Category: international

ഇറ്റലിയിൽ ഗുരുദ്വാരയ്ക്ക് പുറത്ത് വെടിവെപ്പ്: രണ്ട് ഇന്ത്യക്കാർ കൊല്ലപ്പെട്ടു

ബെർഗാമോ : ഇറ്റലിയിലെ ബെർഗാമോ പ്രവിശ്യയിലുള്ള കോവോയിൽ രണ്ട് ഇന്ത്യക്കാർ വെടിയേറ്റ് കൊല്ലപ്പെട്ടു. വൈശാഖി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഗുരുദ്വാരയിൽ നടന്ന ചടങ്ങിന് ശേഷം പുറത്തിറങ്ങിയപ്പോഴാണ് ഇവർക്ക് നേരെ ആക്രമണമുണ്ടായത്. കോവോ സ്വദേശിയായ രജീന്ദർ സിംഗ് (48), അഗ്നാഡെല്ലോ സ്വദേശിയായ ഗുർമീത് സിംഗ് (48) എന്നിവരാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച അർദ്ധരാത്രിയോടെയാണ് സംഭവം നടന്നത്. വ്യവസായ മേഖലയിലുള്ള ‘ഗുരുദ്വാര മാതാ സാഹിബ് കൗർ ജി’ക്ക് മുന്നിലുള്ള ചതുരശ്ര മുറ്റത്ത് വെച്ചാണ് അക്രമി ഇവർക്ക് നേരെ വെടിയുതിർത്തത്. പെട്ടെന്നുണ്ടായ തർക്കമല്ല മറിച്ച് […]
Read more

ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചു; ഭക്ഷ്യസ്ഥാപനം അടച്ചുപൂട്ടി അധികൃതർ

കുവൈത്ത് സിറ്റി: ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച ഹവല്ലി ഗവർണറേറ്റിലെ ഭക്ഷ്യ സ്ഥാപനം ജനറൽ അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രിഷൻ ഉദ്യോഗസ്ഥർ അടച്ചുപൂട്ടി. അധികൃതർ നടത്തിയ മിന്നൽ പരിശോധനയിലാണ് നടപടി സ്വീകരിച്ചത്. അംഗീകൃത ആരോഗ്യ നിബന്ധനകൾ ലംഘിച്ചെന്നും പൊതുശുചിത്വ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാചയപ്പെട്ടെന്നുമാണ് സ്ഥാപനത്തിനെതിരെയുള്ള പ്രധാന കുറ്റങ്ങൾ. കൂടാതെ ലൈസൻസ് പരിധിക്ക് പുറത്തുള്ള സ്ഥലം അനധികൃതമായി ഉപയോഗിച്ചതായും പരിശോധനയിൽ കണ്ടെത്തി. സാധുവായ ആരോഗ്യ സർട്ടിഫിക്കറ്റില്ലാതെ തൊഴിലാളി ആഹാര സാധനങ്ങൾ കൈകാര്യം ചെയ്തതായും ആവശ്യമായ സർട്ടിഫിക്കറ്റുകൾ നേടാതെ […]
Read more

ഒമാൻ-യുഎഇ റെയിൽ പദ്ധതി 40 ശതമാനം പൂർത്തിയായി

മസ്‌ക്കറ്റ്: ഒമാൻ-യുഎഇ റെയിൽ പദ്ധതി ‘ഹഫീത് ട്രെയിൻ’ നിർമാണം 40 ശതമാനം പൂർത്തിയായെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.238 കിലോമീറ്റർ നീളത്തിൽ വ്യാപിച്ചുകിടക്കുന്നതാണ് ഈ പദ്ധതി. ഇരുരാജ്യങ്ങളുടെയും സാമ്പത്തിക സഹകരണം ശക്തമാക്കുകയും വ്യാപാര ഗതാഗതം കൂടുതൽ സുതാര്യമാക്കുകയും ലോജിസ്റ്റിക് ശൃംഖലകൾ ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.ബുറൈമി, അൽഐൻ, വാദി അൽ ജിസി , സോഹാർ തുടങ്ങിയവ ഉൾപ്പെടെയുള്ള പ്രധാന മേഖലകളിൽ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുകയാണ്. നഗര പ്രദേശങ്ങളും വ്യാവസായിക മേഖലകളും മലനിരകളും ആഴത്തിലുള്ള താഴ്വരകളും […]
Read more

ഹോർമുസ് കടലിടുക്കിൽ വെടിവെപ്പ്: ടാങ്കറുകൾക്ക് നേരെ ആക്രമണം നടത്തി ഇറാൻ

ഡൽഹി: ഹോർമുസ് കടലിടുക്കിൽ വെടിവെപ്പ്. ടാങ്കറുകൾക്ക് നേരെയാണ് വെടിവെപ്പുണ്ടായത്. ഇറാനാണ് വെടിവെച്ചത്. നാവിക ഉപരോധം തുടരുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഹോർമുസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചിരുന്നു. ഇറാനിലേക്ക് എത്തുന്ന എല്ലാ കപ്പലുകൾക്കും യുഎസ് സഞ്ചാരസ്വാതന്ത്ര്യം പുനഃസ്ഥാപിക്കുന്നതുവരെ, ഹോർമുസ് കടലിടുക്കിലെ സാഹചര്യം കർശന നിയന്ത്രണത്തിലായിരിക്കുമെന്നാണ് ഇറാന്റെ വിശദീകരണം. ഇരു രാജ്യങ്ങളും കരാറിന് അടുത്തെത്തിയെന്നും ഇനിയൊരിക്കലും ഹോർമുസ് കടലിടുക്ക് അടയ്ക്കില്ലെന്ന് ഇറാൻ ഉറപ്പുനൽകിയെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടതിന് പിന്നാലെയാണ് ഇറാന്റെ നീക്കം. […]
Read more

എഫ്ബിഐ തലപ്പത്ത് അനിശ്ചിതത്വം: കാഷ് പട്ടേൽ പുറത്തേക്കോ?

വാഷിങ്ടൺ: ട്രംപ് ഭരണകൂടത്തിലെ കരുത്തനായ എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേലിന്റെ സ്ഥാനചലനം സംബന്ധിച്ച അഭ്യൂഹങ്ങൾ ശക്തമാകുന്നു. കഴിഞ്ഞ ഏപ്രിൽ 10-ന് എഫ്ബിഐയുടെ കമ്പ്യൂട്ടർ സിസ്റ്റത്തിൽ ലോഗിൻ ചെയ്യാൻ കഴിയാതിരുന്നതിനെത്തുടർന്ന് താൻ പുറത്താക്കപ്പെട്ടോ എന്ന ഭീതിയിൽ പട്ടേൽ സുഹൃത്തുക്കളെയും സഹായികളെയും പരിഭ്രാന്തനായി വിളിച്ചതായി ‘ദ അറ്റ്ലാന്റിക്’ റിപ്പോർട്ട് ചെയ്തു. പിന്നീട് ഇത് സാങ്കേതിക തകരാറാണെന്ന് വ്യക്തമായെങ്കിലും, ഭരണകൂടത്തിനുള്ളിൽ അദ്ദേഹത്തിനുള്ള സ്വാധീനം കുറയുന്നതായാണ് സൂചനകൾ.പട്ടേലിന്റെ വ്യക്തിപരമായ പെരുമാറ്റവും ഔദ്യോഗിക വീഴ്ചകളുമാണ് അദ്ദേഹത്തിന് തിരിച്ചടിയാകുന്നത് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു: കാഷ് പട്ടേലിന്റെ […]
Read more

യു.എസ്‌ അത്യാധുനിക യുദ്ധവിമാനം പറത്തി ഇന്ത്യൻ വ്യോമസേനാ മേധാവി; പ്രതിരോധ രംഗത്ത് നിർണ്ണായക ചുവടുവയ്‌പ്പ്‌

വാഷിങ്‌ൺ: പ്രതിരോധ ചർച്ചകൾക്കായി അമേരിക്കയിലെത്തിയ ഇന്ത്യൻ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ അമർ പ്രീത് സിംഗ് (എ.പി. സിംഗ്) യു.എസ് വ്യോമസേനയുടെ കരുത്തനായ F-15EX ഈഗിൾ II യുദ്ധവിമാനത്തിൽ ആകാശപ്പറക്കൽ നടത്തി. നെവാഡയിലെ നെല്ലിസ് വ്യോമസേനാ താവളത്തിൽ വെച്ചായിരുന്നു ലോകത്തിലെ തന്നെ ഏറ്റവും നൂതനമായ ഈ പോർവിമാനം പറത്തിക്കൊണ്ട് അദ്ദേഹം ഇന്ത്യയുടെ സാന്നിധ്യം അറിയിച്ചത്. യു.എസ് എയർഫോഴ്‌സിന്റെ 85-ാം ടെസ്റ്റ് ആൻഡ് ഇവാലുവേഷൻ സ്‌ക്വാഡ്രനിലെ പൈലറ്റ് മേജർ മാത്യു ബെൻസണൊപ്പമാണ് എയർ ചീഫ് മാർഷൽ എ.പി. […]
Read more

ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി; നിർണായക തീരുമാനവുമായി കേന്ദ്രസർക്കാർ

ഡൽഹി: കുറഞ്ഞ ചെലവിൽ ഇന്ത്യൻ ചരക്കുകപ്പലുകൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നതിനായി 13,800 കോടി രൂപയുടെ ‘സോവറിൻ മാരിടൈം ഫണ്ട്’ രൂപീകരിക്കാൻ തീരുമാനിച്ച് കേന്ദ്രസർക്കാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗത്തിലായിരുന്നു തീരുമാനം. പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷങ്ങൾ മൂലം ഹോർമുസ് കടലിടുക്കിലടക്കം കപ്പൽ ഗതാഗതം കടുത്ത വെല്ലുവിളി നേരിടുന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിൻ്റെ തീരുമാനം വന്നിരിക്കുന്നത്. അന്താരാഷ്ട്ര ഇൻഷുറൻസ് കമ്പനികൾ ഇത്തരം യുദ്ധസാധ്യതയുള്ള മേഖലകളിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് വൻ തോതിൽ ഇൻഷുറൻസ് പ്രീമിയം വർദ്ധിപ്പിക്കുകയോ, ഇൻഷുറൻസ് നിഷേധിക്കുകയോ […]
Read more

ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് സമ്മാനത്തുക വര്‍ധിപ്പിച്ച് സംഘാടകര്‍

പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ സമ്മാനത്തുക 9.5 ശതമാനം വര്‍ധിപ്പിച്ച് സംഘാടകര്‍. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 53 ലക്ഷം യൂറോ (57 കോടി രൂപയിലധികം) വര്‍ധിച്ച് 6.17 കോടി യൂറോ ആയാണ് (ഏകദേശം 677 കോടി രൂപ) സമ്മാനത്തുക ഉയര്‍ത്തിയിരിക്കുന്നത്. കഴിഞ്ഞവര്‍ഷം ഇത് 5.64 കോടി യൂറോ (ഏകദേശം 618 കോടി രൂപ) ആയിരുന്നു. ഇതോടെ പാരിസിലെ റൊളാങ് ഗാരോസില്‍ 24ന് ആരംഭിക്കുന്ന ഗ്രാന്‍ഡ്‌സ്ലാം ടൂര്‍ണമെന്റിലെ പുരുഷ-വനിതാ സിംഗിള്‍സ് മത്സരങ്ങളില്‍ ജേതാവാകുന്നവര്‍ക്ക് 28 ലക്ഷം യൂറോ (30 […]
Read more

സൗദിയിൽ ഞായറാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത

റിയാദ്: സൗദി അറേബ്യയുടെ മിക്ക പ്രവിശ്യകളിലും ഞായറാഴ്ച വരെ മഴക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. പൊടിക്കാറ്റ്, ആലിപ്പഴ വർഷം, മിന്നൽ പ്രളയം എന്നിവയും ഉണ്ടായേക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. റിയാദ് പ്രവിശ്യയിലും ഗവർണറേറ്റുകളിലും മിതമായതോ കനത്തതോ ആയ മഴ ലഭിച്ചേക്കുമെന്നാണ് കാലാവസ്ഥാ റിപ്പോർട്ടിൽ പറയുന്നത്. വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ നേരിയതോ മിതമായതോ ആയ മഴയാണ് പ്രതീക്ഷിക്കുന്നത്. വാദി ദവാസിർ, സുലൈയിൽ ഗവർണറേറ്റുകളിലും മിതമായതോ കനത്തതോ ആയ മഴ പ്രതീക്ഷിക്കുന്നു. മക്ക പ്രവിശ്യയിലെ ചില ഭാഗങ്ങളിൽ, […]
Read more

യുഎഇയിൽ സ്കൂളുകൾ വീണ്ടും തുറക്കുന്നു

ഷാർജ: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് അടച്ചിട്ടിരുന്ന യുഎഇയിലെ സ്കൂളുകൾ തുറക്കുന്നു. ഈ ആഴ്ചയോടെ മുഴുവൻ സ്‌കൂളുകളും തുറക്കുമെന്നാണ് സൂചന. സർക്കാർ, വാണിജ്യ കെട്ടിടങ്ങളിൽ ഉള്ള സ്കൂളുകൾ അടുത്ത ദിവസങ്ങളിൽ തുറക്കും. നാളെ ചേരുന്ന വിദ്യാഭ്യാസമന്ത്രാലയത്തിന്റെ യോഗത്തിന് ശേഷമാകും അന്തിമ തീരുമാനം. മാർച്ച്‌ 28 മുതൽ യുഎഇയിൽ ഓൺലൈൻ ആയാണ് ക്ലാസുകൾ നടക്കുന്നത്. പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഗൾഫിലെ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾ റദ്ദാക്കിയിരുന്നു. പരീക്ഷയ്ക്ക് പകരം സംവിധാനമായിരിക്കും കൊണ്ടുവരിക. എസ് എസ് […]
Read more

Recent News