വീണയുടെ സ്വത്തുവിവരങ്ങൾ തിരക്കാൻ‍ ഇഡി സംഘം പിണറായിയിലെത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂർ: പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ മകൾ വീണയുടെ സ്വത്തുവിവരങ്ങൾ തിരക്കാനായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംഘം കണ്ണൂർ പിണറായിയിലെത്തി. പാതിരിയാട്, പിണറായി വില്ലേജ് പരിധിയിലുള്ള വീണയുടെ പേരിലുള്ള സ്ഥലത്തിന്റെ വിവരങ്ങൾ തിരക്കിയാണ് ഇ.ഡി. ഉദ്യോഗസ്ഥരെത്തിയത്. ഇ.ഡി കൊച്ചി സോണൽ ഓഫീസിൽ നിന്നെത്തിയ ഉദ്യോഗസ്ഥരാണ് സംഘത്തിലുണ്ടായിരുന്നത്.

പാതിരിയാട് വില്ലേജ് ഓഫീസിലെത്തിയ ഉദ്യോഗസ്ഥർ സ്പെഷ്യൽ വില്ലേജ് ഓഫീസർ സന്തോഷ് കുമാറിനോടൊപ്പം പ്രതിപക്ഷനേതാവിന്റെ വസതിക്ക് സമീപത്തുള്ള സ്ഥലം സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചു. വസതിക്ക് മുന്നിലുളള സ്ഥലത്തിന്റെ ഫോട്ടോ പകര്‍ത്തിയ ശേഷമാണ് സംഘം മടങ്ങിയത്. പിണറായി വില്ലേജ് ഓഫീസിലെത്തിയ ഇ.ഡി. സംഘം പിണറായി വൈദ്യുതി സബ് സ്റ്റേഷന് സമീപത്തുള്ള വീണയുടെ പേരിലുള്ള സ്ഥലത്തിന്റെ വിശദാംശങ്ങളും ചോദിച്ചറിഞ്ഞു. എന്നാല്‍ എന്തിനാണ് പരിശോധന നടത്തിയത് എന്നത് സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം ലഭ്യമായിട്ടില്ല.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News