കൊല്ലം ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം വൈകുന്നു: പ്രതിഷേധവുമായി ബന്ധുക്കള്‍
കൊല്ലം: കൊല്ലം ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം വൈകുന്നു. അഞ്ചുമൃതദേഹങ്ങളുമായി ബന്ധുക്കള്‍ കാത്തുനില്‍ക്കുകയാണ്. രാവിലെ എട്ടുമണി മുതല്‍ പോസ്റ്റ്‌മോര്‍ട്ടം നടപടിക്കായി ബന്ധുക്കൾ കാത്തുനില്‍ക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി ഡോക്ടര്‍ എത്താത്തതാണ് പ്രതിസന്ധികള്‍ക്ക് കാരണം. ആശുപത്രിക്ക് സമീപം ബന്ധുക്കള്‍ പ്രതിഷേധിക്കുകയാണ്. ഡ്യൂട്ടിയില്‍ ഡോക്ടര്‍ അവധിയില്‍ പോയിട്ട് പകരത്തിന് വേറെ ഡോക്ടര്‍ ഇല്ലാതെ പോയതാണ് പ്രതിസന്ധിക്ക് കാരണം. സംഭവത്തില്‍ പരാതിയും പ്രതിഷേധവും അറിയിച്ചിട്ടും അധികൃതര്‍ പ്രതികരിക്കുന്നില്ലെന്നും പരാതിക്കാര്‍ പറഞ്ഞു. ആശുപത്രി സൂപ്രണ്ട് അവധിയിലാണ്. പകര ചുമതലയിലുള്ള ഓഫീസറും പ്രതികരിച്ചിട്ടില്ല. ഡിഎംഒയും വിഷയം അറിഞ്ഞിട്ടില്ലെന്നാണ് […]
Read more

