Category: kerala

മുഖ്യമന്ത്രി പ്രഖ്യാപനം ക്ലൈമാക്സിലേക്ക്

തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനം ക്ലൈമാക്സിലേക്ക് അടുക്കുമ്പോൾ കെസി വേണുഗോപാൽ മുന്നിലെന്ന സൂചനകളാണ് പുറത്തുവരുന്നത്. ഹൈക്കമാൻഡിൻ്റെ നേതൃത്വത്തിൽ നടക്കുന്ന ചർച്ചകളിൽ കെ സി വേണുഗോപാലിനാണ് നിലവിൽ മുൻതൂക്കമുള്ളത്. മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാകും എന്ന സൂചന. ഇതിനുള്ള നടപടികൾ ഹൈക്കമാൻഡ് വേഗത്തിലാക്കിയിട്ടുണ്ട്. ഉപമുഖ്യമന്ത്രിസ്ഥാനം ഉണ്ടാകില്ല. മുഖ്യമന്ത്രിയെ നിയമസഭകക്ഷിയോഗം വിളിച്ച് പ്രഖ്യാപിക്കാനും ആലോചനയുണ്ട്. ഇന്നലെ രാത്രി തന്നെ രാഹുല്‍ ഗാന്ധിയും മല്ലിഖാര്‍ജുൻ ഖാര്‍ഗെയും തമ്മില്‍ ചര്‍ച്ചകള്‍ നടന്നതായാണ് വിവരങ്ങള്‍. സോണിയാ ഗാന്ധിയുമായി ഇനി ചില ഔപചാരിക ചര്‍ച്ചകള്‍ക്ക് […]
Read more

കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോയില്‍ സ്ത്രീയെ പീഡിപ്പിച്ച സംഭവം; കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോയില്‍ മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ പീഡിപ്പിച്ച സംഭവത്തില്‍, കേസെടുത്ത് പൊലീസ്. സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ലൈംഗികാതിക്രമത്തിനാണ് കേസ്. ഒളിവില്‍ പോയ പ്രതി ബ്രൂസ്‌ലി ഷിബുവിനെ ഇത് വരെ കണ്ടെത്താനായില്ല. ഇതിനിടെ ഡിപ്പോയിലെ സിസിടിവി ദൃശ്യം ചോര്‍ന്നതില്‍ കെഎസ്ആര്‍ടിസി ആഭ്യന്തര അന്വേഷണം ആരംഭിച്ചു. ഷെല്‍റ്റര്‍ ഹോമിലേക്ക് മാറ്റിയ സ്ത്രീയെ മനോരോഗ വിദഗ്ധന്റെ സാന്നിധ്യത്തിലാണ് മൊഴി എടുത്തത്. ഞായറാഴ്ച രാവിലെ വൈദ്യ പരിശോധനയ്ക്കും കൗണ്‍സിലിങ്ങിന് ഇവരെ വിധേയമാക്കി മൊഴിയും രേഖപ്പെടുത്തുകയായിരുന്നു. പ്രതിക്കായി പൊലീസ് തിരച്ചില്‍ […]
Read more

പന്തളം കൊട്ടാരത്തിൽ മോഷണ ശ്രമം; പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ

പത്തനംതിട്ട: പന്തളം കൊട്ടാരത്തിൽ മോഷണ ശ്രമം. സംഭവത്തിൽ പശ്ചിമബംഗാൾ സ്വദേശി പിടിയിലായി. ഇന്നലെ രാത്രിയോടെയാണ് കൈപ്പുഴ പുത്തൻ കോയിക്കൽ കൊട്ടാരത്തിൽ ദീപാ വർമ്മയുടെ വീട്ടിൽ മോഷണ ശ്രമം നടന്നത്. പശ്ചിമബംഗാൾ സ്വദേശി സുധാകർ (46) ആണ് പിടിയിൽ ആയത്. കള്ളനെ സിസിടിവിയിലൂടെ കണ്ട ദീപാ വർമ്മ ബഹളം വെച്ചപ്പോൾ സമീപത്ത് ഉള്ള ബന്ധു എത്തിയാണ് കള്ളനെ പിടികൂടിയത്. ഉടൻ പന്തളം പോലീസ് എത്തി പ്രതിയെ കസ്റ്റഡിയിൽ എടുത്തു.
Read more

കടകംപള്ളി സുരേന്ദ്രനെതിരെ കഴക്കൂട്ടത്ത് ഫ്ലക്സ്

തിരുവനന്തപുരം : സിപിഎമ്മിലും തലവേദനയായി ഫ്ലക്സ്. തിരുവനന്തപുരം കഴക്കൂട്ടം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന കടകംപള്ളി സുരേന്ദ്രനെതിരെ മണ്ഡലത്തിൽ ഫ്ലക്സ് ഉയർന്നു. ‘ഇവിടെ വ്യക്തികളല്ല വേണ്ടത്, പാർട്ടിയാണെന്നും, ‘പണാധിപത്യം തുലയട്ടേ’ എന്നുമാണ് ഫ്ലക്സിലെ വാചകങ്ങൾ. കഴക്കൂട്ടം ഏരിയ കമ്മിറ്റി അംഗം ശ്യാം മോഹന്റെ ചിത്രവും ഫ്ലക്സിലുണ്ട്. കുളത്തൂർ സഖാക്കൾ എന്ന പേരിലാണ് ഫ്ലക്സ് വെച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ചു കാലങ്ങളായി കഴക്കൂട്ടം സി പി എമ്മിൽ നിലനിൽക്കുന്ന വിഭാഗീയതയുടെ തുടർച്ചയാണിതെന്നാണ് വിലയിരുത്തൽ.
Read more

ഓരോ വർഷവും ഓരോ മുഖ്യമന്ത്രിമാർ വരട്ടെ; കോൺഗ്രസിനെ പരിഹസിച്ച്‌ നരേന്ദ്ര മോദി

ബംഗളുരു: കേരളത്തിലെ മുഖ്യമന്ത്രി തർക്കത്തെ രൂക്ഷമായി പരിഹസിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരഞ്ഞെടുപ്പ് ഫലം വന്ന് എട്ട് ദിവസം പിന്നിട്ടിട്ടും കോൺഗ്രസിന് ഒരു നേതാവിനെ കണ്ടെത്താൻ കഴിയുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിലെ കോൺഗ്രസ് എക്കോസിസ്റ്റം ഇപ്പോൾ നിശബ്ദമാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, സർക്കാരിന്റെ കാര്യത്തിൽ രണ്ടര വർഷത്തെ അധികാര പങ്കിടലോ , അതല്ലെങ്കിൽ അഞ്ച് വർഷത്തിനിടെ അഞ്ച് മുഖ്യമന്ത്രിമാർ എന്ന ഫോർമുലയോ കോൺഗ്രസ് പരീക്ഷിക്കട്ടെ എന്നും അദ്ദേഹം പരിഹസിച്ചു. കർണാടകയിൽ മുഖ്യമന്ത്രി പദവിക്കായി നേതാക്കൾ പരക്കം പാഞ്ഞത് […]
Read more

ഗണേഷ് കുമാറിന്റെ സമനില തെറ്റി; പരിഹസിച്ച് ജ്യോതികുമാർ ചാമക്കാല

കൊല്ലം: പത്തനാപുരത്ത് യുഡിഎഫ് – ബിജെപി ഡീൽ നടന്നെന്ന ഗണേഷ് കുമാറിൻ്റെ ആരോപണം തള്ളി യുഡിഎഫ് സ്ഥാനാർത്ഥി ജ്യോതികുമാർ ചാമക്കാല. പത്തനാപുരത്ത് തോറ്റതോടെ ഗണേഷ് കുമാറിൻ്റെ സമനില തെറ്റിയെന്ന് അദ്ദേഹം പരിഹസിച്ചു. കൂടാതെ, കണക്കുകൾ പറയുമ്പോൾ വസ്തുതാപരമായി പറയണമെന്നും ജ്യോതികുമാർ ചാമക്കാല പറഞ്ഞു. മാത്രമല്ല, ബിജെപിയുടെ വോട്ട് കുറഞ്ഞെന്ന് പറയുന്ന ഗണേഷ് കുമാർ എൽഡിഎഫിൻ്റെ വോട്ട് കുറഞ്ഞത് കാണുന്നില്ലെന്ന് അദ്ദേഹം പരിഹസിച്ചു. ബിജെപിയുടെ മാത്രമല്ല എൽഡിഎഫിൻ്റെയും വോട്ടുകൾ തനിക്ക് ലഭിച്ചു. 10 വർഷം കൊണ്ട് 8 ശതമാനം […]
Read more

ചർച്ചകൾ പൂർത്തിയായി, ഹൈക്കമാൻഡ് തീരുമാനത്തിനായി കാത്തിരിപ്പാണ്; രമേശ് ചെന്നിത്തല

തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്ന ചർച്ചകൾ പൂർത്തിയായെന്ന് രമേശ് ചെന്നിത്തല. തീരുമാനം വൈകിയിട്ടില്ലെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചു. കോൺഗ്രസ് ഹൈക്കമാൻഡ് എടുക്കുന്ന ഏതൊരു തീരുമാനത്തെയും കേരളത്തിലെ എല്ലാ കോൺഗ്രസ് പ്രവർത്തകരും അംഗീകരിക്കും എന്നാണ് വിശ്വാസം. പറയാനുള്ള കാര്യങ്ങളൊക്കെ ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഹൈക്കമാൻഡ് തീരുമാനം വരണമെന്നും അതിനായുള്ള കാത്തിരിപ്പിലാണെന്നും, തീരുമാനം എന്തായാലും അത് എല്ലാവരും ചേർന്ന് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇനി ചർച്ചയുടെ ആവശ്യമില്ല. എല്ലാ ചർച്ചകളും കഴിഞ്ഞു. തീരുമാനം മാത്രം വന്നാൽ മതി. […]
Read more

കൂൾ ആവാൻ പറഞ്ഞ് രാഹുൽ ഗാന്ധി

ഡൽഹി: മുഖ്യമന്ത്രിസ്ഥാനത്തെച്ചൊല്ലി പോരടിച്ച് ഡൽഹിയിലെത്തിയ കേരളത്തിലെ കോൺഗ്രസ് നേതാക്കളോട് രാഹുൽ ഗാന്ധി പറഞ്ഞു: ”ആദ്യം നിങ്ങളൊന്ന് റിലാക്‌സ് ചെയ്യൂ. വലിയ യുദ്ധംകഴിഞ്ഞ് വന്നതല്ലേ.” പിരിമുറുക്കത്തിന് അയവുവരുത്താനും ചർച്ചയ്ക്ക് തുടക്കമിടാനുള്ള അന്തരീക്ഷം ഒരുക്കാനുമായിരുന്നു രാഹുലിന്റെ നർമം. കേരളത്തിലെ അന്തരീക്ഷം ഇത്രയും മോശമാക്കിയതിലുള്ള നീരസം അദ്ദേഹം പ്രകടിപ്പിച്ചു. തെരുവിൽ അണികളെ ഇളക്കിവിട്ടത് ശരിയായില്ല. നിങ്ങൾ അറിയാതാണവർ ഇറങ്ങിയതെങ്കിൽ പിന്തിരിപ്പിക്കണമായിരുന്നു. തെരുവിൽ ആളെയിറക്കിയുള്ള സമ്മർദംവഴി ഹൈക്കമാൻഡിനെക്കൊണ്ട് തീരുമാനമെടുപ്പിക്കാമെന്ന് കരുതരുത്. അങ്ങനെവന്നാൽ മറ്റുസംസ്ഥാനങ്ങളിലും അതാവർത്തിക്കുമെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി. കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, […]
Read more

പിണറായിയുടെ മുഖം എല്ലാത്തിനും കാരണം

തിരുവനന്തപുരം: രൗദ്രതയായിരുന്നു പിണറായി വിജയന്റെ മുഖഭാവമെന്നും അത് തിരുത്താൻ സിപിഎമ്മിന് ശേഷി ഉണ്ടായില്ലെന്നും ഇടത് സഹയാത്രികനും മുൻ എം.പിയുമായ ഡോ. സെബാസ്റ്റ്യൻ പോൾ. പാർലമെന്ററി ജനാധിപത്യത്തിന്റെ വഴിയിൽ പ്രവർത്തിക്കുന്ന ഇന്നത്തെ കമ്മ്യൂണിസ്റ്റുകാരൻ സ്റ്റാലിനിസ്റ്റ് ആകേണ്ട ആവശ്യമില്ല. പക്ഷേ, പിണറായി ജനങ്ങളിൽനിന്ന് കഴിയുന്നത്ര അകലം പാലിച്ചു. ഓരോ ദിവസവും അദ്ദേഹം ആ അകലം കൂട്ടിക്കൊണ്ടിരുന്നു. കമ്മ്യൂണിസത്തിന്റെ ഇന്ത്യയിലെ അവശേഷിക്കുന്ന ഏക പച്ചത്തുരുത്തായിരുന്നു കേരളം. ചരിത്രപരമായ ആ ഉത്തരവാദിത്തം അദ്ദേഹം വിസ്മരിച്ചു. തിരുത്താൻ പാർട്ടി ഉണ്ടായില്ല; പാർട്ടിക്ക് അതിനുള്ള ശേഷി […]
Read more

മുഖം തിരിഞ്ഞ് സോണിയ ഗാന്ധി

ഡൽഹി : ഒരാഴ്ചയായിട്ടും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ കഴിയാത്ത വിഷമ വൃത്തത്തിൽ കോൺഗ്രസ്. ഹൈക്കമാൻഡും കടുത്ത ആശയക്കുഴപ്പത്തിലാണ്. അതേസമയം, മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ നിശ്ചയിക്കുന്നതിൽ ഇതുവരെ സോണിയ ഗാന്ധി ഇടപെട്ടിട്ടില്ല. കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ ഇന്നലെ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയില്ല. തെരഞ്ഞെടുപ്പ് ഫലം വന്ന സംസ്ഥാനങ്ങളിൽ ഇനിയും മുഖ്യമന്ത്രിയെ കണ്ടെത്തത് കേരളത്തിൽ മാത്രമാണ്. കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് സോണിയാ​ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാത്രമായിരിക്കുമെന്ന് കഴിഞ്ഞ ദിവസം രാഹുൽ ​ഗാന്ധി അറിയിച്ചിരുന്നു. എന്നാൽ, ഇതുവരെയും ഇക്കാര്യത്തിൽ സോണിയാ ​ഗാന്ധി […]
Read more

Recent News