Category: kerala

കള്ളാടി മണ്ണിടിച്ചിൽ ദുരന്തം: മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം വീതം

തിരുവനന്തപുരം: വയനാട്ടിൽ കള്ളാടിയിൽ ഉണ്ടായ ദുരന്തത്തിൽ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്കും അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. അവരുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികളും, പരിക്കേറ്റവർക്ക് ചികിത്സാ സഹായത്തിനുള്ള നടപടികളും സർക്കാർ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ജാർഖണ്ഡ് സ്വദേശിയായ തൊഴിലാളി അൻമോൽ റായ്, ബിഹാർ സ്വദേശിയായ സിവിൽ ഫോർമാൻ ബികാഷ് കുമാർ സിങ്, മധ്യപ്രദേശ് സ്വദേശിയായ ഓപ്പറേറ്റർ ചന്ദ്ര പാൻ പാൽ എന്നിവരാണ് മരിച്ചത്. ദുരന്തത്തിൽ ഒൻപത് പേർക്ക് പരിക്കേറ്റിരുന്നു. ഇവരെല്ലാം […]
Read more

മദ്യപിച്ച് പൊലീസ് ജീപ്പോടിച്ച ഡാൻസാഫ് ഉദ്യോഗസ്ഥർക്കെതിരെ നടപടി: മൂന്ന് പേര്‍ക്ക് സസ്പെൻഷൻ

പത്തനംതിട്ട: പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക ലഹരിവിരുദ്ധ സ്ക്വാഡായ ഡാൻസാഫ് ഉദ്യോഗസ്ഥർ മദ്യപിച്ച് കസ്റ്റഡി വാഹനവുമായി പൊതുറോഡിൽ അക്രമം കാണിച്ച സംഭവത്തിൽ മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ. പത്തനംതിട്ട ഡിവൈഎസ്പിക്ക് കീഴിലെ ഡാൻസാഫ് സംഘത്തിലുള്ള സിവിൽ പൊലീസ് ഓഫീസർമാരായ സുമൻ, പ്രിയേഷ്, രാഹുൽ എന്നിവർക്കെതിരെയാണ് ജില്ലാ പോലീസ് മേധാവി നടപടിയെടുത്തത്. ലഹരി മാഫിയക്കെതിരെ സംസ്ഥാനവ്യാപകമായി നിലവിൽ നടക്കുന്ന ഓപ്പറേഷൻ തൂഫാൻ ദൗത്യത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർ തന്നെ മദ്യപിച്ച് ലക്കുകെട്ട് ജീപ്പോടിച്ചത് പൊലീസിനാകെ വലിയ നാണക്കേടുണ്ടാക്കിയെന്ന വിലയിരുത്തലിലാണ് […]
Read more

കൊച്ചി വിമാനത്താവളത്തിലേക്ക് വാട്ടര്‍ മെട്രോ; സാധ്യതാപഠനം, ധാരണാപത്രത്തില്‍ ഒപ്പുവെച്ചു

കൊച്ചി: കൊച്ചി വാട്ടര്‍ മെട്രോ സര്‍വീസ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (സിയാല്‍) വരെ വിപുലീകരിക്കുന്നതിന് നടപടികള്‍ വേഗത്തിലാക്കി അധികൃതര്‍. ആലുവ മെട്രോ സ്‌റ്റേഷനില്‍ നിന്ന് പെരിയാര്‍ നദിയിലൂടെ സിയാല്‍ വരെ വാട്ടര്‍ മെട്രോ സര്‍വീസ് വിപുലീകരിക്കുന്നതിനുള്ള സാധ്യതാപഠനത്തില്‍ സഹകരിക്കുന്നതിന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് എസ്സിഎംഎസ് വാട്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി ധാരണാപത്രം ഒപ്പുവെച്ചു. നിലവിലെ മെട്രോ റെയില്‍ ശൃംഖലയെയും ഉള്‍നാടന്‍ ജലപാതകളെയും സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളത്തെയും കൂടുതല്‍ ഫലപ്രദമായി ബന്ധിപ്പിക്കാന്‍ സഹായിക്കുന്നതാകും നിര്‍ദിഷ്ട വാട്ടര്‍ മെട്രോ സര്‍വീസ്. […]
Read more

കണ്ടെത്താനുള്ളത് 5 പേരെ, തിരച്ചില്‍ ഇന്നും തുടരും; ചികിത്സയില്‍ കഴിയുന്ന രണ്ടുപേരുടെ നില ഗുരുതരം

കല്‍പ്പറ്റ : മണ്ണിടിച്ചിലുണ്ടായ വയനാട്ടിലെ കള്ളാടിയില്‍ തിരച്ചില്‍ ഇന്നും തുടരും. രക്ഷാപ്രവര്‍ത്തനം ഇന്നലെ രാത്രി വരെ നീണ്ടു നിന്നിരുന്നു. അഞ്ചുപേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. തിരച്ചിലിനായി കെഡാവര്‍ നായ്ക്കളും രംഗത്തുണ്ട്. ചികിത്സയില്‍ കഴിയുന്ന ഏഴു പേരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. രക്ഷാപ്രവര്‍ത്തനം അടക്കം നേരിട്ട് വിലയിരുത്താനായി മുഖ്യമന്ത്രി വിഡി സതീശന്‍ ഇന്ന് കള്ളാടിയിലെത്തും. ഇന്നലെ കണ്ടെത്തിയ മൂന്ന് മൃതദേഹം പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയാക്കി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മധ്യപ്രദേശ് സ്വദേശിയായ ചന്ദ്രഭാന്‍, ബിഹാര്‍ സ്വദേശിയായ വികാസ് […]
Read more

അര്‍ഹതപ്പെട്ട പ്രൊമോഷന്‍ നല്‍കാന്‍ ഒരു സര്‍ക്കാരും തയ്യാറായില്ല: വി എ അരുണ്‍ കുമാര്‍

തിരുവനന്തപുരം: അര്‍ഹതപ്പെട്ട സ്ഥിരം ഡയറക്ടര്‍ പ്രൊമോഷന്‍ നല്‍കാന്‍ ഒരു സര്‍ക്കാരും തയ്യാറായിരുന്നില്ലെന്ന് മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ മകന്‍ വി എ അരുണ്‍കുമാര്‍. ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ പദവിയില്‍ നിന്നും മാറ്റിയതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 32 വര്‍ഷക്കാലത്തെ നീണ്ട സര്‍വീസില്‍ പ്രിന്‍സിപ്പല്‍, അഡിഷണല്‍ ഡയറക്ടര്‍ തുടങ്ങി വിവിധ തസ്തികകളില്‍ ആത്മാര്‍ത്ഥമായി ജോലി ചെയ്തിട്ടും, അര്‍ഹതപ്പെട്ട സ്ഥിരം ഡയറക്ടര്‍ പ്രൊമോഷന്‍ നല്‍കാന്‍ ഒരു സര്‍ക്കാരും തയ്യാറായിരുന്നില്ല എന്നത് ഒരു വസ്തുതയാണ്. അരുണ്‍കുമാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. അഡിഷണല്‍ ഡയറക്ടര്‍ […]
Read more

വിഴിഞ്ഞം ഓഹരി കൈമാറ്റം; മുഖ്യമന്ത്രിക്ക് മുന്‍കൂര്‍ അറിവ് ഉണ്ടായിരുന്നുവെന്ന് എം.വി ഗോവിന്ദന്‍

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട ഓഹരി കൈമാറ്റം സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി സതീശന് മുന്‍കൂര്‍ അറിവ് ഉണ്ടായിരുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദന്‍. മംഗലാപുരം സന്ദര്‍ശനം ഇതിന് വേണ്ടിക്കൂടിയായിരുന്നു. സര്‍ക്കാര്‍ അറിയാതെയാണെങ്കില്‍ എന്ത് നിയമ നടപടി സ്വീകരിക്കുമെന്ന് എം വി ഗോവിന്ദന്‍ ചോദിച്ചു. അത് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കണം. അദാനി ഡീലും മുഖ്യമന്ത്രിയുടെ മംഗലാപുരം യാത്രയുമായും ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി പ്രതികരിക്കണമെന്നും എം. വി ഗോവിന്ദന്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തിലായിരുന്നു എം. വി ഗോവിന്ദന്റെ പ്രതികരണം. […]
Read more

സംസ്ഥാനത്ത് ആദ്യമായി ഓപ്പൺ പോർട്ടൽ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സർക്കാരിന്‍റെ 100 ദിന കർമപദ്ധതികളുടെ പുരോഗതി പൊതുജനങ്ങൾക്കും മാധ്യമങ്ങൾക്കും നേരിട്ട് നിരീക്ഷിക്കാൻ രാജ്യത്ത് ആദ്യമായി ഓപ്പൺ പോർട്ടൽ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വി. ഡി സതീശൻ. മുഖ്യമന്ത്രിയുടെയും ചീഫ് സെക്രട്ടറിയുടെയും ഓഫീസുകളിൽ ഇതിനായി പ്രത്യേക ഏകോപന സംവിധാനം ഒരുക്കും. പദ്ധതികളുടെ പുരോഗതി കളർ കോഡുകൾ ഉപയോഗിച്ച് പോർട്ടലിൽ പ്രദർശിപ്പിക്കും. 80 ശതമാനത്തിലധികം പൂർത്തിയായ പദ്ധതികൾക്ക് പച്ച, 50 മുതൽ 70 ശതമാനം വരെ പുരോഗതിയുള്ളവയ്ക്ക് ഓറഞ്ച്, കാര്യമായ പുരോഗതിയില്ലാത്തവയ്ക്ക് ചുവപ്പ് നിറം നൽകും. പൊതുജനങ്ങളുടെ കൂടി നിരീക്ഷണത്തിലൂടെ […]
Read more

ഹൈബി ഈഡൻ്റെ ഭാര്യയെ തൃശൂർ കോർപ്പറേഷൻ സ്റ്റാൻഡിങ് കൗൺസിലാക്കാൻ നീക്കം

തൃശൂർ: വീണ്ടും ബന്ധുനിയമന വിവാദത്തിൽപ്പെട്ട് കോൺ​ഗ്രസ്. കോൺ​ഗ്രസ് നേതാവും എംപിയുമായ ഹൈബി ഈഡൻ്റെ ഭാര്യയെ തൃശൂർ കോർപ്പറേഷൻ്റെ സ്റ്റാൻഡിങ് കൗൺസിലാക്കാനുള്ള നീക്കമാണ് നടക്കുന്നത്. തൃശൂരിലെ കോൺഗ്രസ് നേതാക്കളായ അഭിഭാഷകരെ തള്ളിയാണ് പുതിയ നീക്കം. നിലവിലെ 25 അംഗ പാനൽ 29 ആക്കി വിപുലീകരിച്ചാണ് അഡ്വക്കേറ്റ് അന്ന ലിൻഡ ഈഡനെ നിയമിക്കുന്നത്. മെയ് 26ന് 25 പേരെ നിയമിച്ചത് ഇതിന് പിന്നാലെയാണ് അന്നയെ നിയമിക്കാൻ പാനൽ വിപുലീകരിച്ചത്. ഡിസിസി അംഗങ്ങൾ പണം വാങ്ങിയാണ് കൗൺസിൽമാരുടെ എണ്ണം വർധിപ്പിച്ചതെന്ന് കോൺഗ്രസിനുള്ളിൽ […]
Read more

പുനലൂർ എഎസ്പി ഡോ. ഒ അപർണ ഐപിഎസ് വിവാഹിതയാകുന്നു

കൊല്ലം: പുനലൂർ എഎസ്പി ഡോ.ഒ അപർണ ഐപിഎസ് വിവാഹിതയാകുന്നു. പുനലൂർ സ്വദേശിയും അഭിഭാഷകനുമായ അഡ്വ. രാഹുൽ രാധാകൃഷ്ണനാണ് വരൻ. സിപിഐ നേതാവ് കൂടിയാണ് രാഹുൽ രാധാകൃഷ്ണൻ. അടുത്ത മാസത്തോടെ വിവാഹ നിശ്ചയം നടത്തുമെന്നാണ് വിവരം. നിലവിൽ കൊല്ലം റൂറൽ ജില്ലയിലെ പുനലൂർ സബ് ഡിവിഷൻ എഎസ്പി ആണ് ഡോ.ഒ അപർണ. മലപ്പുറം ജില്ലയിൽ നിന്നുള്ള ആദ്യ വനിതാ ഐപിഎസ് ഓഫീസർ കൂടിയാണ് ഡോ.ഒ അപർണ. മലപ്പുറം ജില്ലാ ഹെഡ് ക്വാർട്ടേഴ്‌സിൽ നിന്ന് എസ്ഐയായി വിരമിച്ച മലപ്പുറം ഓളക്കൽ […]
Read more

കേരളത്തിലേക്കുള്ള ട്രെയിനുകൾ വഴിതിരിച്ചുവിടുന്നു; 12 മണിക്കൂർ വൈകി രാജധാനി, കൊച്ചുവേളി എക്സ്പ്രസും വഴിതിരിച്ചുവിട്ടു

ഡൽഹി: മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിൽ പെയ്യുന്ന കനത്ത മഴയെത്തുടർന്ന് പശ്ചിമ റെയിൽവേ പാതയിൽ ട്രെയിൻ ഗതാഗതം പൂർണ്ണമായും താറുമാറായി. മുംബൈയിലെ പാൽഘർ, വസയ് മേഖലകളിലും ഗുജറാത്തിലെ നവ്സാരിയിലും റെയിൽവേ ട്രാക്കുകളിൽ കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്ന് കേരളത്തിലേക്കുള്ള പ്രധാന ട്രെയിനുകൾ ഉൾപ്പെടെയുള്ള സർവീസുകൾ വഴിതിരിച്ചുവിടുകയാണ്. ഇൻഡോർ – കൊച്ചുവേളി സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ് സൂറത്തിൽ നിന്നും പൻവേൽ വഴി തിരിച്ചുവിട്ടു.പിന്നാലെ ഹസ്രത് നിസാമുദ്ദീൻ – തിരുവനന്തപുരം രാജധാനി എക്സ്പ്രസും വഴിതിരിച്ചുവിട്ടു. നിലവിൽ രാജധാനി എക്സ്പ്രസ് 12 മണിക്കൂറിലധികം വൈകിയാണ് […]
Read more

Recent News