Category: Breaking News

ഹാളണ്ടിന് പാസ് നൽകാതെ ഗോളവസരം തുലച്ചു’; സോർലോത്തിനെതിരെ സൈബർ ആക്രമണം

ഇംഗ്ലണ്ടിനെതിരായ ക്വാർട്ടർ തോൽവിക്ക് പിന്നാലെ, നോർവെ താരം അലക്സാണ്ടർ സോർലോത്തിന് നേരെ സൈബർ ആക്രമണം. ഹാലണ്ടിന് പാസ് നൽകാതെ ഗോളടിക്കാൻ ശ്രമിച്ചതാണ് ആരാധകരെ പ്രകോപിപ്പിച്ചത്. ഫുട്ബോളിൽ പതിവ് സാഹചര്യമാണ് സോർലോത്തിൻ്റെ പാസ് നൽകാതെയുള്ള ഷോട്ട് എന്ന് വിശദീകരിച്ച്, സഹതാരത്തിന് പിന്തുണയുമായി ഹാലണ്ട് രംഗത്തെത്തി. കൂടാതെ സോർലോത്തിൻ പിന്തുണയുമായി നോർവേ ക്യാപ്റ്റനും ആഴ്‌സനൽ താരവുമായ മാർട്ടിൻ ഒഡേഗാർഡ് രംഗത്തെത്തിയിരുന്നു. സോർലോത്തിനെ കുറ്റപ്പെടുത്താൻ താൻ അനുവദിക്കില്ലെന്നും, എല്ലാവരും അവസാന അവസരങ്ങൾ മാത്രമേ ഓർമ്മിക്കാറുള്ളൂ ടീമിന് വേണ്ടി ടൂര്ണമെന്റിലുടനീളം മികച്ച പ്രകടനം […]
Read more

എംബാപെയോ മെസിയോ ബെല്ലിങ്ങ്ഹാമോ? ആര് നേടും ഗോൾഡൻ ബോൾ

ന്യൂയോർക്ക്: ലോകകിരീടത്തിനായി ടീമുകൾ തന്ത്രങ്ങൾ മെനയുമ്പോൾ, അണിയറയിൽ മറ്റൊരു പോരാട്ടം കൂടി സജീവമാണ്. വ്യക്തിഗത പുരസ്കാരങ്ങൾക്കായുള്ള മത്സരം. ലോകകപ്പിലെ ഏറ്റവും മികച്ച, താരത്തിന് നൽകുന്ന ‘ഗോൾഡൻ ബോൾ’ ആരുടെ കൈകളിലെത്തുമെന്നത് ഇക്കുറി പ്രവചനാതീതമാണ്. ഗോൾഡൻ ബോളിനായി സൂപ്പർ താരങ്ങൾ തമ്മിൽ ഇഞ്ചോടിഞ്ച് പോരാണ്. ഗോൾഡൻ ബോൾ നേടാൻ സാധ്യതയുള്ള നിരവധി കളിക്കാർ ഇത്തവണ മാറ്റുരയ്ക്കുന്നുണ്ട്. സെമിഫൈനൽ പോരാട്ടങ്ങളുടെ ഫലവും കളിക്കാരുടെ വ്യക്തിഗത പ്രകടനങ്ങളും ഈ റാങ്കിങ്ങിൽ വലിയ മാറ്റങ്ങൾ വരുത്തിയേക്കാം. ആറ് മത്സരങ്ങളിൽ നിന്ന് 8 ഗോളുകളുമായി […]
Read more

പെനാൽറ്റി നഷ്ടപ്പെടുത്തുന്നതോ, വലിയ മത്സരങ്ങളിലെ തോൽവിയോ അല്ല

ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനാണ് മെസി. സ്വന്തമാക്കാൻ ഇനി കിരീടങ്ങളൊന്നും ഇല്ലാത്ത, നിരന്തരം റെക്കോർഡുകൾ തിരുത്തിയെഴുതുന്ന ലോകഫുട്ബോളിലെ ഒരേയൊരു ‘ഗോട്ട്’. തന്റെ രണ്ടാം ലോകകപ്പ് എന്ന അതുല്യനേട്ടത്തിലേക്ക് വെറും രണ്ട് വിജയങ്ങൾ മാത്രം അകലെയാണ് മെസി ഇപ്പോഴുള്ളത്. എന്നാൽ ഇപ്പോഴിതാ മെസിയുടെ ബന്ധപ്പെട്ട മറ്റൊരു കൗതുകമാണ് ചർച്ചയാവുന്നത്. കരിയറിന്റെ ഏറ്റവും കൂടുതൽ സമയം സ്‌പെയിനിൽ ചെലവഴിച്ച മെസിക്ക് ഇംഗ്ലീഷ് ഭാഷയറിയില്ല എന്നുള്ളത് പലപ്പോഴും വാർത്തകളുടെ തലക്കെട്ടാവാറുണ്ട്. എന്നാൽ ഇംഗ്ലീഷ് അറിയാത്തത് ആണ് തന്റെ ജീവിതത്തിലെ ഏറ്റവും […]
Read more

മുഖം ഒഴിവാക്കി മന്ത്രിയുടെ ചിത്രം എടുത്തു

തിരുവനന്തപുരം: വെളിപ്പെടുത്തലുമായി മന്ത്രി ബിന്ദു കൃഷ്ണ. മുഖം ഉൾപ്പെടുത്താതെ തന്റെ ശരീരത്തിന്റെ ചിത്രം മാത്രം പകർത്തിയെന്നും ചിത്രം പിന്നീട് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തുവെന്നുമാണ് മന്ത്രി ബിന്ദു കൃഷ്ണയുടെ വെളിപ്പെടുത്തൽ. കൊല്ലത്ത് ഒരു സ്‌കൂളിലെ പരിപാടിക്കിടെ ആയിരുന്നു സംഭവമെന്നും മന്ത്രി പറഞ്ഞു. ഇത് കണ്ട ചിലർ പ്രശ്നമുണ്ടാക്കി ചിത്രം ഡിലീറ്റ് ചെയ്യിച്ചെങ്കിലും മറ്റു ചിലർ സ്ക്രീൻ ഷോട്ട് എടുത്തു. മന്ത്രിയായ തന്റെ അവസ്ഥ ഇതാണെങ്കിൽ സാധാരണ സ്ത്രീകളുടെ അവസ്ഥ എന്താകുമെന്നും ബിന്ദു ക‍ൃഷ്ണ ചോദിച്ചു. സ്ത്രീ സുരക്ഷാ പെൻഷൻ […]
Read more

രേണുവിനെ ചേർത്ത് പിടിച്ച സ്ത്രീ

കൊല്ലം : രോഗത്തോട് പോരാടുന്ന ഒരാളുടെ ഏറ്റവും വലിയ കരുത്ത് മരുന്നുകൾ മാത്രമല്ല… തളരുമ്പോൾ കൈപിടിച്ച് ഉയർത്തുന്ന പ്രിയപ്പെട്ടവരാണ്. രേണുവിന്റെ ചികിത്സായാത്രയിലും അങ്ങനെ നിഴലായി കൂടെ നിൽക്കുന്ന ഒരാളുണ്ട്—സ്വന്തം ചേച്ചി. ആശുപത്രിയിലേക്കുള്ള യാത്രകളിലും ചികിത്സയുടെ വേദന നിറഞ്ഞ നിമിഷങ്ങളിലും രേണുവിനെ ഒറ്റയ്ക്കാക്കാതെ, ധൈര്യം നൽകി കൂടെ നിൽക്കുന്നത് ചേച്ചിയാണ്. രേണു തളരുമ്പോൾ ആശ്വസിപ്പിക്കുന്നതും, കണ്ണുനിറയുമ്പോൾ ചേർത്തുപിടിക്കുന്നതും, “നീ തീർച്ചയായും ഇതിനെ അതിജീവിക്കും” എന്ന് ആത്മവിശ്വാസം നൽകുന്നതും ആ സഹോദരിയാണ്. ജീവിതത്തിലെ സന്തോഷങ്ങളിൽ ഒപ്പം നിൽക്കുന്നത് എളുപ്പമാണ്. എന്നാൽ […]
Read more

പ്രിയദർശിനി@ റോ-റോ സർവീസ്: സേതുസാഗർ 3ൽ സ്ത്രീകൾക്ക് സൗജന്യ യാത്ര

തിരുവനന്തപുരം: കൊച്ചിയുടെ പൊതുഗതാഗത സംവിധാനങ്ങൾക്ക് പുതിയ കരുത്തേകാൻ മൂന്നാമത് റോ-റോ വെസലായ ‘സേതുസാഗർ 3 വഴിയൊരുക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. കൊച്ചി നഗര സഭയുടെ മൂന്നാമത് റോറോ വെസൽ ‘സേതുസാഗർ 3’ യുടെ ഉദ്ഘാടനം വൈപ്പിൻ ബോട്ട് ജെട്ടിയിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.  പുതിയ സർവീസ് എത്തുന്നതോടെ പശ്ചിമ കൊച്ചിയിലേക്കും നഗരത്തിലേക്കുമുള്ള യാത്ര കൂടുതൽ സുഗമവും ആധുനികവുമായി മാറും. സ്ത്രീകൾക്ക് സുരക്ഷിതവും ചെലവുകുറഞ്ഞതുമായ പൊതുഗതാഗത യാത്ര ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് റോ–റോ സർവീസുകളിലും സൗജന്യ യാത്രാ […]
Read more

അറിവ് നിരന്തരം നവീകരിച്ച് കേരളത്തിന്റെ മുന്നേറ്റത്തിന് വിദ്യാർഥികൾ വഴിവിളക്കാകണം: മുഖ്യമന്ത്രി 

തിരുവനന്തപുരം: അറിവ് നിരന്തരം നവീകരിക്കുകയും അർപ്പണബോധത്തോടെ പുതിയ സാങ്കേതികവിദ്യകൾ സ്വായത്തമാക്കുകയും ചെയ്ത് കേരളത്തിന്റെ വികസനത്തിനും നാടിന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിനും വിദ്യാർഥികൾ വഴിവിളക്കാകണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. ലിറ്റിൽ കൈറ്റ്‌സ് സംസ്ഥാന-ജില്ലാതല അവാർഡ് വിതരണച്ചടങ്ങ് നിയമസഭാ ശങ്കര നാരായണൻ തമ്പി ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ ലക്ഷക്കണക്കിന് വിദ്യാർഥികളിൽ നിന്ന് മികച്ച പ്രവർത്തനത്തിലൂടെ  ലിറ്റിൽ കൈറ്റ്‌സ് അവാർഡിന് അർഹരായവർ ഭാവിയുടെ മാതൃകകളാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കമ്പ്യൂട്ടറിന്റെ വരവ് വലിയ ചർച്ചയായിരുന്ന കാലഘട്ടത്തിൽ തന്നെ […]
Read more

ഡിജിറ്റൽ വിദ്യാഭ്യാസം പ്രാഥമികതലം മുതൽ ശക്തിപ്പെടുത്തും: മന്ത്രി എൻ ഷംസുദീൻ

തിരുവനന്തപുരം: ലോകത്തോടൊപ്പം സഞ്ചരിക്കാൻ കഴിയുന്ന പുതിയ തലമുറയെ വാർത്തെടുക്കാൻ പ്രാഥമികതലം മുതൽ ഡിജിറ്റൽ വിദ്യാഭ്യാസം ശക്തിപ്പെടുത്തുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ ഷംസുദീൻ പറഞ്ഞു. നിയമസഭ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ലിറ്റിൽ കൈറ്റ്‌സ് സംസ്ഥാന-ജില്ലാതല അവാർഡ് വിതരണച്ചടങ്ങിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ ഹൈസ്‌കൂളുകളിൽ ഡിജിറ്റൽ സംവിധാനങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിൽ ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങൾ നിർണായക പങ്കുവഹിക്കുന്നുണ്ട്. ഈ മാതൃകാപരമായ പ്രവർത്തനങ്ങൾ യു.പി., ഹയർ സെക്കൻഡറി തലങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചുവരികയാണ്. സർക്കാരിന്റെ നൂറുദിന […]
Read more

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള ഒക്ടോബറിൽ

തിരുവനന്തപുരം: ഡോക്യുമെന്ററി, ഹ്രസ്വചിത്ര മേഖലകളിലെ മികച്ച സൃഷ്ടികളെ ആഗോള പ്രേക്ഷകരുമായി ബന്ധിപ്പിക്കുന്ന കേരളത്തിന്റെ അഭിമാന ചലച്ചിത്രവേദിയായ 18-ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള (IDSFFK) ഒക്ടോബർ 2 മുതൽ 7 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കും. കൈരളി, ശ്രീ, നിള തിയേറ്ററുകളിലായി മേള സംഘടിപ്പിക്കുമെന്നും ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്നും ടൂറിസം, സാംസ്‌കാരിക, സിനിമാ വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ് സെക്രട്ടേറിയറ്റ് പി ആർ ചേംബറിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഡോക്യുമെന്ററി, ഹ്രസ്വചിത്രങ്ങൾക്കായി ഇന്ത്യയിൽ ഒരു സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ഒരേയൊരു രാജ്യാന്തര ചലച്ചിത്രമേള എന്ന സവിശേഷത ഐഡിഎസ്എഫ്എഫ്‌കെയ്ക്കുണ്ട്. പുതുമയാർന്ന ചലച്ചിത്രഭാഷകൾക്കും സാമൂഹിക പ്രതിബദ്ധതയുള്ള സിനിമകൾക്കും നവതലമുറ […]
Read more

കുഞ്ഞാലിക്കുട്ടിക്കെതിരെ ജലീൽ

തിരുവനന്തപുരം: കുട്ടികളെ ശാസിച്ചതിൽ മറ്റൊരു വ്യാഖ്യാനം കൊണ്ടുവരാൻ പലരും ശ്രമിച്ചുവെന്ന് സിപിഎം നേതാവ് കെ.ടി. ജലീൽ. മന്ത്രി കുഞ്ഞാലിക്കുട്ടിക്കെതിരെയും ജലീൽ രം​ഗത്തെത്തി. കേരളം എന്നതിന് പകരം കോരളം എന്ന് എഴുതിയത് പിണറായി വന്നതിന് ശേഷം സ്കൂളിൽ പഠിച്ച ആളാണോയെന്നും വിദ്യാഭാസ മന്ത്രി ഷംസുദ്ദീൻ തെറ്റിച്ചത് കഴിഞ്ഞ 10 വർഷത്തിന് ഇടയിൽ നമ്മുടെ പൊതു വിദ്യാലയത്തിൽ പഠിച്ചത് കൊണ്ടാണോയെന്നും ജലീൽ ചോദിച്ചു. തനിക്കെതിരെ ബാലാവകാശ കമ്മീഷൻ കേസ് എടുക്കട്ടെ. മുൻകൂർ ജ്യാമത്തിന് പോകില്ലെന്നും ജലീൽ വ്യക്തമാക്കി. തന്നെ ജയിലിൽ […]
Read more

Recent News