ന്യൂഡൽഹി: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രിയും ലോക് ജനശക്തി പാർട്ടി മേധാവിയുമായ ചിരാഗ് പാസ്വാൻ. രാഹുൽ ഒരു ദിവാസ്വപ്നത്തിലാണ് കഴിയുന്നതെന്നും തെരഞ്ഞെടുപ്പ് തിരിച്ചടികളിൽ നിന്ന് പഠിക്കാൻ കോൺഗ്രസ് നേതാവിന് കഴിയാത്തതാണ് എൻഡിഎയുടെ വിജയക്കുതിപ്പ് തുടരാൻ സഹായിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു. ബിഹാറിലെ ജാമുയയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 12 വർഷത്തെ ഭരണകാലത്തെക്കുറിച്ചും വികസനനേട്ടങ്ങളും എണ്ണിപ്പറഞ്ഞ പാസ്വാൻ 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ താൻ പരാജയപ്പെട്ടിട്ടില്ലെന്നും 2029 ലെ മത്സരത്തിൽ ഇതിനകം തന്നെ വിജയിച്ചു എന്നുമുള്ള രാഹുൽ ഗാന്ധിയുടെ സമീപകാല പരാമർശത്തെ പാസ്വാൻ വിമർശിച്ചു. പ്രതിപക്ഷത്തിന്റെ ആവർത്തിച്ചുള്ള തെരഞ്ഞെടുപ്പ് പരാജയങ്ങൾക്ക് കാരണം അവരുടെ പോരായ്മകൾ തിരിച്ചറിയാനും പരിഹരിക്കാനുമുള്ള കഴിവില്ലായ്മയാണെന്ന് പാസ്വാൻ പറഞ്ഞു.”നിങ്ങളുടെ പോരായ്മകൾ മെച്ചപ്പെടുത്തിയില്ലെങ്കിൽ, അവയിൽ നിന്ന് പഠിക്കാതെ മുന്നോട്ട് പോയാൽ, ഞങ്ങൾ വിജയിച്ചുകൊണ്ടേയിരിക്കുംമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഹുലിന്റെ തോൽവിക്ക് കാരണം?
