Category: kerala

കാത്തിരിപ്പിന് വിരാമമാകുന്നു; മുഖ്യമന്ത്രി പ്രഖ്യാപനം ഡല്‍ഹിയില്‍

ന്യൂഡല്‍ഹി: ദിവസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി പ്രഖ്യാപനം അൽപ്പസമയത്തിനകം ഡല്‍ഹിയില്‍ നടക്കും. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, എഐസിസി നീരീക്ഷകരായ അജയ് മാക്കന്‍, മുകുള്‍ വാസ്‌നിക്, ജയ്‌റാം രമേശ് എത്തിവര്‍ മാധ്യമങ്ങളെ കണ്ട് തീരുമാനം പ്രഖ്യാപിക്കും. അക്ബര്‍ റോഡിലെ കോണ്‍ഗ്രസ് ഓഫീസില്‍ പന്ത്രണ്ട് മണിക്കാകും നേതാക്കള്‍ മാധ്യമങ്ങളെ കാണുക. നേരത്തെ നേതാക്കള്‍ കേരളത്തിലേക്ക് എത്തി പ്രഖ്യാപനം നടത്തുമെന്നായിരുന്നു സൂചന. എന്നാല്‍ ഒടുവില്‍ തീരുമാനം മാറ്റുകയായിരുന്നു.
Read more

സർക്കാർ രൂപീകരണം; സണ്ണി ജോസഫ് ഇന്ന് ഗവർണറെ കാണും

തിരുവനന്തപുരം: സർക്കാർ രൂപികരണത്തിന് അവകാശവാദം ഉന്നയിക്കുന്നതിനായി കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ് ഇന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ കാണും. ഇന്ന് വൈകിട്ട് മൂന്ന് മണിയ്ക്ക് ശേഷം ഗവർണറെ കാണും. ഉച്ചയ്ക്ക് നടക്കുന്ന നിയമസഭാ കക്ഷിയോഗത്തിനും യുഡിഎഫ് യോഗത്തിനും ശേഷമായിരിക്കും ഗവർണറെ കാണുക. 102 എംഎൽഎമാരുടെ പിന്തുണയാണ് യുഡിഎഫിന് ലഭിച്ചിട്ടുള്ളത് ഇക്കാര്യം ഗവർണറെ അറിയിക്കും. സത്യപ്രതിജ്ഞയ്ക്കായുള്ള ഒരുക്കത്തിലേക്ക് കോൺഗ്രസ് കടക്കുകയാണ് അതിന്റെ ആദ്യ പടിയായാണ് ലോക്ഭവനിലെത്തി ഗവർണറുമായി കൂടിക്കാഴ്ച നടത്തുന്നത്. ദിവസങ്ങൾ നീണ്ട […]
Read more

വെള്ളാപ്പള്ളിയെ തള്ളിപ്പറയാതിരുന്നത് ന്യൂനപക്ഷങ്ങളെ അകറ്റി: സിപിഎം സംസ്ഥാന സമിതിയിൽ രൂക്ഷ വിമർശനം

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ, സിപിഎം സംസ്ഥാന സമിതിയിൽ അതിരൂക്ഷ വിമർശനം. സംഘടനാ തലത്തിൽ സിപിഎമ്മിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്നും. ന്യൂനപക്ഷങ്ങൾ ഇടതുപക്ഷത്ത് നിന്ന് അകന്നത് പാർട്ടിക്ക് അറിയാൻ കഴിഞ്ഞില്ലെന്നും വിമർശനമുയർന്നു. വെള്ളാപ്പള്ളിയോടുള്ള പിണറായിയുടെ സമീപനത്തിലും വിമർശനമുയർന്നു. വെള്ളാപ്പള്ളിയെ തള്ളിപ്പറയാതിരുന്നത് ന്യൂനപക്ഷങ്ങളെ അകറ്റി. കണ്ണൂരിൽ പാർട്ടിയിലെ കലാപം ഗൗരവത്തോടെ കാണണം. അണികൾ മാത്രമല്ല അംഗങ്ങളും അകന്നു. പയ്യന്നൂരിലും തളിപ്പറമ്പിലും വൻ വീഴ്ച സംഭവിച്ചു. പികെ ശ്യാമളയുടെ സ്ഥാനാർത്ഥിത്വം ഒരിക്കലും പാടില്ലായിരുന്നു. ടിഐ മധുസൂദനനെതിരായ ആക്ഷേപവും ഗുരുതരം. പാർട്ടിയിൽ […]
Read more

വിദ്യാഭ്യാസരംഗം പ്രതിസന്ധിയിൽ; മുന്നറിയിപ്പ് നൽകി വി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ രംഗത്ത് വലിയ പ്രതിസന്ധിയെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വോട്ടെണ്ണൽ കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും പുതിയ മന്ത്രിസഭ നിലവിൽ വരാത്തത് വിദ്യാഭ്യാസ വകുപ്പിന്റെ സുഗമമായ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. വകുപ്പിന്റെ ഓരോ ഘട്ടത്തിലും കൃത്യമായ മന്ത്രിതലത്തിലുള്ള ഇടപെടലുകൾ അനിവാര്യമായ സമയമാണിതെന്നും വി ശിവൻകുട്ടി പറഞ്ഞു. അധ്യയന വർഷം ആരംഭിക്കാൻ ഇരിക്കെ സ്കൂളുകളുടെ ഫിറ്റ്നസ് ഉറപ്പാക്കുന്ന പ്രവർത്തനങ്ങളും ഇപ്പോൾ പ്രതിസന്ധിയിലായിരിക്കുകയാണെന്നും, പാഠപുസ്തകങ്ങളുടെ അച്ചടി കൃത്യസമയത്ത് പൂർത്തിയാക്കി വിതരണം ചെയ്യുന്നതിന് മന്ത്രിതലത്തിൽ […]
Read more

ചർച്ചകൾക്ക് വിരാമം; മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന്

തിരുവനന്തപുരം: പത്ത് ദിവസം നീണ്ടു നിന്ന ചർച്ചകൾക്കൊടുവിൽ കേരളത്തിലെ മുഖ്യമന്ത്രിയെ കോൺഗ്രസ് ഇന്ന് പ്രഖ്യാപിക്കും. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയ്ക്ക് തിരുവനന്തപുരത്തെ ഇന്ദിരാഭവനിൽ കോൺഗ്രസ് നിയമസഭാ കക്ഷിയോഗം ചേരും. ഘടകകക്ഷി എം എൽഎമാരോടും തിരുവനന്തപുരത്ത് എത്താൻ നിർദേശം നൽകി. UDF നേതൃയോഗം ഉച്ച തിരിഞ്ഞ് രണ്ട് മണിക്കും നിശ്ചയിച്ചിട്ടുണ്ട്. സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ച് മുഖ്യമന്ത്രി ഗവർണർക്ക് ഇന്ന് വൈകുന്നേരം തന്നെ കത്ത് നൽകും. അതേസമയം, എംഎൽഎ മാരുടെ പിന്തുണ അനുസരിച്ച് കെ സി വേണുഗോപാലിനാണ് ഭൂരിപക്ഷം. […]
Read more

കെ സി വേണുഗോപാലിനെ വിളിപ്പിച്ച് രാഹുൽ ​ഗാന്ധി

ഡൽഹി: മുഖ്യമന്ത്രി ചർച്ചകൾ തുടരുന്നതിനിടെ കെ സി വേണു​ഗോപാലിനെ വിളിപ്പിച്ച് രാഹുൽ ​ഗാന്ധി. രാഹുൽ ​ഗാന്ധിയുടെ വസതിയിൽ വെച്ചാണ് നിർണായക കൂടിക്കാഴ്ച നടക്കുന്നത്. എന്തിനാവും രാഹുൽ ഗാന്ധി കെ സി വേണുഗോപാലിനെ വിളിപ്പിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ല. അതേസമയം ദീപ ദാസ് മുൻഷിയും മുകുൾ വാസ്നിക്കും ഡൽഹിയിൽ നിന്ന് തിരിച്ചിട്ടില്ല. അവര്‍ ഡൽഹിയിൽ തന്നെ തുടരുകയാണ്. ചാര്‍ട്ടേഡ് ഫ്ലൈറ്റിലാകുമോ ഇരുവരുടെയും യാത്രയെന്നോ യാത്രയിൽ കെസിയും കേരളത്തിലേക്ക് വരുമോ എന്നുള്ള കാര്യങ്ങൾക്ക് വ്യക്തതയില്ല . എന്നാൽ, കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനം […]
Read more

മലമ്പുഴയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു

പാലക്കാട്: പാലക്കാട് മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. അകമലവാരം സ്വദേശി ചന്ദ്രനാണ് (55) മരിച്ചത്. ഇന്ന് പുലർച്ചെ നാലരയോടെയായിരുന്നു സംഭവം. ചൂട് കാരണം വീടിന് സമീപത്തുള്ള പുളിമര ചുവട്ടിൽ കിടന്നുറങ്ങുമ്പോഴായിരുന്നു ആക്രമണമുണ്ടായത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന രണ്ട് പേർ കാട്ടാനയാക്രമണത്തിൽ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
Read more

നടൻ സിദ്ദിഖിന് വിദേശത്ത് നടക്കുന്ന ‘ദൃശ്യം 3’ പ്രമോഷൻ ഷോയിൽ പങ്കെടുക്കാൻ അനുമതി

തിരുവനന്തപുരം: ലൈംഗികാതിക്രമകേസില്‍ നടന്‍ സിദ്ദീഖിന് വിദേശത്ത് വെച്ച് നടക്കുന്ന ദൃശ്യം 3 സിനിമയുടെ പ്രമോഷൻ ഷോയിൽ പങ്കെടുക്കാൻ തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി അനുമതി. പ്രമോഷൻ ഷോയ്ക്ക് 2 ആഴ്ചയ്ക്ക് ശേഷം പാസ്പോർട്ട് തിരികെ കോടതിയിൽ നൽകാനും ഉത്തരവിൽ പറയുന്നു. ഈ മാസം 21 ന് റിലീസ് ചെയ്യുന്ന സിനിയയുടെ പൊമോഷൻ ഷോ മെയ് 19 നും 23 നു ഇടയക്കാലി ഖത്തിൽ വച്ച് നടത്തുന്നതിൽ സിനിമയിലെ അഭിനേതാവ് എന്ന നിലയിൽ പങ്കെടുക്കാൻ പോകാൻ […]
Read more

കെഎസ്‍ആര്‍ടിസിയില്‍ എനിക്ക് സൗജന്യം വേണ്ട, പകുതി നിരക്ക് മതി’

കൊച്ചി : യുഡിഎഫിന്‍റെ പ്രകടന പത്രികയില്‍ ചര്‍ച്ചയായ കാര്യങ്ങളില്‍ ഒന്നായിരുന്നു സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി ബസുകളില്‍ നല്‍കുന്ന സൗജന്യയാത്ര. ഇത് സംബന്ധിച്ച കണക്കെടുപ്പ് ബസുകളില്‍ ഇതിനകം ആരംഭിച്ചിട്ടുമുണ്ട്. സോഷ്യല്‍ മീഡിയയില്‍ സീരിയസ് ആയും തമാശയ്ക്കുമൊപ്പം ഈ വിഷയത്തില്‍ നിരവധി പോസ്റ്റുകള്‍ എത്തിയിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ട്രാൻസ്‍വുമണും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന താരവുമായ ജാസി. തമാശരൂപേണയായിരുന്നു ജാസിയുടെ പ്രതികരണം. ”സർജറി ചെയ്ത വ്യക്തിയാണ് ഞാൻ. അപ്പോ ആളുകൾ ചോദിക്കും, നീ ഫുൾ സർജറി ചെയ്തോ എന്ന്. എന്നാൽ എനിക്ക് […]
Read more

മുഖ്യമന്ത്രി ചർച്ചയിൽ കോൺഗ്രസിനെ പരിഹസിച്ച് സിപിഐ

തിരുവനന്തപുരം: ജനാധിപത്യത്തിന് അപമാനമാണ് കോൺഗ്രസിന്റെ മുഖ്യമന്ത്രി തർക്കമെന്ന് മുതിര്‍ന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ. അപമാനം അഭിമാനമായാണ് കോൺഗ്രസ് കൊണ്ടുനടക്കുന്നത്.അവർക്ക് നാണമില്ലെങ്കിൽ പിന്നെ നമ്മളെന്ത് നാണിക്കാനാണെന്ന് ചോദിച്ച പന്ന്യന്‍ രവീന്ദ്രന്‍ സംസ്ഥാന ചരിത്രത്തിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഒരു പാർട്ടിക്ക് കഴിയാത്തത് ആദ്യമെന്നും പറഞ്ഞു. കേരള രാഷ്ട്രീയം മലീമസമായിരിക്കുന്നു. എങ്ങനെ പെരുമാറണമെന്ന് നേതാക്കളെ പഠിപ്പിക്കേണ്ട സമയമായിരിക്കുന്നു. നേതാക്കൾ പരസ്പരം മോശമായി പറയുന്നത് മര്യാദയല്ല.നീ പോടാ, ചെറ്റ എന്നൊക്കെ പറയുന്നത് എന്തൊരു വാക്കാണ്. ജീർണത പരിഹരിക്കാനുള്ള പ്രവർത്തനം വേണംഅമാന്യമായ വാക്കുകൾ ആരും […]
Read more

Recent News