Category: kerala

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഹരിതകര്‍മസേനയ്ക്ക് ‘കാവി യൂണിഫോം

തിരുവനന്തപുരം: തലസ്ഥാനത്തെ വീടുകൾ തോറുമെത്തി മാലിന്യങ്ങൾ ശേഖരിക്കുന്ന ഹരിതകര്‍മസേനാംഗങ്ങളുടെ പരമ്പരാഗതമായ പച്ച യൂണിഫോം കോട്ടുകൾ ഇനി ചരിത്രമാകുന്നു. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരിക്കുന്ന ബിജെപി ഭരണസമിതിയാണ് പച്ചയ്ക്ക് പകരം കാവി നിറത്തോട് സമാനമായ പുതിയ യൂണിഫോം കോട്ടുകൾ വിതരണം ചെയ്തത്. രാത്രികാലങ്ങളിലടക്കം കാഴ്ച കൂടുതൽ വ്യക്തമാക്കുന്നതിനും പ്രതിഫലനം കൂടുതലുള്ളതിനാലുമാണ് ഈ നിറം തിരഞ്ഞെടുത്തതെന്നാണ് തിരുവനന്തപുരം മേയര്‍ വിവി രാജേഷ് വ്യക്തമാക്കുന്നത്. 2017-ൽ സംസ്ഥാന സർക്കാരിന്റെ ഹരിതകേരളം മിഷന്റെ കീഴില്‍ ഹരിതകര്‍മസേന രൂപീകൃതമായതുമുതൽ പച്ച നിറത്തിലുള്ള പ്രത്യേക കോട്ടുകളായിരുന്നു ഇവരുടെ […]
Read more

വിഴിഞ്ഞം ഓഹരി കൈമാറ്റം; മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട ഓഹരി കൈമാറ്റത്തില്‍ മുഖ്യമന്ത്രി വി ഡി സതീശന് കത്തയച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. സര്‍ക്കാരിന് അദാനി കമ്പനി നല്‍കിയ കത്തിന്മേൽ എന്തൊക്കെ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും ഇതുമായി ബന്ധപ്പെട്ട് നിയമോപദേശം തേടിയിട്ടുണ്ടോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. കരാര്‍ ലംഘനം സ്റ്റോക്ക് എക്‌സ്‌ചേഞ്ച് അധികാരികളെ സര്‍ക്കാര്‍ അറിയിച്ചോ എന്നതിലടക്കം വ്യക്തത നല്‍കണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചതിനെ ലാഘവത്തോടെ കാണാന്‍ ആവില്ല. സര്‍ക്കാര്‍ പുലര്‍ത്തുന്ന മൗനം ദുരൂഹമാണെന്നും അദ്ദേഹം […]
Read more

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തി. ഇന്ന് ഒരു പവൻ സ്വർണത്തിന് 560 രൂപയാണ് കുറഞ്ഞത്. ഇതോടെ പവൻ വില 1,05,960 രൂപയിലെത്തി. ഗ്രാമിന് 70 രൂപ കുറഞ്ഞ് 13,245 രൂപയായി. തുടർച്ചയായി വില താഴോട്ട് പോകുന്ന പശ്ചാത്തലത്തിൽ, സ്വർണവില ഒരു ലക്ഷത്തിന് താഴേക്ക് എത്തുമോ എന്ന പ്രതീക്ഷയിലാണ് സാധാരണക്കാരായ ഉപഭോക്താക്കൾ. എന്നാൽ, അമേരിക്ക-ഇറാൻ സംഘർഷങ്ങൾ വീണ്ടും ശക്തമാകുന്ന സാഹചര്യത്തിൽ അന്താരാഷ്ട്ര വിപണിയിൽ വില വീണ്ടും ഉയർന്നേക്കാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. അതേസമയം, 18 കാരറ്റ് സ്വർണവിലയിലും […]
Read more

കള്ളാടി മണ്ണിടിച്ചിൽ: മനുഷ്യ നിർമിത ദുരന്തമെന്ന് സ്‌പീക്കർ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ

കൽപ്പറ്റ: വയനാട്ടിലെ കള്ളാടി മണ്ണിടിച്ചിൽ ദുരന്തം മനുഷ്യനിർമ്മിതമാണെന്നാണ് സർക്കാരിൻ്റെ പ്രാഥമിക വിലയിരുത്തലെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. സംഭവത്തിൽ വീഴ്ച വരുത്തിയ കമ്പനിക്കെതിരെ കർശന നടപടി സ്വീകരിക്കുന്ന കാര്യം സർക്കാർ ആലോചിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇടുക്കിയിൽ പൊതപരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അപകടം ഒഴിവാക്കാൻ മൂന്ന് തവണ ഔദ്യോഗികമായി ഉത്തരവ് നൽകിയിട്ടും ബന്ധപ്പെട്ട കമ്പനി മണ്ണ് മാറ്റാൻ തയ്യാറായില്ലെന്ന് സ്‌പീക്കർ പറഞ്ഞു. മന്ത്രി നേരിട്ട് ആവശ്യപ്പെട്ടിട്ട് പോലും കമ്പനി അധികൃതർ ഇത് അവഗണിക്കുകയായിരുന്നു. ദുരന്തത്തെക്കുറിച്ച് എല്ലാ രീതിയിലുമുള്ള […]
Read more

ലിഫ്റ്റിൽ തല കുടുങ്ങി വയോധികൻ മരിച്ചു

പത്തനംതിട്ട: പത്തനംതിട്ടയിൽ ലിഫ്റ്റിൽ തല കുടുങ്ങി വയോധികൻ മരിച്ചു. കടമ്മനിട്ട കല്ലേലിമുക്കിൽ മാത്തുക്കുട്ടി (75) ആണ് മരിച്ചത്. മാത്തുക്കുട്ടിയും ഭാര്യയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഫയർഫോഴ്സ് എത്തിയെങ്കിലും രക്ഷിക്കാനായില്ല. കറന്‍റ് പോയി ലിഫ്റ്റ് നിന്നപ്പോൾ തല പുറത്തേക്കിട്ടതാവാം മരണ കാരണമെന്നാണ് റിപ്പോർട്ട്. ഭിന്നശേഷിക്കാരനായ വ്യക്തിയാണ് അദ്ദേഹം. വീട് സ്ഥിതി ചെയ്യുന്നത് താഴ്ചയിൽ ആയതിനാൽ വീട്ടിൽ നിന്നും റോഡിലേക്ക് ഇറങ്ങുന്നതിനായാണ് ലിഫ്റ്റ് സ്ഥാപിച്ചത്. മാത്തുക്കുട്ടി ശാരീരിക പരിമിതിയുള്ള വ്യക്തി ആയതിനാലാണ് ഇത്തരമൊരു ലിഫ്റ്റ് സ്ഥാപിച്ചത്. സാധാരണ കാണുന്ന രീതിയിലുള്ള ലിഫ്റ്റല്ല […]
Read more

ഭൂട്ടാനിൽ നിന്ന് നിയമവിരുദ്ധമായി കടത്തി കൊണ്ടുവന്ന രണ്ട് ആഡംബര വാഹനങ്ങൾ പിടികൂടി

കൊച്ചി: ഭൂട്ടാനില്‍ നിന്നും നിയമവിരുദ്ധമായി കടത്തി കൊണ്ടുവന്ന് വ്യാജരേഖയുണ്ടാക്കി വില്‍പ്പന നടത്തിയ രണ്ട് ആഡംബര വാഹനങ്ങള്‍ കൂടി കസറ്റംസ് പിടിച്ചെടുത്തു. ബംഗലൂരുവില്‍ നിന്നാണ് കൊച്ചി കസ്റ്റംസ് കാറുകള്‍ പിടിച്ചെടുത്തത്. ഓപറേഷന്‍ നുംഖോറിന്‍റെ ഭാഗമായി കൊച്ചി കസ്റ്റംസ് പിടിച്ചെടുത്ത വാഹനങ്ങളുടെ എണ്ണം ഇതോടെ അറുപതായി. നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ അടക്കം ഇത്തരം വാഹനങ്ങള്‍ കൈവശം വെക്കുന്ന നിരവധി പേര്‍ നിയമനടപടി നേരിടുകയാണ്. ഭൂട്ടാൻ കാർ കടത്ത് കേസിൽ നടൻ ദുൽഖർ സൽമാനെ കഴിഞ്ഞ ആഴ്ച കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. […]
Read more

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസില്‍ അന്ത്യശാസനവുമായി ഹൈക്കോടതി

കൊച്ചി: എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസില്‍ മുന്നറിയിപ്പുമായി ഹൈക്കോടതി. അന്വേഷണം പൂർത്തിയാക്കാൻ ഒരു മാസം കൂടി ഹൈക്കോടതി സമയം അനുവദിച്ചു. ഇത് അവസാന അവസരമെന്നാണ് കോടതിയുടെ മുന്നറിയിപ്പ്. അതേസമയം, കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്ന ഉപഹർജിയിൽ പ്രോസിക്യൂഷൻ മറുപടി നൽകാൻ സാവകാശം തേടി. എസ്പിഎസ് ശശിധരനെ മാറ്റണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഉപഹർജി. അന്വേഷണം അനന്തമായി നീണ്ടുപോകുന്നുവെന്നും അന്വേഷണം ശരിയായ ദിശയിൽ അല്ലെന്നും ഹര്‍ജിയില്‍ ആക്ഷേപമുണ്ട്. അന്വേഷണത്തിൽ കോടതി കൂടി അതൃപ്തി […]
Read more

ഷുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട പ്രസ്താവനയിൽ കെ സുധാകരന്റെ കോടതിയലക്ഷ്യ നടപടി അവസാനിപ്പിച്ചു

കൊച്ചി: കോടതിയലക്ഷ്യ കേസിൽ മുൻ കെപിസിസി പ്രസിഡൻ്റ് കെ സുധാകരന് ആശ്വാസം. മട്ടന്നൂർ ഷുഹൈബ് വധക്കേസിലെ സിബിഐ അന്വേഷണം റദ്ദാക്കിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിനെ വിമർശിച്ചതുമായി ബന്ധപ്പെട്ട് കോടതിയലക്ഷ്യ നടപടികളാണ് കേരള ഹൈക്കോടതി അവസാനിപ്പിച്ചത്. ഇന്ന് കോടതിയിൽ നേരിട്ട് ഹാജരായി സുധാകരൻ സമർപ്പിച്ച മാപ്പപേക്ഷ സ്വീകരിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ ഈ നടപടി. ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം റദ്ദാക്കിക്കൊണ്ടുള്ള ഡിവിഷൻ ബെഞ്ചിൻ്റെ വിധി പ്രസ്താവനയെ കെ. സുധാകരൻ പരസ്യമായി വിമർശിച്ചിരുന്നു. ഇത് കോടതിയെ അപകീർത്തിപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാണിച്ചാണ് നിയമനടപടി […]
Read more

കശുവണ്ടി അഴിമതി കേസിൽ നിർണായക കോടതി ഇടപെടൽ

കൊച്ചി: കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി കേസിലെ പ്രൊസിക്യൂഷന്‍ അനുമതി ഉത്തരവ് ഇറക്കിയ ഉദ്യോഗസ്ഥനെതിരെ കോടതിയലക്ഷ്യ നടപടി. കെ ബിജു ഐഎഎസിനോട് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ഉദ്യോഗസ്ഥരുടെ നിലപാട് അപകടകരമാണെന്നും കോടതി നിരീക്ഷിച്ചു. മാപ്പപേക്ഷ അംഗീകരിക്കില്ലെന്നും ഇടക്കാല ഉത്തരവില്‍ ഹൈക്കോടതി വ്യക്തമാക്കി. വിവാദ ഉത്തരവ് ഇറക്കിയതിനാണ് നടപടി. സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് കോടതി ഉന്നയിച്ചത്. പ്രതിയാണോ ഉദ്യോഗസ്ഥരിലൂടെ വ്യവസായ വകുപ്പ് ഭരിക്കുന്നതെന്ന് കോടതി ചോദിച്ചു. ആദ്യ അനുമതി ഉത്തരവിനെതിരെയും കോടതി കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചത്. ഉത്തരവ് […]
Read more

മുക്കുപണ്ടം പണയം വെച്ച് 39000 രൂപ തട്ടിയെടുത്ത പ്രതി പിടിയിൽ

ആലപ്പുഴ: ഫെഡറൽ ബാങ്കിൽ മുക്കുപണ്ടം പണയംവച്ച് പണം തട്ടിയ കേസിൽ യുവാവിനെ ആലപ്പുഴ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ആര്യാട് പഞ്ചായത്ത് 14-ാം വാർഡിൽ അവലൂക്കുന്ന് കൈതകുളങ്ങരവെളി വീട്ടിൽ അനീഷ് കുമാറിനെയാണ് (37) പൊലീസ് അറസ്റ്റ് ചെയ്തത്. ഫെഡറൽ ബാങ്കിന്റെ തത്തംപള്ളി ശാഖയിലാണ് തട്ടിപ്പ് നടന്നത്. 2024 മെയ് 10-നാണ് അനീഷ് ബാങ്കിലെത്തിയത്. 8.2 ഗ്രാം തൂക്കം വരുന്ന ആഭരണം പണയംവെച്ച് 39,000 രൂപയാണ് പ്രതി തട്ടിയെടുത്തത്. പിന്നീട് നടന്ന പരിശോധനയിലാണ് ഇത് സ്വർണമല്ല, മുക്കുപണ്ടമാണെന്ന് വ്യക്തമായത്. […]
Read more

Recent News