വയനാട് മണ്ണിടിച്ചിൽ; തികഞ്ഞ അനാസ്ഥയാണ് ദുരന്തത്തിന് കാരണമെന്ന് വി.എം സുധീരൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: വയനാട് മേപ്പാടി-കള്ളാടി തുരങ്കപ്പാതയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചിൽ ദുരന്തം നാടിനെ നടക്കുന്നതും ആശങ്കാജനകവും അതീവ ദുഃഖകരവുമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി. എം സുധീരൻ. സർവ്വ മുന്നറിയിപ്പുകളും സുരക്ഷാ നിർദ്ദേശങ്ങളും പാടെ അവഗണിച്ച് തികഞ്ഞ അനാസ്ഥയാണ് കമ്പനി ഉൾപ്പെടെയുള്ളവർ ചെയ്തത്. ജീവൻ നഷ്ടപ്പെട്ട സഹോദരങ്ങളുടെ കുടുംബാംഗങ്ങളുടെയും ബന്ധുമിത്രാദികളുടെയും തീരാ ദുഃഖത്തിൽ പങ്കുചേരുന്നു.

ഇതേക്കുറിച്ച് സത്യസന്ധവും സമഗ്രവുമായ അന്വേഷണം ജനങ്ങൾക്ക് ബോധ്യപ്പെടുന്ന രീതിയിൽ നടത്തണം. കുറ്റവാളികൾ ശിക്ഷിക്കപ്പെടണം. അവരിൽ നിന്ന് അർഹമായ നഷ്ടപരിഹാരം ഈടാക്കണം. ദുരന്തത്തിൽപ്പെട്ട് ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും സാധ്യമായ സർവ്വ സഹായങ്ങളും ആശ്വാസ നടപടികളും സ്വീകരിക്കുന്നതിന് സർക്കാർ മുന്നോട്ടുവരണമെന്നാണ് അഭ്യർത്ഥനയെന്നും വി എം സുധീരൻ കൂട്ടിച്ചേർത്തു.

അതേസമയം, വയനാട്ടിൽ കള്ളാടി തുരങ്കപാതയുടെ നിർമ്മാണ സ്ഥലത്ത് മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ നിർമാണ ചുമതലയുള്ള കൊങ്കൺ റെയിൽവേയെ പഴിച്ചാണ് മന്ത്രി ടി. സിദ്ദിഖും പ്രതികരിച്ചു. മഴയാണ് അപകടത്തിന് കാരണമെന്ന് പറയുന്നതിൽ തെറ്റുണ്ടെന്നും നിർമാണ ചുമതലയുള്ള കൊങ്കൺ റെയിൽ ചെയ്യേണ്ട കാര്യങ്ങൾ ചെയ്തിട്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. മഴ മുന്നിൽ കണ്ട് ക്രമീകരണം ഒരിക്കിയില്ല. മണ്ണ് മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടും അതുണ്ടായില്ല.കാണാതായവരെ കണ്ടെത്തുന്നതിന് മുൻഗണന നൽകുന്നതിനാൽ ഈ വിഷയത്തിൽ ഇപ്പോൾ തർക്കത്തിനില്ലെന്നും സമയമാകുമ്പോൾ നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News