Category: international

ചാന്ദ്രദൗത്യം പൂർത്തിയായി; ആർട്ടെമിസ് 2 ഭൂമിയിലേക്ക്

വാഷിംഗ്‌ടൺ: ചാന്ദ്രദൗത്യം പൂർത്തിയാക്കി ആർട്ടെമിസ് 2 ഭൂമിയിലേക്ക് യാത്ര തിരിച്ചു. ഇന്ന് രാത്രി ഇന്ത്യൻ സമയം 10:55 ഓടെ ചന്ദ്രമണ്ഡലത്തിന്റെ ആകർഷണത്തിൽനിന്നും ഓറിയോൺ പേടകം പുറത്തുകടക്കും. ചന്ദ്രന്റെ ഉപരിതലത്തിൽ നിന്നും 6545 കിലോമീറ്റർ അടുത്തുവരെ എത്തിയ സഞ്ചാരികൾ സൂര്യഗ്രഹണത്തിനും സാക്ഷിയായി.ഇന്ന് പുലർച്ചെ ഇന്ത്യൻ സമയം പന്ത്രണ്ടേ കാലോടെയാണ് ഓറിയോൺ പേടകം ലൂണാർ ഫ്‌ളൈബൈ ആരംഭിച്ചത്. ചന്ദ്രന്റെ മറുവശത്തിലൂടെ സഞ്ചരിക്കാനും ചിത്രം പകർത്താനും സംഘത്തിന് സാധിച്ചു. ഇതുവഴി പുതിയ റെക്കോർഡ് കരസ്ഥമാക്കാനും ആർട്ടെമിസ് 2 ന് കഴിഞ്ഞു. അപ്പോളോ […]
Read more

മസ്കറ്റിൽ 15കാരിയെ കാണാതായി; അന്വേഷണം തുടങ്ങി റോയൽ ഒമാൻ പോലീസ്

മസ്കറ്റ്: വീട്ടിൽനിന്നും പുറത്തിറങ്ങിയ പതിനഞ്ചുകാരിയെ കാണാതായി. ഷെറീൻ മഹ്മൂദ് ഷഅബാൻ യഹ്യ എന്ന വിദ്യാർത്ഥിനിയെയാണ് കാണാതായത്. മസ്‌കറ്റിലെ ബൗഷർ വിലായത്തിലെ അൽ ഘുബ്ര പ്രറോയൽ ഒമാൻ പോലീസിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ വിഭാഗം പുറത്തിറക്കിയ അറിയിപ്പിലാണ് ഈ വിവരം പുറത്തുവന്നത്. വീട്ടിൽനിന്നും പുറത്തേക്കുപോയ വിദ്യാർത്ഥിനി ഇതുവരെയും തിരിച്ചെത്തിയില്ലെന്ന് പോലീസ് വ്യക്തമാക്കി. മാത്രമല്ല സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാൽ ഉടൻ തന്നെ ബന്ധപ്പെട്ട അധികാരികളെ അറിയിക്കണമെന്നും പോലീസ് അഭ്യർത്ഥിച്ചു. അതേസമയം […]
Read more

കിംഗ് ഫഹദ് കോസ്‌വേ തുറന്നു

റിയാദ്: സുരക്ഷാ ഭീഷണിയെ തുടർന്ന് അടച്ചിട്ട കിംഗ് ഫഹദ് കോസ്‌വേ തുറന്നു. സുരക്ഷാ മുൻനിർത്തി ചൊവ്വാഴ്ച പുലർച്ചെ അടച്ചിട്ട പാത ഉച്ചയോടെയാണ് വീണ്ടും തുറന്നത്. സൗദി അറേബ്യയേയും ബഹ്‌റൈനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ പാതയിൽ അതീവ ജാഗ്രത നിർദ്ദേശത്തെ അടിസ്ഥാനമാക്കി ഗതാഗതം താൽകാലികമായി നിർത്തിവെച്ചിരുന്നു. എന്നാൽ സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കിയ ശേഷം രാവിലെ 9:45 ഓടെ ഗതാഗതം പുനരാരംഭിച്ചു. കോസ്‌വേ വഴിയുള്ള ഗതാഗതം സാധാരണ നിലയിൽ എത്തിയെന്നും വാഹനങ്ങളുടെ തിരക്ക് നിയന്ത്രണ വിധേയമായെന്നുമാണ് വിവരം. സൗദി കിഴക്കൻ […]
Read more

‘എഗ്ഗ് ഹണ്ടിങ്ങിനിടെ തലയോട്ടി കണ്ടു ‘; ഈസ്റ്റർ ആഘോഷത്തിനിടെ നടുങ്ങി കാലിഫോർണിയയിലെ കുടുംബം

കാലിഫോർണിയ: ഈസ്റ്റർ ആഘോഷത്തിനിടെ കാലിഫോർണിയയിലെ പാർക്കിൽ മനുഷ്യന്റെ അസ്ഥികൂടങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ട്. ലോങ് ബീച്ച് നഗരത്തിലെ തണ്ണീർത്തടത്തിന് സമീപമുള്ള ഡിഫോറസ്റ്റ് പാർക്കിനടുത്താണ് സംഭവം. ഞായറാഴ്ച ഉച്ചതിരിഞ്ഞ് ഈസ്റ്റർ എഗ്ഗ് ഹണ്ടിങ്ങിനിടെ ഒരു കുടുംബമാണ് അസ്ഥികൂടത്തിന്റെ ഭാഗങ്ങൾ കണ്ടത്. ഉടൻ തന്നെ വിവരമറിയിച്ചതിനെത്തുടർന്ന് ലോങ് ബീച്ച് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഒരു ചെറിയ കുട്ടിയുടേതെന്ന് തോന്നിക്കുന്ന തലയോട്ടിയും മറ്റ് അസ്ഥികളുമാണ് കണ്ടെത്തിയത്. വിനോദത്തിനിടയിൽ അപ്രതീക്ഷിതമായി കണ്ട കാഴ്ച കുട്ടികളിലും മുതിർന്നവരിലും വലിയ ഭീതി പടർത്തിയിട്ടുണ്ട്. സ്ഥലത്തുനിന്നുള്ള ദൃശ്യങ്ങളിൽ, […]
Read more

ഇറാൻ ഇന്റലിജൻസ് തലവനെ കൊലപ്പെടുത്തിയെന്ന് ഇസ്രയേൽ

ടെഹ്‌റാൻ: റെവല്യൂഷണറി ഗാർഡ്‌സിന്റെ ഇന്റലിജൻസ് മേധാവി മേജർ ജനറൽ മജീദ് ഖദേമിയെ വധിച്ചെന്ന് ഇസ്രയേൽ. ഐആർജിസി (Islamic Revolutionary Guard Corps) യുടെ ഇന്റലിജൻസ് വിഭാഗം മേധാവിയാണ് കൊല്ലപ്പെട്ട ഖദേമി. ജനറൽ മജീദ് ഖദേമിയുടെ മരണം ഇറാൻ സ്ഥിരീകരിച്ചിട്ടുണ്ട്. എവിടെവെച്ചാണ് മജീദ് കൊല്ലപ്പെട്ടതെന്ന് വ്യക്തമാക്കിയിട്ടില്ല. തലസ്ഥാനമായ ടെഹ്‌റാനിലെ ജനവാസകേന്ദ്രങ്ങൾക്ക് നേരെയുണ്ടായ വ്യോമാക്രമണങ്ങൾക്ക് പിന്നാലെയാണ് ഖദേമിയുടെ മരണം സ്ഥിരീകരിച്ചത്. കഴിഞ്ഞ ജൂണിൽ ജനറൽ മുഹമ്മദ് കസെമി കൊല്ലപ്പെട്ടതിനെത്തുടർന്നാണ് ഖദേമി ഇന്റലിജൻസ് തലവനാകുന്നത്. അഞ്ചു പതിറ്റാണ്ടോളം ഇറാൻ സൈന്യത്തിൽ സേവനം […]
Read more

മഴക്കാലത്ത് കരുതലുമായി ഷാർജ മുൻസിപ്പാലിറ്റി

ഷാർജ: മഴക്കാലത്ത് കൊതുകുകൾ പെരുകുന്നത് തടയാൻ മാർഗനിർദേശങ്ങളുമായി ഷാർജ മുൻസിപ്പാലിറ്റി. പൊതുജനങ്ങളുടെ ആരോഗ്യം ലക്ഷ്യമിട്ടാണ് നിർദേശങ്ങൾ പുറപ്പെടുവിച്ചത്. കൊതുകിനെ തുരത്തുന്നതിനോടൊപ്പം പ്രകൃതി സംരക്ഷണവും ഇതിന്റെ മറ്റൊരു ലക്ഷ്യമാണ്. താമസസ്ഥലങ്ങൾക്ക് ചുറ്റിനും മഴവെള്ളം കെട്ടിക്കിടക്കുന്നത് തടയണമെന്നതാണ് മുനിസിപ്പാലിറ്റിയുടെ പ്രധാന നിർദേശം. കൂടാതെ വെള്ളം കെട്ടിക്കിടക്കുന്നത് പതിവായി പരിശോധിക്കാനും ജനങ്ങൾക്ക് നിർദേശമുണ്ട്. പൂന്തോട്ടം പരിപാലിക്കുക, അനാവശ്യമായി വളരുന്ന കുറ്റിച്ചെടികളും, പുല്ലുകളും വെട്ടുകയും വേണം . കേടുവന്ന ടയറുകൾ, പൊട്ടിയ പത്രങ്ങൾ, പൂച്ചട്ടികൾ എന്നിവയിൽ കൊതുകുകൾ വളരാൻ സാധ്യതയുണ്ട്. അതുകൊണ്ട് ഇതിലൂടെ […]
Read more

ടെഹ്റാനിൽ കെട്ടിടത്തിന് നേരെ ആക്രമണം; 13 പേർ കൊല്ലപ്പെട്ടു

ടെഹ്റാൻ: ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ കെട്ടിടത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തിങ്കളാഴ്ച പുലർച്ചെയാണ് ടെഹ്‌റാന്റെ തെക്ക് ഭാഗത്തുള്ള എസ്ലാംഷഹറിൽ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിൽ വ്യോമാക്രമണം ഉണ്ടായതെന്നാണ് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ അമേരിക്കയോ ഇസ്രയേലോ ഏറ്റെടുത്തിട്ടില്ല . ഹോർമുസ് കടലിടുക്ക് വീണ്ടും തുറന്നില്ലെങ്കിൽ ഇറാനെ നശിപ്പിക്കുമെന്നും ആക്രമണം അഴിച്ചുവിടുമെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭീഷണിപ്പെടുത്തിയതിന് മണിക്കൂറുകൾക്ക് ശേഷമാണ് ആക്രമണം നടന്നിരിക്കുന്നത്.ഷരീഫ് […]
Read more

ദുബായിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം

ദുബായ്: ദുബായിൽ നാളെ മുതൽ ഗതാഗത നിയന്ത്രം ഏർപ്പെടുത്തിയതായി റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി. ദുബായിലെ വിവിധ സ്ഥലങ്ങളിൽ നടക്കുന്ന റോഡ് വികസന പ്രവർത്തനങ്ങളെ മുൻനിർത്തി ഈ ആഴ്ച താൽക്കാലിക ഗതാഗത നിയന്ത്രം ഏർപ്പെടുത്തുമെന്നാണ് അധികൃതർ അറിയിച്ചത്. പ്രധാന പാതകളായ അൽ ഖലീജ് സ്ട്രീറ്റിലും ഹെസ്സ സ്ട്രീറ്റിലുമാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്. തിരക്ക് ഒഴിവാക്കാനായി ഡ്രൈവർമാർ ദിശാസൂചകങ്ങൾ കൃത്യമായി പാലിക്കണം, അൽ അസായേൽ സ്ട്രീറ്റ്, അൽ സുഫൂഹ് സ്ട്രീറ്റ്, ശൈഖ് സാഹിദ് റോഡ് എന്നീ ബദൽ പാതകൾ ഉപയോഗിക്കണം […]
Read more

ജെഇഇ പരീക്ഷാ കേന്ദ്രം ബഹ്‌റൈനിൽ; പതിനേഴോളം വിദ്യാർത്ഥികൾ ആശങ്കയിൽ

മനാമ: ജെഇഇ പരീക്ഷക്ക് ഇന്ത്യയ്ക്ക് പുറത്തും പരീക്ഷാ കേന്ദ്രങ്ങൾ വന്നതിൽ ആശങ്കയിലാണ് വിദ്യാർത്ഥികൾ. പശ്ചിമേഷ്യൻ യുദ്ധ സാഹചര്യത്തിൽ വിമാന സർവീസുകളിൽ ഉണ്ടായിരിക്കുന്ന കുറവും ഉയർന്ന ടിക്കറ്റ് നിരക്കുംമൂലം വലയുകയാണ് പതിനേഴോളം ഇന്ത്യൻ വിദ്യാർത്ഥികൾ. ഈ വിദ്യാർത്ഥികൾ ബഹ്‌റൈനിൽ നിന്നും ഇന്ത്യയിലേക്ക് പരീക്ഷാ കേന്ദ്രം മാറ്റുന്നതിനായി എൻടിഎ ഒഫീഷ്യൽ സൈറ്റിൽ അപേക്ഷ സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഏകദേശം 39ഓളം വിദ്യാർത്ഥികൾ പരീക്ഷയ്ക്കായി ഇന്ത്യയിലെത്തിയതായാണ് വിവരം. ഇതിൽ 22 വിദ്യാർത്ഥികളുടെ പരീക്ഷാ കേന്ദ്രം മാറ്റികിട്ടിയെങ്കിലും ഇനിയും 17 വിദ്യാർത്ഥികളുടെ പരീക്ഷ […]
Read more

നീലയിൽ തിളങ്ങി ഭൂമി; ചിത്രം പകർത്തി ആർട്ടെമിസ് II

വാഷിംഗ്‌ടൺ : ചന്ദ്രനെ ലക്ഷ്യമാക്കി പുറപ്പെട്ട ആർട്ടെമിസ് പേടകത്തിൽ നിന്നും ഭൂമിയുടെ മനോഹര ദൃശ്യങ്ങൾ പുറത്തു വിട്ട് നാസ. നീല പുതച്ച നമ്മുടെ ഭൂമിയെ അതി മനോഹരമായി ഒപ്പിയെടുത്തിട്ടുണ്ട് ആർട്ടെമിസ് II സഞ്ചാരികൾ. മുൻപ് മാതൃഗ്രഹത്തിന്റെ മനോഹരമായ ദൃശ്യം ഹൈ-റെസൊല്യൂഷനിൽ പകർത്തിയെടുത്തിരുന്നു ആർട്ടെമിസ്. ആർട്ടെമിസ് II സഞ്ചാരികൾ ചന്ദ്രനിലേക്കുള്ള തങ്ങളുടെ യാത്ര തുടരുന്നതിനിടെ ഓറിയോൺ ക്യാപ്സ്യൂളിന്റെ ജാലകത്തിലൂടെ പിന്നിലേക്ക് നോക്കുമ്പോൾ ലഭിക്കുന്ന ചിത്രമായിരുന്നു അത്.ഭൂമിയുടെ നീലയും തവിട്ടും നിറത്തിലുള്ള വളരെ മനോഹരമായ തിളങ്ങുന്ന ചിത്രമാണ് സഞ്ചാരികൾ പകർത്തിയത്. […]
Read more

Recent News