ഓസ്ട്രേലിയയിൽ ‘വന്ദേമാതരം’ പാടി നന്ദഗോവിന്ദം ഭജൻസ്; വൈറലായി വീഡിയോ
കോട്ടയം: ഓസ്‌ട്രേലിയയിലെ പെർത്തിൽ ഇന്ത്യയുടെ ദേശീയ ഗീതമായ ‘വന്ദേമാതരം’ പാടി നന്ദഗോവിന്ദം ഭജൻസ്. പെർത്തിലെ ഹിന്ദു സാംസ്‌കാരിക സംഘടനയായ സംസ്‌കൃതി സംഘടിപ്പിച്ച പരിപാടിയിലാണ് വന്ദേമാതരം ആലപിച്ചത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. വന്ദേമാതരം ആലപിക്കുമ്പോൾ ആദരവോടെ എഴുന്നേറ്റുനിന്ന് കൂടെ പാടുന്ന കാണികളെയും വിഡിയോയിൽ കാണാം. കുറച്ചു ദിവസങ്ങൾക്കു മുൻപേ ക്ഷേത്ര പരിപാടിക്കിടെ ക്രിസ്തീയ ഗാനം ആലപിച്ചതിന് നന്ദഗോവിന്ദം ഭജൻസിനെതിരെ വിമർശനം ഉയർന്നിരുന്നു. കോട്ടയം വെമ്പിൻകുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ഭജന അവതരിപ്പിക്കുന്നതിനിടെ നന്ദഗോവിന്ദം ഭജൻസ് ടീം […]
Read more

