ഡൽഹിയിൽ വിഷപ്പുക

ഡൽഹി: ദീപാവലി ആഘോഷത്തിന് പിന്നാലെ വിഷപ്പുകയിൽ മുങ്ങി രാജ്യതലസ്ഥാനമായ ഡൽഹി, നഗരത്തിലെ മിക്കയിടങ്ങളിലും വായു മലിനീകരണം അതീവ ഗുരുതരാവസ്ഥയിലെത്തി. ചില പ്രദേശങ്ങളിൽ വായു ഗുണനിലവാര സൂചികയായ AQI 500 കടന്നതായാണ് റിപ്പോർട്ടുകൾ. ഹരിത പടക്കങ്ങൾ മാത്രം ഉപയോഗിക്കണമെന്ന നിർദേശം നിലനിൽക്കുമ്പോഴും പലയിടങ്ങളിലും നിയന്ത്രണങ്ങൾ ലംഘിച്ച് പടക്കങ്ങൾ പൊട്ടിച്ചതായാണ് വിവരം. ഇതോടെ അന്തരീക്ഷത്തിൽ പുകമഞ്ഞ് കനത്തു. ദൃശ്യപരിധി കുറഞ്ഞത് റോഡ് ഗതാഗതത്തെയും ബാധിച്ചു. മലിനീകരണം നിയന്ത്രിക്കാൻ വരും മണിക്കൂറുകളിൽ കൂടുതൽ നടപടികൾ സ്വീകരിക്കാനാണ് സർക്കാർ നീക്കം. വായു മലിനീകരണം […]

മോദിയെ വെല്ലുവിളിച്ച് രാഹുൽ

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും സംവാദത്തിന് വെല്ലുവിളിച്ച് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഏത് വേദിയിലും ഏത് സമയത്തും സംവാദത്തിന് തയ്യാറാണെന്നും രാഹുൽ വ്യക്തമാക്കി. തന്നെ സംവാദത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ അമിത് ഷാ ശ്രമിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് ഇന്ത്യാ സഖ്യം. ദീപാവലി ഇടവേളയ്ക്ക് ശേഷം തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസുകൾ ഉപരോധിക്കുന്നതടക്കമുള്ള സമരപരിപാടികൾ ആസൂത്രണം ചെയ്യുന്നുണ്ട്. തുടർനടപടികൾ ചർച്ച ചെയ്യാൻ രാഹുൽ ഗാന്ധി മുതിർന്ന […]

ഇന്ത്യാ സഖ്യത്തിന്റെ പ്രതിഷേധം

ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാനൊരുങ്ങി ഇന്ത്യാ സഖ്യം. ദീപാവലി ആഘോഷങ്ങൾക്ക് ശേഷം രാജ്യവ്യാപകമായി വീണ്ടും മിന്നൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. തുടർ സമരപരിപാടികൾ തീരുമാനിക്കാൻ രാഹുൽ ഗാന്ധി മുതിർന്ന കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസുകൾ ഉപരോധിക്കുന്നത് ഉൾപ്പെടെയുള്ള പ്രതിഷേധ പരിപാടികളും ആലോചനയിലുണ്ട്. ഡൽഹിയിലുള്ള പ്രവർത്തകസമിതി അംഗങ്ങൾ, ജനറൽ സെക്രട്ടറിമാർ, സംസ്ഥാന ചുമതലയുള്ള നേതാക്കൾ, എംപിമാർ എന്നിവരെ രാഹുൽ ഗാന്ധി യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. പാർലമെന്റിന്റെ […]

വാഹനങ്ങൾ വില്ലനാകുന്നു

ഡൽഹി: ഡൽഹിയിലെ വായുമലിനീകരണത്തിന് പ്രധാന കാരണം വാഹനങ്ങളാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം. നഗരത്തിലെ വായുനിലവാരം അപകടകരമായ രീതിയിൽ തുടരുന്നതിനിടെയാണ് കോടതിയുടെ നിരീക്ഷണം. വാഹനങ്ങളിൽ നിന്നുള്ള പുകയും റോഡുകളിലെ അമിതമായ തിരക്കും മലിനീകരണം വർധിപ്പിക്കുന്ന പ്രധാന ഘടകങ്ങളാണെന്ന് കോടതി ചൂണ്ടിക്കാട്ടി. വൈക്കോൽ കത്തിക്കുന്നത് മാത്രമല്ല, വാഹനങ്ങളും വായുമലിനീകരണത്തിന് വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് കോടതി ഓർമ്മിപ്പിച്ചു. മലിനീകരണം നിയന്ത്രിക്കാൻ അധികൃതർ എന്ത് നടപടികളാണ് സ്വീകരിക്കുന്നതെന്നും കോടതി ചോദിച്ചു. വായു ശ്വസിക്കാൻ പോലും കഴിയാത്ത സാഹചര്യം ജനങ്ങളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുകയാണ്. […]

കിങിനെതിരെ ബിജെപി ഭീഷണി

ഡൽഹി: ഷാരൂഖ് ഖാന്റെ പുതിയ ചിത്രമായ ‘കിങ്’ റിലീസിന് മുൻപേ വിവാദത്തിൽ. ചിത്രത്തിലെ ദീപിക പദുക്കോണിന്റെ കാവി നിറത്തിലുള്ള വസ്ത്രമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഈ രംഗം കാവി നിറത്തെ അപമാനിക്കുന്നതാണെന്ന് ആരോപിച്ച് ബിജെപി എംഎൽഎ രവി നേഗി രംഗത്തെത്തി. ഈ രംഗം സിനിമയിൽ നിന്ന് നീക്കം ചെയ്യണമെന്നും അല്ലാത്തപക്ഷം ചിത്രം ബഹിഷ്‌കരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. നേരത്തെ ‘പത്താൻ’ സിനിമയിലെ ദീപികയുടെ ഓറഞ്ച് ബിക്കിനി രംഗവും വലിയ വിവാദമായിരുന്നു. ഇപ്പോൾ വീണ്ടും സമാനമായ വിവാദം ഉയർന്നതോടെ സിനിമാ […]

സമരങ്ങൾക്കും ഇനി സമയപരിധി

ഡൽഹി: സമരം ചെയ്യാൻ ഇനി എവിടെയും എത്രകാലം വേണമെങ്കിലും ഇരിക്കാനാകില്ല, പ്രതിഷേധങ്ങൾക്ക് കൃത്യമായ സ്ഥലവും സമയപരിധിയും വേണമെന്ന നിർണായക നിരീക്ഷണവുമായി സുപ്രീംകോടതി. ഒരു സമരസ്ഥലവും അനിശ്ചിതകാലത്തേക്ക് കൈവശം വെക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. പ്രതിഷേധങ്ങൾക്ക് നിശ്ചിത സ്ഥലവും സമയപരിധിയും വേണമെന്നും കോടതി ചൂണ്ടിക്കാട്ടി. ഡൽഹിയിലെ സമരങ്ങളുമായി ബന്ധപ്പെട്ട പൊലീസ് നടപടികൾക്കെതിരായ ഹർജികൾ പരിഗണിക്കവെയാണ് കോടതിയുടെ ഈ പരാമർശം. ഒരു വിഭാഗം മാത്രം സമരസ്ഥലം സ്ഥിരമായി കൈവശപ്പെടുത്തുന്നത് മറ്റുള്ളവരുടെ പ്രതിഷേധിക്കാനുള്ള അവകാശത്തെ ബാധിക്കുമെന്നും കോടതി നിരീക്ഷിച്ചു. ജന്തർ […]

നേഹ ബോറയുടെ പഴയ വീഡിയോ വീണ്ടും ചർച്ചയിൽ! ബിജെപിയുടെ വിമർശനം

ഡൽഹി: രാഹുൽ ഗാന്ധിയുടെ ‘പോസ്റ്റർ ഗേൾ’ എന്ന് വിശേഷിപ്പിച്ച് എഐഎസ്എ നേതാവ് നേഹ ബോറയ്ക്കെതിരെ ബിജെപി. നേഹയുടെ പഴയ വീഡിയോ പുറത്തുവിട്ടാണ് ബിജെപി പുതിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയത്സ്ത്രീ കളുടെ സുരക്ഷയും ബ്രാഹ്മണ്യ സാമൂഹിക വ്യവസ്ഥയും സംബന്ധിച്ച് നേഹ നടത്തിയ പരാമർശങ്ങളാണ് വിവാദത്തിന് കാരണം ക്ഷേത്രങ്ങൾക്കുള്ളിൽ പോലും സ്ത്രീകൾ സുരക്ഷിതരല്ലെന്നും പുരോഹിതന്മാർക്കെതിരായ ലൈംഗികാതിക്രമ ആരോപണങ്ങൾ ഗൗരവമായി കാണണമെന്നും കത്വ, ഉന്നാവോ സംഭവങ്ങൾ ചൂണ്ടിക്കാട്ടി നേഹ വീഡിയോയിൽ പ്രതികരിച്ചിരുന്നു. നേഹയുടെ പരാമർശങ്ങൾ ഹിന്ദുവിരുദ്ധമാണെന്നാണ് ബിജെപി ദേശീയ വക്താവ് പ്രദീപ് […]

‘ഇത് ചന്തയല്ല, ബഹളം വെക്കരുത്!’ പ്രതിഷേധത്തിൽ ക്ഷുഭിതനായി ചീഫ് ജസ്റ്റിസ്

ഡൽഹി : സുപ്രീംകോടതിയിൽ പ്രതിഷേധവുമായി ബന്ധപ്പെട്ട സംഭവത്തിൽ ക്ഷുഭിതനായി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. കോടതിമുറിയിൽ ബഹളം വെച്ചതിനെതിരെയാണ് ചീഫ് ജസ്റ്റിസ് ശക്തമായ ഭാഷയിൽ പ്രതികരിച്ചത്. ‘ഇത് ചന്തയല്ല, ഇവിടെ ബഹളം വെക്കരുത്’ എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. കോടതിയുടെ നടപടികൾക്കിടെ പ്രതിഷേധമോ ബഹളമോ അനുവദിക്കാനാകില്ലെന്ന നിലപാടാണ് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്. സംഭവം കോടതി നടപടികളുടെ ഗൗരവവും കോടതിമുറിയിലെ അച്ചടക്കവും സംബന്ധിച്ച ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

ഇന്ത്യാസഖ്യത്തിന് മറുപടിയുമായി ബിജെപി

ഡൽഹി: ഡൽഹിയിൽ രാഷ്ട്രീയ പോര് വീണ്ടും ശക്തമാകുന്നു. ഇന്ത്യാസഖ്യത്തിന്റെ മഹാറാലിക്ക് മറുപടിയുമായി ബിജെപി രംഗത്ത്. 1984ലെ സിഖ് വിരുദ്ധ കലാപം ഓർമിപ്പിച്ചാണ് ബിജെപിയുടെ പ്രതിഷേധം. പ്രതിപക്ഷത്തിന്റെ റാലിക്കെതിരെ രാഷ്ട്രീയ തിരിച്ചടി നൽകുകയെന്ന ലക്ഷ്യത്തോടെയാണ് ബിജെപി ഈ നീക്കം നടത്തിയത്. സിഖ് വിരുദ്ധ കലാപത്തിൽ കൊല്ലപ്പെട്ടവരുടെ ഓർമകൾ ഉയർത്തിക്കാട്ടി കോൺഗ്രസിനെയും പ്രതിപക്ഷത്തെയും പ്രതിക്കൂട്ടിലാക്കാനാണ് ബിജെപിയുടെ ശ്രമം. 1984ൽ ഡൽഹിയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും നടന്ന സിഖ് വിരുദ്ധ കലാപം ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ്. അന്നത്തെ സംഭവങ്ങളിൽ […]

ഡൽഹിയിൽ ദീപാവലിക്ക് പടക്കം പൊട്ടിക്കാം

ഡൽഹി : ദീപാവലി ആഘോഷങ്ങൾക്ക് ഡൽഹിയിൽ ഹരിതപടക്കങ്ങൾ ഉപയോഗിക്കാൻ അനുമതി. ഈ മാസം ഏഴ്, എട്ട് തീയതികളിൽ നിശ്ചിത സമയങ്ങളിൽ മാത്രമായിരിക്കും പടക്കം പൊട്ടിക്കാൻ അനുവാദമുള്ളത്.രാവിലെ ഏഴ് മുതൽ എട്ട് വരെയും രാത്രി എട്ട് മുതൽ പത്ത് വരെയുമാണ് ആഘോഷങ്ങൾക്ക് അനുമതി നൽകിയിരിക്കുന്നത്. വായുമലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഹരിതപടക്കങ്ങൾക്ക് മാത്രമായി അനുമതി പരിമിതപ്പെടുത്തിയിരിക്കുന്നത്. അതേസമയം, ആശുപത്രികൾ, നഴ്‌സിംഗ് ഹോമുകൾ, ആരോഗ്യകേന്ദ്രങ്ങൾ, വൃദ്ധസദനങ്ങൾ എന്നിവയുടെ 300 മീറ്റർ പരിധിയിൽ പടക്കം പൊട്ടിക്കാൻ പാടില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരത്തും നിയന്ത്രണം […]