മോദിയെ വെല്ലുവിളിച്ച് രാഹുൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും സംവാദത്തിന് വെല്ലുവിളിച്ച് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഏത് വേദിയിലും ഏത് സമയത്തും സംവാദത്തിന് തയ്യാറാണെന്നും രാഹുൽ വ്യക്തമാക്കി. തന്നെ സംവാദത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ അമിത് ഷാ ശ്രമിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് ഇന്ത്യാ സഖ്യം.

ദീപാവലി ഇടവേളയ്ക്ക് ശേഷം തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസുകൾ ഉപരോധിക്കുന്നതടക്കമുള്ള സമരപരിപാടികൾ ആസൂത്രണം ചെയ്യുന്നുണ്ട്. തുടർനടപടികൾ ചർച്ച ചെയ്യാൻ രാഹുൽ ഗാന്ധി മുതിർന്ന കോൺഗ്രസ് നേതാക്കളെ യോഗത്തിന് ക്ഷണിച്ചിട്ടുണ്ട്. ഡൽഹിയിൽ നടക്കുന്ന യോഗത്തിൽ പ്രവർത്തകസമിതി അംഗങ്ങൾ, ജനറൽ സെക്രട്ടറിമാർ, എംപിമാർ, സംസ്ഥാന ചുമതലയുള്ള നേതാക്കൾ എന്നിവർ പങ്കെടുക്കും.

പാർലമെന്റ് സമ്മേളനത്തിന് മുൻപ് വിഷയം ദേശീയതലത്തിൽ സജീവ ചർച്ചയാക്കാനാണ് കോൺഗ്രസിന്റെയും ഇന്ത്യാ സഖ്യത്തിന്റെയും നീക്കം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങളും യോഗത്തിൽ ചർച്ചയാകുമെന്നാണ് സൂചന. വരും ദിവസങ്ങളിൽ പ്രതിഷേധം ഏത് രീതിയിൽ മുന്നോട്ട് കൊണ്ടുപോകണമെന്ന കാര്യത്തിലും നേതാക്കൾ തീരുമാനമെടുക്കും. പ്രതിപക്ഷത്തിന്റെ തുടർനീക്കങ്ങൾ ദേശീയ രാഷ്ട്രീയത്തിൽ ശ്രദ്ധ നേടുകയാണ്.

Tags :

Raksha Balakrishnan

Leave a Reply

Your email address will not be published. Required fields are marked *

Recent News