Category: kerala

ഐ എം വിജയന്റെ മകന്‍ ആരോമല്‍ വിവാഹിതനായി

തൃശൂര്‍: ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം പത്മശ്രീ ഐ എം വിജയന്റെ മകന്‍ ആരോമല്‍ തൃശൂരില്‍ വിവാഹിതനായി. വധുവായ റോമി വിക്ടോറിയ ഹെബര്‍ ഇന്‍ഡിഗോയുടെ മുന്‍ ജീവനക്കാരിയാണ്. ഈസ്റ്റ് ബംഗാള്‍ എഫ്.സി.യുടെ ഫുട്ബോള്‍ വിഡിയോ പെര്‍ഫോമന്‍സ് അനലിസ്റ്റ് തലവനാണ് ആരോമല്‍ വിജയന്‍. മുംബൈയില്‍ നിന്ന് പ്രൊഫഷണല്‍ വിഡിയോ പെര്‍ഫോമന്‍സ് അനാലിസിസ് കോഴ്സ് പൂര്‍ത്തിയാക്കിയ ആരോമല്‍ നിലവില്‍ ഈസ്റ്റ് ബംഗാള്‍ എഫ്‌സിയുടെ ഫുട്‌ബോള്‍ വിഡിയോ പെര്‍ഫോമന്‍സ് അനലിസ്റ്റ് തലവനായാണ് പ്രവര്‍ത്തിക്കുന്നത്. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും നടന്‍ ദിലീപും വിനായകനും അടക്കം […]
Read more

വിദ്യാർഥിനിയ്ക്കുനേരെ ബസിൽ ലൈംഗികാതിക്രമം; കണ്ടക്ടർക്ക് അഞ്ച് വർഷം കഠിനതടവും പതിനയ്യായിരം രൂപ പിഴയും വിധിച്ച് കോടതി

തിരുവനന്തപുരം: പതിനേഴുകാരിയായ സ്കൂൾ വിദ്യാർഥിനിയ്ക്കുനേരെ ലൈംഗികാതിക്രമം നടത്തിയ ബസ് കണ്ടക്ടർക്ക് അഞ്ച് വർഷം കഠിനതടവും പതിനയ്യായിരം രൂപ പിഴയും വിധിച്ച് അതിവേഗ കോടതി. അരുവിക്കര ചാണിച്ചാൽക്കടവ് സ്വദേശിയായ അരുൺകുമാറിനെയാണ് (46) തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചത്. പിഴത്തുകയും ലീഗൽ സർവീസ് അതോറിറ്റിയുടെ നഷ്ടപരിഹാരവും അതിജീവിതയ്ക്ക് നൽകണമെന്നും കോടതി ഉത്തരവിട്ടു. പിഴത്തുക അടച്ചില്ലെങ്കിൽ ആറുമാസം കൂടി അധികമായി തടവ് അനുഭവിക്കണം. 2024 സെപ്റ്റംബർ 23-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വെള്ളനാടുനിന്ന് കിഴക്കേക്കോട്ടയിലേക്ക് പോകുന്ന ബസ്സിൽവെച്ചാണ് പ്രതി പെൺകുട്ടിയ്ക്കുനേരെ […]
Read more

വഴിയാത്രക്കാരന്റെ ബാഗില്‍ തട്ടി മറിഞ്ഞുവീണു; സ്‌കൂട്ടര്‍ യാത്രിക ആംബുലന്‍സ് കയറി മരിച്ചു

തൃശൂര്‍: വഴിയാത്രക്കാരന്റെ ബാഗില്‍ തട്ടി റോഡിലേക്ക് മറിഞ്ഞുവീണ സ്‌കൂട്ടര്‍ യാത്രിക ആംബുലന്‍സ് കയറി മരിച്ചു. പുന്നംപറമ്പ് സ്വദേശി ജനീറ്റ രാജ് (22) ആണ് മരിച്ചത്. ഇന്ന് ഉച്ചതിരിഞ്ഞ് 3.30 ഓടെയാണ് സംഭവം. വേലൂരില്‍ നിന്ന് തൃശൂര്‍ക്ക് വരുന്നതിനിടെയാണ് അപകടം. അമ്മ ശാന്തിയെ (44) പരിക്കുകളോടെ തൃശൂര്‍ അശ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്
Read more

വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ ഓഫറുകള്‍, ‘എക്‌സ്‌പ്ലോര്‍ മോര്‍’ സെയിലുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

ദുബൈ: രാജ്യാന്തര വിമാന സര്‍വീസുകളില്‍ ഇളവുകളുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ‘എക്‌സ്‌പ്ലോര്‍ മോര്‍’ വില്‍പന മേളയ്ക്ക് തുടക്കമായി. ലൈറ്റ്, വാല്യൂ നിരക്കുകളില്‍ 15 ശതമാനം വരെ ഇളവാണ് എയര്‍ലൈന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ജൂലൈ 9 വരെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ഈ കാലയളവില്‍ ടിക്കറ്റെടുക്കുന്നവര്‍ക്ക് 2027 മാര്‍ച്ച് 27 വരെയുള്ള യാത്രകള്‍ക്ക് ഇളവ് ലഭിക്കും. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വെബ്സൈറ്റ്, മൊബൈല്‍ ആപ്പ് എന്നിവ വഴി ബുക്ക് ചെയ്യുന്നവര്‍ക്ക് പ്രത്യേക മുന്‍ഗണനയോടെ ആദ്യദിനം തന്നെ ടിക്കറ്റുകള്‍ ലഭ്യമാക്കും. ജൂലൈ […]
Read more

ഹാന്‍ഡ് ബ്രേക്ക് മാറി വാഹനം മുന്നോട്ടു നീങ്ങി; തിരുവനന്തപുരത്ത് മൂന്ന് വയസുകാരി മരിച്ചു

തിരുവനന്തപുരം: വിനോദസഞ്ചാര കേന്ദ്രത്തില്‍ എത്തിയ മൂന്ന് വയസുകാരി ശരീരത്തിലൂടെ വാഹനം കയറിയിറങ്ങി മരിച്ചു. ആര്യങ്കോട് കുറ്റിയാനിക്കാട് സ്വദേശികളായ അനുപ്രസാദ്-നിസ ദമ്പതികളുടെ മകള്‍ ഋതു വേദയാണ് മരിച്ചത്. അമ്പൂരി കുമ്പിച്ചല്‍കടവ് പാലത്തിനു സമീപമായിരുന്നു അപകടം. കുടുംബത്തോടൊപ്പം പാലം കാണാന്‍ എത്തിയതായിരുന്നു മൂന്ന് വയസുകാരി. കുട്ടിയുടെ കുടുംബം എത്തിയ വാഹനത്തിന്റെ ഹാന്‍ഡ് ബ്രേക്ക് മാറി വാഹനം മുന്നോട്ട് ഉരുണ്ട് നീങ്ങിയാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.
Read more

മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ സിഎംഐഡി: കുടിയേറ്റ തൊഴിലാളികള്‍ കേരളത്തില്‍ ചെലവഴിക്കുന്നത് പ്രതിവർഷം 26,000 കോടിയിലേറെ’

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ നടത്തിയ കുടിയേറ്റ തൊഴിലാളികളെ സംബന്ധിച്ച പരാമർശത്തിനെതിരെ തൊഴിലാളി ക്ഷേമരംഗത്ത് പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ സെന്റർ ഫോർ മൈഗ്രേഷൻ ആൻഡ് ഇൻക്ലൂസീവ് ഡെവലപ്മെന്റ് (CMID) രംഗത്ത്. കുടിയേറ്റ തൊഴിലാളികൾ തങ്ങളുടെ വരുമാനത്തിന്റെ വളരെ ചെറിയൊരു ഭാഗം മാത്രമാണ് കേരളത്തിൽ ചെലവഴിക്കുന്നതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന വസ്തുതാപരമല്ലെന്നാണ് സംഘടനയുടെ നിലപാട്. കുടിയേറ്റ തൊഴിലാളികൾ പ്രതിവർഷം കുറഞ്ഞത് 26,100 കോടി രൂപയെങ്കിലും കേരളത്തിൽ ചെലവഴിക്കുന്നുണ്ടെന്ന് സിഎംഐഡി എക്സിക്യൂട്ടീവ് ഡയറക്ടർ ബിനോയ് പീറ്റർ വ്യക്തമാക്കി. താമസം, ഭക്ഷണം, […]
Read more

പ്രണയനൈരാശ്യം കൊണ്ടു മാത്രം ഇത്ര ഭീകരമായ ഒരു കളവ് പറയുമോ : വ്യാജ പോക്സോയിൽ ദുരൂഹത നീക്കിയ ശേഷം റിപ്പോർട്ട്

പത്തനംതിട്ട: പത്തനംതിട്ടയിലെ വ്യാജ പോക്സോ പരാതിക്ക് പിന്നിൽ 13 കാരിയുടെ പ്രണയനൈരാശ്യമെന്ന് പൊലീസ്. 10 പേർ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്ന മൊഴിയെ തുടർന്നായിരുന്നു സഹാപാഠികളെ ഉൾപ്പെടെ പ്രതിയാക്കിയത്. അതിനിടെ, ഹൃദ്രോഗിയായ യുവാവിനെ ചോദ്യംചെയ്യാനായി വിളിപ്പിച്ച് പൊലീസ് ക്രൂരമായി മർദ്ദിച്ചെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. വൈദ്യപരിശോധന ഫലമാണ് നിർണ്ണായകമായത്. പീഡനത്തിന്‍റെ ഒരു തെളിവും കിട്ടിയില്ല. ഇതോടെ പൊലീസ് വെട്ടിലായി. കേസിൽ പ്രതിചേർത്തവരിൽ ചോദ്യംചെയ്യാനായി വിളിപ്പിച്ച ആറു പേരെയും ഉടനടി വിട്ടയച്ചു. പൊലീസ് വീണ്ടും മൊഴിയെടുത്തതോടെ കെട്ടുകഥ പൊളിഞ്ഞു. ആരും പീഡിപ്പിച്ചിട്ടില്ലെന്ന് […]
Read more

വാഹനാപകടത്തില്‍ മരിച്ച മൂന്ന് വയസുകാരിയുടെ മാതാവ് ജീവനൊടുക്കാന്‍ ശ്രമിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം അമ്പൂരിയില്‍ വാഹനാപകടത്തില്‍ മരിച്ച മൂന്ന് വയസുകാരി ഋതുവേദയുടെ അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. അനുപ്രസാദിന്റെ ഭാര്യ നിഷയാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഇവരെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസമായിരുന്നു മൂന്ന് വയസുകാരിയുടെ മരണത്തിന് ഇടയാക്കിയ ദാരുണ സംഭവം. വിനോദസഞ്ചാരത്തിന് എത്തിയ സംഘത്തിലെ മൂന്ന് വയസ്സുകാരിയുടെ ശരീരത്തിലൂടെ വാഹനം കയറിയിറങ്ങുകയായിരുന്നു. അമ്പൂരി കുമ്പിച്ചല്‍കടവ് പാലത്തില്‍ വെച്ചായിരുന്നു അപകടം. കുടുംബത്തോടൊപ്പം പാലം കാണാന്‍ എത്തിയതായിരുന്നു മൂന്ന് വയസ്സുകാരി. കുട്ടിയുടെ കുടുംബം എത്തിയ വാഹനത്തിന്റെ ഹാന്‍ഡ് ബ്രേക്കിന്റെ പ്രശ്‌നം […]
Read more

അപേക്ഷ ക്ഷണിച്ചു : ബാങ്കുകളിൽ 7460 ഒഴിവ്, റെയിൽവേയിൽ 6557 ഒഴിവ്

പൊതുമേഖലാ ബാങ്കുകളിലെ പ്രൊബേഷണറി ഓഫീസർ, സ്‌പെഷ്യലിസ്റ്റ് ഓഫീസർ തസ്തികളിലേക്ക് ഐ.ബി.പി.എസ്. മുഖേന ഇപ്പോൾ അപേക്ഷിക്കാം. 7460 ഒഴിവിലേക്കാണ് വിജ്ഞാപനം. തിരഞ്ഞെടുപ്പിനായുള്ള പ്രിലിമിനറി പരീക്ഷക്ക് കേരളത്തിൽ 10 കേന്ദ്രങ്ങളുണ്ടാവും. റെയിൽവെയിൽ ടെക്‌നീഷ്യമാരുടെ തിരഞ്ഞെടുപ്പിന് അപേക്ഷ ക്ഷണിച്ചതാണ് ഈയാഴ്ചയിലെ മറ്റൊരു പ്രധാന തൊഴിൽ വിജ്ഞാപനം. രാജ്യത്തെ 21 റെയിൽവെ റിക്രൂട്ട്‌മെന്റ് ബോർഡുകളിലായി (ആർ.ആർ.ബി.) 6557 ഒഴിവുണ്ട്. ഇതിൽ 411 ഒഴിവ് തിരുവനന്തപുരം ആർ.ആർ.ബിക്ക് കീഴിലാണ്. കേരള പി.എസ്.സി. 34 കാറ്റഗറികളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. സർവകലാശാലകളിലെ കംപ്യൂട്ടർ അസിസ്റ്റന്റ്, ഫയർ ഫോഴ്‌സിൽ […]
Read more

പ്രണയനൈരാശ്യം കൊണ്ടു മാത്രം ഇത്ര ഭീകരമായ ഒരു കളവ് പറയുമോ : വ്യാജ പോക്സോയിൽ ദുരൂഹത നീക്കിയ ശേഷം റിപ്പോർട്ട്

പത്തനംതിട്ട: പത്തനംതിട്ടയിലെ വ്യാജ പോക്സോ പരാതിക്ക് പിന്നിൽ 13 കാരിയുടെ പ്രണയനൈരാശ്യമെന്ന് പൊലീസ്. 10 പേർ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്ന മൊഴിയെ തുടർന്നായിരുന്നു സഹാപാഠികളെ ഉൾപ്പെടെ പ്രതിയാക്കിയത്. അതിനിടെ, ഹൃദ്രോഗിയായ യുവാവിനെ ചോദ്യംചെയ്യാനായി വിളിപ്പിച്ച് പൊലീസ് ക്രൂരമായി മർദ്ദിച്ചെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. വൈദ്യപരിശോധന ഫലമാണ് നിർണ്ണായകമായത്. പീഡനത്തിന്‍റെ ഒരു തെളിവും കിട്ടിയില്ല. ഇതോടെ പൊലീസ് വെട്ടിലായി. കേസിൽ പ്രതിചേർത്തവരിൽ ചോദ്യംചെയ്യാനായി വിളിപ്പിച്ച ആറു പേരെയും ഉടനടി വിട്ടയച്ചു. പൊലീസ് വീണ്ടും മൊഴിയെടുത്തതോടെ കെട്ടുകഥ പൊളിഞ്ഞു. ആരും പീഡിപ്പിച്ചിട്ടില്ലെന്ന് […]
Read more

Recent News