ചെന്നൈ: തമിഴ്നാട്ടിൽ 21 വയസ്സിൽ താഴെ പ്രായമുള്ളവർക്ക് മദ്യം നല്കരുതെന്ന ടാസ്മാക് സർക്കുലർ 2003 ലെ ചട്ടം കർശനമായി പാലിക്കണമെന്ന് നിർദേശം. ആരുടെയെങ്കിലും പ്രായത്തിൽ സംശയം തോന്നിയാൽ തിരിച്ചറിയൽ രേഖ ആവശ്യപ്പെടണം. വീഴ്ച്ച വരുത്തുന്ന ജീവനക്കാർക്കെതിരെ കർശനനടപടി സ്വീകരിക്കും. 717 മദ്യശാലകൾ അടയ്ക്കാൻ മുഖ്യമന്ത്രി വിജയ് നിർദേശം നൽകിയതിന് പിന്നാലെയാണ് പുതിയ സർക്കുലർ.
സർക്കാർ മദ്യ വിതരണ സ്ഥാപനമായ ടാസ്മാക്കിന്റെ 4765 ഔട്ട്‌ലറ്റുകളിൽ 717 എണ്ണം രണ്ടാഴ്ചയ്ക്കകം അടച്ചുപൂട്ടാൻ വിജയ് ഉത്തരവിട്ട നടപടി കൈയ്യടി നൽകി സ്വീകരിക്കുകയാണ് തമിഴ്നാട്ടിലെ സ്ത്രീകൾ. ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബസ് സ്റ്റാന്റുകൾ എന്നിവയുടെ 500 മീറ്റർ പരിധിയിലുള്ള മദ്യശാലകളാകും അടച്ചു പൂട്ടുക. ഇവയുടെ 50 മീറ്റർ ദൂരപരിധിയിൽ മദ്യശാലകൾ പാടില്ലെന്നാണ് നിലവിലെ നഗരസഭ ചട്ടം.
