Category: kerala

‘കാഫിർ സ്‌ക്രീൻഷോട്ട് നിർമിച്ചെന്ന് സംശയിക്കുന്ന മൊബൈൽ ഫോണിലെ ഡേറ്റകൾ നശിപ്പിച്ചു

കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ പ്രധാന തെളിവുകള്‍ നശിപ്പിക്കപ്പെട്ടെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. മൊബൈല്‍ ഫോണ്‍ റീസെറ്റ് ചെയ്ത് തെളിവുകള്‍ നശിപ്പിച്ചതിനാല്‍ ജില്ലാ ഫോറന്‍സിക് വിഭാഗത്തിന് ഡേറ്റ തിരിച്ചെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാന ഫോറന്‍സിക്ക് വിഭാഗത്തിന് ഫോണ്‍ അയക്കണമെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നത്. റിമാന്‍ഡ് റിപ്പോര്‍ട്ടിന്റെ പകർപ്പ് പുറത്ത്. ഡേറ്റ തിരിച്ചെടുക്കാന്‍ ജില്ലാ ഫോറന്‍സിക് വിഭാഗത്തിലേക്ക് അയച്ചപ്പോള്‍ ഫോണില്‍ നിന്ന് യാതൊരു ഡാറ്റയും തിരിച്ചെടുക്കാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്നാണ് സംസ്ഥാന ഫോറന്‍സിക് വിഭാഗത്തിന് ഫോണ്‍ അയക്കാനുള്ള തീരുമാനമെടുക്കുന്നത്. […]
Read more

ചിന്നക്കനാലിലെ കാട്ടാന ആക്രമണം; ചികിത്സയില്‍ കഴിയുന്ന കുട്ടിയെ മന്ത്രി ഷിബു ബേബി ജോണ്‍ സന്ദര്‍ശിച്ചു

കോട്ടയം: ചിന്നക്കനാലിലെ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയെ ആശ്വസിപ്പിച്ച് വനംവകുപ്പു മന്ത്രി ഷിബു ബേബി ജോണ്‍. കാട്ടാന ആക്രമണത്തില്‍ മരിച്ച ചിന്നക്കനാല്‍ സിങ്കുകണ്ടം സ്വദേശിനി മാരിയുടെ മകന്‍ രക്ഷന്‍(11) കിടക്കുന്ന 25-ാം വാര്‍ഡിലെത്തിയ മന്ത്രി കുട്ടിയുടെ പഠനത്തിനും ചികിത്സയ്ക്കുമുള്‍പ്പെടെ എല്ലാ കാര്യത്തിലും ഒപ്പമുണ്ടായിരിക്കുമെന്ന് ബന്ധുക്കള്‍ക്ക് ഉറപ്പു നല്‍കി. രക്ഷന്റെയും സഹോദരി രക്ഷിണയുടെയും പേരില്‍ ഫിക്സഡ് ഡിപ്പോസിറ്റ് ഇട്ട നഷ്ടപരിഹാരത്തുകയുടെ ബാങ്ക് രേഖകള്‍ മന്ത്രി കൈമാറി. പരിക്കേറ്റ കുട്ടിക്ക് 18 […]
Read more

ലോകകപ്പ് ആവേശവുമായി ‘TRIONDA 2K26’;  മന്ത്രി ഒ.ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: 2026 ഫിഫ ലോകകപ്പിന്റെ ആവേശം പൊതുജനങ്ങളിലേക്കും യുവജനങ്ങളിലേക്കും എത്തിക്കുന്നതിനായി കായിക-യുവജനകാര്യവകുപ്പ് സംഘടിപ്പിച്ച ‘TRIONDA 2K26’ പരിപാടി  തിരുവനന്തപുരം മാനവീയം വീഥിയിൽ നടന്നു. പൊതുസമ്മേളനം കായിക-യുവജനകാര്യ വകുപ്പ് മന്ത്രി ഒ. ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു. ഇന്ത്യ ലോകകപ്പ് കളിക്കുകയെന്നത് വലിയ ആഗ്രഹമാണെന്നും വിദ്യാർത്ഥികൾക്കായി ഇപ്പോൾ മികച്ച പരിശീലന പദ്ധതികൾ ആരംഭിച്ചാൽ പത്തു വർഷത്തിനപ്പുറം ലോകമറിയുന്ന കായികതാരങ്ങളെ വാർത്തെടുക്കാൻ സാധിക്കുമെന്നും മന്ത്രി ഒ. ജെ. ജനീഷ് പറഞ്ഞു. കായികവകുപ്പിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്ന് മികച്ച കായിക പ്രതിഭകളെ സൃഷ്ടിക്കുകയെന്നതാണ്. കായിക വകുപ്പിന് […]
Read more

സംസ്ഥാന ജൈവ വൈവിധ്യ ഫെസ്റ്റ് സംഘടിപ്പിക്കും : മന്ത്രി ഷിബു ബേബിജോൺ

തിരുവനന്തപുരം: കേരളത്തിലെ ജൈവവൈവിധ്യങ്ങൾ പരിചയടപ്പെടുത്തുന്നതിനും പുതുതലമുറയിൽ അവബോധം വളർത്തുന്നതിനുമായി വനംവകുപ്പിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന ജൈവവൈവിധ്യ ഫെസ്റ്റ് സംഘടിപ്പിക്കുമെന്ന് മന്ത്രി ഷിബു ബേബിജോൺ പറഞ്ഞു. പരിസ്ഥിതി പ്രവർത്തകരുമായി സെക്രട്ടേറിയറ്റിൽ നടത്തിയ യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. വനനിയമം നടപ്പാക്കുന്നതിൽ യാതൊരു വിട്ടുവീഴ്ചയും നടത്തുകയില്ലെന്നും പൊതുജനങ്ങളെക്കൂടി ഉൾപ്പെടുത്തിയുള്ള വനസംരക്ഷണ പദ്ധതികൾക്കായിരിക്കും സർക്കാർ പ്രാധാന്യം നൽകുകയെന്നും മന്ത്രി പറഞ്ഞു. കാടുകൾക്ക് ഉൾക്കൊള്ളാവുന്ന മൃഗങ്ങളുടെ കണക്കിനെ സംബന്ധിച്ച പഠനം അനിവാര്യമാണ്. മൂന്നാർ അടക്കമുള്ള വനാതിർത്തി പങ്കിടുന്ന വിനോദസഞ്ചാര മേഖലയിലെ വർധിച്ച തിരക്ക് നിയന്ത്രിക്കപ്പെടണം. […]
Read more

കാർഷിക മേഖലയിലെ വന്യജീവി സംഘർഷത്തിന് പരിഹാരം തേടി സംസ്ഥാനതല കോൺക്ലേവ്

തിരുവനന്തപുരം: സംസ്ഥാനത്തെ കാർഷിക മേഖലയെ ഗുരുതരമായി ബാധിക്കുന്ന വന്യജീവി ആക്രമണങ്ങൾക്കും അതുവഴിയുണ്ടാകുന്ന കൃഷിനാശത്തിനും ശാശ്വതവും പ്രായോഗികവുമായ പരിഹാരങ്ങൾ കണ്ടെത്തുന്നതിനായി വിദഗ്ധരെയും കർഷകരെയും നയരൂപീകരണ രംഗത്തെ പ്രതിനിധികളെയും പങ്കെടുപ്പിച്ച് സംസ്ഥാനതല കോൺക്ലേവ് സംഘടിപ്പിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖ് അറിയിച്ചു. സെക്രട്ടേറിയറ്റിലെ ലയം ഹാളിൽ ജില്ലാ കൃഷി ഓഫീസർമാരുമായി നടത്തിയ സംസ്ഥാനതല അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. മലയോര മേഖലകളിൽ വന്യജീവി ആക്രമണം കർഷകരുടെ ജീവിതത്തെയും കാർഷിക ഉൽപ്പാദനത്തെയും പ്രതികൂലമായി ബാധിക്കുന്ന പ്രധാന വെല്ലുവിളിയായി മാറിയിരിക്കുകയാണ്. കർഷകരുടെ […]
Read more

കൊല്ലം ജില്ലയില്‍ വീണ്ടും എലിപ്പനി മരണം; 7 പേര്‍ ചികിത്സയില്‍

കൊല്ലം: ജില്ലയില്‍ വീണ്ടും എലിപ്പനി മരണം. തൃക്കരുവ സ്വദേശിയായ 70 വയസുകാരനാണ് മരിച്ചത്. ജില്ലയില്‍ വിവിധ ആശുപത്രികളിലായി എലിപ്പനി ബാധിച്ച് 7 പേര്‍ ചികിത്സയിലുണ്ട്. എലിപ്പനി ലക്ഷണങ്ങളുമായി ഇരുപതോളം പേര്‍ നിരീക്ഷണത്തിലുണ്ടെന്നും ആരോഗ്യ വിഭാഗം അറിയിച്ചു. സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നുവെന്നാണ് ആരോഗ്യവിഭാഗത്തിന്റെ റിപ്പോര്‍ട്ട്. 12,191 പേരാണ് ഇന്നലെ പനി മൂലം ചികിത്സ തേടിയത്. ഇതില്‍ 105 പേര്‍ക്ക് ഡെങ്കിപ്പനിയും 19 പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. ഇടുക്കിയില്‍ ആറ് പേര്‍ക്കാണ് ഇന്നലെ മലേറിയ സ്ഥിരീകരിച്ചത്.
Read more

സർക്കാരിന്റെ ആദ്യ 100 ദിന കർമ്മപരിപാടി ജൂലൈ 1 മുതൽ

തിരുവനന്തപുരം: പി.എം ശ്രീ പദ്ധതിയിലെ കരിക്കുലം നിശ്ചയിക്കുന്നതിൽ സംസ്ഥാനത്തിന്റെ പൂർണ സ്വാതന്ത്ര്യം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. പദ്ധതി നടപ്പാക്കുന്ന സ്‌കൂളുകളെ തിരഞ്ഞെടുക്കാനുള്ള അവകാശവും സംസ്ഥാന സർക്കാരിനായിരിക്കും. സംസ്ഥാനത്തിന്റെ ആശയപരമായ ഇത്തരം നിലപാടുകൾ രൂപീകരിക്കുന്നതിനായി വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ കൺവീനറായും മന്ത്രിമാരായ റോജി എം. ജോൺ, പി.സി. വിഷ്ണുനാഥ്, എം. ലിജു എന്നിവർ അംഗങ്ങളായുമുള്ള മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചതായും മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി അറിയിച്ചു. നിലവിൽ കേരളം പി.എം ശ്രീ പദ്ധതിയുടെ ഭാഗമാണ്. അതിൽ […]
Read more

ഫയർഫോഴ്സിൽ 1,000 ഹോംഗാർഡുമാരെ നിയമിക്കാൻ നടപടി സ്വീകരിക്കും: മന്ത്രി രമേശ് ചെന്നിത്തല

തിരുവനന്തപുരം: കേരള ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസിന്റെ പ്രവർത്തനശേഷി കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സൈനിക സേവനത്തിൽ നിന്ന് വിരമിച്ച 1,000 പേരെ ഹോംഗാർഡുമാരായി പുതുതായി നിയമിക്കാൻ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കും ട്രാഫിക് ഡ്യൂട്ടി ഉൾപ്പെടെയുള്ള സേവന പ്രവർത്തനങ്ങൾക്കുമാണ് ഇവരെ വിന്യസിക്കുക. സംസ്ഥാനത്ത് വർധിച്ചുവരുന്ന ദുരന്തസാഹചര്യങ്ങളും പൊതുസുരക്ഷാ ആവശ്യങ്ങളും കണക്കിലെടുത്താണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു. ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ് ആസ്ഥാനത്ത്  ഉന്നത ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരന്തമുഖങ്ങളിൽ […]
Read more

ഭിന്നശേഷി വിദ്യാഭ്യാസ-പുനരധിവാസ രംഗത്ത് ദേശീയ മാതൃകയായി നിഷിനെ ഉയർത്തും: മന്ത്രി അബ്ദുൾ ഗഫൂർ

തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പ് മന്ത്രി അബ്ദുൾ ഗഫൂർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (നിഷ്) സന്ദർശിച്ച് സ്ഥാപനത്തിന്റെ വിവിധ അക്കാദമിക്, ക്ലിനിക്കൽ, ഗവേഷണ പ്രവർത്തനങ്ങൾ വിലയിരുത്തി. 1997-ൽ ചെറിയ രീതിയിൽ ആരംഭിച്ച നിഷ് ഇന്ന് ഭിന്നശേഷി വിദ്യാഭ്യാസം, പുനരധിവാസം, ഗവേഷണം, അസിസ്റ്റീവ് ടെക്‌നോളജി, ഉൾക്കൊള്ളുന്ന ഉന്നത വിദ്യാഭ്യാസം എന്നിവയെ സമന്വയിപ്പിക്കുന്ന രാജ്യത്തെ തന്നെ സവിശേഷ സ്ഥാപനങ്ങളിലൊന്നായി വളർന്നിട്ടുണ്ടെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ബധിരർക്കും ശ്രവണപരിമിതിയുള്ളവർക്കുമായുള്ള ഉന്നത വിദ്യാഭ്യാസം, റീഹാബിലിറ്റേഷൻ സയൻസസിലെ പ്രൊഫഷണൽ കോഴ്‌സുകൾ, ക്ലിനിക്കൽ സേവനങ്ങൾ, എർളി ഇന്റർവെൻഷൻ പരിപാടികൾ, ഗവേഷണ പ്രവർത്തനങ്ങൾ എന്നിവ നിഷിന്റെ പ്രധാന ശക്തികളാണെന്നും മന്ത്രി പറഞ്ഞു. ഭിന്നശേഷി […]
Read more

അങ്കണവാടി ജീവനക്കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ഗവി: പത്തനംതിട്ട ഗവിയില്‍ അങ്കണവാടി ജീവനക്കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഗവി സ്വദേശിനിയാണ് മരിച്ചത്. 32വയസായിരുന്നു. പ്രദേശത്തെ മീനാര്‍ മൂന്ന് ഷെഡ് വളവിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ വീട്ടില്‍ നിന്നും അങ്കണവാടിയിലേക്ക് പുറപ്പെട്ട യുവതിയുടെ മൃതദേഹം തോട്ടില്‍ കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. അങ്കണവാടിയിലേക്ക് എത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തില്‍ വസ്ത്രങ്ങള്‍ കീറിയ നിലയിലാണ്. സംഭവത്തില്‍ മൂഴിയാര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കൊലപാതകമെന്ന് സംശയമുണ്ട്. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ പൊലീസ് കസ്റ്റഡിയില്‍ […]
Read more

Recent News