ആഴ്ചയിൽ 5 തവണയെങ്കിലും മുട്ട കഴിച്ചാൽ അൽസ്ഹൈമേഴ്സ് സാധ്യത 27% കുറയുമെന്ന് പഠനം

ഡൽഹി : പോഷകാഹാരങ്ങളുടെ പട്ടികയിൽ മുൻനിരയിലുള്ള ഭക്ഷണങ്ങളിലൊന്നാണ് മുട്ട. പ്രോട്ടീൻ, വിറ്റാമിൻ ഡി, വിറ്റാമിൻ ബി12, മിനറൽസ് തുടങ്ങിയവ അടങ്ങിയിരിക്കുന്ന മുട്ട പേശികൾ, മസ്തിഷ്കം, കണ്ണ് തുടങ്ങിയവയുടെ ആരോഗ്യം മെച്ചപ്പെടുത്തും. ഇപ്പോഴിതാ അൽസ്ഹൈമേഴ്സ് സാധ്യത കുറയ്ക്കുന്നതിൽ മുട്ടയുടെ പങ്ക് വ്യക്തമാക്കുകയാണ് ഒരു പഠനം. 2024-ൽ ജേർണൽ ഓഫ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ മുട്ടയുടെ ഉപഭോഗം അൽസ്ഹൈമേഴ്സ് സാധ്യത കുറയ്ക്കുമെന്ന് വ്യക്തമ്മകുറിക്കുന്നത്. ആഴ്ചയിൽ ഒരു മുട്ട വീതം കഴിക്കുന്നത് അൽസ്ഹൈമേഴ്സ് സാധ്യത 47 ശതമാനമായി കുറയ്ക്കുമെന്നാണ് പഠനത്തിൽ പറയുന്നത്. അത് സാധൂകരിക്കുന്നതാണ് കാലിഫോർണിയയിൽ നിന്നുള്ള ഒരുകൂട്ടം ഗവേഷകരുടെ പുതിയ പഠനവും. കാലിഫോർണിയയിലെ ലോമാ ലിൻഡാ ഹെൽത്ത് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഈ പഠനം നടത്തിയത്. പതിവായി മിതമായ അളവിൽ മുട്ട കഴിക്കുന്നതിലൂടെ മസ്തിഷ്കത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും വൈജ്ഞാനിക പ്രശ്നങ്ങൾക്കുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുമെന്ന് പഠനം പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *