Category: kerala

300 കോടിയുടെ അനധികൃത സ്വത്ത്: തെലങ്കാന ഡിഎസ്പി പിടിയിൽ

ഹൈദരാബാദ്: അനധികൃത സ്വത്ത് കേസിൽ തെലങ്കാന ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് സങ്കീറെഡ്ഡി ഭീം റെഡ്ഡിയെ അഴിമതി വിരുദ്ധ ബ്യൂറോ അറസ്റ്റ് ചെയ്തു. ഏകദേശം 300 കോടി രൂപയുടെ അനധികൃത സ്വത്ത് ഇയാൾ സമ്പാദിച്ചുവെന്നാണ് കണ്ടെത്തൽ. ഹൈദരാബാദിലെ പോലീസ് കമ്പ്യൂട്ടർ സർവീസസിൽ ജോലിചെയ്യുന്ന ഭീം റെഡ്ഡിയെ അദ്ദേഹത്തിന്റെ വസതിയിൽവെച്ച് തിങ്കളാഴ്ച രാത്രിയോടെയാണ് അറസ്റ്റ് ചെയ്യുന്നത്. ജൂലായ് രണ്ടിന് ഇദ്ദേഹത്തിന്റെ വസതിയിലും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ബെനാമികളുടെയും വീടുകൾ ഉൾപ്പെടെ തെലങ്കാനയിലെയും കർണാടകയിലെയും 16 സ്ഥലങ്ങളിൽ എസിബി ഒരേസമയം പരിശോധന […]
Read more

‘വന്നുവന്ന് ‘അമ്മ’ ഒരു കോമഡിയാവുന്നുണ്ട്’; ശ്വേതയെ പരിഹസിച്ച് ഭാഗ്യലക്ഷ്മി

താരസംഘടന ‘അമ്മ’യിലെ വിവാദങ്ങളിൽ ശ്വേതാ മേനോനെ പരിഹസിച്ച് ചലച്ചിത്ര പ്രവർത്തക ഭാഗ്യലക്ഷ്മി. തന്റെ രാജിയുമായി ബന്ധപ്പെട്ട് ശ്വേതാ മേനോൻ നടത്തിയ പരാമർശത്തിനെതിരെയാണ് ഭാഗ്യലക്ഷ്മിയുടെ പ്രതികരണം. വന്നുവന്ന്, ‘അമ്മ’ ഒരു കോമഡിയാവുന്നുണ്ടെന്ന് ഭാഗ്യലക്ഷ്മി പരിഹസിച്ചു. ‘മോഹൻലാലിനെ പുറത്താക്കാൻ നോക്കുന്ന പവർ ഗ്രൂപ്പോ. അതാരാടോ അത്ര വലിയ പവർമാൻ. വന്നുവന്ന് കോമഡിയാവുന്നുണ്ട്, ‘അമ്മ’,’ എന്നായിരുന്നു ഭാഗ്യലക്ഷ്മി സാമൂഹികമാധ്യമങ്ങളിൽ കുറിച്ചത്. തന്നെ ‘അമ്മ’ പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്താക്കാൻ ശ്രമിച്ചത് പവർഗ്രൂപ്പ് ആണെന്ന ആരോപണവുമായി ശ്വേതാ മേനോൻ രംഗത്തെത്തിയിരുന്നു. ‘ഒരു സാധാരണ സ്ത്രീക്ക് […]
Read more

പ്രിയദര്‍ശനി ബസില്‍ നിന്നും തെറിച്ചുവീണ് കണ്ടക്ടര്‍ക്ക് പരിക്ക്

പാലക്കാട്: പാലക്കാട് കെഎസ്ആര്‍ടിസി പ്രിയദര്‍ശനി ബസില്‍ നിന്നും തെറിച്ചുവീണ് കണ്ടക്ടര്‍ക്ക് പരിക്ക്. ആലത്തൂര്‍ വാനൂര്‍ സ്വദേശി മുഹമ്മദിനാണ് പരിക്കേറ്റത്. രാവിലെ 9 മണിയോടെയായിരുന്നു സംഭവം. ഒറ്റപ്പാലത്ത് നിന്നും വടക്കഞ്ചേരി വഴി പാണ്ടാംകോടേക്ക് സര്‍വീസ് നടത്തുന്ന ബസിലെ കണ്ടക്ടർക്കാണ് അപകടമുണ്ടായത്. ബസ് ആയക്കാട് മന്നത്ത് എത്തിയപ്പോള്‍ ഡോര്‍ തുറന്ന് മുഹമ്മദ് പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. സംഭവ സമയം ബസില്‍ ഏകദേശം 130 അധികം യാത്രക്കാര്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. തിരക്ക് മൂലം ആയക്കോട് സ്റ്റോപ്പില്‍ ബസ് നിര്‍ത്തിയിരുന്നില്ല. ഈ സ്റ്റോപ്പില്‍ […]
Read more

വയനാട് മണ്ണിടിച്ചിൽ ദുരന്തം ദാരുണവും ഞെട്ടിപ്പിക്കുന്നതുമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: വയനാട് മേപ്പാടി തുരങ്കപാത നിര്‍മ്മാണ മേഖലയില്‍ മണ്ണടിച്ചിലിനെ തുടര്‍ന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. രക്ഷാപ്രവര്‍ത്തനം തുടരാനും അടിയന്തര വൈദ്യസഹായം ലഭ്യമാക്കാനുമുള്ള ഘട്ടമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്ന മുഴുവന്‍ പേരെയും പുറത്തെടുക്കാന്‍ അടിയന്തരമായ നടപടികള്‍ ആവശ്യമാണ്. സര്‍ക്കാരിന്റെയും ദുരന്തനിവാരണ വകുപ്പിന്റെയും പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. ദുരന്തത്തില്‍ ജീവഹാനി സംഭവിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. ആശ്രിതര്‍ക്ക് അടിയന്തര ധനസഹായം ലഭ്യമാക്കണമെന്നും പരിക്കേറ്റവര്‍ക്ക് സര്‍ക്കാര്‍ സൗജന്യമായി വിദഗ്ദ്ധ ചികിത്സയും […]
Read more

പൊലീസ് സ്റ്റേഷൻ എന്ന് പറഞ്ഞ് കൊണ്ടുപോയത് ഗോഡൗണിലേക്ക്, ; കൂടൽ പൊലീസിനെതിരെ വീണ്ടും പരാതി

പത്തംതിട്ട: പത്തനംതിട്ടയിലെ പതിമൂന്നുകാരിയുടെ വ്യാജ പീഡന പരാതിയില്‍ പൊലീസിനെതിരെ വെളിപ്പെടുത്തലുമായി മറ്റൊരു യുവാവും. കേസുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയില്‍ എടുത്ത 21കാരനാണ് വെളിപ്പെടുത്തല്‍ നടത്തിയത്. ചോദ്യം ചെയ്യലിന്റെ പേരില്‍ ഗോഡൗണില്‍ കൊണ്ടുപോയി മര്‍ദിച്ചുവെന്നാണ് യുവാവിന്റെ വെളിപ്പെടുത്തല്‍. കൂടല്‍ പൊലീസ് സ്റ്റേഷന് സമീപമുള്ള ഗോഡൗണ്‍ പോലെയുള്ള സ്ഥലത്തേക്കാണ് കൂട്ടിക്കൊണ്ടുപോയത്. മയക്കുമരുന്ന് കുത്തിവെച്ച് താനും തൻ്റെ സഹോദരനും പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ മാസം 25-ാം തീയതി താന്‍ പീഡിപ്പിച്ചതായാണ് പൊലീസ് പറഞ്ഞത്. എന്നാല്‍ ആ ദിവസം താന്‍ […]
Read more

വയനാട് ജില്ലയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കല്‍പ്പറ്റ: വയനാട് ജില്ലയിലെ വിദ്യാലയങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. നഴ്‌സറി, പ്രൊഫഷണല്‍ കോളജ് ഉള്‍പ്പെടയുള്ള എല്ലാവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. വയനാട് ജില്ലയില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടതാണ്. പുഴയിലോ, വെള്ളക്കെട്ടിലോ കുളിക്കാന്‍ ഉള്‍പ്പെടെ ഇറങ്ങാന്‍ പാടുള്ളതല്ല. അത്യാവശ്യമില്ലാത്ത യാത്രകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കണമെന്നും കലക്ടര്‍ അറിയിച്ചു.
Read more

പൃഥ്വിരാജ് ചിത്രം ‘ഐ, നോബഡി’ ബുക്കിങ് ആരംഭിച്ചു; വ്യാഴാഴ്ച തിയേറ്ററുകളിൽ

പൃഥ്വിരാജ് സുകുമാരൻ, പാർവതി തിരുവോത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിസാം ബഷീർ സംവിധാനം ചെയ്യുന്ന ‘ഐ, നോബഡി’ എന്ന ചിത്രത്തിന്റെ ബുക്കിങ് ആരംഭിച്ചു. വ്യാഴാഴ്ച പ്രദർശനത്തിനെത്തുന്നു ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ് ലഭിച്ചു. ഹക്കിം ഷാജഹാൻ, അശോകൻ, വിജയരാഘവൻ, മധുപാൽ, ശങ്കർ രാമകൃഷ്ണൻ, നക്ഷത്ര, ഐറാ, നിഷാന്ത് സാഗർ, നന്ദു, നൗഷാദ് ബോംബെ, ജിജോയ് രാജഗോപാൽ, ഖാലിദ് റഹ്‌മാൻ, സഞ്ജു ശിവറാം, സുധി കോപ്പ, ബീന ചന്ദ്രൻ, സന അൽതാഫ്, കൃഷ്ണൻ ബാലകൃഷ്ണൻ, ദിനേശ് ആലപ്പുഴ, റോണി വർഗീസ്, […]
Read more

അതിതീവ്ര മഴ; വയനാട്, കോഴിക്കോട് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

കല്‍പ്പറ്റ: അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ വയനാട്, കോഴിക്കോട് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. അതിശക്തമായതോ തീവ്രമായതോ ആയ മഴയാണ് പ്രവചിക്കപ്പെടുന്നത്. ജില്ലകളില്‍ വിവിധയിടങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. വയനാട് മണ്ണിടിച്ചില്‍ അപകടം ഉണ്ടായ മേപ്പാടിയില്‍ ഇന്നലെ 250 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. പ്രദേശത്ത് ഇന്നലെ രാത്രി തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. ഇത് രക്ഷാപ്രവര്‍ത്തനത്തനും വെല്ലുവിളിയാകുന്നുണ്ട്. ജില്ലയിൽ 24 മണിക്കൂർ 265 മില്ലിമീറ്റർ മഴ പെയ്തിട്ടും റെഡ് അലേർട്ട് നല്‍കാതിരുന്നതില്‍ വിമർശനം ഉയർന്നിട്ടുണ്ട്. യെല്ലോ അലേർട്ട് ആയിരുന്നു […]
Read more

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പത്ത് സിപിഎം പ്രവർത്തരുടെ ജാമ്യാപേക്ഷ തള്ളി കോടതി

തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ പരിശോധന നടത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പത്ത് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് സിപിഎം പ്രവര്‍ത്തരായ പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയത്. ആക്രമണ ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് ഉത്തരവ്. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറുടെ ആവശ്യം പരിഗണിച്ചാണ് കോടതി ദൃശ്യങ്ങൾ പരിശോധിച്ചത്. പിണറായി വിജയന്റെ തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ വസതിയിൽ മെയ് 27-നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) എട്ട് മണിക്കൂറോളം നീണ്ട മിന്നൽ പരിശോധന […]
Read more

ഡ്രൈവിങ് സംസ്‌കാരത്തില്‍ മാറ്റം വേണമെന്ന് മന്ത്രി സിപി ജോണ്‍

തിരുവനന്തപുരം: റോഡപകടങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഡ്രൈവിങ് സംസ്‌കാരത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ പദ്ധതികളൊരുക്കുമെന്ന് ഗതാഗത് മന്ത്രി സിപി ജോണ്‍. വാഹനം എന്നത് വെറുമൊരു കളിപ്പാട്ടമല്ലെന്നും വളരെ അപകടം പിടിച്ച ഒരു യന്ത്രമാണെന്നും ജനങ്ങള്‍ തിരിച്ചറിയണമെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കി. ഡ്രൈവിങ് പരിശീലന രംഗത്ത് വലിയ രീതിയിലുള്ള പരിഷ്‌കരണങ്ങള്‍ക്കാണ് ഗവണ്‍മെന്റ് ലക്ഷ്യമിടുന്നതെന്നും സിപി ജോണ്‍ പറഞ്ഞു. അഞ്ച് വര്‍ഷം ഡ്രൈവിങ് ലൈസന്‍സ് പരിചയമുള്ള ആര്‍ക്കും ഡ്രൈവിങ് സ്‌കൂളുകളില്‍ അധ്യാപകരാകാം എന്ന രീതിയാണ് നിലവിലുള്ളത്. എന്നാല്‍ ഈ രീതിക്ക് മാറ്റം […]
Read more

Recent News