വിരമിച്ച ശേഷവും ഔദ്യോഗിക കാറിൽ യാത്ര; തച്ചങ്കരിക്ക് ഹൈക്കോടതിയുടെ നോട്ടീസ്
കൊച്ചി : വിരമിച്ച ശേഷം സ്വകാര്യ കാറിൽ ഔദ്യോഗിക ചിഹ്നം ഉപയോഗിച്ച സംഭവത്തിൽ മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്ക് ഹൈക്കോടതി നോട്ടീസ്. താമരശ്ശേരി സ്വദേശി നൽകിയ ഹർജിയിലാണ് നോട്ടീസ്. ഈ മാസം 31ന് ഉള്ളിൽ മറുപടി നൽകാൻ നിർദ്ദേശം. നേരത്തെ വാഹന വകുപ്പ് 250 രൂപ പിഴ ഈടാക്കിയിരുന്നു. കോട്ടയം വിജിലൻസ് കോടതിയിൽ എത്തിയപ്പോഴായിരുന്നു ഔദ്യോഗിക ചിഹ്നം പ്രദർശിപ്പിച്ച കാർ ഉപയോഗിച്ചത്.തുടർന്ന് നിയമലംഘനം ചൂണ്ടിക്കാട്ടിയതോടെ ധൃതിയിൽ വാഹനത്തിലെ ബോർഡ് മാറ്റാൻ ശ്രമിക്കുകയും സ്ഥലത്തുനിന്ന് വാഹനം നീക്കുകയും ചെയ്തു. […]
Read more

