Category: health

സൗജന്യ എച്ച്.പി.വി. വാക്സിൻ സ്വീകരിച്ചത് 33% മാത്രം

ഡൽഹി : ഗർഭാശയഗള അർബുദത്തിനെതിരേയുള്ള സൗജന്യ ഹ്യൂമൻ പാപ്പിലോമ വൈറസ് വാക്സിനേഷൻ (എച്ച്.പി.വി.) കാംപെയ്‌ൻ 31-ന് അവസാനിക്കാനിരിക്കേ, സംസ്ഥാനത്ത് കുത്തിവെപ്പ് എടുത്തത് 33 ശതമാനം മാത്രം. വ്യാഴാഴ്ചവരെയുള്ള കണക്കനുസരിച്ച് 88,351 പെൺകുട്ടികളാണ് വാക്സിൻ സ്വീകരിച്ചിട്ടുള്ളത്. 14-15 വയസ്സുള്ള പെൺകുട്ടികൾക്കാണ് ഒറ്റ ഡോസ് വാക്സിൻ നൽകുന്നത്. ഫെബ്രുവരി 28 മുതൽ സർക്കാർ ആരോഗ്യകേന്ദ്രങ്ങൾ വഴി സൗജന്യമായി വാക്സിൻ നൽകുന്നുണ്ട്. സ്വകാര്യ ആശുപത്രികളിൽ 4000-6500 രൂപവരെ വിലവരുന്ന വാക്സിനാണിത്. ബോധവത്കരണ പരിപാടികൾ വേണ്ടത്ര നടക്കാത്തതാണ് പദ്ധതിക്ക് തിരിച്ചടിയായത്. പരിചിതമല്ലാത്ത വാക്സിനെക്കുറിച്ചുള്ള […]
Read more

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ വീണ്ടും എബോള വ്യാപനം

ആഫ്രിക്ക: ആഫ്രിക്കയിലുടനീളം ആശങ്ക ഉയർത്തി ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ വീണ്ടും എബോള പൊട്ടിപ്പുറപ്പെട്ടു. വൈറസ് ബാധയുമായി ബന്ധപ്പെട്ട് 65 മരണങ്ങൾ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ. ഇറ്റൂരി പ്രവിശ്യയിൽ ഏകദേശം 246 സംശയാസ്പദ എബോള കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ആഫ്രിക്കൻ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ വ്യക്തമാക്കി. മൊംഗ്‌വാലു, റുവാംപറ മേഖലകളിലാണ് കൂടുതൽ കേസുകൾ സ്ഥിരീകരിച്ചത്. പ്രവിശ്യാ തലസ്ഥാനമായ ബുനിയയിലും സംശയാസ്പദമായ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സാധാരണ കാണുന്ന വകഭേദങ്ങളിൽ നിന്ന് വ്യത്യസ്തമായ വകഭേദമാവാം […]
Read more

ആഴ്ചയിൽ 5 തവണയെങ്കിലും മുട്ട കഴിച്ചാൽ അൽസ്ഹൈമേഴ്സ് സാധ്യത 27% കുറയുമെന്ന് പഠനം

ഡൽഹി : പോഷകാഹാരങ്ങളുടെ പട്ടികയിൽ മുൻനിരയിലുള്ള ഭക്ഷണങ്ങളിലൊന്നാണ് മുട്ട. പ്രോട്ടീൻ, വിറ്റാമിൻ ഡി, വിറ്റാമിൻ ബി12, മിനറൽസ് തുടങ്ങിയവ അടങ്ങിയിരിക്കുന്ന മുട്ട പേശികൾ, മസ്തിഷ്കം, കണ്ണ് തുടങ്ങിയവയുടെ ആരോഗ്യം മെച്ചപ്പെടുത്തും. ഇപ്പോഴിതാ അൽസ്ഹൈമേഴ്സ് സാധ്യത കുറയ്ക്കുന്നതിൽ മുട്ടയുടെ പങ്ക് വ്യക്തമാക്കുകയാണ് ഒരു പഠനം. 2024-ൽ ജേർണൽ ഓഫ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ മുട്ടയുടെ ഉപഭോഗം അൽസ്ഹൈമേഴ്സ് സാധ്യത കുറയ്ക്കുമെന്ന് വ്യക്തമ്മകുറിക്കുന്നത്. ആഴ്ചയിൽ ഒരു മുട്ട വീതം കഴിക്കുന്നത് അൽസ്ഹൈമേഴ്സ് സാധ്യത 47 ശതമാനമായി കുറയ്ക്കുമെന്നാണ് പഠനത്തിൽ പറയുന്നത്. […]
Read more

കോവിഡ് ; 22.1 ദശലക്ഷത്തിലധികം മരണങ്ങളുണ്ടായി

ഡൽഹി : കോവിഡ് മരണം സംബന്ധിച്ച് പുറത്തുവന്നിട്ടുള്ള ഔദ്യോഗിക കണക്കുകളേക്കാൾ കൂടുതൽ മരണങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ലോകാരോഗ്യസംഘടന. 2020-നും 2023-നും ഇടയിൽ കോവിഡും അനുബന്ധപ്രശ്നങ്ങളും മൂലം ലോകമെമ്പാടും ഏകദേശം 22.1 ദശലക്ഷത്തിലധികം മരണങ്ങൾ സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. മഹാമാരി കാലയളവിലെ മരണങ്ങൾ സംബന്ധിച്ച് രാജ്യങ്ങൾ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തത് ഏകദേശം 70 ലക്ഷം മരണങ്ങൾ മാത്രമാണെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നു. കോവിഡ് ബാധിച്ചുള്ള മരണങ്ങൾക്കൊപ്പം മഹാമാരിയുമായി പരോക്ഷമായി ബന്ധപ്പെട്ട മരണങ്ങളും ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നുവെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. ആശുപത്രികൾ നിറഞ്ഞുകവിഞ്ഞതുകൊണ്ടും വൈദ്യസഹായം […]
Read more

ആർത്തവ വേദന നിസ്സാരമാക്കരുത്

ഡൽഹി : പോളിസിസ്റ്റിക് ഓവറി സിൻഡ്രോം അഥവാ പിസിഒഎസ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം കൂടുന്നതായി റിപ്പോർട്ട്. ആഹാരരീതിയും ഹോർമോൺ അസന്തുലിതാവസ്ഥയും വ്യായാമക്കുറവുമൊക്കെ പിസിഒഎസിലേക്ക് നയിക്കുന്ന ഘടകങ്ങളാണ്. എന്നാൽ പലപ്പോഴും ഭാരം കൂടുന്നതും ആർത്തവ തകരാറുകളും മുഖക്കുരുവുമൊക്കെ മാത്രമാണ് പിസിഒഎസിന്റെ പ്രശ്നങ്ങളെന്ന് കരുതി നിസ്സാരമാക്കുന്നവരുണ്ട്. ഇപ്പോഴിതാ പിസിഒഎസ് സംബന്ധിച്ച അവബോധം കൂടുതൽ ഗൗരവമുള്ളതാക്കാൻ പിഎംഒസ് അഥവാ പോളിഎൻഡോക്രൈൻ മെറ്റബോളിക് ഒവേറിയൻ സിൻഡ്രോം എന്ന് ഈ അവസ്ഥ അറിയപ്പെടണമെന്ന് പറയുകയാണ് ഗവേഷകർ. ഇതുസംബന്ധിച്ച് മോണാഷ് യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പഠനറിപ്പോർട്ട് ദി […]
Read more

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നാലര മാസത്തിനിടെ മരിച്ചത് 20 പേർ

തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നാലരമാസത്തിനിടെ മരിച്ചത് 20 പേർ. 100 പേർക്കാണ് രോഗം പിടിപെട്ടത്. സംസ്ഥാനത്തെ മരണനിരക്ക് 24 ശതമാനമായി കുറയ്ക്കാനായിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അവകാശപ്പെടുന്നുണ്ടെങ്കിലും ഈ മാസം രോഗം പിടിപെട്ട നാലിൽ മൂന്നു പേരെയും രക്ഷിക്കാനായില്ല. നൈഗ്ലേറിയ ഫൗളേറി, അക്കാന്തമീബ എന്നിവയാണ് മസ്തിഷ്‌ക ജ്വരത്തിന് കാരണമാവുന്ന സൂക്ഷ്മജീവികൾ. നൈഗ്ലേറിയ ഫൗളേറി മൂലമുള്ള മസ്തിഷ്‌ക ജ്വരത്തിന് 99 ശതമാനവും അക്കാന്തമീബ കാരണമാവുന്നതിന് 70-90 ശതമാനവുമാണ് ആഗോളതലത്തിലെ മരണനിരക്ക്. സംസ്ഥാനത്ത് രോഗം തുടക്കത്തിലേ കണ്ടെത്തി വിദഗ്ധചികിത്സ […]
Read more

കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി ആശുപത്രിയിൽ; നേത്രരോ​ഗ ചികിത്സക്കെന്ന് റിപ്പോർട്ട്

ഡൽഹി: കോൺഗ്രസ് പാർലമെൻ്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുഡ്‌ഗാവിലെ മേദാന്ത ആശുപത്രിയിലാണ് പ്രവിശേപിച്ചിരിക്കുന്നത്. പതിവ് പരിശോധനകൾക്കായാണ് പ്രവേശിപ്പിച്ചിരിക്കുന്നതെന്നാണ് ഡൽഹിയിലെ കോൺഗ്രസ് നേതാക്കൾ അറിയിച്ചിരിക്കുന്നത്. നേത്ര ചികിത്സയ്ക്കായാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്നാണ് വിവരം.
Read more

ഹാന്‍റ വൈറസ്; രാജ്യത്ത് ആശങ്ക വേണ്ടെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം

കുവൈത്ത് സിറ്റി: ഹാന്‍റ വൈറസുമായി ബന്ധപ്പെട്ട് രാജ്യത്ത് ആശങ്ക വേണ്ടെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു. വൈറസുമായി ബന്ധപ്പെട്ട ആഗോള സാഹചര്യങ്ങൾ നിരീക്ഷിച്ചുവരുകയാണെന്നും നിലവിൽ രാജ്യത്തിനുള്ളിൽ രോഗവ്യാപന സാധ്യത വളരെ കുറവാണെന്നും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അൽ-സനദ് വ്യക്തമാക്കി. കൂടാതെ, കുവൈത്ത് സെന്‍റർ ഫോർ ഡിസീസ് പ്രിവൻഷൻ ആൻഡ് കൺട്രോൾ നടത്തിയ പുതിയ സാങ്കേതിക വിലയിരുത്തലിൽ രാജ്യത്ത് വ്യാപക രോഗബാധയുടെ സൂചനകളില്ലെന്ന് കണ്ടെത്തിയതായും അദ്ദേഹം അറിയിച്ചു. വൈറസ് കണ്ടെത്തുന്നതിനുള്ള ലാബ് പരിശോധനാ സൗകര്യങ്ങൾ ശക്തിപ്പെടുത്തൽ, […]
Read more

കപ്പലിൽ നിന്ന് പുറത്തെത്തിച്ച ഒരു യു എസ് പൗരന് കൂടി ഹാന്റ വൈറസ് സ്ഥിരീകരിച്ചു

മൊറോക്കോ: ഹാന്റ വൈറസ് വ്യാപിച്ച ക്രൂസ് കപ്പൽ എം വി ഹോണ്ടിയസിൽ നിന്ന് പുറത്തെത്തിച്ച ഒരാൾക്ക് കൂടി രോ​ഗം സ്ഥിരീകരിച്ചു. 17 യുഎസ് പൗരന്മ‍ാരിൽ ഒരാൾക്കാണ് ഹാന്റ വൈറസ് ടെസ്റ്റ് പോസിറ്റീവായത്. മറ്റൊരു യുഎസ് പൗരന് കൂടി നേരിയ തോതിൽ രോ​ഗം ലക്ഷണങ്ങളുണ്ടെന്നും യുഎസ് ആരോ​ഗ്യ വകുപ്പ് വ്യക്തമാക്കി. ഹാന്റവൈറസ് വ്യാപിച്ച ഡച്ച് ക്രൂസ് എംവി ഹോണ്ടിയസിൽ നിന്നും യാത്രക്കാരെ ഒഴിപ്പിക്കുന്നത് അവസാന ​ഘട്ടത്തിലേക്ക് കടക്കുന്നതിനിടെയാണ് കപ്പലിലുണ്ടായിരുന്ന യുഎസ് പൗരൻമാരിൽ ഒരാൾക്ക് കൂടി രോ​ഗം സ്ഥിരീകരിച്ചത്. ഇതോടെ […]
Read more

ശ്രദ്ധിച്ചില്ലെങ്കിൽ ആന്തരികാവയവങ്ങളെ ബാധിക്കുന്ന രോഗം

ഡൽഹി :രോഗപ്രതിരോധ സംവിധാനത്തിന് വരുന്ന തകരാറാണ് ലൂപസ് എന്ന ഓട്ടോഇമ്മ്യൂൺ രോഗത്തിലേക്ക് നയിക്കുന്നത്. ലൂപസിനേക്കുറിച്ച് അവബോധം പരത്തുന്നതിനായാണ് എല്ലാവർഷവും മേയ് പത്തിന് ലോക ലൂപസ് ദിനമായി ആചരിക്കുന്നത്. ശ്രദ്ധിച്ചില്ലെങ്കിൽ ചർമം, സന്ധികൾ, വൃക്കകൾ, ശ്വാസകോശം, ഹൃദയം, മസ്തിഷ്കം തുടങ്ങി ശരീരത്തിലെ പല പ്രധാന അവയവങ്ങളേയും ബാധിക്കുന്ന രോഗമാണിത്. പുറമേനിന്ന് ആരോഗ്യവാന്മാരായി കാണാമെങ്കിലും അടിക്കടിയുള്ള ക്ഷീണം, വേദന എന്നിവയിൽ തുടങ്ങി മറ്റുപല സങ്കീർണതകളിലേക്കും നയിക്കും. ‘മേക്ക് ലൂപസ് വിസിബിൾ’ എന്നതാണ് ഈ വർഷത്തെ ലൂപസ് ദിനത്തിന്റെ തീം. ലൂപസിനേക്കുറിച്ച് […]
Read more

Recent News