Category: kerala

അന്‍സിബയുടെ പരാതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി ടിനി ടോം

കൊച്ചി: നടി അന്‍സിബ നൽകിയ പരാതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി നടന്‍ ടിനി ടോം. എറണാകുളം സെഷന്‍സ് കോടതിയിലാണ് ടിനി ടോം മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. നടിയുടെ പരാതിയില്‍ കടവന്ത്ര പൊലീസ് ടിനി ടോമിനെതിരെ കേസെടുത്തിരുന്നു. അന്‍സിബയ്‌ക്കെതിരായ ജിഹാദി പരാമര്‍ശത്തിലായിരുന്നു നടപടി. സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗിക ചുവയോടുള്ള പെരുമാറ്റം, മതവികാരം വ്രണപ്പെടുത്തല്‍ എന്നീ വകുപ്പുകളാണ് ടിനിക്കെതിരെ ചുമത്തിയിരിക്കുന്നത്. കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പൊലീസ് നടനെതിരെ കേസെടുത്തത്. താരസംഘടനയായ അമ്മയില്‍ താന്‍ ഉന്നയിച്ച ഗുരുതര പരാതികള്‍ സംഘടന ഗൗരവമായെടുത്തില്ല. […]
Read more

ഗതാഗത മന്ത്രി സഞ്ചരിച്ച വാഹനത്തിന് ഇൻഷുറൻസ് പോലുമില്ലെന്ന് സോഷ്യൽ മീഡിയ പ്രചരണം തള്ളി എംവിഡി

തിരുവനന്തപുരം: ഗതാഗത മന്ത്രിയുടെ കാസർഗോഡ് യാത്രയ്ക്കായി ഉപയോഗിച്ച വാഹനത്തിന് രേഖകളില്ലെന്ന രീതിയിൽ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർതത്തകൾ തള്ളി മോട്ടോർ വാഹന വകുപ്പ്. മന്ത്രിയുടെ യാത്രയ്ക്കായി ടൂറിസം വകുപ്പ് റെയിൽവേ സ്റ്റേഷനിൽ എത്തിച്ചതായിരുന്നു ആ വാഹനമെന്നും വാഹനത്തിന് കൃത്യമായ രേഖകൾ നിലവിലുണ്ടെന്നും അധികൃതർ അറിയിച്ചു. കേരള സ്റ്റേറ്റ് ഇൻഷുറൻസ് ഡിപ്പാർട്ട്മെന്‍റ് നൽകിയിട്ടുള്ള ഇൻഷുറൻസ് ഈ വാഹനത്തിനുണ്ട്. 2025 മെയ് 18 മുതൽ 2027 മെയ് 17 വരെ ഈ ഇൻഷുറൻസിന് സാധുതയുണ്ട്. വാഹനത്തിന്‍റെ മലിനീകരണ സർട്ടിഫിക്കറ്റ് കാലാവധി 2026 […]
Read more

‘ദിവ്യ എസ് അയ്യരെ മാത്രമല്ല മാറ്റിയത്, അവരെ മാത്രം മാറ്റിയാൽ എന്താണ് പ്രശനം?’; മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിൻ്റെ ചുമതലയിൽ നിന്ന് ദിവ്യ എസ്‌ അയ്യരെ മാറ്റിയതിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. വിഴിഞ്ഞം തുറമുഖത്തിൻ്റെ ചുമതലകളിൽ നിന്ന് ദിവ്യ എസ് അയ്യരെ മാത്രമല്ല മാറ്റിയതെന്നും അവരെ മാത്രം മാറ്റിയാൽ എന്താണ് പ്രശ്നമെന്നും മുഖ്യമന്ത്രി ചോദിച്ചു. ഒരുപാട് നാളായി അവിടെയുണ്ടായിരുന്ന പലരേയും മാറ്റിയിട്ടുണ്ട്. അവർ അദാനിക്ക് നോട്ടീസ് നൽകിയിട്ടുണ്ടോ എന്നുള്ള കാര്യം തനിക്കറിയില്ല. സർക്കാർ HODമാർ ആർക്കൊക്കെ നോട്ടീസ് നൽകിയിട്ടുണ്ടെന്ന് താൻ അന്വേഷിക്കേണ്ട ജോലിയല്ല. സിപിഎമ്മിൻ്റെ കണ്ണൂർ ജില്ലാ സെക്രട്ടറിക്ക് വിഴിഞ്ഞത്ത് […]
Read more

വീണയുടെ സ്വത്തുവിവരങ്ങൾ തിരക്കാൻ‍ ഇഡി സംഘം പിണറായിയിലെത്തി

കണ്ണൂർ: പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ മകൾ വീണയുടെ സ്വത്തുവിവരങ്ങൾ തിരക്കാനായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംഘം കണ്ണൂർ പിണറായിയിലെത്തി. പാതിരിയാട്, പിണറായി വില്ലേജ് പരിധിയിലുള്ള വീണയുടെ പേരിലുള്ള സ്ഥലത്തിന്റെ വിവരങ്ങൾ തിരക്കിയാണ് ഇ.ഡി. ഉദ്യോഗസ്ഥരെത്തിയത്. ഇ.ഡി കൊച്ചി സോണൽ ഓഫീസിൽ നിന്നെത്തിയ ഉദ്യോഗസ്ഥരാണ് സംഘത്തിലുണ്ടായിരുന്നത്. പാതിരിയാട് വില്ലേജ് ഓഫീസിലെത്തിയ ഉദ്യോഗസ്ഥർ സ്പെഷ്യൽ വില്ലേജ് ഓഫീസർ സന്തോഷ് കുമാറിനോടൊപ്പം പ്രതിപക്ഷനേതാവിന്റെ വസതിക്ക് സമീപത്തുള്ള സ്ഥലം സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചു. വസതിക്ക് മുന്നിലുളള സ്ഥലത്തിന്റെ ഫോട്ടോ പകര്‍ത്തിയ ശേഷമാണ് സംഘം മടങ്ങിയത്. […]
Read more

പൊതുഭരണ വകുപ്പ് പുറത്തിറക്കിയ ജീവനക്കാരുടെ സ്ഥലംമാറ്റ ഉത്തരവിൽ പിശക്

തിരുവനന്തപുരം: സംസ്ഥാന പൊതുഭരണ വകുപ്പ് പുറത്തിറക്കിയ ജീവനക്കാരുടെ സ്ഥലംമാറ്റ ഉത്തരവിൽ ഗുരുതര പിശക്. പിശക് കണ്ടെത്തിയതിന് പിന്നാലെ അതിവേഗം തിരുത്തി പൊതു ഭരണ വകുപ്പ് തലയൂരി. ചീഫ് സെക്രട്ടറിയുടെ ഓഫീസിലെ സിഎയുടെ നിയമന ഉത്തരവിലാണ് ഗുരുതരമായ വാചകപ്പിശക് സംഭവിച്ചത്. നിയമിച്ചത് ചീഫ് സെക്രട്ടറിയായെന്നാണ് ഉത്തരവില്‍ പറയുന്നത്. ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റിനെ (CA) ഒറ്റയടിക്ക് സംസ്ഥാനത്തിന്റെ ചീഫ് സെക്രട്ടറിയാക്കി നിയമിക്കുന്ന തരത്തിലാണ് പൊതുഭരണ വകുപ്പ് ഉത്തരവിറക്കിയത്. സെക്രട്ടേറിയറ്റിലും സോഷ്യൽ മീഡിയയിലും വൻ ചർച്ചയായതിന് […]
Read more

കേരളത്തിന്റെ സ്വപ്നത്തിനൊപ്പം നിൽക്കും; മുരളീധരന് ഉറപ്പ് നൽകി കേന്ദ്രമന്ത്രി ജെപി നദ്ദ

തിരുവനന്തപുരം: തലസ്ഥാനത്ത് രണ്ടാം മെഡിക്കൽ കോളേജിന് എത്രയും വേഗം അനുമതി ലഭ്യമാക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെ. മുരളീധരൻ. തിരുവനന്തപുരം ജനറൽ ആശുപത്രിയെ മെഡിക്കൽ കോളേജ് ആയി ഉയർത്തണം. കേന്ദ്രസഹായമായ 150 കോടി ഉടൻ അനുവദിക്കണമെന്നും മന്ത്രി കെ. മുരളീധരൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കേരളത്തിൽ എയിംസിനായി 10 സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും സാദ്ധ്യതാപഠനം ഉടൻ പൂർത്തിയാക്കി സ്ഥലം തീരുമാനിച്ച്, എയിംസിന് അനുമതി ലഭ്യമാക്കണമെന്നും മന്ത്രി കെ.മുരളീധരൻ ആവശ്യപ്പെട്ടു. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നദ്ദയുമായി നടന്ന ഓൺലൈൻ യോഗത്തിലാണ് അദ്ദേഹം ആവശ്യങ്ങൾ […]
Read more

‘പാർട്ടി അനുമതി ഇല്ലാതെ വിമതരെ തിരിച്ചു വിളിച്ചു’; എംവി ജയരാജനെതിരെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ രൂക്ഷവിമർശനം

തിരുവനന്തപുരം: എംവി ജയരാജനെതിരെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ രൂക്ഷ വിമർശനം. പാർട്ടി അനുമതി ഇല്ലാതെ വിമതരെ തിരിച്ചു വിളിച്ച നടപടിയിൽ ആണ് വിമർശനം. എന്തിനാണ് ഇത്തരം അനാവശ്യ ചർച്ചക്ക് ഇടമുണ്ടാക്കിയതെന്നും സെക്രട്ടേറിയറ്റിൽ വിമർശനമുയർന്നു. ജയരാജൻ തുടങ്ങിവെച്ച വിവാദം ഏറ്റുപിടിച്ച എംവി ഗോവിന്ദനും സെക്രട്ടേറിയറ്റിൽ വിമർശനം ഉണ്ടായി. വീഴ്ച സമ്മതിച്ച് എംവി ജയരാജൻ രം​ഗത്തെത്തി. തെറ്റ് തിരുത്തിയാൽ ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും പാർട്ടിയിൽ വരുന്നതിൽ തടസ്സമില്ലെന്നായിരുന്നു സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം വി ജയരാജൻ്റെ പ്രസ്താവന. […]
Read more

ലഹരിവ്യാപനം തടയാൻ പൊതുസമൂഹവും അണിനിരക്കണം; ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

കൊല്ലം: ലഹരിവ്യാപനത്തിനെതിരെ സര്‍ക്കാര്‍ സംവിധാനങ്ങളുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കാന്‍ പൊതുസമൂഹവും അണിനിരക്കണമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. തൂഫാന്‍ ലഹരി പ്രതിരോധ ക്യാമ്പയിനിന്റെ ഭാഗമായി വിമലഹൃദയ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച ‘തൂഫാനൊപ്പം എന്റെ വിദ്യാലയം’ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓപ്പറേഷന്‍ തൂഫാനിലൂടെ ഒരുമാസത്തിനുള്ളില്‍ സംസ്ഥാനത്ത് 4500 ലഹരി കേസുകളെടുത്തു. 5600 പേരെ അറസ്റ്റ് ചെയ്തു. 40 കോടി രൂപയോളം വിലമതിക്കുന്ന ലഹരിവസ്തുക്കള്‍ പൊലീസ് പിടിച്ചെടുത്തു. ലഹരി ഉപയോഗിക്കാന്‍ […]
Read more

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് വീണ്ടും തിരിച്ചടി; 6 മാസത്തെ തടവ് കാപ്പാ ഉപദേശക സമിതി ശരിവച്ചു

തിരുവനന്തപുരം: വാഴോട്ടുകോണം ബിജെപി കൗൺസിലർ ആർ സുഗതനെതിരെ കാപ്പ കേസ് ചുമത്തിയത് ആറുമാസം കൂടി തുടരും. പിൻവലിക്കണം എന്ന ആവശ്യം കാപ്പാ ഉപദേശക സമിതി തള്ളി. സത്യപ്രതിജ്ഞ ചെയ്യാൻ സുഗതന് മുന്നിൽ രണ്ടാഴ്ച മാത്രം സമയം ഉള്ളപ്പോഴാണ് കാപ്പാ ഉപദേശക സമിതിയുടെ നിർണായക തീരുമാനം. ആറുമാസവും തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കാൻ കഴിയില്ല. ഇതോടെ തിരുവനന്തപുരം നഗരസഭയിലെ ബിജെപിയ്ക്ക് വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ മാസമാണ് സുഗതനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്. ഇത് ഏറെ വിവാദങ്ങൾക്ക് വഴി […]
Read more

സോഷ്യൽ മീഡിയയോട് ബൈ പറഞ്ഞ് മമിത ബൈജു

കുറച്ചു കാലത്തേക്ക് സോഷ്യല്‍ മീഡിയയില്‍ നിന്ന് ഇടവേള എടുക്കുകയാണെന്ന് അറിയിച്ച് നടി മമിത ബൈജു. തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ് താരം ഈക്കാര്യം അറിയിച്ചത്. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങല്‍ തന്റെ ടീം സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുമെന്നും താരം ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ കുറിച്ചു. മമിത ബൈജു പ്രധാന കഥാപാത്രത്തിലെത്തുന്ന നിരവധി ചിത്രങ്ങളാണ് വിവിധ ഭാഷകളിലായി റിലീസിന് തയ്യാറെടുക്കുന്നത്. കഴിഞ്ഞ ദിവസം അനൗണ്‍സ് ചെയ്ത പ്രദീപ് രംഗ നാഥന്‍ പ്രൊഡക്ഷനില്‍ എത്തുന്ന ചിത്രത്തില്‍ മമിതയാണ് നായിക.വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ‘വിശ്വനാഥ് […]
Read more

Recent News