Category: kerala

നിയന്ത്രണം നഷ്ടപ്പെട്ട കാർ പട്രോളിംഗ് പൊലീസുകാരെ ഇടിച്ച് തെറിപ്പിച്ചു

കാസർ​ഗോഡ്: കാസർ​ഗോഡ് നിയന്ത്രണം നഷ്ടപ്പെട്ട മാരുതി കാർ ഹൈവേ പട്രോളിംഗ് പൊലീസുകാർക്ക് നേരെ പാഞ്ഞുകയറി. കാഞ്ഞങ്ങാട് പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസുകാരെയാണ് നിയന്ത്രണം വിട്ട് എത്തിയ കാർ ഇടിച്ച് തെറിപ്പിച്ചത്. ഇന്ന് ഉച്ചയോടെ ആണ് അപകടം നടന്നത്. രണ്ട് പൊലീസുകാർക്ക് സംഭവത്തിൽ ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. വാഹനത്തിന് പിന്നിൽ നിൽക്കുകയായിരുന്ന ഹൈവേ പട്രോളിംഗ് സംഘത്തിലെ പൊലീസ് ഉദ്യോഗസ്ഥർക്കാണ് പരിക്കേറ്റത്. സിവിൽ പൊലീസ് ഓഫിസർമാരായ സൂരജ്, അലോഷി എന്നിവർക്കാണ് പരിക്കേറ്റത്. സൂരജിന് കാലിനാണു പരിക്ക്. അലോഷിക്കും സാരമായ പരിക്കുണ്ട്. ഇതുവരെയും ആദ്യം […]
Read more

കുപ്പി ഒന്നിന് 1 രൂപ സെസ്; ലഹരിവിരുദ്ധ ക്യാമ്പയിന് കരുത്തേകാന്‍ സര്‍ക്കാര്‍

തിരുവനന്തപുരം: എക്‌സൈസ് വകുപ്പിന്റെ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് കണ്ടെത്തുന്നതിനായി മദ്യത്തിന് സര്‍ക്കാര്‍ സെസ് ഏര്‍പ്പെടുത്തും. സംസ്ഥാനത്ത് വില്‍ക്കുന്ന ഓരോ കുപ്പി മദ്യത്തിനും ഒരു രൂപ വീതം സെസ് ബജറ്റില്‍ പ്രഖ്യാപിക്കും. പ്രതിമാസം ശരാശരി 4.9 കോടി കുപ്പി മദ്യം വിറ്റഴിയുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതുവഴി മാസം അഞ്ച് കോടിയോളം രൂപ സെസ് ഇനത്തില്‍ സമാഹരിക്കാനാകും. ലഹരിവിമുക്ത കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിനും എക്‌സൈസ് വകുപ്പിന് കീഴില്‍ പുനരധിവാസ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനും ഈ തുക വിനിയോഗിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ലഹരിമരുന്ന് […]
Read more

ഓപ്പറേഷൻ തൂഫാൻ മഹല്ലുകളിൽ സജീവമാക്കാൻ നിർദ്ദേശം നൽകി സാദിഖലി തങ്ങൾ

കോഴിക്കോട്: ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ മഹല്ലുകളിൽ സജീവമാക്കാൻ നിർദ്ദേശം നൽകി മുസ്ലിം ലീ​ഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. നാളെ പള്ളികളിൽ ജുമുഅ നമസ്കാരത്തിന് ശേഷം പ്രത്യേക ബോധവൽക്കരണം നൽകാനാണ് നിർദേശം. വിദഗ്ധരെ ഉൾപ്പെടുത്തി മഹല്ലുകളിൽ ക്ലാസുകൾ സംഘടിപ്പിക്കണമെന്നും രക്ഷിതാക്കൾക്ക് പ്രത്യേക ബോധവൽക്കരണം നൽകണമെന്നും സാദിഖലി തങ്ങൾ ഖാസിയായിട്ടുള്ള മഹല്ലുകൾക്ക് നിർദ്ദേശം നൽകി.
Read more

കൊലയ്ക്ക് കാരണം പിണക്കം; അങ്കണവാടി ജീവനക്കാരിയുടെ കൊലപാതകം ആസൂത്രിതം

പത്തനംതിട്ട: ഗവിയില്‍ മീനാറിലെ അങ്കണവാടി ജീവനക്കാരിയുടെ കൊലാപതകത്തില്‍ പ്രതി പിടിയില്‍. മൂഴിയാര്‍ സ്വദേശിയായ വിനോദ് കുമാര്‍ ആണ് പിടിയിലായത്. പ്രതി ആസൂത്രിത കൊലപാതകം നടത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ തമ്മില്‍ ദീര്‍ഘകാലം അടുപ്പത്തിലായിരുന്നെന്നും പൊലീസ് പറഞ്ഞു. പ്രതി ആദിവാസി വിഭാഗത്തില്‍പ്പെട്ടയാളാണ്. ഇവര്‍ തമ്മില്‍ കുറെക്കാലമായി അടുപ്പത്തിലായിരുന്നു. പിന്നീട് ഇവര്‍ അകലുന്ന സാഹചര്യം ഉണ്ടായി. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ച കാരണം. പ്രതി സമാനമായ കേസില്‍ ജയിലിലാകുന്ന സാഹചര്യം ഉണ്ടായതോടെയാണ് യുവതി ഇയാളില്‍ നിന്നും അകന്നത്. അങ്കണവാടിയിലേക്ക് പോകും വഴി […]
Read more

അയര്‍ലന്‍ഡിനെതിരായ മത്സരം; വൈഭവിനൊപ്പം മാതാപിതാക്കളും ഇംഗ്ലണ്ടിലേക്ക്

അയര്‍ലന്‍ഡിനെതിരായ ഇന്ത്യയുടെ ആദ്യ ടി20 ക്രിക്കറ്റ് മത്സരം നടക്കുന്നത് ജൂണ്‍ 26-നാണ്. പരമ്പരയില്‍ രണ്ട് മത്സരങ്ങളാണ് ഇന്ത്യ കളിക്കുക. ശേഷം ജൂലായ് ഒന്ന് മുതല്‍ ഇംഗ്ലണ്ടിലാണ് ഇന്ത്യയുടെ അടുത്ത ടി20 മത്സരങ്ങള്‍. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയ്ക്ക് ശേഷം ഇംഗ്ലണ്ടിനെതിരെ ഏകദിന മത്സരങ്ങളും ഇന്ത്യ കളിക്കും. വെടിക്കെട്ട് ബാറ്റര്‍ വൈഭവ് സൂര്യവംശി ഇന്ത്യക്കുവേണ്ടി അരങ്ങേറ്റം കുറിക്കുന്നത് കാണാനാണ് ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്നത്. അയര്‍ലന്‍ഡിനെതിരെ താരം കളിക്കാനിറങ്ങിയാല്‍ ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റം കുറിക്കുന്ന പ്രായം കുറഞ്ഞ താരമെന്ന നേട്ടവും […]
Read more

‘ഭരണം കിട്ടിയത് നിങ്ങൾക്ക് സുഖിക്കാനല്ല’; പല പാർട്ടിക്കാരും പരാതി പറയുന്നുവെന്ന് നിഖിൽ പൈലി

ഇടുക്കി: ഭരണം കിട്ടിയത് അഞ്ച് വർഷത്തേക്കാണെന്ന് മന്ത്രിമാരെയും എംഎൽഎമാരെയും ഓർമ്മിപ്പിച്ച് ഇടുക്കി ഡിസിസി അംഗം നിഖിൽ പൈലി. വീണ്ടും തിരഞ്ഞെടുപ്പ് ഉണ്ടാവുമെന്ന കാര്യം മന്ത്രിമാരും എംഎൽഎമാരും അത് മറക്കരുതെന്നും നിഖിൽ. പല പാർട്ടിക്കാരും പരാതി പറഞ്ഞു തുടങ്ങി. താഴെത്തട്ടിൽ കുറേ പാർട്ടി പ്രവർത്തകരും സൈബർ യുദ്ധം ചെയ്യുന്നവരും ഒക്കെ ചേർന്നാണ് നിങ്ങളെ ഭരണത്തിലേറ്റിയതെന്ന് മറക്കേണ്ടെന്നും നിഖിൽ ഫേസ്ബുക്കിൽ കുറിച്ചു. നിങ്ങൾക്ക് സുഖിക്കാനും പത്രാസ് കാട്ടാനും സിൽബന്ധികളെ കസേരയിൽ ഇരുത്താനും സമ്പാദിക്കാനും ആണ് ഭരണമെന്ന് കരുതരുത്. ജനത്തിന് ഗുണം […]
Read more

നിവിന്‍ പോളിയുമായുളള സിനിമാ നിര്‍മ്മാണ തര്‍ക്കത്തില്‍ ലിസ്റ്റിന്‍ സ്റ്റീഫന് തിരിച്ചടി

കൊച്ചി: നടന്‍ നിവിന്‍ പോളിയുമായുളള സിനിമാ നിര്‍മ്മാണ തര്‍ക്കത്തില്‍ നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന് തിരിച്ചടി. സാമ്പത്തിക തര്‍ക്കം മധ്യസ്ഥതയ്ക്ക് വിടണമെന്ന ആവശ്യം എറണാകുളം മുന്‍സിഫ് കോടതി തള്ളി. രാമചന്ദ്ര ബോസ് ആന്‍ഡ് കോ, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങളുമായി ബന്ധപ്പെട്ടാണ് ലിസ്റ്റിന്‍ സ്റ്റീഫനും നിവിന്‍ പോളിയും തമ്മില്‍ തര്‍ക്കമുണ്ടായത്. 2012-ലായിരുന്നു രാമചന്ദ്ര ബോസ് ആന്‍ഡ് കോ എന്ന സിനിമയുമായി ബന്ധപ്പെട്ട നിര്‍മ്മാണ കരാര്‍. ഇതില്‍ നിര്‍ബന്ധിത ആര്‍ബിട്രേഷന്‍ കരാര്‍ ഇല്ലെന്ന് കോടതി കണ്ടെത്തുകയായിരുന്നു. കരാറിന്റെ യഥാര്‍ത്ഥ […]
Read more

വിവാഹ വാഗ്ദാനം നൽകി ‘ യുവതിയെ പീഡിപ്പിച്ചു, പണം തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ

കാസർകോട്: വിവാഹ വാ​ഗ്ദാനം നൽകി യുവതിയെ പീഡിപ്പിക്കുകയും പണം തട്ടുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. മടിക്കൈ ആലയിൽ സ്വദേശി ശ്രീജിത്ത് (42) ആണ് അറസ്റ്റിലായത്. 39 വയസ്സുള്ള യുവതിയാണ് പരാതിക്കാരി. 10 ലക്ഷം രൂപ ഇയാൾ തട്ടിയെടുത്തെന്നാണ് പരാതിയിൽ പറയുന്നത്. വിവാഹ ബന്ധം വേർപെടുത്തിയ യുവതിയുമായി ശ്രീജിത്ത് ബന്ധം സ്ഥാപിച്ചു. തുടർന്ന് വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. യുവതിയുടെ പേരിലുണ്ടായിരുന്ന വീടും സ്ഥലവും ശ്രീജിത്ത് നിർബന്ധിച്ച് വിൽപ്പന നടത്തി. തുടർന്ന് മറ്റൊരു സ്ഥലത്ത് […]
Read more

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം: ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ മൂന്ന് പ്രതികളുടെ ജാമ്യ അപേക്ഷ തള്ളി. ആറാം പ്രതി കിരൺ,എട്ടാം പ്രതി ഷഫീഖ്,പതിനേഴാം പ്രതി വൈശാഖ് എന്നിവരുടെ ജാമ്യ അപേക്ഷയാണ് തിരുവനന്തപുരം ജുഡീഷ്യൻ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളിയത്. നേരത്തെ ഇഡി ഉദ്യോഗസ്ഥരെയും വാഹനങ്ങളും ആക്രമിച്ച കേസിൽ ഏഴ് പ്രതികളെ കസ്റ്റഡിയിൽ വിട്ടിരുന്നു. കേസിലെ പ്രധാന പ്രതിയും സിപിഐഎം നേതാവുമായ ഐ.പി. ബിനു ഉൾപ്പെടെ ഏഴ് പേരെയാണ് പോലീസ് കസ്റ്റഡിയിൽ വിട്ടത്. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് […]
Read more

ഇടുക്കിയിൽ സ്കൂൾ വിദ്യാർഥി പ്രസവിച്ചു; സഹപാഠിക്കെതിരെ പോലീസ് കേസെടുത്തു

ഇടുക്കി: ഇടുക്കിയിൽ സ്കൂൾ വിദ്യാർഥി പ്രസവിച്ചു. സംഭവത്തിൽ സഹപാഠിക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തി പോലീസ് കേസ് എടുത്തു. കൗമാരക്കാരനെ ജുവനൈൽ ജസ്റ്റിന് ബോർഡിന് മുന്നിൽ ഹാജരാക്കി ഇടക്കാല ജാമ്യം നൽകി വിട്ടയച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തിവരികയാണ്.
Read more

Recent News