Category: kerala

കാലവര്‍ഷം വീണ്ടും ശക്തമാകുന്നു; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകള്‍ക്കാണ് മുന്നറിയിപ്പ്. ഉയര്‍ന്ന കാറ്റിനും സാധ്യതയുണ്ട്. അതേസമയം കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്കില്ല. മധ്യകേരളത്തിലും വടക്കന്‍ മലബാര്‍ ജില്ലകളിലും ശക്തമായ മഴ ലഭിക്കുമെന്നാണ് കരുതുന്നത്. ജൂണ്‍ 21ന് വീണ്ടും മഴ വീണ്ടും ശക്തമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ […]
Read more

ജവാന്‍ മദ്യത്തിന്റെ ഉത്പാദനം; അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി

തിരുവനന്തപുരം: ജവാന്‍ മദ്യത്തിന്റെ ഉത്പാദനം നിലച്ചതില്‍ അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി എം ലിജു. പ്ലാന്റിലെ പ്രതിസന്ധി മന്ത്രിയെ അറിയിക്കാന്‍ വൈകിയതില്‍ അന്വേഷണം നടത്തും. ഇതിനായി നികുതി സെക്രട്ടറിയെ ചുമതലപ്പെടുത്തി. മദ്യ ഉത്പാദനം നിലച്ചത് മാധ്യമങ്ങളിലൂടെയാണ് മന്ത്രി അറിഞ്ഞതെന്നാണ് വിവരം. അതേസമയം ഇത് സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലും തര്‍ക്കം ഉടലെടുത്തു. ഉത്പാദനം നിലക്കുന്നത് സംബന്ധിച്ച് കത്ത് നല്‍കിയിരുന്നു എന്നാണ് ട്രാവന്‍കൂര്‍ ഷുഗേഴ്സ് വാദം. എന്നാല്‍ ട്രാവന്‍കൂര്‍ ഷുഗേഴ്‌സില്‍ നിന്നും അറിയിപ്പ് ലഭിച്ചില്ലെന്ന് സിഎംഡി എം ആര്‍ അജിത് […]
Read more

‘പ്രിയദര്‍ശിനി പദ്ധതി റദ്ദാക്കണം’: പൊതുതാല്‍പര്യ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദര്‍ശിനി പദ്ധതിക്കെതിരായ പൊതുതാല്‍പര്യ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍. പ്രിയദര്‍ശിനി സൗജന്യ യാത്രാപദ്ധതി റദ്ദാക്കണം എന്നാണ് പൊതുതാല്‍പര്യ ഹര്‍ജിയിലെ ആവശ്യം. എറണാകുളം സ്വദേശി മുഹമ്മദ് ഫിര്‍ദൗസ് നല്‍കിയ ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുന്നത്. സര്‍ക്കാരിനായി അഡ്വക്കേറ്റ് ജനറല്‍ നേരിട്ട് ഹാജരാകും. ശാസ്ത്രീയ പഠനമോ സാമ്പത്തിക ആഘാതമോ വിലയിരുത്താതെയാണ് സൗജന്യ യാത്രാ പദ്ധതി നടപ്പാക്കിയത് എന്നാണ് ഹര്‍ജിക്കാരന്റെ വാദം. പദ്ധതി നടപ്പിലാക്കുന്നതിനാവശ്യമായ പൊതുജനാഭിപ്രായ രൂപീകരണവും നടത്തിയിട്ടില്ല. രാഷ്ട്രീയ […]
Read more

അന്‍സിബയ്‌ക്കെതിരെ അച്ചടക്ക നടപടിക്ക് ‘അമ്മ

കൊച്ചി: അന്‍സിബക്കെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി അമ്മ താരസംഘടന. സംഘടനയുടെ ഭരണഘടനക്ക് വിരുദ്ധമായി പരസ്യപ്രതികരണങ്ങള്‍ നടത്തിയതിന് അന്‍സിബയും ലക്ഷ്മിപ്രയയും അടക്കമുള്ളവര്‍ക്ക് നേരത്തെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. അതില്‍ അന്‍സിബ ഒഴികെ മറ്റെല്ലാവരും വിശദീകരണം നല്‍കി. അവസാന തീയതി കഴിഞ്ഞിട്ടും വിശദീകരണം നല്‍കാത്തതിനെ തുടര്‍ന്നാണ് അച്ചടക്ക നടപടിയിലേക്ക് സംഘടന കടക്കുന്നത്. ഈ മാസം 29 ന് ജനറല്‍ ബോഡി യോഗം ചേരുന്നതിന് മുമ്പ് നടപടി സ്വീകരിക്കുമെന്നാണ് സൂചന. പരസ്യമായി പ്രതികരണം നടത്തി അച്ചടക്കലംഘനം, തര്‍ക്കം എന്നിവ ചൂണ്ടിക്കാട്ടിയാണ് നടപടിക്കൊരുങ്ങുന്നത്. […]
Read more

ഈ സർക്കാരിനും മര്യാദയില്ലേ ?

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ സ്കൂൾ പദ്ധതിയുമായി യുഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നതിനെതിരെ രൂക്ഷവിമർശനവുമായി കാന്തപുരം വിഭാഗം സമസ്ത. യുഡിഎഫ് നിലപാട് രാഷ്ട്രീയ സത്യസന്ധതയെ തകർക്കുന്നതാണെന്ന് സമസ്തയുടെ പോഷക സംഘടനയായ എസ് വൈ എസ് ജനറൽ സെക്രട്ടറി ആരോപിച്ചു. നേരത്തെ പിണറായി വിജയൻ സർക്കാർ മുന്നണിയിൽ പോലും ചർച്ച ചെയ്യാതെ ഈ പദ്ധതിയിൽ ഒപ്പിട്ടിരുന്നു. എന്നാൽ ഇതിനെതിരെ കേരളം ഒറ്റക്കെട്ടായി ശബ്ദമുയർത്തിയപ്പോൾ, ഒടുവിൽ കേന്ദ്രത്തിന് കത്തയച്ച് കേരളം പദ്ധതിയിൽ നിന്നും പിന്മാറിയതാണ്. അങ്ങനെയൊരു പദ്ധതിയുമായാണ് പുതിയ സർക്കാർ […]
Read more

രാഹുലിന്റെ തോൽവിക്ക് കാരണം?

ന്യൂഡൽഹി: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രിയും ലോക് ജനശക്തി പാർട്ടി മേധാവിയുമായ ചിരാഗ് പാസ്വാൻ. രാഹുൽ ഒരു ദിവാസ്വപ്നത്തിലാണ് കഴിയുന്നതെന്നും തെരഞ്ഞെടുപ്പ് തിരിച്ചടികളിൽ നിന്ന് പഠിക്കാൻ കോൺഗ്രസ് നേതാവിന് കഴിയാത്തതാണ് എൻഡിഎയുടെ വിജയക്കുതിപ്പ് തുടരാൻ സഹായിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു. ബിഹാറിലെ ജാമുയയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 12 വർഷത്തെ ഭരണകാലത്തെക്കുറിച്ചും വികസനനേട്ടങ്ങളും എണ്ണിപ്പറഞ്ഞ പാസ്വാൻ 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ താൻ പരാജയപ്പെട്ടിട്ടില്ലെന്നും 2029 ലെ മത്സരത്തിൽ ഇതിനകം […]
Read more

വർക്കലയിൽ ഇരുചക്രവാഹനം നിയന്ത്രണംവിട്ട് മറിഞ്ഞു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

വർക്കല: വർക്കല കണ്ണംബ ജംഗ്ഷനിൽ വാഹനാപകടത്തിൽ വീട്ടമ്മ മരിച്ചു. കണ്ണംബ കല്ലാഴിവിള വീട്ടിൽ പ്രമീള (51) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 10.15-ഓടെയായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനത്തിന്റെ ബ്രേക്ക് തകരാറായതിനെ തുടർന്നാണ് അപകടം സംഭവിച്ചത്. മകനോടൊപ്പം സഞ്ചരിക്കുകയായിരുന്നു പ്രമീള. വാഹനത്തിൽനിന്ന് പ്രമീള റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. തലയിടിച്ച് ഗുരുതരമായി പരിക്കേറ്റ പ്രമീളയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. നഗരസഭ മുൻ കൗൺസിലർ പ്രദീപിന്റെ സഹോദരിയാണ് പ്രമീള. അപകടത്തിൽ പരിക്കേറ്റ മകൻ ആശുപത്രിയിൽ ചികിത്സയിലാണ്. വർക്കലയിൽ ഇരുചക്രവാഹനം നിയന്ത്രണംവിട്ട് […]
Read more

അവസരവാദ രാഷ്ട്രീയത്തിന്റെ ആൾരൂപമാണ് വി.ഡി സതീശനെന്ന് എ.എ റഹീം

എരുമപ്പെട്ടി: കേരളം കണ്ട ഏറ്റവും വലിയ അവസരവാദിയാണ് മുഖ്യമന്ത്രി വി.ഡി സതീശനെന്ന് DYFI അഖിലേന്ത്യാ പ്രസിഡന്റ് എ.എ റഹീം. അധികാരത്തിലെത്തിയാൽ പി.എം.ശ്രീയിൽ നിന്ന് പിന്മാറുമെന്ന് പറഞ്ഞിരുന്നു. എന്നാൽ, അത് പ്രായോഗികമല്ലെന്നാണ് ഇപ്പോൾ പറയുന്നത്. കെ.എസ്.ആർ.ടി.സി.യിൽ സ്ത്രീകൾക്ക് സൗജന്യമെന്ന് പറഞ്ഞു, ഇപ്പോഴത് ഓർഡിനറിയിൽ മാത്രമായി. വോട്ടു കിട്ടാൻ പച്ചക്കള്ളം പറയുന്ന അവസരവാദ രാഷ്ട്രീയത്തിന്റെ ആൾരൂപമാണ് അദ്ദേഹമെന്നും എ.എ റഹിം പറഞ്ഞു. സ്ഥിരം നിയമനങ്ങൾ ഇല്ലാതാകുന്നു. മുണ്ട് മുറുക്കിയുടുക്കണമെന്ന് പറയുന്നത് തീവ്ര വലതുപക്ഷരാഷ്ട്രീയമാണ്. 1991-ൽ കോൺഗ്രസ് തുടങ്ങിയതും മോദി തുടരുന്നതും […]
Read more

മാത്യു കുഴൽനാടനെ കെപിസിസി പ്രസിഡന്റാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്ലെക്സ് ബോർഡുകൾ

പാലക്കാട്: കോൺഗ്രസ് നേതാവും മൂവാറ്റുപുഴ എംഎൽഎയുമായ മാത്യു കുഴൽനാടനെ കെപിസിസി പ്രസിഡന്റാക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് നഗരത്തിൽ ഫ്ലെക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. ‘പുതുയുഗ കോൺഗ്രസ്’ എന്ന പേരിലാണ് ഫ്ലെക്സ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. കോൺഗ്രസ് പുനഃസംഘടന ചർച്ചകൾ സജീവമായിരിക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കമെന്നത് വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ഇപ്പോഴത്തെ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് യുഡിഎഫ് മന്ത്രിസഭയിൽ റവന്യൂ വകുപ്പ് മന്ത്രിയായി അധികാരമേറ്റതോടെയാണ് കെപിസിസി പ്രസിഡൻ്റ് പദത്തിൽ മറ്റൊരാളെ നിയമിക്കണമെന്ന ആവശ്യം ഉയർന്നത്. ഇപ്പോഴത്തെ വർക്കിങ് പ്രസിഡൻ്റ് പി.സി വിഷ്‌ണുനാഥും […]
Read more

‘പി എം ശ്രീ ദേശീയ നയമാണ്’; കേന്ദ്രമന്ത്രി സുരേഷ് ഗോപി

തിരുവനന്തപുരം: പി എം ശ്രീ വിഷയത്തിൽ രാഷ്ട്രീയ തർക്കങ്ങൾ ഉണ്ടെങ്കിൽ എൽഡിഎഫും യുഡിഎഫും തീർക്കട്ടെയെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഒപ്പിട്ടു ഒപ്പിട്ടില്ല എന്നൊക്കെ പറയുന്നത് വാദപ്രതിവാദങ്ങൾ മാത്രമാണ്, പി എം ശ്രീ ദേശീയ നയമാണ്, നടപ്പാക്കിയാൽ അത് കുഞ്ഞുങ്ങൾക്ക് ഉപകരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. പദ്ധതിയെക്കുറിച്ച് പഠിക്കുന്നതിന് നാല് മന്ത്രിമാരെ ഉൾപ്പെടുത്തിയുള്ള ഉപസമിതിയെയാണ് നിലവിൽ ചുമതലപ്പെടുത്തിയിട്ടുള്ളത്. നേരത്തെ എൽഡിഎഫ് സർക്കാറിന്റെ കാലത്ത് അന്നത്തെ വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ ഒരു സമിതി രൂപീകരിച്ചിരുന്നെങ്കിലും അതിന്റെ നടപടിക്രമങ്ങൾ മുന്നോട്ടു പോയില്ല. […]
Read more

Recent News