Tag: V M Sudheeran

‘ജനങ്ങൾക്ക് നൽകിയ വാഗ്ദാനം തെറ്റിച്ചു, പിണറായി സർക്കാരിൻ്റെ പതനം എല്ലാ സർക്കാരുകൾക്കും പാഠം’; വി.എം സുധീരൻ

തിരുവനന്തപുരം: രാജ്യത്ത് അധികാരത്തിൽ വരുന്ന എല്ലാ സർക്കാരുകൾക്കും പിണറായി സർക്കാരിന്റെ പതനം ഒരു പാഠമാണെന്ന് കോൺഗ്രസ് നേതാവ് വി. എം സുധീരൻ. ഇടതുപക്ഷം എന്തുകൊണ്ട് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു എന്ന് ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന സമയമാണിത്. ശരിയായ രീതിയിൽ തെറ്റ് തിരുത്താൻ വൈമുഖ്യം പ്രകടിപ്പിക്കുന്ന നേതൃത്വത്തെ അണികൾ തിരുത്തുന്നു. അധികാരത്തിൽ വന്ന ഒരു സർക്കാർ അഞ്ചുവർഷംകൊണ്ട് എങ്ങനെ ജനങ്ങളെ ശത്രു പാളയത്തിലേക്ക് തള്ളിവിട്ടു എന്നുള്ളത് ശ്രദ്ധിക്കണം. മുൻ ഗവൺമെന്റിന്റെ പതനത്തിൽ വലിയ പങ്കുവഹിച്ചത് അവരുടെ മദ്യനയമാണ്. ജനങ്ങൾക്ക് നൽകിയ വാഗ്ദാനം […]
Read more

ഒരുവിധ പദവികളിലേക്കും ഇല്ല, വ്യാജ പ്രചാരണങ്ങൾ ഒഴിവാക്കണം; വി.എം സുധീരൻ

തിരുവനന്തപുരം: താൻ ഒരുവിധ പദവികളിലേക്കും ഇല്ലെന്ന് വ്യക്തമാക്കി മുതിർന്ന കോൺഗ്രസ് നേതാവ് വി. എം സുധീരൻ. സംസ്ഥാന സർക്കാരിലെ വിവിധ പദവികളിലേക്ക് തന്‍റെ പേര് ബന്ധപ്പെടുത്തിക്കൊണ്ട് മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനാ പദവികളോ മറ്റ് ഔദ്യോഗിക സ്ഥാനങ്ങളോ ഏറ്റെടുക്കാൻ താൻ തയ്യാറല്ലെന്ന് മുൻപ് തന്നെ പരസ്യമായി വ്യക്തമാക്കിയിട്ടുള്ളതാണെന്നും ഇത്തരം വ്യാജ പ്രചാരണങ്ങളിൽ നിന്നും മാധ്യമങ്ങൾ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വി.എം സുധീരൻ തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. താൻ […]
Read more

സുധീരൻ നിലപാടുള്ള ആൾ, പുകഴ്ത്തി മുഖ്യമന്ത്രി വി.ഡി സതീശൻ

തിരുവനന്തപുരം: വി. എം സുധീരൻ സ്വന്തമായി നിലപാട് ഉള്ള ആളാണെന്നും വാക്കുകൾ കൊണ്ട് വിശേഷിപ്പിക്കാൻ കഴിയാത്ത ആളാണ് വി. എം സുധീരനെന്നും മുഖ്യമന്ത്രി വി. ഡി സതീശൻ. സി വി പത്മരാജൻ അനുസ്മരണത്തിൽ വി എം സുധീരൻ്റെ സാന്നിധ്യത്തിലായിരുന്നു വി ഡി സതീശൻ്റെ പ്രതികരണം. ഇത്തവണത്തെ സി വി പത്മരാജൻ അനുസ്മരണ പുരസ്‌കാരത്തിന് വി. എം സുധീരനാണ് അർഹനായത്. സ്വന്തമായി നിലപാടുകൾ ഉള്ള, ആരുടേയും മുഖത്ത് നോക്കി അത് പറയാൻ മടിയില്ലാത്ത ആളാണ് വി. എം സുധീരനെന്നും […]
Read more

വയനാട് മണ്ണിടിച്ചിൽ; തികഞ്ഞ അനാസ്ഥയാണ് ദുരന്തത്തിന് കാരണമെന്ന് വി.എം സുധീരൻ

തിരുവനന്തപുരം: വയനാട് മേപ്പാടി-കള്ളാടി തുരങ്കപ്പാതയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചിൽ ദുരന്തം നാടിനെ നടക്കുന്നതും ആശങ്കാജനകവും അതീവ ദുഃഖകരവുമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി. എം സുധീരൻ. സർവ്വ മുന്നറിയിപ്പുകളും സുരക്ഷാ നിർദ്ദേശങ്ങളും പാടെ അവഗണിച്ച് തികഞ്ഞ അനാസ്ഥയാണ് കമ്പനി ഉൾപ്പെടെയുള്ളവർ ചെയ്തത്. ജീവൻ നഷ്ടപ്പെട്ട സഹോദരങ്ങളുടെ കുടുംബാംഗങ്ങളുടെയും ബന്ധുമിത്രാദികളുടെയും തീരാ ദുഃഖത്തിൽ പങ്കുചേരുന്നു. ഇതേക്കുറിച്ച് സത്യസന്ധവും സമഗ്രവുമായ അന്വേഷണം ജനങ്ങൾക്ക് ബോധ്യപ്പെടുന്ന രീതിയിൽ നടത്തണം. കുറ്റവാളികൾ ശിക്ഷിക്കപ്പെടണം. അവരിൽ നിന്ന് അർഹമായ നഷ്ടപരിഹാരം ഈടാക്കണം. ദുരന്തത്തിൽപ്പെട്ട് ജീവൻ നഷ്ടപ്പെട്ടവരുടെ […]
Read more

നെടുമ്പാശേരി വിമാനത്താവളത്തിന് കെ. കരുണാകരൻ്റെ പേര് നൽകണം; വി. എം സുധീരൻ

തൃശൂർ: നെടുമ്പാശേരി വിമാനത്താവളത്തിന് മുൻ മുഖ്യമന്ത്രി കെ. കരുണാകരൻ്റെ പേര് നൽകണമെന്ന ആവശ്യവുമായി മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരൻ. കെ കരുണാകരൻ്റെ സ്വപ്നമായിരുന്നു നെടുമ്പാശേരി വിമാനത്താവളം. രാജ്യത്തെ എണ്ണപ്പെട്ട വിമാനത്താവളമായി നെടുമ്പാശേരി മാറിയതിൽ നന്ദി പറയേണ്ടത് കരുണാകരനോടാണെന്നും വി എം സുധീരൻ പറഞ്ഞു. കെ കരുണാകരൻ്റെ 108-ാം ജന്മവാർഷികത്തോടനുബന്ധിച്ചു തൃശൂരിലെ മുരളീമന്ദിരത്തിലെ സ്മൃതി കുടീരത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനപങ്കാളിത്തത്തോടെ നെടുമ്പാശേരി വിമാനത്താവളം യാഥാർത്ഥ്യമാക്കി സർക്കാരിനു കീഴിൽ കൊണ്ടുവന്നത് ഇന്ത്യ […]
Read more

‘വാളെടുത്തവരെല്ലാം വെളിച്ചപ്പാടാണ്’; വി.എം സുധീരനെതിരെ ഒളിയമ്പുമായി കെ. ബാബു

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് വി. എം സുധീരനെതിരെ ഒളിയമ്പുമായി മുൻ എക്സൈസ് മന്ത്രി കെ. ബാബു. വാളെടുത്തവരെല്ലാം വെളിച്ചപ്പാടാണ്. യുഡിഎഫിൽ എക്സൈസ് നയം സുഗമമായി നടപ്പാക്കാൻ കഴിയില്ലെന്നും കെ. ബാബു പറഞ്ഞു. ഓരോരുത്തർക്കും ഓരോ നയമാണ്. അവരെല്ലാം സർക്കാരിനെ സഹായിക്കാൻ എന്നാണ് ഞാൻ കരുതുന്നത്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തും ആ പിന്തുണ നല്ലവണ്ണം കിട്ടിയിട്ടുണ്ട്. ബാറുകളുടെ സമയം യുഡിഎഫ് വെട്ടിക്കുറച്ചത് എൽഡിഎഫ് പഴയ നിലയിലേക്ക് കൊണ്ടുവന്നു. എൽഡിഎഫിന്റെ നയം നടപ്പാക്കുന്നതിന് അവരുടെ സർക്കാരിനോ എക്സൈസ് മന്ത്രിയ്‌ക്കോ […]
Read more

കരിമണല്‍ ഖനന വിഷയം; വി.എം സുധീരന് മറുപടിയുമായി പിണറായി വിജയന്‍

തിരുവനന്തപുരം: കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട വിഷയത്തിൽ വി.എം സുധീരന് മറുപടി നൽകി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. വി. എം സുധീരന്റെ പ്രസ്താവന ചരിത്ര വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോൾ ഇതേ വിഷയത്തിൽ സ്വന്തം മുന്നണി സര്‍ക്കാരിനെ വിമര്‍ശിച്ചതിനെ ബാലന്‍സ് ചെയ്യാനാവാം സുധീരന്‍ ശ്രമിക്കുന്നതെന്നും സ്വകാര്യ മേഖലയ്ക്ക് ഖനനം ചെയ്യാനുള്ള അധികാരം ആദ്യം നല്‍കിയത് കോണ്‍ഗ്രസ് ആണെന്നും പിണറായി വിജയന്‍ പറഞ്ഞു. സ്വകാര്യ മേഖലയിലെ കരിമണല്‍ ഖനനത്തിന് അവസരമൊരുക്കിയത് എല്‍ഡിഎഫ് സര്‍ക്കാരാണെന്ന് സുധീരൻ പറഞ്ഞിരുന്നു. ഇതിന് മറുപടിയുമായാണ് […]
Read more

മദ്യനയത്തിനെതിരെ പരസ്യ നിലപാട്; വി.എം സുധീരനെ പ്രശംസിച്ച് ഓർത്തഡോക്സ് സഭ

കോട്ടയം: യുഡിഎഫ് സർക്കാരിന്റെ ബജറ്റിലെ മദ്യനയത്തിനെതിരെ അടക്കം പരസ്യ നിലപാടുമായി രംഗത്തുവന്ന മുതിർന്ന കോൺഗ്രസ് നേതാവ് വി. എം സുധീരനെ പ്രശംസിച്ച് ഓർത്തഡോക്സ് സഭ. സുധീരൻ സർക്കാരിന് മുന്നിൽ തിരുത്തൽ ശക്തിയായി നിലകൊള്ളുന്നത് ജനാധിപത്യത്തിലെ നല്ല ലക്ഷണമാണെന്ന് സഭ അഭിപ്രായപ്പെട്ടു. വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകാനുള്ള ബജറ്റ് നിർദേശം ലഹരിക്കെതിരായ പോരാട്ടത്തിൽ വെള്ളം ചേർക്കലാണെന്നും ലഹരിക്ക് വീര്യം കുറഞ്ഞത് കൂടിയത് എന്ന വേർതിരിവിന്റെ ആവശ്യമില്ലെന്നും സഭ വ്യക്തമാക്കി. വീര്യം കുറഞ്ഞ മദ്യം സുലഭമാക്കിയാൽ യുവസമൂഹം മാരക […]
Read more

Recent News