ചർച്ചകൾക്ക് വിരാമം; മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: പത്ത് ദിവസം നീണ്ടു നിന്ന ചർച്ചകൾക്കൊടുവിൽ കേരളത്തിലെ മുഖ്യമന്ത്രിയെ കോൺഗ്രസ് ഇന്ന് പ്രഖ്യാപിക്കും. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയ്ക്ക് തിരുവനന്തപുരത്തെ ഇന്ദിരാഭവനിൽ കോൺഗ്രസ് നിയമസഭാ കക്ഷിയോഗം ചേരും. ഘടകകക്ഷി എം എൽഎമാരോടും തിരുവനന്തപുരത്ത് എത്താൻ നിർദേശം നൽകി. UDF നേതൃയോഗം ഉച്ച തിരിഞ്ഞ് രണ്ട് മണിക്കും നിശ്ചയിച്ചിട്ടുണ്ട്. സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ച് മുഖ്യമന്ത്രി ഗവർണർക്ക് ഇന്ന് വൈകുന്നേരം തന്നെ കത്ത് നൽകും.

അതേസമയം, എംഎൽഎ മാരുടെ പിന്തുണ അനുസരിച്ച് കെ സി വേണുഗോപാലിനാണ് ഭൂരിപക്ഷം. എന്നാൽ ലീഗിൻറെ സമ്മർദ്ദവും
സോഷ്യൽ മീഡിയ പിന്തുണയും വി ഡി സതീശന് അനുകൂലവുമാണ്. എഐസിസി നിരീക്ഷകരായ മുകുൾ വാസ്നിക്ക് , അജയ് മാക്കൻ , കേരളത്തിന്റെ ചുമതലയുള്ള എ ഐ സിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി എന്നിവരും തിരുവനന്തപുരത്ത് എത്തും. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും നടത്തിയ ചർച്ചയിൽ നേതൃത്വം ഒറ്റപേരിലേക്ക് എത്തിയെന്നാണ് സൂചന.

Tags :

Ardra

Leave a Reply

Your email address will not be published. Required fields are marked *

Recent News