കെ സി വേണുഗോപാലിനെ വിളിപ്പിച്ച് രാഹുൽ ​ഗാന്ധി

ഡൽഹി: മുഖ്യമന്ത്രി ചർച്ചകൾ തുടരുന്നതിനിടെ കെ സി വേണു​ഗോപാലിനെ വിളിപ്പിച്ച് രാഹുൽ ​ഗാന്ധി. രാഹുൽ ​ഗാന്ധിയുടെ വസതിയിൽ വെച്ചാണ് നിർണായക കൂടിക്കാഴ്ച നടക്കുന്നത്. എന്തിനാവും രാഹുൽ ഗാന്ധി കെ സി വേണുഗോപാലിനെ വിളിപ്പിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ല.

അതേസമയം ദീപ ദാസ് മുൻഷിയും മുകുൾ വാസ്നിക്കും ഡൽഹിയിൽ നിന്ന് തിരിച്ചിട്ടില്ല. അവര്‍ ഡൽഹിയിൽ തന്നെ തുടരുകയാണ്. ചാര്‍ട്ടേഡ് ഫ്ലൈറ്റിലാകുമോ ഇരുവരുടെയും യാത്രയെന്നോ യാത്രയിൽ കെസിയും കേരളത്തിലേക്ക് വരുമോ എന്നുള്ള കാര്യങ്ങൾക്ക് വ്യക്തതയില്ല . എന്നാൽ, കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് തന്നെ ഉണ്ടാകുമെന്ന് നേതാക്കള്‍ അറിയിച്ചിരുന്നു. ഉച്ചക്ക് ഒരു മണിക്കാണ് കോണ്‍ഗ്രസ് നിയമസഭ കക്ഷി യോഗം വിളിച്ചിരിക്കുന്നത്. യോഗത്തിൽ ദീപാദാസ് മുൻഷിയും നിരീക്ഷകരും പങ്കെടുക്കുമെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *