃത്വ ചര്‍ച്ചകളില്‍ പ്രതികരണവുമായി ധ്യാന്‍ ശ്രീനിവാസന്‍

കൊച്ചി : താരസംഘടനയായ അമ്മയിലെ നിലവിലുള്ള പ്രശ്നങ്ങളില്‍ നിന്നുള്ള പരിഹാരമെന്ന നിലയില്‍ പുതുതലമുറ താരങ്ങള്‍ ഭാരവാഹിത്വത്തിലേക്ക് വരണമെന്ന് അംഗങ്ങള്‍ക്കിടയില്‍ നിന്ന് അഭിപ്രായം ഉയര്‍ന്നിരുന്നു. ഉഷ ഹസീന അടക്കമുള്ളവര്‍ അത് പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. അക്കൂട്ടത്തില്‍ പലരും പറഞ്ഞ പേരായിരുന്നു ധ്യാന്‍ ശ്രീനിവാസന്‍റേത്. ഇപ്പോഴിതാ ഈ ചര്‍ച്ചകളില്‍ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. താന്‍ അഭിനയിക്കുന്ന വിസിറ്റര്‍ എന്ന സിനിമയുടെ സ്വിച്ചോണ്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ധ്യാന്‍. സ്വതസിദ്ധമായ നര്‍മ്മഭാവത്തിലാണ് ധ്യാന്‍ ഈ വിഷയവും പറഞ്ഞത്. ധ്യാനിന്‍റെ വാക്കുകള്‍ ഇങ്ങനെ- […]
Read more

സ്പെയിൻ-ഫ്രാൻസ് സെമി കാണാൻ സുചിത്രയ്ക്കൊപ്പം ഗാലറിയിൽ

ഡാളസ്: ഫുട്ബോൾ ലോകം ഒന്നടങ്കം കാത്തിരുന്ന സ്പെയിൻ-ഫ്രാൻസ് ലോകകപ്പ് സെമി ഫൈനൽ പോരാട്ടത്തിന് സാക്ഷ്യം വഹിക്കാൻ ഡാളസ് സ്റ്റേഡിയത്തിൽ സർപ്രൈസ് ഗസ്റ്റായി മലയാളത്തിന്‍റെ മോഹൻലാൽ. ഫ്രഞ്ച് പടയുടെ മുനയൊടിച്ച് സ്പെയിൻ ഫൈനലിലേക്ക് മാർച്ച് ചെയ്ത ആവേശപ്പോരാട്ടം നേരിട്ട് കാണാൻ ഭാര്യ സുചിത്രയ്ക്കൊപ്പമാണ് ലാലേട്ടൻ ഗാലറിയിലെത്തിയത്. അമേരിക്കയിലെ ഡാളസ് സ്റ്റേഡിയം സാക്ഷ്യം വഹിച്ച അവസാന ലോകകപ്പ് മത്സരമായിരുന്നു ഇത്. 70,000-ത്തിലധികം കാണികൾ നിറഞ്ഞൊഴുകിയ ഗാലറിയിൽ ലാലേട്ടന്‍റെയും ഭാര്യ സുചിത്രയുടെയും സാന്നിധ്യം മലയാളി ആരാധകർക്ക് ഇരട്ടി മധുരമായി. സ്പെയിനിന്‍റെ യുവവീര്യവും […]
Read more

Recent News