Category: kerala

പിഎസ്‌സി ചെയർമാനും അംഗങ്ങൾക്കും നൽകുന്ന ശമ്പളം വെട്ടിക്കുറയ്ക്കാൽ സർക്കാർ തയാറാവണം; ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: പിഎസ്‌സി ചെയർമാനും അംഗങ്ങൾക്കും നൽകി വരുന്ന ഭീമമായ ശമ്പളം വെട്ടിക്കുറയ്ക്കാൽ സർക്കാർ തയാറാവണമെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. ഇന്ത്യയുടെ പ്രധാനമന്ത്രി, കേരളത്തിന്റെ മുഖ്യമന്ത്രി എന്നിവരേക്കാൾ ഉയർന്ന ശമ്പളമാണ് പിഎസ്‌സി അംഗങ്ങൾക്ക് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. 2025ലെ ശമ്പള പരിഷ്ക്കരണം പ്രകാരം പിഎസ്‌സി ചെയർമാനു 4.10 ലക്ഷം രൂപയും അംഗങ്ങൾക്ക് 4 ലക്ഷം രൂപയുമാണ് ശമ്പളം. പ്രധാനമന്ത്രിയ്ക്ക് 2.80 ലക്ഷം രൂപയും മുഖ്യമന്ത്രിക്ക് 1.85 ലക്ഷം രൂപയും മാത്രമാണ് ശമ്പളമെന്നും ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്കിൽ കുറിച്ചു. […]
Read more

‘പഠന കാലത്ത് ക്ലാസ് ലീഡർ പോലും ആയിട്ടില്ല’:ആരോപണങ്ങൾ തള്ളി എൻ ശേഷാദ്രിനാഥൻ

തിരുവനന്തപുരം: ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ഒരു കാലത്തും ബന്ധപ്പെട്ടിട്ടില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്‍ ശേഷാദ്രിനാഥന്‍ പറഞ്ഞു. കോളേജ് പഠനകാലത്ത് ക്ലാസ് റെപ്രസന്റേറ്റീവ് പോലും ആയിട്ടില്ല. സ്വതന്ത്രവും നീതിപൂര്‍വ്വവുമായ പ്രവര്‍ത്തനം ഉറപ്പാക്കുമെന്നും ശേഷാദ്രിനാഥന്‍ പറഞ്ഞു. കോൺഗ്രസ് നേതാവ് പിഎം നിയാസുമായി ദീര്‍ഘകാലത്തെ ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു. “ഒരു കാലത്തും ഒരാളുമായും ബന്ധമില്ല. യുയുസി ആയെന്നൊക്കെയാണ് പറയുന്നത്. പഠിക്കുന്ന കാലത്ത് ഒരു ക്ലാസ് റെപ്രസന്റേറ്റീവ് പോലും ആയിട്ടില്ല. കോളേജില്‍ പഠിക്കുമ്പോള്‍ മത്സരിച്ചിട്ടുപോലമില്ല. പ്രൊഫഷനില്‍ മാത്രം ഫോക്കസ് ചെയ്ത് സിവില്‍ […]
Read more

അഭിഭാഷക നിയമനം: അനർഹരെ പുറത്താക്കണമെന്ന് ലോയേഴ്സ് കോൺഗ്രസ്

കൊച്ചി: ഹൈക്കോടതി അഭിഭാഷ നിയമനത്തിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി ലോയേഴ്സ് കോൺഗ്രസ്. ഹൈക്കോടതി അഭിഭാഷകരുടെ പട്ടികയിൽ ഇനിയും അനർഹരുണ്ടെന്നും അവരെ പുറത്താക്കിയില്ലെങ്കിൽ പട്ടിക പുറത്തുവിടുമെന്നും അംഗങ്ങൾ പറഞ്ഞു. മുഖ്യമന്ത്രിക്ക് നിഷേധാത്മക നിലപാടാണെന്നും സംഘടന ആരോപിച്ചു. ജൂൺ 4നും ജൂൺ 11നും ആയിരുന്നു അഭിഭാഷക നിയമനത്തിൽ പട്ടിക പുറപ്പെടുവിച്ചത്. ഈ രണ്ട് പട്ടികയിലും ലോയേഴ്സ് സംഘടന എതിർപ്പ് പ്രകടിപ്പിച്ച് രം​ഗത്തെത്തിയിരുന്നു. അനർഹരെ ഉൾപ്പെടുത്തിയെന്നും ലോയേഴ്സ് കോൺ​ഗ്രസിനെ തഴഞ്ഞുവെന്നുമായിരുന്നു സംഘടനയുടെ ആരോപണം. മുഖ്യമന്ത്രി വി ഡി സതീശനെ നേരിട്ട് കണ്ട് […]
Read more

DYFI പ്രവർത്തകന് പാർട്ടി അംഗത്വം നൽകി; RSP യോട് ഇടഞ്ഞ് കോൺഗ്രസ്

കൊല്ലം: യൂത്ത്കോൺഗ്രസ് നേതാക്കളെ മർദിച്ചതടക്കമുള്ള കേസുകളിലുൾപ്പെട്ട ഡിവൈഎഫ്ഐ പ്രവർത്തകന് പാർട്ടി അംഗത്വം നൽകിയ വിഷയത്തിൽ ആർഎസ്പിയോട് ഇടഞ്ഞ് കോൺഗ്രസ്. മുന്നണി ബന്ധം സുഗമമായി മുന്നോട്ട് കൊണ്ടുപോകാൻ ആത്മാഭിമാനം പണയപ്പെടുത്താൻ തയ്യാറല്ലെന്നാണ് ഡിസിസി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് പറഞ്ഞത്. വിഷയത്തിൽ കോൺഗ്രസുമായി പ്രശ്നങ്ങളുണ്ടാകില്ലെന്നായിരുന്നു കഴിഞ്ഞദിവസം ആർ.എസ്.പി ജില്ലാനേതൃത്വത്തിന്റെ പ്രതികരണം. ഇതിന് പിന്നാലെയാണ് ഡിസിസി പ്രസിഡന്റിന്റെ പരസ്യവിമർശനം വന്നത്. മുന്നണിബന്ധം സുഗമമായി മുന്നോട്ടുകൊണ്ടുപോകാൻ എല്ലാ ഘടകകക്ഷികൾക്കും ബാധ്യതയുണ്ട്. ഒരു രാഷ്ട്രീയ പാർട്ടിയിൽ ആരെ അംഗമാക്കണമെന്നത് തീരുമാനിക്കുള്ള അവകാശം അതത് പാർട്ടികൾക്കുണ്ട്. […]
Read more

സിഎംപി സംസ്ഥാന സെക്രട്ടറിയായി പി.കെ ശശി; ലയനത്തിനൊരുങ്ങി ഡിഎംഎഫ്

പാലക്കാട്: സിപിഎം വിമതരെ ഉൾപ്പെടുത്തി നാലുമാസം മുൻപ് പി.കെ ശശിയുടെ നേതൃത്വത്തിൽ രൂപീകരിച്ച ഡെമക്രാറ്റിക് മാർക്സിസ്റ്റ് ഫ്രണ്ട് അഥവാ ഡിഎംഎഫ് സി.എം.പി.യിൽ ലയിക്കും. ഡിഎംഎഫ് നയപ്രഖ്യാപന ജില്ലാകൺവെൻഷനിൽ പ്രസിഡന്റ് പി.കെ ശശിയാണ് സിഎംപി ജനറൽ സെക്രട്ടറിയും മന്ത്രിയുമായ സി.പി ജോണിന്റെ സാന്നിധ്യത്തിൽ ഇക്കാര്യം പ്രഖ്യാപിച്ചത്. ഡിഎംഎഫിന് പ്രത്യയശാസ്ത്രപരവും രാഷ്ട്രീയപരവുമായി യോജിച്ചുപോകാവുന്ന പാർട്ടി സിഎംപിയാണെന്നും അതിൽ ലയിക്കാനുള്ള തീരുമാനം ഏകകണ്ഠമായി അംഗീകരിച്ചതാണെന്നും ശശി പറഞ്ഞു. ശശിയെ സിഎംപി സംസ്ഥാന സെക്രട്ടറിയാക്കിയതായി സി.പി ജോൺ അറിയിച്ചു 27-ന് തൃശ്ശൂർ ടൗൺഹാളിൽ […]
Read more

സംസ്ഥാനത്ത് മഴ തുടരും; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരും. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര […]
Read more

ദുരന്തബാധിതർക്കായുള്ള വീട്, ദിവസങ്ങൾക്കുള്ളിൽ നിര്‍മാണം തുടങ്ങുമെന്ന് മന്ത്രി ടി. സിദ്ദിഖ്

കൽപ്പറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതര്‍ക്ക് കോണ്‍ഗ്രസ് നിർമിച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്ത വീടുകളുടെ കാര്യത്തിൽ മറുപടിയുമായി മന്ത്രി ടി. സിദ്ദിഖ്. 18 വീടുകളുടെ ലേ ഔട്ട് അപ്രൂവലിന് നൽകിയിട്ടുണ്ട്. ബാക്കിയുള്ളതിന്‍റെ അനുമതിക്കായി പോവുകയാണ്. കോൺട്രാക്റ്റിംഗ് കമ്പനി നിയമപരമായ കാര്യങ്ങൾ എല്ലാം പാലിച്ച് മുന്നോട്ട് പോകുന്നുണ്ട്. ഇന്ന് ഡ്രാഫ്റ്റ് എഗ്രിമെന്‍റ് ആകുമെന്ന് ടി സിദ്ദിഖ് വ്യക്തമാക്കി. അത് കെപിസിസി പ്രസിഡന്‍റ് കൂടെ ഒപ്പിട്ടാൽ ദിവസങ്ങൾക്കുള്ളിൽ തന്നെ നിര്‍മാണം തുടങ്ങാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 26നാണ്‌ രാഹുൽ ​ഗാന്ധിയും […]
Read more

സ്പായിൽ കയറി സ്ത്രീകൾക്ക് നേരെ അതിക്രമം; ഗുണ്ടാനേതാവ് മരട് അനീഷ് പൊലീസ് കസ്റ്റഡിയിൽ

കൊച്ചി: സ്പായിൽ കയറി ഗുണ്ടാ പിരിവും സ്ത്രീകൾക്കു നേരെ അതിക്രമവും നടത്തിയ ഗുണ്ടാനേതാവ് മരട് അനീഷ് കസ്റ്റഡിയിൽ. നെടുമ്പാശേരി പൊലീസ് ആണ് പിടികൂടിയത്. നെടുമ്പാശേരിയിലെ സ്പായിലായിരുന്നു ഇയാൾ അതിക്രമം നടത്തിയത്. സംഭവത്തിന് ശേഷം മൈസൂരിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കവേയാണ് അനീഷ് പിടിയിലായത്.
Read more

വിരമിച്ച ശേഷം സ്വകാര്യ കാറിൽ ഔദ്യോ​ഗിക ചിഹ്നം ഉപയോ​ഗിച്ചു; ടോമിൻ തച്ചങ്കരിക്ക് നോട്ടീസയച്ച് ഹൈക്കോടതി

കൊച്ചി: വിരമിച്ചതിന് ശേഷവും സ്വകാര്യ കാറിൽ ഔദ്യോ​ഗിക ചിഹ്നം ഉപയോ​ഗിച്ച സംഭവത്തിൽ മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി. താമരശ്ശേരി സ്വദേശി നൽകിയ ഹർജിയിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഈ മാസം 31ന് ഉള്ളിൽ മറുപടി നൽകാനാണ ഹൈക്കോടതി നിർദ്ദേശം. നേരത്തെ വാഹന വകുപ്പ് 250 രൂപ പിഴ ഈടാക്കിയിരുന്നു. കോട്ടയം വിജിലൻസ് കോടതിയിൽ എത്തിയപ്പോഴായിരുന്നു ഔദ്യോഗിക ചിഹ്നം പ്രദർശിപ്പിച്ച കാർ ഉപയോഗിച്ചത്. പരാതി നേരത്തെ കീഴ്കോടതിയും പോലീസും തള്ളിയിരുന്നു.
Read more

അരൂരിൽ സ്കൂൾ മതിൽ ഇടിഞ്ഞ് വീണ് രണ്ട് പേർക്ക് പരുക്കേറ്റു

ആലപ്പുഴ: ആലപ്പുഴ അരൂരിൽ സ്കൂളിന്റെ മതിൽ ഇടിഞ്ഞ് വീണ് രണ്ട് പേർക്ക് പരുക്കേറ്റു. ചന്തിരൂർ ഔർ ലേഡി സ്കൂളിൻ്റെ മതിലാണ് സമീപത്തെ വീട്ടിലേക്ക് ഇടിഞ്ഞു വീണത്. സ്കൂളിന് സമീപം താമസിക്കുന്ന ദമ്പതികൾക്കാണ് പരുക്കേറ്റത്. ഒരാൾ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ. ചന്തിരൂർ സ്വദേശികളായ ദാസൻ, ഭാര്യ സുജാത എന്നിവർക്കാണ് പരിക്കേറ്റത്. ദാസൻ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ക്ലാസുകൾ നടന്നുകൊണ്ടിരിക്കെയാണ് അപകടം സംഭവിച്ചത്. മതിൽ കാലപഴക്കം കൊണ്ട് ശോചനീയവസ്ഥയിലായിരുന്നുവെന്ന് നേരത്തെ വീട്ടുകാർ സ്‌കൂൾ അധികൃതരെ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ അതിൽ ഒരു നടപടിയും […]
Read more

Recent News