Category: international

മാർപ്പാപ്പയെ ഭീഷണിപ്പെടുത്തി യുഎസ്; അമേരിക്കൻ സന്ദർശനം റദ്ദാക്കി ലിയോ പതിനാലാമൻ

വാഷിങ്ടൺ: അമേരിക്കയും വത്തിക്കാനും തമ്മിലുള്ള ബന്ധം നയതന്ത്ര പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്. കത്തോലിക്കാ സഭയുടെ തലവൻ പോപ്പ് ലിയോ പതിനാലാമൻ ട്രംപ് ഭരണകൂടത്തിന്റെ വിദേശ നയങ്ങളെ വിമർശിച്ചതിനെത്തുടർന്ന്, വത്തിക്കാൻ നയതന്ത്ര പ്രതിനിധിയെ പെന്റഗണിലേക്ക് വിളിപ്പിച്ച്‌ അമേരിക്കൻ ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്നാണ്‌ റിപ്പോർട്ട്. സഭയുടെ സ്വയംഭരണാധികാരത്തിന് മേലുള്ള കടന്നുകയറ്റമായാണ് വത്തിക്കാൻ ഈ നീക്കത്തെ കണക്കാക്കുന്നത്. പെന്റഗണിന്റെ ഭീഷണിയോട് ശക്തമായ ഭാഷയിലാണ് വത്തിക്കാൻ പ്രതികരിച്ചത്. ഇതിന്റെ ഭാഗമായി മാർപ്പാപ്പ തന്റെ എല്ലാ അമേരിക്കൻ യാത്രകളും റദ്ദാക്കി. അമേരിക്കയുടെ 250-ാം വാർഷിക ആഘോഷങ്ങളിൽ […]
Read more

ട്രംപിനെ പൂട്ടാൻ എഐ ‘മീം യുദ്ധം’; അമേരിക്കയ്ക്കെതിരെ സൈബർ പോരാട്ടം കടുപ്പിച്ച് ഇറാൻ

വാഷിങ്ടൺ: അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് പുതിയ സൈബർ പോരാട്ടം നയിക്കുകയാണ് ഇറാൻ അനുകൂല ഗ്രൂപ്പുകൾ. എഐ ഉപയോഗിച്ച് നിർമ്മിച്ച ആകർഷകമായ ചിത്രങ്ങളും വിഡിയോകളും വഴി യുദ്ധത്തെക്കുറിച്ചുള്ള പൊതുജന അഭിപ്രായം മാറ്റാനാണ് ഇവരുടെ നീക്കം. അമേരിക്കൻ വിരുദ്ധ വികാരം വളർത്താൻ ഇംഗ്ലീഷ് ഭാഷയിലുള്ള മീമുകളാണ് ഇവർ പ്രധാനമായും ഉപയോഗിക്കുന്നത്. പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ലക്ഷ്യമിട്ടാണ് ഭൂരിഭാഗം മീമുകളും പുറത്തിറങ്ങുന്നത്. ട്രംപിനെ പരിഹസിക്കുന്ന ആനിമേഷൻ വിഡിയോകൾ സോഷ്യൽ മീഡിയയിൽ ദശലക്ഷക്കണക്കിന് ആളുകളാണ് കാണുന്നത്. അമേരിക്കൻ സംസ്കാരവും […]
Read more

യാത്രാപരാതികൾക്ക് ‘ഫാസ്റ്റ് ട്രാക്ക്’ പരിഹാരം; പുതിയ നീക്കവുമായി എയർ കാനഡ

ഓട്ടവ: യാത്രാപരാതികൾ പരിഹരിക്കുന്നതിലെ കാലതാമസം കുറയ്ക്കാൻ പുതിയൊരു പദ്ധതിക്ക് തുടക്കമിട്ട് എയർ കാനഡ. നിലവിൽ കാനഡയിലെ ട്രാൻസ്പോർട്ട് റെഗുലേറ്ററായ CTA-യിൽ ലക്ഷക്കണക്കിന് പരാതികളാണ് കെട്ടിക്കിടക്കുന്നത്. ഇത് പരിഹരിക്കാൻ വർഷങ്ങൾ എടുക്കുന്ന സാഹചര്യത്തിലാണ്, തിരഞ്ഞെടുത്ത 500 യാത്രക്കാർക്ക് അവരുടെ പരാതികൾ ഒരു സ്വതന്ത്ര ഏജൻസി വഴി തീർപ്പാക്കാൻ എയർ കാനഡ അവസരം നൽകുന്നത്. ബ്രിട്ടൻ ആസ്ഥാനമായുള്ള ഒരു സ്വതന്ത്ര സ്ഥാപനമാണ് ഈ പരാതികൾ പരിശോധിക്കുന്നത്. 90 ദിവസത്തിനുള്ളിൽ ഇതിൽ തീരുമാനമുണ്ടാകും. ഈ ഏജൻസിയുടെ വിധി അംഗീകരിക്കാൻ യാത്രക്കാർക്ക് നിർബന്ധമില്ല. […]
Read more

ഇറാൻ – യുഎസ് വെടിനിർത്തൽ: സമാധാന ചർച്ചകൾക്ക് പിന്തുണയുമായി ലോകനേതാക്കൾ

വാഷിങ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കാനഡയും യൂറോപ്യൻ രാജ്യങ്ങളും രം​ഗത്ത്. നിലവിൽ പ്രഖ്യാപിച്ച വെടിനിർത്തലിനെ സ്വാഗതം ചെയ്ത ലോകനേതാക്കൾ, വരും ദിവസങ്ങളിൽ ചർച്ചകളിലൂടെ ശാശ്വതമായ സമാധാനം കണ്ടെത്തണമെന്നും നയതന്ത്ര ചർച്ചകളാണ് ഇതിന് ഏക പോംവഴിയെന്നും സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി. മേഖലയിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും ലോകത്തെ ബാധിച്ചിരിക്കുന്ന ഊർജ്ജ പ്രതിസന്ധി പരിഹരിക്കാനും ഈ ചർച്ചകൾ അനിവാര്യമാണ്. ലബനൻ ഉൾപ്പെടെയുള്ള ഇടങ്ങളിൽ യുദ്ധം നിർത്താൻ നേതാക്കൾ ആഹ്വാനം ചെയ്തെങ്കിലും, ലബനനെ ഈ […]
Read more

ഇന്ത്യക്കാർ ഉടൻ ഇറാൻ വിടണം; മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി

ടെഹ്‌റാൻ: പശ്ചിമേഷ്യൻ യുദ്ധത്തിന് നേരിയ രീതിയിൽ അയവുണ്ടായെങ്കിലും ഇറാനിലുള്ള ഇന്ത്യക്കാർ എത്രയും പെട്ടന്ന് രാജ്യം വിടണമെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു. ഇന്നലെ പുറപ്പെടുവിച്ച ജാഗ്രതാ നിർദേശങ്ങൾക്ക് പിന്നാലെയാണ് ഇന്ത്യക്കാരോട് രാജ്യം വിടണമെന്ന് ഇന്ത്യൻ എംബസി അറിയിച്ചത്. മേഖലയിൽ കാര്യങ്ങൾ അപ്രവചനീയം ആണെന്ന് കണക്കിലെടുത്താണ് ഈ തീരുമാണെന്നും അറിയിച്ചു. ഇപ്പോഴും ഇറാനിൽത്തന്നെ തുടരുന്ന ഇന്ത്യൻ പൗരന്മാർ എംബസിയുമായി ബന്ധപ്പെടുകയും എംബസി നിർദേശിക്കുന്ന സുരക്ഷിതമായ പാത ഉപയോഗിച്ച് എത്രയും പെട്ടന്നുതന്നെ രാജ്യം വിടണം. എംബസിയുമായി ബന്ധപ്പെടാതെ ഒരു കാരണവശാലും കര അതിർത്തികൾ […]
Read more

ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈൽ വിക്ഷേപണം നടത്തിയതായി റിപ്പോർട്ട്

പ്യോങ് യാങ്: ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചതായി സൂചന. ജപ്പാനാണ് ഇക്കാര്യം സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. ബുധനാഴ്ച ജപ്പാൻ പ്രധാനമന്ത്രി സേന തകൈച്ചിയുടെ ഓഫീസ് ഒഫീഷ്യൽ എക്സിലാണ് ഈ വിഷയത്തെ സംബന്ധിച്ച പോസ്റ്റ് പങ്കുവെച്ചത്.“ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചു. കൂടുതൽ വിവരങ്ങൾ ഉടൻ ഉടൻ നൽകും”ജപ്പാൻ പ്രധാനമന്ത്രിയുടെ ഓഫീസ് എക്സ് പോസ്റ്റിൽ വ്യക്തമാക്കി.ജപ്പാൻ അധികൃതർ രാജ്യത്തെ പൗരന്മാരുടെ സംരക്ഷണത്തിനായി നിർദേശങ്ങൾ പുറത്തിറക്കി. “വിവരങ്ങൾ ശേഖരിക്കുന്നതിനും വിശകലം ചെയ്യുന്നതിനും ശ്രമങ്ങൾ നടത്തുക, സമയം പാഴാക്കാതെ പോതുജനങ്ങളിലേക്ക് വിവരങ്ങൾ എത്തിക്കുക, […]
Read more

വെടിനിർത്തൽ അംഗീകരിച്ചതായി ഇറാൻ

ടെഹ്‌റാൻ: പാക്കിസ്ഥാന്റെ ഇടപെടലിൽ ട്രംപ് മുന്നോട്ടുവെച്ച രണ്ടാഴ്ചത്തെ വെടിനിർത്തൽ അംഗീകരിച്ചതായി ഇറാൻ. ഹോർമുസ് കടലിടുക്ക് ഇറാൻ സൈന്യത്തിന്റെ സഹായത്തോടെ തുറക്കുമെന്നും ഇറാൻ വിദേശമന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതാക്കുമെന്ന ഭീഷണിയ്ക്കുപിന്നാലെ ചൊവ്വാഴ്ചയാണ് രണ്ടാഴ്ചത്തെ വെടിനിർത്തലിന് ഇറാനുമായി അമേരിക്ക ധാരണയായത്. രണ്ടാഴ്ചത്തേക്ക് എല്ലാ ശത്രുതയും അവസാനിപ്പിക്കാനും ഹോർമുസ് വേഗം തന്നെ തുറന്നുകൊടുക്കാനും ആണ് ഈ കരാർ മുന്നോട്ടുവെക്കുന്നത്. അതേസമയം ഈ രണ്ടാഴ്ചത്തെ സമയം ഇറാനുമായി ഒരു അവസാന ധാരണയിലെത്താൻ അമേരിക്ക വിനിയോഗിക്കുമെന്നും ട്രംപ് വ്യക്തമാക്കി. ഇതിനു […]
Read more

ഇറാനിലെ പുരാതന ജൂതദേവാലയം പൂർണ്ണമായി തകർത്ത് ഇസ്രായേൽ

ടെഹ്‌റാൻ : ഇറാനിലെ പുരാതനമായ ജൂതദേവാലയം തകർത്ത് ഇസ്രായേൽ. ഇറാന്റെ തലസ്ഥാന നഗരമായ ടെഹ്റാനിലെ റാഫി നിയ സിനഗോഗാണ് ഇസ്രായേലിന്റെ വ്യോമാക്രമണത്തിൽ തകർന്നതെന്ന് ഇറാൻ വാർത്താ ഏജൻസികളെ അടിസ്ഥാനമാക്കി എ.എഫ്.പി ആണ് റിപ്പോർട്ട് ചെയ്തത്. ഇറാനിലെ ഖൊറാസാൻ എന്ന ജൂതവിഭാഗക്കാർ അവരുടെ ആഘോഷങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്ന ദേവാലയമാണ് ഇതെന്ന് ഇറാൻ പത്രമായ ഷാർഗ് റിപ്പോർട്ട് ചെയ്‌തു. രാത്രിയിൽ ഇസ്രയേലും അമേരിക്കയും നടത്തിയ കൂട്ട ആക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടതായും ഇറാൻ മാധ്യമങ്ങൾ പുറത്തുവിട്ടു. ദേവാലയത്തിനു സമീപത്തുള്ള കെട്ടിടത്തിൽ […]
Read more

യു.എസ് വിമാനത്താവളങ്ങളിൽ 800-ലധികം പേരെ ICE അറസ്റ്റ് ചെയ്തു

വാഷിങ്‌ൺ: അമേരിക്കൻ വിമാനത്താവളങ്ങളിലെ സുരക്ഷാ ഏജൻസിയായ ടി.എസ്.എ നൽകിയ രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ 800-ലധികം പേരെ ഇമിഗ്രേഷൻ അധികൃതർ (ICE) അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. ഡോണൾഡ് ട്രംപ് അധികാരമേറ്റത് മുതൽ 2026 ഫെബ്രുവരി വരെയുള്ള കണക്കുകൾ ഉദ്ധരിച്ച് റോയിട്ടേഴ്സ് ആണ് ഈ വാർത്ത പുറത്തുവിട്ടത്. ഏകദേശം 31,000 യാത്രക്കാരുടെ വ്യക്തിഗത വിവരങ്ങളാണ് ടി.എസ്.എ ഇമിഗ്രേഷൻ വിഭാഗത്തിന് കൈമാറിയത്. ഭീകരവാദികളെ കണ്ടെത്താൻ 2007-ൽ രൂപീകരിച്ച ‘സെക്യുർ ഫ്ലൈറ്റ് പ്രോഗ്രാം’വഴിയാണ് സാധാ രണക്കാരായ ഇമിഗ്രേഷൻ നിയമലംഘകരെയും ഇപ്പോൾ പിന്തുടരുന്നത്. മാർച്ച് […]
Read more

എയർ ഇന്ത്യ സിഇഒ കാംബെൽ വിൽസൺ രാജിവച്ചു

ഡൽഹി: കനത്ത സാമ്പത്തിക നഷ്ടം നേരിടുന്നതിനിടെ എയർ ഇന്ത്യയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും മാനേജിങ് ഡയറക്ടറുമായ കാംബെൽ വിൽസൺ സ്ഥാനം രാജിവച്ചു. 2026-ൽ സ്ഥാനമൊഴിയാനുള്ള താല്പര്യം അദ്ദേഹം നേരത്തെ തന്നെ ചെയർമാൻ എൻ. ചന്ദ്രശേഖരനെ അറിയിച്ചിരുന്നു. പുതിയ മേധാവിയെ കണ്ടെത്തുന്നതുവരെ അദ്ദേഹം പദവിയിൽ തുടരും. ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള നാല് എയർലൈനുകളെ വിജയകരമായി ലയിപ്പിക്കുന്നതിനും പുതിയ വിമാനങ്ങൾ എത്തിക്കുന്നതിനും വിൽസൺ നേതൃത്വം നൽകി. യുഎസ്-ഇസ്രായേൽ-ഇറാൻ സംഘർഷത്തെത്തുടർന്ന് വിമാന പാതകൾ മാറിയത് എയർ ഇന്ത്യയ്ക്ക് വൻ തിരിച്ചടിയായി. യൂറോപ്പ്, […]
Read more

Recent News