ഇന്ധനപ്രതിസന്ധി; 20,000 സർവീസുകൾ റദ്ദാക്കി ലുഫ്താൻസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബെർലിൻ: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ജർമ്മനിയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ലുഫ്താൻസ് എയർലൈൻസ് 20,000 വിമാന സർവീസുകൾ റദ്ദാക്കും. ഇന്ധനപ്രതിസന്ധി മറികടക്കാനാണ് കമ്പനിയുടെ നീക്കമെന്നാണ് വിവരം. മേയ് മുതൽ ഒക്ടോബർ വരെ ഏകദേശം 40,000 മെട്രിക് ടൺ ഇന്ധനം ലാഭിക്കാൻ കമ്പനി ലക്ഷ്യമിടുന്നതായാണ് റിപ്പോർട്ട്.
.
പശ്ചിമേഷ്യയിൽ സംഘർഷം ആരംഭിച്ചതോടെ വിമാന ഇന്ധന വില ഇരട്ടിയായിരുന്നു. പ്രതിസന്ധി മറികടക്കാൻ ആദ്യ ഘട്ടത്തിൽ മേയ് അവസാനം വരെ 120 വിമാനങ്ങൾ റദ്ദാക്കിയതായി ചൊവ്വാഴ്ച കമ്പനി അറിയിച്ചിരുന്നു. കഴിഞ്ഞയാഴ്ച ലുഫ്താൻസ സിറ്റിലൈൻ റീജിയണൽ യൂണിറ്റ് അടച്ചുപൂട്ടിയിരുന്നു. ഇന്ധന ഉപയോഗം കൂടിയ 27 പഴയ വിമാനങ്ങളുടെ സർവീസ് നിർത്തിവെക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ കമ്പനി വിമാന സർവീസുകൾ റദ്ദാക്കിയിരിക്കുന്നത്.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News