തിരുവനന്തപുരം: വി ഡി സതീശൻ സർക്കാരിനെ യൂ ടേൺ സർക്കാരെന്നു വിമർശിച്ച മുതിർന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യനെതിരെ സാമൂഹിക മാധ്യമങ്ങളിൽ അസഭ്യവർഷം. കോൺഗ്രസ് പ്രവർത്തകരും അനുഭാവികളുമാണ് രൂക്ഷമായി പി ജെ കുര്യനെ കടന്നാക്രമിക്കുന്നത്. പി ജെ കുര്യനും വി എം സുധീരനും ഈ സർക്കാരിനെ ഭരിക്കാൻ അനുവദിക്കുന്നില്ല, ഇരുവരെയും കോൺഗ്രസിൽ നിന്ന് പുറത്താക്കണം എന്നെല്ലാമാണ് കമന്റുകൾ. വി ഡി സതീശൻ സർക്കാരിന്റെ ചില തീരുമാനങ്ങൾ കണ്ട് യൂ ടേൺ സർക്കാർ എന്ന് ജനങ്ങൾ സംശയിച്ചാൽ അവരെ കുറ്റം പറയാൻ ആകില്ലെന്നാണ് പി ജെ കുര്യൻ പറഞ്ഞത്. ആരെങ്കിലും അഭിപ്രായം ചോദിച്ചോ, താങ്കൾ പോയി വിശ്രമിക്കൂ, കോണ്‍ഗ്രസിന്റെ ശാപം ഇതുപോലുള്ളവർ, സിപിഎംകാർ പോലും കണ്ടുപിടിക്കാത്ത കാര്യങ്ങൾ’ എന്നു തുടങ്ങി എല്ലാ മര്യാദകളും ലംഘിച്ചു കൊണ്ടുള്ള അസഭ്യ വർഷം വരെ നടത്തുകയാണ് അണികൾ. ചിലർ വി എം സുധീരനെയും അധിക്ഷേപിച്ചു.
‘കുര്യനും സുധീരനും ഭരിക്കാൻ സമ്മതിക്കുന്നില്ല, പുറത്താക്കണം’; പി ജെ കുര്യനെതിരെ അസഭ്യവർഷം
