കല്യാണത്തിന് കമ്മൽ മറന്നുപോയി, കൊണ്ടുവന്ന് തന്നത് മുൻ ഭർത്താവ്..’; തുറന്നുപറഞ്ഞ് ഗൗരി ലക്ഷ്മി

കൊച്ചി : പാട്ടുകളിലൂടെയും രാഷ്ട്രീയ നിലപാടുകളിലൂടെയും എപ്പോഴും സോഷ്യൽ മീഡിയയിൽ അടക്കം ചർച്ചയാവുന്ന താരമാണ് ഗൗരിലക്ഷ്മി. പാടുന്ന പാട്ടിന്റെ പേരിലും, വസ്ത്രധാരണത്തിന്റെ പേരിലും പലപ്പോഴും അവർ സൈബർ അറ്റാക്കുകളും മറ്റും നേരിടാറുണ്ട്. താൻ നേരിട്ട ലൈംഗികാതിക്രമങ്ങളെ മുറിവ് എന്ന പാട്ടിലൂടെ പുറംലോകത്തോട് പറഞ്ഞപ്പോഴും വലിയ രീതിയിൽ അധിക്ഷേപവും സൈബർ അറ്റാക്കുകളും ഗൗരിൽ ലക്ഷ്മി നേരിട്ടിരുന്നു. അടുത്തിടെ ബതാരത്തിന്റെ വിവാഹം കഴിഞ്ഞിരുന്നു. വിഷ്വൽ ആർട്ടിസ്റ്റ് ആയ കലേഷ് ഗോവിന്ദൻ ആണ് വരൻ. മുൻ ഭർത്താവ് ഗണേഷും വിവാഹച്ചടങ്ങുകളിൽ നിറസാന്നിദ്ധ്യമായിരുന്നു.

ഇപ്പോഴിതാ മുൻ ഭർത്താവ് ഗണേഷുമായുള്ള ബന്ധത്തെ കുറിച്ച് ഗൗരിലക്ഷ്മി പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. തന്റെ കല്യാണത്തിന് കമ്മൽ എടുക്കാൻ മറന്നുപോയിട്ട് അത് കൊണ്ടുവന്നുതന്നത് ഗണേഷ് ആണെന്നും പഴയ ബന്ധത്തിൽ വർക്കാവാത്ത കാര്യങ്ങൾ എല്ലാം മാറ്റിവച്ചതിന് ശേഷമാണ് മുന്നോട്ട് പോയികൊണ്ടിരിക്കുന്നതെന്നും ഗൗരിലക്ഷ്മി കൂട്ടിച്ചേർത്തു.

“നമ്മൾ ഓരോ സ്റ്റേജിലൂടെയാണ് കടന്നു പോകുന്നത്. ആദ്യം ഒരു കല്യാണത്തിനുള്ളിൽ ഇരിക്കുന്നു. ചെറിയ പ്രശ്നങ്ങൾ പലപല കാരണങ്ങൾ കൊണ്ട് വരുന്നു. അവിടെ നമ്മൾ ശരിയായിട്ടുള്ളത് റിപ്പയർ ചെയ്യാൻ നോക്കുന്നു, ശരിയാകുന്നില്ല എന്ന് വരുമ്പോൾ സെപ്പറേറ്റ് ചെയ്യാൻ തീരുമാനിക്കുന്നു. പിന്നെ ഡിവോഴ്സിലേക്ക് എത്തുന്നു. ഡിവോഴ്സ് കഴിഞ്ഞ് ഒരു ഗ്യാപ്പ് ഉണ്ടാവും. ഓരോ സ്റ്റേജിലും നമ്മൾ മുന്നോട്ടു പോകുമ്പോൾ ഓരോ സാധനം സോർട്ട് ചെയ്താണ് പോകുന്നത്. ഈ വിഷമം ഒക്കെ തുടക്കത്തിലാണ് ഉണ്ടാകുന്നത്.” ഗൗരി ലക്ഷ്മി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *