Category: kerala

അവയവങ്ങൾ ദാനം ചെയ്യാൻ സമ്മതപത്രം നൽകി നിഷ ജോസ് കെ. മാണി

കോട്ടയം: മരണാനന്തരം തന്റെ 14 അവയവങ്ങള്‍ ദാനം ചെയ്യാനുള്ള സമ്മതപത്രത്തില്‍ ഒപ്പിട്ട് ജോസ് കെ.മാണിയുടെ ഭാര്യ നിഷ ജോസ് കെ. മാണി. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള നാഷണല്‍ ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷനിലാണ് നിഷ അവയവദാനത്തിനായി രജിസ്റ്റര്‍ ചെയ്തത്. നിഷ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.ഹൃദയവും കണ്ണുകളും വൃക്കയും കരളും ഉൾപ്പെടെ 14 അവയവങ്ങൾ ദാനം ചെയ്യാനാണ് നിഷ സമ്മതപത്രം നൽകിയിരിക്കുന്നത്. ഈ സർട്ടിഫിക്കറ്റും അവർ ഫെയ്സ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. തന്റെ മരണം മറ്റൊരാളുടെ […]
Read more

സുകുമാരൻ നായർ കാണിക്കുന്ന മര്യാദകേട് ജനം അറിയണമെന്ന് കെ.ബി ഗണേഷ് കുമാർ

കൊല്ലം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ രൂക്ഷ വിമർശനവുമായി മുൻമന്ത്രി കെ.ബി ഗണേഷ് കുമാർ. സുകുമാരൻ നായർ കാണിക്കുന്ന മര്യാദകേട് ജനം അറിയണമെന്നും കേസ് കൊടുക്കാൻ താൻ ഇല്ലെന്നും ​ഗണേഷ് പറഞ്ഞു. മന്നത്ത് ആചാര്യൻ കേസും കൂട്ടമായി നടക്കരുതെന്ന് പറഞ്ഞിരുന്നു. താൻ അത് പാലിക്കുന്നുവെന്നും എൻഎസ്എസിനെ തകർക്കാൻ ശ്രമിക്കില്ലെന്നും ​ഗണേഷ് കുമാർ വ്യക്തമാക്കി. സുകുമാരൻ നായർക്ക് ഒപ്പം നിൽക്കാൻ അച്‌ഛൻ പറഞ്ഞു. താൻ നിന്നു. എന്നാൽ, രാത്രിയിൽ കമ്മിറ്റികൾ പിരിച്ചുവിടുന്നതിനെ എന്ത് പേര് വിളിക്കണമെന്നും […]
Read more

ആരാകും കെപിസിസി പ്രസിഡന്റ്? സാധ്യതാ പട്ടികയിൽ മൂന്ന് പേരുകൾ മാത്രം

തിരുവനന്തപുരം: പുതിയ കെപിസിസി അധ്യക്ഷനെ കണ്ടെത്താനുള്ള കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ സാധ്യതാ പട്ടികയില്‍ മൂന്ന് പേരുകള്‍ മാത്രം. മുന്‍ യുഡിഎഫ് കണ്‍വീനറും എംപിയുമായ ബെന്നി ബെഹനാന്‍, സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റും എംപിയുമായ ഷാഫി പറമ്പില്‍, സംസ്ഥാന വൈസ് പ്രസിഡന്റും എംഎല്‍എയുമായ മാത്യു കുഴല്‍നാടന്‍ എന്നിവരാണ് മുന്നിലുള്ളത്. തന്റെ രണ്ട് അടുത്ത അനുയായികളായ ഷാഫിയും കുഴല്‍നാടനും സാധ്യതാ പട്ടികയിലുള്ളതിനാല്‍, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ വിഷയത്തില്‍ നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. തീരുമാനം ഹൈക്കമാന്‍ഡിന് വിട്ടിരിക്കുകയാണ് അദ്ദേഹം. അതേസമയം, പുതിയ […]
Read more

വാടക വീട് ഇടിച്ചു തകർത്ത സംഭവം; ദമ്പതികളെ വീട്ടിൽ നിന്ന് മാറ്റി നിർത്താൻ പൊലീസിൽ വ്യാജ പരാതി

കൊല്ലം: ചിതറയിൽ വാടക തർക്കത്തെ തുടർന്ന് ഉടമകൾ വീട് ഇടിച്ചു തകർത്ത സംഭവത്തിൽ വാടകക്കാരെ മാറ്റി വീട് ഇടിച്ച് നിരത്താൻ പ്രതികൾ ആസൂത്രണം നടത്തിയെന്ന് വിവരം. ദമ്പതികളെ വീട്ടിൽ നിന്ന് മാറ്റി നിർത്താൻ ഉടമകൾ പൊലീസിസിൽ വ്യാജ പരാതി നൽകി. അബ്ദുൾ വാഹിദിനെയും സുഹറ ബീവിയെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ച സമയം നോക്കി മണ്ണ് മാന്തി യന്ത്രം കൊണ്ട് വീട് തകർക്കുകയായിരുന്നു. ദിൽബർ, അൻവർ എന്നീ പ്രതികൾ ചേർന്ന് വ്യാജ പരാതി നൽകി പൊലീസിനെ തെറ്റിദ്ദരിപ്പിച്ചെന്നും എഫ്ഐആറിൽ പറയുന്നു. […]
Read more

ബസില്‍ നിന്ന് തെറിച്ചുവീണ് വിദ്യാര്‍ത്ഥിക്ക് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം കല്ലറയിൽ കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തെറിച്ചുവീണ് വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു സംഭവം. കല്ലറ ജംഗ്ഷനില്‍ വെച്ചായിരുന്നു അപകടം ഉണ്ടായത്. കല്ലറ താപസഗിരി സ്വദേശി അല്‍ അമീനാണ് (19) പരിക്ക് പറ്റിയത്. പോളിടെക്‌നിക് വിദ്യാര്‍ത്ഥിയാണ് അമീന്‍. കല്ലറയില്‍ നിന്നും വെഞ്ഞാറമൂട്ടിലേക്ക് പോവുകയായിരുന്ന പ്രിയദര്‍ശിനി ബസിന്റെ പിന്‍വശത്തെ ഡോര്‍ തുറന്നാണ് വിദ്യാര്‍ത്ഥി പുറത്തേക്ക് വീണത്. അപകടത്തില്‍ തലയ്ക്കും കാലിലും സാരമായി പരിക്കേറ്റിട്ടുണ്ട്. വിദ്യാര്‍ത്ഥിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Read more

മന്ത്രി ഒ.ജെ ജനീഷ് യൂത്ത് കോൺഗ്രസ് അധ്യക്ഷനായി തുടരും

ന്യൂഡൽഹി: യൂത്ത് കോൺഗ്രസ് അധ്യക്ഷനായി മന്ത്രി ഒ.ജെ ജനീഷ് തുടരുമെന്ന് റിപ്പോർട്ട്. നിലവിലെ കമ്മിറ്റിയുടെ കാലാവധി കഴിയുന്ന ഡിസംബർ വരെ അദ്ദേഹം തുടരും. പിന്നീട് പുനഃസംഘടനയോ, തെരഞ്ഞെടുപ്പോയെന്നത് ദേശീയ നേതൃത്വം തീരുമാനിക്കും. കെപിസിസി അധ്യക്ഷനൊപ്പം പുതിയ യൂത്ത് കോൺഗ്രസ് അധ്യക്ഷനെത്തുമോയെന്ന് സംശയം ഉയർന്നിരുന്നു. അതിനിടെയാണ് കമ്മിറ്റിയുടെ കാലാവധി വരെ ജനീഷ തുടരട്ടെയെന്ന് നേതൃത്വം തീരുമാനിച്ചത്. അതേസമയം, കെപിസിസി അധ്യക്ഷ പ്രഖ്യാപനം നീളുകയാണ്. പഞ്ചാബിലെ പ്രശ്‌ന പരിഹാരത്തിന് ശേഷമായിരിക്കും അധ്യക്ഷനെ തീരുമാനിക്കുക. അധ്യക്ഷനാരെന്നതിൽ ഇനിയും ഒറ്റപ്പേരിലേക്കെത്തിയിട്ടില്ല. പാർലമെൻ്റ് സമ്മേളത്തിന് […]
Read more

സംസ്ഥാനത്ത് ആശങ്കയുയർത്തി മലേറിയ, എലിപ്പനി, ഇൻഫ്ളുവൻസ വ്യാപനം; ജാഗ്രത വേണം

തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനിയും മലേറിയയും ഇൻഫ്ളുവൻസയും വ്യാപിക്കുന്നു. രണ്ടാഴ്ചയ്ക്കിടെ 71 പേർക്ക് മലേറിയ സ്ഥിരീകരിച്ചു. ഇതിൽ 36 രോഗികളും ഇടുക്കി ജില്ലയിലാണ്. ദേവികുളം, കട്ടപ്പന, സേനാപതി, കാഞ്ചിയാർ, കാമാക്ഷി, അയ്യപ്പൻകോവിൽ, ചിത്തിരപുരം, പള്ളിവാസൽ, വണ്ടൻമേട്, അടിമാലി തുടങ്ങിയ സ്ഥലങ്ങളിലാണിത്. ഈവർഷം ഇതുവരെ 696 പേർക്ക് മലേറിയ ബാധിക്കുകയും മൂന്നുപേർ മരിക്കുകയുംചെയ്തു. തൃശ്ശൂർ, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട്, കാസർകോട്, ആലപ്പുഴ, പാലക്കാട്, തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിലും കഴിഞ്ഞ ദിവസങ്ങളിൽ മലേറിയ സ്ഥിരീകരിച്ചിട്ടുണ്ട്. എലിപ്പനിയും വൈറൽ പനിയായ […]
Read more

നാലുവർഷ ബിരുദം: എൽ.ഡി.എഫ്. കൊണ്ടുവന്നതും എൻ.ഇ.പി. ഘടന തന്നെയെന്ന് സർക്കാർ സമിതി

തിരുവനന്തപുരം: എൽ.ഡി.എഫ്. സർക്കാറിന്റെ കാലത്ത് കേന്ദ്രത്തിനു ബദലെന്ന പേരിൽ നടപ്പാക്കിയ നാലുവർഷബിരുദം മെച്ചപ്പെടുത്താനുള്ള റിപ്പോർട്ടിൽ ദേശീയ വിദ്യാഭ്യാസ നയ(എൻ.ഇ.പി.)മനുസരിച്ചുള്ള വാർപ്പുമാതൃക ചൂണ്ടിക്കാട്ടി യു.ഡി.എഫ്. സർക്കാറിന്റെ വിദഗ്ധസമിതി. എൻ.ഇ.പി. ലക്ഷ്യങ്ങളുടെ വിജയകരമായ പൂർത്തീകരണത്തെ സഹായിക്കാനാണ് നാലുവർഷബിരുദം മെച്ചപ്പെടുത്താനുള്ള ശുപാർശകളെന്നാണ് വിദഗ്ധസമിതി സർക്കാറിനു സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. നരേന്ദ്ര മോദി സർക്കാർ വിഭാവനം ചെയ്തിട്ടുള്ള എൻ.ഇ.പി. വർഗീയ-വാണിജ്യവത്കരണം ലക്ഷ്യമിട്ടാണെന്ന് കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾ വിമർശിച്ചു കൊണ്ടിരിക്കേയാണ്, ഇതേ നയത്തിന്റെ പൂർത്തീകരണം യാഥാർഥ്യമാക്കണമെന്നുള്ള സർക്കാർ സമിതിയുടെ ശുപാർശയെന്നതാണ് ശ്രദ്ധേയം. കേരളത്തിലെ നാലുവർഷബിരുദം […]
Read more

ഷൂട്ടിങ്ങിനിടെ സെറ്റിലെ പലകയുടെ പാളി തകർന്നു വീണു; സംവിധായകൻ എം.എ നിഷാദിന് പരുക്ക്

ഊട്ടി: പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ സംവിധായകനും നടനുമായ എം.എ.നിഷാദിന് പരുക്ക്. സാദത്ത് സൈനുദ്ദീൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഊട്ടി ഷെഡ്യൂൾ ഷൂട്ടിനിടെയാണ് പരുക്കേറ്റത്. സെറ്റിലെ പലകയുടെ പാളികളിൽ ഒന്ന് തകർന്ന് കാൽ കുടുങ്ങിയാണ് നിഷാദിന് പരിക്കേറ്റത്.ഖുശ്ബു, ഷഹീൻ സിദ്ദിഖ്, മഞ്ജു സുഭാഷ് എന്നിവരുൾപ്പെട്ട രംഗം ചിത്രീകരിക്കുന്നതിനിടെയാണ് സംഭവം. കൈകാലുകൾക്ക് പരുക്കുപറ്റിയ നിഷാദിനെ കൂനൂർ മിലിട്ടറി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിത്രത്തിൽ പ്രധാനകഥാപാത്രത്തെയാണ് നിഷാദ് അവതരിപ്പിക്കുന്നത്.
Read more

കാട്ടാനകളെ തുരത്തി എ.ഐ വേലി; ചേലക്കൊല്ലിയിൽ ആരംഭിച്ച പദ്ധതി വിജയകരം

പുൽപള്ളി: സംസ്ഥാനത്ത് ആദ്യമായി നിർമിത ബുദ്ധി ഉപയോഗപ്പെടുത്തി വേലികെട്ടി കാട്ടാനകളെ തടയാൻ ആരംഭിച്ച പദ്ധതി വിജയകരം. ചെതലയം റേഞ്ചിൽ ഇരുളം ഫോറസ്റ്റ് സ്റ്റേഷനിലെ പാമ്പ്ര ചേലക്കൊല്ലിയിലാണ് എ.ഐ ഫെൻസിങ് രണ്ട് വർഷം മുമ്പ് നിർമിച്ചത്. സർക്കാർ അനുമതിയോടെ വൈറ്റ് എലിഫെന്റഎ ടെക്നോളജിസ് കമ്പനി വികസിപ്പിച്ച സാങ്കേതിക വിദ്യ ഉപയോഗിച്ചായിരുന്നു നിർമാണം. ഈ വേലി ഏറെ വിജയകരമാണെന്നും കാട്ടാനകളെ പ്രതിരോധിക്കുന്നുണ്ടെന്നും കർഷകർ പറഞ്ഞു. 70 മീറ്റർ ദൂരത്താണ് പരീക്ഷണാടിസ്ഥാനത്തിൽ ഇവ നിർമിച്ചത്. റെയിൽ ഗാർഡുകൾ സ്ഥാപിച്ച് അതിൽ പ്രത്യേക […]
Read more

Recent News