Category: kerala

ഹോസ്റ്റൽ വിദ്യാർഥികൾക്ക് ഛർദിയും വയറിളക്കവും; തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജ് അടച്ചു

കൊച്ചി: തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജിലെ ഹോസ്റ്റൽ വിദ്യാർത്ഥികൾക്കിടയിൽ ഛർദിയും വയറിളക്കവും റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് കോളേജിന് താത്ക്കാലിക അവധി പ്രഖ്യാപിച്ചു. ഹോസ്റ്റലിൽ താമസിക്കുന്ന ഏകദേശം 25 വിദ്യാർത്ഥികൾക്കാണ് ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടത്. രോഗബാധിതരിൽ ഭൂരിഭാഗവും പെൺകുട്ടികളാണെങ്കിലും ആൺകുട്ടികൾക്കും സമാന ലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഹോസ്റ്റൽ വിദ്യാർത്ഥികൾക്ക് വയറിളക്കം സ്ഥിരീകരിച്ച സാഹചര്യത്തിൽ കോളേജ് കാമ്പസിലെ ജലസംഭരണികൾ ശുചീകരിച്ച് ക്ലോറിനേഷൻ നടത്തണമെന്ന് ആവശ്യപ്പെട്ട് തൃപ്പൂണിത്തുറ നഗരസഭ ആരോഗ്യ വിഭാഗം നോട്ടീസ് നൽകി. പരിസരം വൃത്തിയായി സൂക്ഷിക്കണമെന്നും ആരോഗ്യവിഭാഗം നിർദേശിച്ചിട്ടുണ്ട്. കോളേജ് കാമ്പസിലെ […]
Read more

കാറിൽ ഇടിച്ച് നിർത്താതെ പോയി; യുവാവിനെയും യുവതിയെയും ആൾക്കൂട്ട വിചാരണ നടത്തി

കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടി നീലേച്ചു കുന്നിൽ കാറിൽ ഇടിച്ച് നിർത്താതെ പോയെന്ന പേരിൽ യുവാവിനെയും യുവതിയെയും ആൾക്കൂട്ട വിചാരണ നടത്തി. കാറിൽ ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിന്നാസ്പദമായ സംഭവം ഉണ്ടാവുന്നത്. യുവതിയും യുവാവും സഞ്ചരിച്ച കാർ, മറ്റൊരു കാറിൽ ഇടിച്ച് നിർത്താതെ പോയെന്ന് പറഞ്ഞാണ് ഇന്നലെ ഇരുവരേയും നാട്ടുകാർ തടഞ്ഞുവെച്ചത്. നാട്ടുകാരും പൊലീസും ഇവരുടെ കാറിന് പിന്നാലെ പോവുകയായിരുന്നു. തുടർന്ന് കാറിൽ നിന്ന് പിടിച്ചിറക്കി മർദിക്കുകയായിരുന്നു. പൊലീസിന്റെ സാന്നിധ്യത്തിലാണ് ആൾക്കൂട്ടം യുവാവിനെയും യുവതിയെയും ആക്രമിച്ചത്. […]
Read more

രാജ്യത്ത് ഇതുവരെ മഴക്കുറവ് 42 ശതമാനം

ന്യൂഡല്‍ഹി: തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ രാജ്യത്ത് കൂടുതല്‍ ദുര്‍ബലമായി തുടരുന്നു. ദേശീയ തലത്തിലുള്ള മഴക്കുറവ് 42 ശതമാനമായതായി ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു. ജൂണ്‍ നാലു മുതല്‍ 18 വരെയുള്ള കണക്കാണിത്. ഈ കാലയളവില്‍ രാജ്യത്ത് സാധാരണയായി 72.2 മില്ലിമീറ്റര്‍ മഴയാണ് ലഭിക്കേണ്ടത്. എന്നാല്‍ ഇതുവരെ 42.1 മില്ലിമീറ്റര്‍ മഴ മാത്രമാണ് ലഭിച്ചത്. മണ്‍സൂണ്‍ സീസണ്‍ ആരംഭിച്ച് രണ്ടാഴ്ച കഴിഞ്ഞിട്ടും മഴയുടെ കുറവ്, രാജ്യത്തെ കാര്‍ഷിക മേഖലയ്ക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. പ്രധാന മണ്‍സൂണ്‍ പ്രദേശങ്ങളില്‍ മേഘാവൃതം ദുര്‍ബലമാണ്. മധ്യ […]
Read more

രാഹുൽ ​ഗാന്ധിക്കെതിരെ എകെ ബാലൻ

ഡൽഹി : രാഹുൽ ​ഗാന്ധിക്കെതിരെ വിമർശനവുമായി സിപിഎം നേതാവ് എകെ ബാലൻ. രാഹുൽ ഗാന്ധിക്ക് സവർണ ബോധമാണെന്ന് എകെ ബാലൻ പറയുന്നു. ജാതി ബോധം ഉള്ളത് കൊണ്ടാണ് പിണറായിയെ കെട്ടിപിടിക്കില്ലെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയെന്നാണ് എകെ ബാലൻ പരാമ‌ർശം. മോദിയെ കെട്ടിപ്പിടിക്കുന്നതിൽ രാഹുൽ ഗാന്ധിക്ക് കുഴപ്പമില്ല. പിണറായിയെ കെട്ടിപ്പിടിക്കാനുള്ള പ്രശ്നം രാഹുലിൻ്റെ മനസ്സിൻ്റെ ഉള്ളിലുള്ള ജാതിബോധമാണെന്നും എകെ ബാലൻ വിമർശിച്ചു.
Read more

മറുപടികൾ തൃപ്തികരമല്ല; മാസപ്പടി കേസിൽ വീണയെ ഇഡി വീണ്ടും ചോദ്യം ചെയ്യും

കൊച്ചി: സിഎംആർഎൽ-എക്സാലോജിക് ഇടപാടിൽ പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ മകൾ വീണയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും. ഇതിനായി ഉടൻ വീണയ്ക്ക് സമൻസ് നൽകുമെന്നാണ് അന്വേഷണ ഏജൻസിയിൽ നിന്ന് ലഭിക്കുന്ന സൂചന. കൊച്ചിയിലെ ഇഡി ഓഫീസിൽ കഴിഞ്ഞ ദിവസം നടന്ന എട്ട് മണിക്കൂറിലധികം നീണ്ട ചോദ്യം ചെയ്യലിന് പിന്നാലെയാണ് വീണ്ടും ഹാജരാകാൻ ആവശ്യപ്പെടുന്നത്. ആദ്യഘട്ട ചോദ്യം ചെയ്യലിൽ ലഭിച്ച മറുപടികളിൽ പലതും തൃപ്തികരമല്ലെന്നാണ് ഇഡിയുടെ വിലയിരുത്തൽ. സിഎംആർഎല്ലിന് ഏതെങ്കിലും തരത്തിലുള്ള സേവനങ്ങൾ നൽകിയതായി തെളിയിക്കുന്ന രേഖകളൊന്നും ഹാജരാക്കാൻ […]
Read more

സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 1,10,800 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,10,800 രൂപയാണ്. ഒരു ഗ്രാം സ്വര്‍ണത്തിന്് 13,850 രൂപ നല്‍കണം. പണിക്കൂലിയും നികുതിയും കൂടി ചേര്‍ക്കുമ്പോള്‍ വില ഇനിയും ഉയരും. ശനിയാഴ്ച ഒറ്റയടിക്ക് 2160 രൂപ കൂടിയതോടെ വിലയില്‍ വര്‍ധനവിന്റെ ട്രെന്‍ഡ് തുടങ്ങിയത്. മൂന്നുദിവസത്തിനിടെ 4300 രൂപയാണ് വര്‍ധിച്ചു. കഴിഞ്ഞ ആഴ്ച 5000 രൂപയിലധികം ഇടിവുണ്ടായതിന് പിന്നാലെയാണ് സ്വര്‍ണവില ഉയരാന്‍ തുടങ്ങിയത്.
Read more

പിണറായി വിജയന്റെ ഡ്രൈവറെ പൊലീസ് മര്‍ദ്ദിച്ചിട്ടില്ലെന്ന് റെയില്‍വേ SPയുടെ റിപ്പോര്‍ട്ട്

തിരുവനന്തപുരം: പിണറായി വിജയന്റെ ഡ്രൈവര്‍ അനൂപ് തില്ലങ്കേരിയെ പൊലീസ് മര്‍ദ്ദിച്ചെന്ന പരാതി വ്യാജമെന്ന് റെയില്‍വേ എസ്പിയുടെ റിപ്പോര്‍ട്ട്. ഡ്രൈവര്‍ അനൂപിന് മര്‍ദ്ദനമേറ്റിട്ടില്ലെന്നാണ് റെയില്‍വേ എസ്പി സംസ്ഥാന പൊലീസ് മേധാവിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളത്. ഡ്രൈവറും പൊലീസുകാരും തമ്മിലുണ്ടായത് വാക്കുതര്‍ക്കം മാത്രമാണെന്നും ഡ്രൈവറായ അനൂപ് പൊലീസുകാരോട് ദേഷ്യപ്പെട്ട് സംസാരിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്. ദൃശ്യങ്ങളും മൊഴികളും പരിശോധിച്ച ശേഷമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പൊലീസ് ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചെന്നായിരുന്നു അനൂപിന്റെ പരാതി. ഇതോടെ പരാതിയില്‍ കേസെടുക്കാനുള്ള സാധ്യത മങ്ങി. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം. ‘വണ്ടിയെടുത്ത് […]
Read more

എംജി, കാര്‍ഷിക സര്‍വകലാശാലകളില്‍ സംഘപരിവാര്‍ അനുകൂലികളെ നിയമിക്കുന്നുവെന്ന് ആരോപണം

തിരുവനന്തപുരം: വിവാദങ്ങള്‍ക്കിടയിലും എംജി, കാര്‍ഷിക സര്‍വകലാശാലകളില്‍ ഇടപെടലുമായി ഗവര്‍ണറും ചാന്‍സിലറുമായ രാജേന്ദ്ര ആര്‍ലേക്കര്‍. എംജി സര്‍വകലാശാലയിലെ പഠന ബോര്‍ഡുകളിലേക്ക് സര്‍വകലാശാല നല്‍കിയ പേരുകള്‍ ഗവര്‍ണര്‍ വെട്ടി. പകരം പുതിയ പേരുകള്‍ ഉള്‍പ്പെടുത്തി ലോക്ഭവനില്‍ നിന്ന് പട്ടിക നല്‍കുകയായിരുന്നു. ഈ പട്ടിക സിന്‍ഡിക്കേറ്റ് രണ്ടുതവണ ചാന്‍സിലര്‍ക്ക് തിരിച്ചയച്ചിരുന്നു. പട്ടികയില്‍ പൊരുത്തക്കേട് ഉണ്ട് എന്ന് കാട്ടിയാണ് സിന്‍ഡിക്കേറ്റ് മടക്കി അയച്ചത്. സംഘപരിവാര്‍ അനുകൂലികളെയും യോഗ്യതയില്ലാത്തവരെയും ഉള്‍പ്പെടുത്തിയാണ് പട്ടിക അയച്ചതെന്നാണ് ആരോപണം. വകുപ്പ് മേധാവികളാണ് പഠന ബോര്‍ഡുകളുടെ ചെയര്‍മാന്മാരാകേണ്ടത്. സര്‍കലാശാലയ്ക്ക് പുറത്തുള്ള […]
Read more

കെഎസ്ആർടിസി ഓർഡിനറി സർവീസുകളിൽ സ്ത്രീ യാത്രക്കാരുടെ എണ്ണത്തിൽ വൻവർധന – മന്ത്രി സി.പി. ജോൺ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി നടപ്പാക്കിയതോടെ കെഎസ്ആർടിസി ഓർഡിനറി സർവീസുകളിൽ സ്ത്രീ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനയുണ്ടായതായി ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ പറഞ്ഞു. നിയമസഭ മീഡിയ റൂമിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. പദ്ധതി പ്രകാരം സ്ത്രീകൾക്ക് കെഎസ്ആർടിസിയുടെ ഓർഡിനറി സർവീസുകളിൽ സൗജന്യമായി യാത്ര ചെയ്യാം. ഇതിനുള്ള ടിക്കറ്റ് തുക സർക്കാർ കെഎസ്ആർടിസിക്ക് റീഇംബഴ്സ് ചെയ്യും. ജൂൺ 8, 15, 16 തീയതികളിലെ കണക്കുകൾ താരതമ്യം ചെയ്യുമ്പോൾ പദ്ധതിയുടെ സ്വാധീനം ദിനംപ്രതി […]
Read more

പതിനാറാം കേരള നിയമസഭയിലെ അംഗങ്ങൾക്കായുള്ള ഓറിയന്റേഷൻ പ്രോഗ്രാമിന് തുടക്കമായി

തിരുവനന്തപുരം: നിയമസഭാ നടപടിക്രമങ്ങൾ ആഴത്തിൽ പഠിച്ച് പൊതുപ്രശ്‌നങ്ങൾ ഫലപ്രദമായി അവതരിപ്പിക്കാൻ സാമാജികർ തയ്യാറാകണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. പതിനാറാം കേരള നിയമസഭയിലെ അംഗങ്ങൾക്കായുള്ള ഓറിയന്റേഷൻ പരിപാടിയുടെ ഉദ്ഘാടനം നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. രാജ്യത്ത് ഏറ്റവും മികച്ച രീതിയിൽ നിയമസഭ പ്രവർത്തിക്കുന്നത് കേരളത്തിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊതുജീവിതത്തിൽ ലഭിച്ച സുപ്രധാന ഉത്തരവാദിത്തമാണ് നിയമസഭാ സാമാജികത്വം. വിവിധ തലങ്ങളിലുള്ള ജനങ്ങളുമായി നിരന്തരം സംവദിക്കുന്ന സാമാജികർക്ക് പൊതുപ്രശ്‌നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താനും അവയ്ക്ക് പരിഹാരം കണ്ടെത്താനും […]
Read more

Recent News