Category: kerala

മുസ്ലിം സമുദായങ്ങള്‍ക്കിടയില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തും; ദേശീയ മുസ്ലിം ബ്ലോക്ക് രൂപീകരിക്കും

കോഴിക്കോട്: മലബാറിലെ മുസ്ലിം സമുദായങ്ങള്‍ക്കിടയില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതിനായി ദേശീയ മുസ്ലിം ബ്ലോക്ക് രൂപീകരിക്കുന്നു. സ്വാതന്ത്ര്യസമര സേനാനി മുഹമ്മദ് അബ്ദുറഹിമാന്റെ പാതയിലാണ് കൂട്ടായ്മ രൂപീകരിക്കുന്നത്. കോണ്‍ഗ്രസിലെ പ്രധാന നേതാക്കളുടെ പിന്തുണയോടെയാണ് നീക്കം. സ്വാതന്ത്ര്യസമരകാലത്ത് അബ്ദുറഹിമാന്‍ ആരംഭിച്ച അല്‍ അമീന്‍ പത്രം ഇന്ന് കോഴിക്കോട് പ്രദര്‍ശിപ്പിക്കുന്നുണ്ട്. അല്‍ അമീന്‍ വീണ്ടും വായിക്കപ്പെടുന്നുവെന്ന പേരിലാണ് പരിപാടി. എം.കെ രാഘവന്‍ എംപി, ചരിത്രകാരന്‍ കെ കെ എന്‍ കുറുപ്പ്, കെപിസിസി മുന്‍ ട്രഷറര്‍ കെ കെ കൊച്ചുമുഹമ്മദ്, എന്‍പി ചേക്കുട്ടി, പ്രൊഫ. മുഹമ്മദ് […]
Read more

ഫോണ്‍ എടുത്തില്ലെന്ന പേരില്‍ ക്ലര്‍ക്കിനെതിരെ നടപടിയുമായി ബിജെപി ഭരണസമിതി

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഫോണ്‍ എടുത്തില്ലെന്ന പേരില്‍ ക്ലര്‍ക്കിനെതിരെ അസാധാരണ നടപടിയുമായി ബിജെപി ഭരണസമിതി. കൗണ്‍സിലറുടെ ഫോണ്‍ എടുക്കാത്തതിന് കോര്‍പ്പറേഷനിലെ പ്രധാന ഓഫീസില്‍ നിന്ന് ക്ലര്‍ക്ക് സന്ധ്യാ റാണിയെ കടകംപള്ളി സോണലിലേക്ക് സ്ഥലംമാറ്റി. വലിയശാല കൗണ്‍സിലര്‍ സൂര്യ വിളിച്ചിട്ട് ഫോണ്‍ എടുത്തില്ലെന്നാണ് ആരോപണം. മകളുടെ അഡ്മിഷനുമായി ബന്ധപ്പെട്ട് കൊച്ചിയിലായിരുന്നുവെന്നാണ് സന്ധ്യാ റാണി പറഞ്ഞത്. ഭരണപരമായ സൗകര്യാര്‍ഥം തിരുവനന്തപുരം നഗരസഭ മെയിന്‍ ഓഫീസ് എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ഇ4 സെക്ഷന്റെ ചുമതല വഹിക്കുന്ന സന്ധ്യാറാണിക്ക് കടകംപള്ളി സോണല്‍ ഓഫീസിലെ കാഷ്യറുടെ […]
Read more

ഓണക്കാലത്ത് കേരളത്തിലേക്ക് നൂറ് സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ

ഭുവനേശ്വർ: ഓണക്കാലത്തെ യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് നൂറ് അധിക സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. തിങ്കളാഴ്ച ഒഡീഷയിലെ ഭുവനേശ്വറിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഉത്സവ സീസണിലെ വലിയ തിരക്ക് മുൻകൂട്ടിക്കണ്ടാണ് ഈ അധിക സർവീസുകൾ ഏർപ്പെടുത്താൻ റെയിൽവേ തീരുമാനിച്ചത്. സ്പെഷ്യൽ ട്രെയിനുകളുടെ സമയക്രമം, റൂട്ടുകൾ, സ്റ്റോപ്പുകൾ എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ റെയിൽവേ ഉടൻതന്നെ ഔദ്യോഗികമായി പുറത്തുവിടുമെന്ന് മന്ത്രി വ്യക്തമാക്കി. സാധാരണയായി ഓണക്കാലത്ത് മാസങ്ങൾക്ക് മുമ്പേതന്നെ ടിക്കറ്റുകൾ […]
Read more

കാട്ടുപൂക്കൾ സാഹിത്യ കൂട്ടായ്മയുടെ നാലാം വാർഷിക സംഗമം ശ്രദ്ധേയമായി

സു. ബത്തേരി: കാട്ടുപൂക്കൾ സാഹിത്യ കൂട്ടായ്മയുടെ നാലാം വാർഷിക സംഗമം ജൂലൈ 5-ന് കേണിച്ചിറ ശ്രീരാഗം ഹൗസിൽ വിവിധ സാഹിത്യ-സാംസ്കാരിക പരിപാടികളോടെ സംഘടിപ്പിച്ചു. കൂട്ടായ്മയുടെ അധ്യക്ഷയായ വിജി അഭിയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം പാറാനി ബിജു ഉദ്ഘാടനം ചെയ്തു. സാഹിത്യത്തിന്റെ സമകാലിക പ്രസക്തിയും എഴുത്തിന്റെ സാമൂഹിക ഉത്തരവാദിത്വവും ആസ്പദമാക്കി സുരേഷ് പൂനൂർ (പൂനെ) മുഖ്യപ്രഭാഷണം നടത്തി. ഹരി ശ്രീരാഗം സ്വാഗതം ആശംസിച്ച ചടങ്ങിൽ ഷീബ മദനൻ, അശ്വതി, ജോസ് വി.ടി., ഗയ, അനീഷ്, ലേഖ, ബബിത എന്നിവർ […]
Read more

ആരോഗ്യവകുപ്പില്‍ പത്തുവര്‍ഷത്തെ പര്‍ച്ചേസുകളില്‍ അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

തിരുവനന്തപുരം: ആരോഗ്യവകുപ്പില്‍ കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ നടത്തിയ പര്‍ച്ചേസുകളില്‍ സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍. മെഡിക്കല്‍ കോളജുകളിലും വിവിധ ആശുപത്രികളിലും കോടികള്‍ മുടക്കി ഉപകരണങ്ങള്‍ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കാതെ ഇട്ടിരിക്കുന്നത് സംബന്ധിച്ച പരാതികളുടെയും നേരില്‍കണ്ട് മനസിലാക്കിയ സാഹചര്യത്തിലുമാണ് അന്വേഷണമെന്നും ഇതില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നും മന്ത്രി പറഞ്ഞു. ആശുപത്രികളില്‍ മതിയായ ജീവനക്കാരെ നിയോഗിക്കാനും മരുന്നുകള്‍ വാങ്ങാനും സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കാലത്ത് ഇത്രയധികം ഉപകരണങ്ങള്‍ എന്തിന് വാങ്ങിക്കൂട്ടിയെന്നത് കണ്ടെത്തേണ്ടതുണ്ട്. കമ്മീഷന്‍ […]
Read more

നിയമസഭയിലെ കരാർ ക്രമക്കേട്; ഊരാളുങ്കലിന്റെ കരാറുകൾ റദ്ദാക്കി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ

തിരുവനന്തപുരം: നിയമസഭയ്ക്കുള്ളിൽ നടന്ന നിർമ്മാണ പ്രവർത്തനങ്ങളിൽ ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയതിനെത്തുടർന്ന് ക്രമവിരുദ്ധമായ കരാറുകൾ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ റദ്ദാക്കി. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിക്ക് തുക അനുവദിച്ചുകൊണ്ട് പുറപ്പെടുവിച്ച ഉത്തരവുകൾ ഉൾപ്പെടെയാണ് സ്പീക്കർ ഇപ്പോൾ റദ്ദാക്കിയിരിക്കുന്നത്. നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിന്റെ പരിപാലന ചുമതലയിൽ നിന്ന് ഊരാളുങ്കലിനെ ഒഴിവാക്കാൻ സ്പീക്കർ നിർദ്ദേശിച്ചു. പകരം ഈ ചുമതല ഇനി മുതൽ പൊതുമരാമത്ത് വകുപ്പിനായിരിക്കും. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നിയമസഭയ്ക്കകത്ത് ഊരാളുങ്കലിന് ലഭിച്ച […]
Read more

‘ഡോക്ടര്‍മാരുടെ കുറിപ്പടിയില്ലാതെ മരുന്നുകള്‍ നൽകരുത്’; നിർദ്ദേശം നൽകി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്‍ മെഡിക്കല്‍ഷോപ്പുകളിലേക്കും നീട്ടുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഡോക്ടര്‍മാരുടെ കുറിപ്പടിയില്ലാതെ മരുന്നുകള്‍ നല്‍കരുതെന്ന് മെഡിക്കല്‍ ഷോപ്പുകള്‍ക്ക് ആഭ്യന്തരമന്ത്രി നിര്‍ദേശം നല്‍കി. അത്തരം മെഡിക്കല്‍ ഷോപ്പുകള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. ആരോഗ്യമന്ത്രിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ഓപ്പറേഷന്‍ തൂഫാനിലൂടെ മയക്കുമരുന്ന് ലോബിയുടെ പത്തി തകര്‍ത്തിരിക്കുകയാണ്. കേരള പൊലീസ് വളരെ സ്തുത്യര്‍ഹമായ സേവനമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ മയക്കുമരുന്ന് ലോബി പല സ്ഥലങ്ങളിലും പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും മര്‍ദ്ദിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. അങ്ങനെ ചെയ്യുന്ന […]
Read more

വിഷണറികൾക്ക് ആകാശം തൊടാൻ ക്രൈറ്റർ ​ഗ്രൂപ്പിന്റെ ദ സ്കൈ

ആകാശം തൊടാൻ കോഴിക്കോട് ടൗണിനടുത്തായി ദ സ്കൈ(The Skye) ഒരുങ്ങുന്നു. സ്വപ്നങ്ങളുടെ ചിറകിന് ആകാശം പോലും അതിരല്ല എന്ന് കാണിച്ചു കൊടുക്കുകയാണ് കോഴിക്കോട് കശ്മീർ കുന്നിൽ ഉയരുന്ന ക്രൈറ്റർ ​ഗ്രൂപ്പിന്റെ പദ്ധതി. ന​ഗരത്തിന്റെ എല്ലാ തിരക്കുകളിൽ നിന്നും ഒഴിഞ്ഞു, എന്നാൽ ന​ഗരത്തിന്റെ എല്ലാ സൗകര്യങ്ങളും ലഭിക്കുന്ന ഒരിടം. കോഴിക്കോട് ന​ഗരത്തിൽ നിന്ന് 9 കിലോമീറ്റർ മാത്രം ദൂരെ സ്ഥിതി ചെയ്യുന്ന കശ്മീർ കുന്ന്. ന​ഗരത്തിൽ നിന്നും വെറും 12 മിനിറ്റിൽ എത്തിച്ചേരാനാകുന്ന ദൂരം. തറനിരപ്പിൽ നിന്ന് ഏകദേശം […]
Read more

കോറോ ഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടലിലെ ചർച്ചയിൽ പ്രതീക്ഷയെന്ന് മന്ത്രി ബിന്ദു കൃഷ്ണ

കൊച്ചി: യു എസ് കമ്പനി കോറോ ഹെൽത്ത് കമ്പനിയിൽ നിന്ന് ജീവനക്കാരെ പിരിച്ചുവിട്ട നടപടി തൽക്കാലം മരവിപ്പിച്ചതായി മാനേജ്മെന്റ് അറിയിച്ചിട്ടുണ്ടെന്നും ഈ വിഷയത്തിൽ കമ്പനിയുടെ അനുകൂലമായ തീരുമാനം സർക്കാർ പ്രതീക്ഷിക്കുന്നതായും തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണ വ്യക്തമാക്കി. ജൂലായ് 10 കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥർ കൊച്ചിയിൽ നേരിട്ടെത്തി ചർച്ച നടത്താൻ സമ്മതിച്ചതായും മന്ത്രി വ്യക്തമാക്കി. നാളെ ലേബർ കമ്മീഷണർ കമ്പനിയിൽ നേരിട്ടെത്തി പരിശോധന നടത്തുമെന്നും തുടർന്ന് ജൂലൈ 10 ന് കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥരുമായുള്ള ചർച്ചയിൽ ഇക്കാര്യങ്ങൾ […]
Read more

സുരക്ഷയ്ക്കായി നിയോഗിച്ചത് 92 പോലീസുകാരെ; എണ്ണം കുറയ്ക്കാൻ നിർദേശം നൽകി മുഖ്യമന്ത്രി

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്റെ ശാന്തിഗിരിയിലേക്കുള്ള യാത്രയിൽ സുരക്ഷ ഡ്യൂട്ടിക്ക് ആദ്യം നിയോഗിച്ചത് 92 പോലീസ് ഉദ്യോഗസ്ഥരെ. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട മുഖ്യമന്ത്രിയുടെ ഓഫിസ് അമിത സുരക്ഷ ആവശ്യമില്ലെന്ന് നിർദേശം നൽകിയതോടെ ഉദ്യോഗസ്ഥരുടെ എണ്ണം വെട്ടി കുറച്ചു. വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രതിഷേധമുണ്ടാകാൻ സാധ്യതയുള്ളതിനാലാണ് മുഖ്യമന്ത്രി സഞ്ചരിക്കുന്ന വഴിയിലുടനീളം പോലീസിനെ വിന്യസിച്ചത്. 22 എസ്‌ഐമാർ, 3 ഡിവൈഎസ്പിമാർ, മഫ്തിയിൽ അൻപതോളം പേർ തുടങ്ങിയവരുൾപ്പെട്ടതായിരുന്നു സംഘത്തെയാണ് സുരക്ഷയ്ക്കായി തയാറാക്കിയത്. നെടുമങ്ങാട്, ആറ്റിങ്ങൽ, വർക്കല പൊലീസ് സബ് ഡിവിഷനുകളിലുള്ള ഉദ്യോഗസ്ഥരെയാണ് […]
Read more

Recent News