ഡൽഹിയിൽ വിഷപ്പുക

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഡൽഹി: ദീപാവലി ആഘോഷത്തിന് പിന്നാലെ വിഷപ്പുകയിൽ മുങ്ങി രാജ്യതലസ്ഥാനമായ ഡൽഹി, നഗരത്തിലെ മിക്കയിടങ്ങളിലും വായു മലിനീകരണം അതീവ ഗുരുതരാവസ്ഥയിലെത്തി. ചില പ്രദേശങ്ങളിൽ വായു ഗുണനിലവാര സൂചികയായ AQI 500 കടന്നതായാണ് റിപ്പോർട്ടുകൾ. ഹരിത പടക്കങ്ങൾ മാത്രം ഉപയോഗിക്കണമെന്ന നിർദേശം നിലനിൽക്കുമ്പോഴും പലയിടങ്ങളിലും നിയന്ത്രണങ്ങൾ ലംഘിച്ച് പടക്കങ്ങൾ പൊട്ടിച്ചതായാണ് വിവരം. ഇതോടെ അന്തരീക്ഷത്തിൽ പുകമഞ്ഞ് കനത്തു.

ദൃശ്യപരിധി കുറഞ്ഞത് റോഡ് ഗതാഗതത്തെയും ബാധിച്ചു. മലിനീകരണം നിയന്ത്രിക്കാൻ വരും മണിക്കൂറുകളിൽ കൂടുതൽ നടപടികൾ സ്വീകരിക്കാനാണ് സർക്കാർ നീക്കം. വായു മലിനീകരണം രൂക്ഷമായതോടെ ജനങ്ങൾക്കും ആശങ്ക വർധിച്ചിട്ടുണ്ട്. പ്രത്യേകിച്ച് കുട്ടികൾ, പ്രായമായവർ, ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുള്ളവർ എന്നിവർ കൂടുതൽ ജാഗ്രത പാലിക്കേണ്ട സാഹചര്യമാണ്. പുറത്തിറങ്ങുമ്പോൾ മാസ്ക് ഉപയോഗിക്കാനും അനാവശ്യ യാത്രകൾ ഒഴിവാക്കാനും നിർദേശങ്ങൾ ഉയരുന്നുണ്ട്.

അതേസമയം, ദീപാവലി ആഘോഷങ്ങൾക്കിടെ മുംബൈയിലും വിവിധയിടങ്ങളിൽ തീപിടിത്തങ്ങൾ റിപ്പോർട്ട് ചെയ്തു. ഡോംഗ്രിയിൽ നിരവധി കടകളും കുടിലുകളും കത്തിനശിച്ചു. വിരാറിലും താനെയിലും താമസക്കെട്ടിടങ്ങൾക്ക് തീപിടിച്ചു. നവിമുംബൈയിലെ തുർബെയിലുള്ള ഷോപ്പിങ് സെന്ററിലും തീപിടിത്തമുണ്ടായി. താനെയിൽ തീപിടിത്തമുണ്ടായ കെട്ടിടത്തിലേക്ക് ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തി. പടക്കങ്ങൾ മൂലമുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ കൂടുതൽ ജാഗ്രത ആവശ്യമാണെന്ന ചർച്ചകളും ശക്തമാകുകയാണ്.

Tags :

Raksha Balakrishnan

Leave a Reply

Your email address will not be published. Required fields are marked *

Recent News