സൽമാൻ ഖാന്റെ ആരോഗ്യനിലയിൽ ആശങ്ക പ്രകടിപ്പിച്ച് ആരാധകർ, പരോക്ഷ മറുപടിയുമായി താരം
മുംബൈ: തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങളിൽ പരോക്ഷ പ്രതികരണവുമായി ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാൻ. ഇൻസ്റ്റഗ്രാമിലൂടെയാണ് സൽമാൻ ഖാന്റെ പ്രതികരണം. ഡെനിം ജാക്കറ്റും കൗബോയ് തൊപ്പിയും ധരിച്ചുള്ള സ്വന്തം ചിത്രങ്ങൾ സൽമാൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. ചിത്രത്തിന് അടിക്കുറിപ്പായി ‘നിങ്ങളുടെയൊക്കെ ആരോഗ്യം എങ്ങനെയുണ്ട്?’, എന്നാണ് സൽമാൻ കുറിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ താരത്തിന്റെ ആരോഗ്യനിലയുമായി ബന്ധപ്പെടുത്തിയുള്ള അഭ്യൂഹപ്രചാരണങ്ങൾക്ക് മറുപടി ആയാണ് കുറിപ്പ് ആരാധകർ വ്യാഖ്യാനിച്ചത്. വെള്ളിയാഴ്ച രാത്രി മുംബൈയിൽ പൊതുപരിപാടിയിൽ പങ്കെടുത്ത സൽമാൻ ഖാന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ […]
Read more

