Category: crime

കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട, ബംഗ്ലാദേശ് സ്വദേശി പിടിയിൽ

കുവൈത്ത് സിറ്റി: കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട. വാണിജ്യ അടിസ്ഥാനത്തിൽ മയക്കുമരുന്നും ഉത്തേജക ഗുളികകളും കൈവശം വെയ്ക്കുകയും വിതരണം ചെയ്യുകയും ചെയ്ത ബംഗ്ലാദേശ് സ്വദേശിയെ ക്രിമിനൽ സെക്യൂരിറ്റി സെക്ടർ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. പ്രതി നിയമവിരുദ്ധമായ മയക്കുമരുന്ന് ഇടപാടുകളിൽ ഏർപ്പെട്ടിരിക്കുന്നതായി സുരക്ഷാ ഏജൻസികൾക്ക് കൃത്യമായ രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണ ഉദ്യോഗസ്ഥർ പ്രതിയെ ദിവസങ്ങളോളം കർശനമായ നിരീക്ഷണത്തിലാക്കി. ലഹരിവസ്തുക്കൾ സൂക്ഷിക്കുന്നതിനും ഒളിപ്പിക്കുന്നതിനുമായി പ്രതി ഉപയോഗിച്ചിരുന്ന ചില തന്ത്രപ്രധാനമായ കേന്ദ്രങ്ങൾ നിരീക്ഷണത്തിലൂടെ ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞു. ജനറൽ ഡിപ്പാർട്ട്‌മെന്റ് […]
Read more

ടിക് ടോകിലെ തർക്കം; ഷാർജയിൽ കണ്ണൂർ സ്വദേശിയെ കുത്തിക്കൊന്നത് കൊല്ലം സ്വദേശി

ഷാർജ: ടിക് ടോക്കിലെ തർക്കത്തെതുടർന്ന് ഷാർജയിൽ മലയാളി യുവാവ് കൊല്ലപ്പെട്ടു. കണ്ണൂർ മാട്ടൂൽ സ്വദേശി ഇസ്മായിൽ പൊന്നൻ ആണ് മരിച്ചത്. കൊല്ലം സ്വദേശിയായ പ്രതിയടക്കം നാല് പേർക്ക് എതിരെയാണ് അന്വേഷണം. ടിക് ടോക്കിൽ ലൈവിൽ ചേരിതിരിഞ്ഞ് തർക്കവും തെറിവിളിയും ഭീഷണിയും അസഭ്യ ഇടപെടലുകളുമാണ് നേരിൽ കണ്ട് ഏറ്റുമുട്ടാമെന്ന നിലയിലേക്കെത്തിയത്. ടിക്ക് ടോക്കിലെ വെല്ലുവിളിക്ക് ശേഷം പ്രതിയെ കാണാൻ ഷാർജ അൽ നഹ്ദയിൽ ഇസ്മായിൽ പൊന്നൻ എത്തുകയായിരുന്നു എന്നാണ് സൂചന. ദൃശ്യങ്ങൾ ഷാർജ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇസ്മായിൽ സംഭവ […]
Read more

പൈറസി തടയാൻ സോണൽ ഓഫീസുകൾ ആരംഭിക്കും; മന്ത്രി പി സി വിഷ്ണുനാഥ്‌

തിരുവനന്തപുരം: സിനിമകളുടെ വ്യാജ പതിപ്പുകൾ തടയാനുള്ള നടപടികൾ ശക്തമാക്കുമെന്നും, തിരുവനന്തപുരത്തിനു പുറമേ കൊച്ചിയിലും കോഴിക്കോട്ടും ആന്റി പൈറസി സോണൽ ഓഫീസുകൾ ആരംഭിക്കുമെന്നും മന്ത്രി പി.സി. വിഷ്ണുനാഥ് പറഞ്ഞു. സിനിമാമേഖലയിലെ പ്രശ്നങ്ങൾ ചർച്ചചെയ്യാൻ വിവിധ സിനിമാസംഘടനാപ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.സിനിമയ്ക്ക് വ്യവസായപദവി നൽകുന്നതുൾപ്പെടെയുള്ള ആവശ്യം പരിഗണിക്കും. ഷൂട്ടിങ് ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് ആവശ്യമായ വിവിധ സർക്കാർ അനുമതി വേഗത്തിലാക്കാൻ പ്രത്യേകസംവിധാനം കൊണ്ടുവരും. മലയാള സിനിമാമേഖല നിലവിൽ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ സജീവ ഇടപെടൽ നടത്തുമെന്ന് മന്ത്രി […]
Read more

മക്കളുടെ മുന്നിൽവെച്ച് വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ഭർത്താവ് ഒളിവിൽ

തിരുവനന്തപുരം: തിരുവനന്തപുരം നാലാഞ്ചിറയില്‍ വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി. ഹസീന ബീവി (36) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് സുരേഷ് ഒളിവിലാണ്. ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം നടന്നത്. കുടുംബ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമികമായി പൊലീസ് മനസിലാക്കിയിരിക്കുന്നത്. ഇവരെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വീട്ടമ്മയ്ക്ക് കഴുത്തിലേറ്റ ഗുരുതര പരുക്കാണ് മരണ കാരണം. കുട്ടികളുടെ മുന്നില്‍ വച്ചായിരുന്നു കൊല നടന്നതെന്നും പൊലീസ് പറഞ്ഞു. പൊലീസ് ഇയാള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി. ഹസീനയെ കഴിഞ്ഞ 30 ന് കാണാതായിരുന്നു. തൊട്ടുപിന്നാലെ സുരേഷ് […]
Read more

കൗണ്‍സലിംഗിനെത്തിയ കൗമാരക്കാരിയെ ബീച്ചിലെത്തിച്ച് പീഡിപ്പിച്ചു; സൈക്യാട്രിക് കൗണ്‍സിലർ റിമാൻഡിൽ

കോഴിക്കോട്: കൗണ്‍സലിംഗിനായെത്തിയ പതിനെട്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ഡോക്ടറെ കോടതി റിമാന്റ് ചെയ്തു. കോഴിക്കോട് തൊണ്ടയാട് കുടമോളിക്കുന്ന് സ്വദേശിയും സൈക്യാട്രിക് കൗണ്‍സലറുമായ ഡോ. യഹിയ ഖാനെ(54)യാണ് ജയിലിലടച്ചത്. തൃശ്ശൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് ഇയാള്‍ ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്. കഴിഞ്ഞവര്‍ഷം ഡിസംബറിലായിരുന്നു സംഭവം നടന്നത്. കോഴിക്കോട് പാലാഴിയിലെ ഇയാളുടെ കൗണ്‍സലിംഗ് കേന്ദ്രത്തില്‍ മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ചികിത്സക്കായി അമ്മയോടൊപ്പം എത്തിയതായിരുന്നു പെണ്‍കുട്ടി. എന്നാല്‍, ചികിത്സയുടെ ഭാഗമാണെന്ന വ്യാജേന ഇയാള്‍ തന്ത്രപൂര്‍വം പെണ്‍കുട്ടിയെ മാത്രം സ്വന്തം കാറില്‍ കയറ്റി കോഴിക്കോട് ബീച്ച് പരിസരം, […]
Read more

ലഗേജുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ്; ആറുകിലോയിലേറെ കഞ്ചാവുമായി യാത്രക്കാരൻ പിടിയിൽ

മസ്‌കറ്റ്: മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 6.179 കിലോ കഞ്ചാവ് കസ്റ്റംസ് വിഭാഗം അധികൃതർ പിടിച്ചെടുത്തു. വിമാനത്താവളത്തിലെ പരിശോധനക്കിടെ 17 പാക്കറ്റുകളിലായി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച മയക്കുമരുന്നാണ് കണ്ടെടുത്തത്. യാത്രക്കാരന്‍റെ വ്യക്തിഗത ലഗേജുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഇവയെന്ന് ഒമാൻ കസ്റ്റംസ് അറിയിച്ചു. പിടിച്ചെടുത്ത ലഹരിവസ്തുക്കൾ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
Read more

വിദ്യാർത്ഥിനിയെ വീട്ടിൽ കയറി പീഡിപ്പിച്ചു, ചിത്രങ്ങൾ ഫോണിൽ പകർത്തി; 24കാരൻ പിടിയിൽ

തിരുവനന്തപുരം: ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിൽ കയറി പീഡിപ്പിക്കുകയും, ചിത്രം ഫോണിൽ പകർത്തുകയും ചെയ്‌ത ഇരുപത്തിനാലുകാരൻ പിടിയിൽ. രണ്ടുപേർ ചേർന്നാണ് പീഡിപ്പിച്ചതെന്നാണ് പെൺകുട്ടി മൊഴി നൽകിയിരിക്കുന്നത്. വിഴിഞ്ഞം പുല്ലുവിള സ്വദേശിയായ മനുവിനെയാണ് (24) മണ്ണന്തല പോലീസ് അറസ്റ്റ് ചെയ്തത്. മണ്ണന്തല പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഇക്കഴിഞ്ഞ പതിനെട്ടാം തീയതി ആയിരുന്നു സംഭവം നടന്നത്. പെൺകുട്ടിയുടെ ബന്ധുവീട്ടിൽ വെച്ചാണ് മനുവിനെ പരിചയപ്പെടുകയായിരുന്നു. പിന്നീട് ഇൻസ്റ്റഗ്രാം വഴി നിരന്തരം ബന്ധപ്പെട്ടിരുന്നു. പതിനെട്ടാം തീയതി വീട്ടിൽ ആളില്ലാത്ത സമയത്ത് മനുവും […]
Read more

ഒന്നരവയസ്സുകാരനോട് യുവാവിന്റെ ക്രൂരത; കാലിൽ വെടിവച്ച് വീഴ്ത്തി പൊലീസ്

ഫിറോസാബാദ്: പിഞ്ചുകുഞ്ഞിനെ തുടർച്ചയായി നിലത്തേക്ക് എറിഞ്ഞുകൊലപ്പെടുത്തി യുവാവ്. ഉത്തർ പ്രദേശിലെ ഫിറോസാബാദിലാണ് സംഭവം. വിരാജ് എന്ന യുവാവാണ് ഈ കൊലപാതകം നടത്തിയത്. കുട്ടിയുടെ അമ്മയായ രതിയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്ന പ്രതി അവരുടെ ബന്ധത്തിനും വിവാഹത്തിനും ഈ കുഞ്ഞ് ഒരു തടസ്സമാണെന്ന് കരുതിയാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന് നൽകിയിരിക്കുന്ന മൊഴി. കുറ്റകൃത്യത്തിന്റെ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചു. കുട്ടിയുടെ ബന്ധുവിന്റെ വീടിന് പുറത്തുള്ള വിജനമായ ഒരു വഴിയിലൂടെ പ്രതി കുഞ്ഞിനെ എടുത്തു കൊണ്ടുപോകുന്നതും, അതിനുശേഷം നിരന്തരമായി കുഞ്ഞിനെ […]
Read more

തളിപ്പറമ്പിൽ എംഡിഎംഎയുമായി യുവാവും യുവതിയും പൊലീസ് പിടിയിൽ

കണ്ണൂർ: തളിപ്പറമ്പിൽ രാസ ലഹരിയുമായി യുവാവും യുവതിയും പിടിയിൽ. പട്ടുവം സ്വദേശി സ്വദേശി മുജീബ് റഹ്മാൻ (33), കർണാടക കോടേഗര സ്വദേശിനി മൈനാസ് മുഷ്‌കാൻ (23) എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്. ഇവരുടെ പക്കൽ നിന്നും 2.1 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
Read more

അഞ്ച് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; ബിഹാർ സ്വദേശിക്ക് 72 വർഷം കഠിന തടവ്

കൊച്ചി: അഞ്ച് വയസുകാരിയെ കൂട്ടിക്കൊണ്ട് പോയി ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ ബിഹാർ സ്വദേശിക്ക് 72 വർഷം കഠിന തടവും 1.90 ലക്ഷം രൂപ പിഴയും വിധിച്ചു. മിഠായി വാങ്ങിത്തരാമെന്ന് പറഞ്ഞാണ് അഞ്ച് വയസുകാരിയെ കൂട്ടിക്കൊണ്ട് പോയി പീഡനത്തിന് ഇരയാക്കിയത്. ബിഹാർ മുജ്താപൂർ സ്വദേശി നജീർ മിയ(55)യെയാണ് പെരുമ്പാവൂർ അതിവേഗ പോക്സോ കോടതി ജഡ്ജി വി സന്ദീപ് കൃഷ്ണ ശിക്ഷിച്ചത്. 2025 ജനുവരി 17നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കുറുപ്പംപടി പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു കമ്പനിയിൽ […]
Read more

Recent News