Category: kerala

സംസ്ഥാനത്ത് മഴ കനക്കും; ഇന്ന് 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. 12 ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പ് നൽകി. ആറ് ജില്ലകളിൽ അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലർട്ട് നിലനിൽക്കുന്നു . കോഴിക്കോട്, വയനാട്, മലപ്പുറം, തൃശ്ശൂർ, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട്. മഴയോടൊപ്പം സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലായി മഴക്കെടുതിയും രൂക്ഷമാണ്. തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ മദ്യ കേരള തീരം വരെ സമുദ്രനിരപ്പിൽ സ്ഥിതി ചെയ്യുന്ന ന്യൂനമർദ്ദം ആണ് ശക്തമായ മഴയ്ക്ക് കാരണം. സംസ്ഥാനത്തെ എല്ലാ […]
Read more

കോറോ ഹെൽത്തിലെ കൂട്ട പിരിച്ചു വിടൽ; ഇന്നും ജോലിക്കെത്തി ജീവനക്കാർ

കൊച്ചി: കോറോ ഹെൽത്ത് കമ്പനിയിലെ തൊഴിൽ പ്രതിസന്ധിയിൽ ഇന്നും തീരുമാനമാകാത്തതിൽ ആശങ്കയിൽ ജീവനക്കാർ. ഇന്നും ജീവനക്കാർ എത്തിയെങ്കിലും ഓഫീസ് തുറന്ന് കൊടുത്തില്ല. കമ്പനിയുടേത് നിഷേധാത്മക നിലപാടാണെന്നും പത്താം തീയതിയിലെ ചർച്ചയിൽ കമ്പനി പങ്കെടുക്കുമോ എന്നതിൽ ഉറപ്പില്ല എന്നും തൊഴിൽ വകുപ്പ് മന്ത്രി പറഞ്ഞു. കഴിഞ്ഞദിവസം നടത്തിയ ചർച്ചയിലുണ്ടായ ധാരണ പ്രകാരമാണ് ഇന്നും ജീവനക്കാർ ഓഫീസിൽ എത്തിയത്. എന്നാൽ ഓഫീസ് തുറന്നില്ല. വിഷയത്തിൽ തീരുമാനം ഒന്നുമാകാതെ വന്നതോടെ ജീവനക്കാർ വീണ്ടും ആശങ്കയിലായി. കമ്പനിയുടെ നിലപാട് ആശാവഹമല്ല എന്നാണ് സർക്കാരിൻറെ […]
Read more

‘തുരങ്കപാതക്ക് വേണ്ടി വാദിക്കുന്നവര്‍ വരാനിരിക്കുന്ന ദുരന്തങ്ങളെ കുറിച്ചും മനസിലാക്കണം’; ബിനോയ് വിശ്വം

തിരുവനന്തപുരം: വയനാട് തുരങ്കപാത നിര്‍മാണത്തില്‍ സിപിഐക്ക് എതിര്‍പ്പുണ്ടായിരുന്നുവെന്ന് വ്യക്തമാക്കി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഒറ്റ ആവേശത്തിന് വികസനം എന്നുപറഞ്ഞ് ചാടിവീണ് വികസനം വികസനം എന്ന് ആര്‍പ്പ് വിളിച്ചാല്‍ പോരെന്നും അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ചിന്തിക്കണമെന്ന് പറയാന്‍ ശ്രമിച്ചിരുന്നുവെന്നും ബിനോയ് വിശ്വം പറഞ്ഞു. നിര്‍ഭാഗ്യവശാല്‍ പല കേന്ദ്രങ്ങള്‍ക്കും അന്നത് മനസിലായില്ല. പ്രക്യതിക്ക് വേണ്ടി മിണ്ടിപ്പോയാല്‍ മിണ്ടുന്നവരെ വികസന വിരോധികളെന്ന് വിളിക്കുന്ന ശീലം അന്നുമുണ്ടായെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തുന്നു. തുരങ്കപാത വേണമെന്ന് വാദിക്കുന്നവര്‍ സംഭവിക്കാന്‍ പോകുന്ന ദുരന്തങ്ങളെ കുറിച്ച് കൂടി […]
Read more

വയനാട് ടൗൺഷിപ്പ് നിർമാണ പ്രദേശത്ത് കൂട്ടിയിട്ടിരുന്ന മണ്ണ് നീക്കി

കൽപ്പറ്റ: വയനാട് ടൗൺഷിപ്പ് നിർമാണ പ്രദേശത്ത് കൂട്ടിയിട്ടിരുന്ന മണ്ണ് നീക്കം ചെയ്തു. കരാർ കമ്പനിയായ ഊരാളുങ്കലാണ് മണ്ണ് നീക്കിയത്. മണ്ണ് മാറ്റിയെന്നും സർക്കാർ തലത്തിൽ നിർദേശം കിട്ടിയ ഉടനെ മണ്ണ് നീക്കം ചെയ്യുന്നത് തുടങ്ങിയിരുന്നുവെന്നും കമ്പനി അധികൃതർ അറിയിച്ചു. വയനാട് കള്ളാടിയിലെ തുരങ്ക നിർമ്മാണ സ്ഥലത്തെ മണ്ണിടിച്ചിൽ ദുരന്തത്തിന് പിന്നാലെയാണ് വയനാട് ടൌൺഷിപ്പിൽ കൂട്ടിയിട്ടിരിക്കുന്ന മണ്ണ് നീക്കാൻ സർക്കാർ നിർദേശം നൽകിയത്. മണ്ണ് നീക്കിയില്ലെങ്കിൽ കള്ളാടി തുരങ്കപാതയുടെ നിർമ്മാണ സ്ഥലത്ത് സംഭവിച്ചത് പോലെ വൻ അപകടത്തിന് സാധ്യതയുണ്ടെന്നും […]
Read more

വീണ്ടും ഇടിഞ്ഞ് സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വീണ്ടും സ്വർണവില കുറഞ്ഞു. 1,05,960 രൂപയാണ് ഒരു പവൻ സ്വർണത്തി​ന്റെ ഇന്നത്തെ വില. ഒരു ​ഗ്രാം സ്വർണത്തിന് 13,245 രൂപയും. 1,05,960 രൂപയാണ് ഒരു പവൻ സ്വർണത്തി​ന്റെ വില എങ്കിലും പണിക്കൂലിയെല്ലാം കൂട്ടി ഏകദേശം 1,22,235 രൂപയോളം വിലയാകും. ജൂലൈ ഒന്നിനായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയിരുന്നത്. 1,03,240 രൂപയായിരുന്നു അന്ന് ഒരു പവൻ സ്വർണത്തി​ന്റെ വില. ജൂലൈ 3 ന് രേഖപ്പെടുത്തിയ 1,07,800 രൂപയാണ് ഈ മാസത്തെ ഏറ്റവും […]
Read more

കേന്ദ്ര വനം-പരിസ്ഥിതി മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മന്ത്രി ഷിബു ബേബി ജോണ്‍

ന്യൂഡൽഹി: കേരളത്തിലെ വന്യജീവി ശല്യത്തിനും കൃഷിനാശത്തിനും പരിഹാരം തേടി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി സംസ്ഥാന വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍. വന്യജീവി ആക്രമണം മൂലം ഉണ്ടാകുന്ന കൃഷിനാശത്തിന് നിലവിൽ നൽകുന്ന നഷ്ടപരിഹാരം വളരെ കുറവാണെന്ന കാര്യം കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായി മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. കാട്ടുപന്നിയെ ‘ക്ഷുദ്രജീവിയായി’ പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ദീർഘകാല ആവശ്യത്തോട് കേന്ദ്രം വീണ്ടും വിമുഖത കാണിച്ചു. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാൻ കഴിയില്ലെന്ന നിലപാടാണ് കേന്ദ്രമന്ത്രി സ്വീകരിച്ചത്. “കേരളത്തിൽ ഇപ്പോൾത്തന്നെ നിങ്ങൾ […]
Read more

വയനാട് മണ്ണിടിച്ചില്‍; സംഭവത്തിൽ രണ്ട് തലത്തിലുള്ള അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് തുരങ്കപാത നിർമാണ മേഖലയിലെ മണ്ണിടിച്ചിലില്‍ രണ്ട് തലത്തിലുള്ള അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി വി. ഡി സതീശന്‍. അപകടമുണ്ടായ സാഹചര്യവും കേന്ദ്രസര്‍ക്കാര്‍ പാരിസ്ഥിതിക അനുമതി കൊടുത്തപ്പോള്‍ നല്‍കിയ കര്‍ശന നിര്‍ദേശങ്ങള്‍ പാലിച്ചോ എന്നതുമായിരിക്കും അന്വേഷിക്കുക. പദ്ധതി പ്രദേശത്തിന് തൊട്ട് മുകളിലായി മണ്ണിടിച്ചില്‍ ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. അത് കൂടി പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അപകട സാധ്യതകള്‍ പരിശോധിച്ച ശേഷം മാത്രമേ ഇനി പണി തുടങ്ങുകയുള്ളൂ. അതുവരെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ […]
Read more

വയനാട് മണ്ണിടിച്ചിൽ; തികഞ്ഞ അനാസ്ഥയാണ് ദുരന്തത്തിന് കാരണമെന്ന് വി.എം സുധീരൻ

തിരുവനന്തപുരം: വയനാട് മേപ്പാടി-കള്ളാടി തുരങ്കപ്പാതയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചിൽ ദുരന്തം നാടിനെ നടക്കുന്നതും ആശങ്കാജനകവും അതീവ ദുഃഖകരവുമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി. എം സുധീരൻ. സർവ്വ മുന്നറിയിപ്പുകളും സുരക്ഷാ നിർദ്ദേശങ്ങളും പാടെ അവഗണിച്ച് തികഞ്ഞ അനാസ്ഥയാണ് കമ്പനി ഉൾപ്പെടെയുള്ളവർ ചെയ്തത്. ജീവൻ നഷ്ടപ്പെട്ട സഹോദരങ്ങളുടെ കുടുംബാംഗങ്ങളുടെയും ബന്ധുമിത്രാദികളുടെയും തീരാ ദുഃഖത്തിൽ പങ്കുചേരുന്നു. ഇതേക്കുറിച്ച് സത്യസന്ധവും സമഗ്രവുമായ അന്വേഷണം ജനങ്ങൾക്ക് ബോധ്യപ്പെടുന്ന രീതിയിൽ നടത്തണം. കുറ്റവാളികൾ ശിക്ഷിക്കപ്പെടണം. അവരിൽ നിന്ന് അർഹമായ നഷ്ടപരിഹാരം ഈടാക്കണം. ദുരന്തത്തിൽപ്പെട്ട് ജീവൻ നഷ്ടപ്പെട്ടവരുടെ […]
Read more

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ ലെ ചിൽ മമ്മി വീഡിയോ ഗാനം പുറത്ത്

വിഷ്ണു വിശാൽ, ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെല്ല അയ്യാവു സംവിധാനം ചെയ്ത സ്പോർസ് ഡ്രാമ ചിത്രം ‘ഗാട്ട കുസ്തി 2’ ഗംഭീര വിജയം നേടി കുതിപ്പ് തുടരുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ ചിൽ മമ്മി എന്ന ഗാനത്തിൻ്റെ വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. മോഹൻ രാജൻ വരികൾ രചിച്ച ഗാനം ആലപിച്ചത് മിത്രൻ ഷെൻബഗരാജ് ആണ്. ഷോൺ റോൾഡൻ ആണ് ഗാനത്തിന് ഈണം നൽകിയത്. ജൂലൈ മൂന്നിന് തീയേറ്ററുകളിൽ എത്തിയ ചിത്രത്തിന് വലിയ പ്രശംസയാണ് […]
Read more

തുരങ്കപാത നിര്‍മാണത്തില്‍ സിപിഐക്ക് എതിര്‍പ്പുണ്ടായിരുന്നു; ബിനോയ് വിശ്വം

തിരുവനന്തപുരം: വയനാട് തുരങ്കപാത നിര്‍മാണത്തില്‍ സിപിഐക്ക് എതിര്‍പ്പുണ്ടായിരുന്നുവെന്ന് വ്യക്തമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഒരു ആവേശത്തിന് വികസനമെന്ന് പറഞ്ഞ് ചാടിവീണ് വികസനം വികസനം എന്ന് ആര്‍പ്പ് വിളിച്ചാല്‍ പോരെന്നും അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ചിന്തിക്കണമെന്ന് പറയാന്‍ ശ്രമിച്ചിരുന്നുവെന്നും ബിനോയ് വിശ്വം പറഞ്ഞു. നിര്‍ഭാഗ്യവശാല്‍ പല കേന്ദ്രങ്ങള്‍ക്കും അന്നത് മനസിലായില്ല. പ്രക്യതിക്ക് വേണ്ടി മിണ്ടിപ്പോയാല്‍ മിണ്ടുന്നവരെ വികസന വിരോധികളെന്ന് വിളിക്കുന്ന ശീലം അന്നുമുണ്ടായിരുന്നുവെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തി. തുരങ്കപാത വേണമെന്ന് വാദിക്കുന്നവര്‍ സംഭവിക്കാന്‍ പോകുന്ന ദുരന്തങ്ങളെ കുറിച്ച് […]
Read more

Recent News