Category: kerala

മുഖ്യമന്ത്രി പ്രഖ്യാപനം നീണ്ടേക്കാം; പിൻവാങ്ങാൻ തയ്യാറല്ലെന്ന് മൂവരും

തിരുവനന്തപുരം: കേരള മുഖ്യമന്ത്രിയെ കണ്ടെത്തുന്നതിൽ അനിശ്ചിതത്വം തുടരുന്നു. സംസ്ഥാന കോൺഗ്രസിലെ പോര് അടങ്ങിയ ശേഷം പ്രഖ്യാപനം മതിയെന്ന് ഹൈക്കമാൻഡിൽ ധാരണ. അച്ചടക്ക ലംഘനം നടക്കുന്നുണ്ടോ എന്നറിയാൻ സൂക്ഷ്മ നിരീക്ഷണം തുടരുകയാണ്. മത്സരത്തിൽ നിന്ന് പിൻവാങ്ങാൻ തയ്യാറല്ലെന്ന നിലപാടിലാണ് മൂന്ന് നേതാക്കളും. മുഖ്യമന്ത്രിയുടെ കാര്യത്തിൽ തീരുമാനം നീളുമ്പോഴും വലിയ പ്രതീക്ഷയിൽ തന്നെയാണ് കോൺഗ്രസ്സിലെ മൂന്ന് ചേരിയും. കെസി വേണുഗോപാൽ തന്നെയായിരിക്കും ഹൈക്കമാൻഡിൻ്റെ തീരുമാനമെന്നാണ് ആ ഗ്രൂപ്പിൻ്റെ കണക്ക് കൂട്ടൽ. എഐസിസി കൂടുതൽ സമയമെടുക്കുന്നതിലാണ് വിഡി പക്ഷത്തിൻ്റെയും ആർസി പക്ഷത്തിൻ്റെയും […]
Read more

പ്രതിപക്ഷ നേതാവിനെ നിശ്ചയിക്കുന്നതിൽ പൊളിറ്റ് ബ്യൂറോയുടെ ഇടപെടൽ ഉണ്ടാകും; സൂചന നൽകി എം.എ ബേബി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുന്നതിൽ പൊളിറ്റ് ബ്യൂറോയുടെ കൂടി ഇടപെടൽ ഉണ്ടാകുമെന്ന സൂചന നൽകി ജനറൽ സെക്രട്ടറി എം.എ ബേബി. വിഷയം പൊളിറ്റ് ബ്യൂറോ ചർച്ച ചെയ്യുമെന്ന് എം. എ ബേബി പറഞ്ഞു. പ്രതിപക്ഷ നേതാവ് സ്ഥാനത്ത് പിണറായി വിജയൻ തന്നെ തുടരട്ടെ എന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റിലെ ഭൂരിപക്ഷ വികാരം. എന്നാൽ ജനറൽ സെക്രട്ടറി എം എ ബേബിക്കും കേന്ദ്ര നേതൃത്വത്തിനും വ്യത്യസ്ത നിലപാടുണ്ടോ എന്ന ചോദ്യം ഉയരുകയാണ്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പിണറായിയെ പ്രഖ്യാപിക്കുന്നില്ല എന്നാണ് തെരഞ്ഞെടുപ്പിന് […]
Read more

ജി. സുധാകരൻ വെള്ളാപ്പള്ളിയെ സന്ദർശിച്ചതിൽ വിമർശനവുമായി സി. കെ നജാഫ്

ആലപ്പുഴ: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ അമ്പലപ്പുഴ നിയുക്ത എംഎല്‍എ ജി. സുധാകരന്‍ സന്ദര്‍ശിച്ചതില്‍ വിമര്‍ശനവുമായി എംഎസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി. കെ നജാഫ്. വിവാദ നിലപാടുകള്‍ കൊണ്ട് സമൂഹത്തില്‍ വിഷം കലര്‍ത്തുന്ന വെള്ളാപ്പള്ളി നടേശനെ പോലുള്ള വ്യക്തിയെ പൊന്നാട അണിയിക്കുന്നത് തെറ്റാണെന്ന് സി. കെ നജാഫ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു നജാഫിന്റെ വിമര്‍ശനം. ‘എസ്എന്‍ഡിപി എന്ന സാമൂഹിക പ്രസ്ഥാനത്തെ ബഹുമാനിക്കുന്നവരാണ് നാം. അതില്‍ ആര്‍ക്കും അംഗീകാരങ്ങളും അവകാശങ്ങളും നല്‍കാന്‍ മുന്നിലുണ്ടാവുകയും വേണം. […]
Read more

കളമശ്ശേരിയിൽ പാടത്ത് നിന്നും കെട്ടഴിഞ്ഞ് വന്ന പോത്ത് ആക്രമിച്ചു; 73കാരന് ദാരുണാന്ത്യം

കൊച്ചി: കളമശ്ശേരിയിൽ പോത്തിന്റെ ആക്രമണത്തിൽ വയോധികൻ മരിച്ചു. കളമശ്ശേരി കൈപ്പടമുകളിൽ ഇന്നലെ വൈകീട്ട് 7 മണിയോടെയാണ് സംഭവം. കൈപ്പടമുകൾ കൊല്ലംകുടി വീട്ടിൽ അബു ആണ് മരിച്ചത്. 73 വയസ്സാണ്. തൊട്ടടുത്ത പാടത്ത് നിന്നും കെട്ടഴിഞ്ഞ് വന്ന പോത്ത് ആണ് അബുവിനെ ആക്രമിച്ചത്. പോത്ത് അബുവിന്റെ വീടിന് സമീപത്തെ മരങ്ങൾ കുത്തി മറിച്ചത് കണ്ട് ഓടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണം. നിലവിളി കേട്ട് പ്രദേശവാസികൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പോത്ത് ആക്രമണം തുടർന്നു. ഒരു തരത്തിൽ പോത്തിനെ തട‌ഞ്ഞ് പരിക്കേറ്റ് അബുവിനെ […]
Read more

2 ഗ്യാസ് കണക്ഷൻ അനുവദിക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് കൺസ്യൂമർ അസോസിയേഷൻ

കൊച്ചി: രണ്ട് സ്ഥലങ്ങളിൽ താമസിക്കുന്നവർക്ക് രണ്ട് ​ഗ്യാസ് കണക്ഷൻ അനുവദിക്കണമെന്ന ആവശ്യവുമായി കൺസ്യൂമർ അസോസിയേഷൻ.ജോലി ആവശ്യങ്ങൾക്കായി നഗരങ്ങളിൽ താമസിക്കേണ്ടി വരുകയും സ്വന്തം വീട് ഗ്രാമ പ്രദേശങ്ങളിൽ നിലനിൽക്കുകയും ചെയ്യുന്നവർക്ക് രണ്ട് പാചകവാതക കണക്ഷൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഡൊമസ്റ്റിക് ഗ്യാസ് കൺസ്യൂമർ അസോസിയേഷൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ആധാർ നമ്പറും മൊബൈൽ നമ്പറും മാത്രം പരിശോധിച്ച് ഉപഭോക്താക്കളുടെ ഗ്യാസ് കണക്ഷനുകൾ കമ്പനികൾ നിയമവിരുദ്ധമായി ബ്ലോക്ക് ചെയ്യുന്നുവെന്നാണ് അസോസിയേഷന്റെ ആരോപണം. പുതിയ ഗ്യാസ് കണക്ഷൻ ബുക്ക് ചെയ്യാൻ ശ്രമിക്കുമ്പോൾ, […]
Read more

ഖർ​ഗെയും രാഹുലും തമ്മിലുള്ള കൂടിക്കാഴ്ച്ച നീളുന്നു

ഡൽഹി: കേരളത്തിലെ മുഖ്യമന്ത്രി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രാഹുൽ ​ഗാന്ധിയും നേരിട്ടുള്ള ചർച്ച ഉടനുണ്ടാകില്ലെന്ന് വിവരം. ഖർഗെ ബംഗളൂരുവിലേക്ക് പോയതോടെ ചർച്ച നീളുകയായിരുന്നു. 2 ദിവസങ്ങൾക്ക് ശേഷമേ മടങ്ങിയെത്തൂയെന്ന് ഖർഗെയുടെ ഓഫീസ് അറിയിച്ചു. മുതിർന്ന കോൺ​ഗ്രസ് നേതാവ് ഡി സുധാകറിൻ്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനാണ് ഖർ​ഗെ പോയത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദമുന്നയിച്ച മൂന്ന് നേതാക്കളുമായും ഇന്നലെ ഖ​ർ​ഗെ ചർച്ച നടത്തിയിരുന്നെങ്കിലും തീരുമാനമായിരുന്നില്ല. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന് ഏഴു ദിവസം പിന്നിടുമ്പോഴും മുഖ്യമന്ത്രിയെ […]
Read more

പ്രതിപക്ഷ ഉപനേതാവ് പദവി വേണം, അക്കാര്യത്തിൽ വിട്ടുവീഴ്ച ഇല്ലെന്ന് ബിനോയ് വിശ്വം

‍ഡൽഹി: പ്രതിപക്ഷ ഉപനേതാവ് പദവി വേണം എന്ന തീരുമാനത്തിൽ വിട്ടുവീഴ്ച ഇല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഎം സാങ്കേതിക കാരണങ്ങളാണ് പറയുന്നതെന്നും അത് മാറണമെന്നും ബിനോയ് വിശ്വം പറഞ്ഞു. പ്രതിപക്ഷ നേതാവ് ആരാണെന്നത് സിപിഎം തീരുമാനിക്കട്ടെയെന്നും ബിനോയ് വിശ്വം പറഞ്ഞു. സിപിഐ ദേശീയ കൗൺസിൽ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തിപൂജ തിരിച്ചടിയായെന്നത് ലോക ചരിത്രത്തിൽ നിന്നും പാർട്ടി പഠിച്ച വലിയ പാഠം ആണെന്നും വ്യക്തിപൂജ ഉണ്ടായിട്ടുണ്ടെങ്കിൽ വലിയ പിഴവ് ആണെന്നും ബിനോയ് […]
Read more

പുതിയ സർക്കാർ അധികാരമേറ്റില്ല; കൊല്ലത്തും ജീവനക്കാർക്ക് സ്ഥലംമാറ്റം

കൊല്ലം: പുതിയ സർക്കാർ അധികാരമേൽക്കും മുൻപ് തന്നെ കൊല്ലം ജില്ലയിലെ ജീവനക്കാരെ സ്ഥലം മാറ്റുന്നു. തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ യുഡിഎഫ് അനുകൂല സർവീസ് സംഘടനകളുടെ ഇടപെടലിലൂടെയാണ് വ്യാപകമായ സ്ഥലം മാറ്റങ്ങൾ നടക്കുന്നതെന്നാണ് ആരോപണം. വിവിധ വകുപ്പുകളിലെ ജില്ലാ ഓഫീസുകളിൽ കഴിഞ്ഞ മൂന്ന് ദിവസമായി ഇത്തരം സ്ഥലംമാറ്റം നടന്നിട്ടുണ്ട്. സഹകരണവകുപ്പിൽ ശാസ്താംകോട്ട, കരുനാഗപ്പള്ളി, കൊട്ടാരക്കര എന്നിവിടങ്ങളിലെ സൂപ്രണ്ടുമാരെ സ്ഥലം മാറ്റി. സഹകരണവകുപ്പിന്റെ ജില്ലാ ഓഫീസിൽ ഓഫീസ് അസിസ്റ്റന്റ്‌ തസ്തികയിലെ ജീവനക്കാരെയും സ്ഥലം മാറ്റിയിട്ടുണ്ട്. ക്ലാസ്-4 തസ്തികയിലെ ജീവനക്കാരുടെ […]
Read more

സംസ്ഥാനത്ത് ആശങ്കയായി അമീബിക് മസ്തിഷ്കജ്ജ്വരം

ആലപ്പുഴ: സംസ്ഥാനത്ത് ആശങ്കയായി അമീബിക് മസ്തിഷ്കജ്ജ്വരം. ഈവർഷം മാത്രം 20 പേർ മരിച്ചു. ഈമാസം മരിച്ച മൂന്നുപേരിൽ രണ്ടും ആലപ്പുഴ ജില്ലക്കാർ. നീർക്കുന്നം, തഴക്കര എന്നിവിടങ്ങളിൽ ഓരോരുത്തർ വീതമാണ് കഴിഞ്ഞദിവസങ്ങളിൽ മരിച്ചത്. നാലുപേർക്ക് രോഗം സ്ഥിരീകരിച്ചു. ഇവരുടെ രോഗവ്യാപന ഉറവിടം കണ്ടെത്താൻ ആരോഗ്യവകുപ്പിനായിട്ടില്ല. വേനൽക്കാലത്ത് അമീബിക് മസ്തിഷ്കജ്ജ്വരം കൂടാനിടയുണ്ടെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പു നൽകിയിരുന്നു. ചൂടാകുമ്പോൾ കുളങ്ങൾ, തടാകങ്ങൾ, മലിനമായ നീന്തൽക്കുളങ്ങൾ എന്നിവിടങ്ങൾ അമീബിക് മസ്തിഷ്കജ്ജ്വരത്തിനു കാരണമാകുന്ന സൂക്ഷ്മജീവികളായ അക്കാന്തമീബ, നെഗ്ലേറിയ ഫൗളേറി എന്നിവയുടെ ആവാസകേന്ദ്രമാകും. അതിനാൽ, ശുദ്ധമല്ലാത്ത […]
Read more

കോതമംഗലത്ത് മൂന്ന് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

കൊച്ചി: കോതമംഗലം വടാട്ടുപാറ പലവന്‍പടി പുഴയില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. സ്വകാര്യ ഡെന്റല്‍ കോളജ് വിദ്യാര്‍ത്ഥികളാണ് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചത്. ബിയോൺ (തിരുവല്ല) , ഹരീഷ് ( തിരുവനന്തപുരം), അതുൽ ( കോട്ടയം) എന്നിവരാണ് മരിച്ചത്. വനത്തോടു ചേര്‍ന്നുള്ള പ്രദേശത്താണ് അപകടം ഉണ്ടായത്. ഉച്ചയോടെയാണ് വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തത്. അവധി ദിനമായതിനാല്‍ വിനോദസഞ്ചാരത്തിനെത്തിയ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. കോതമംഗലം ബസേലിയോസ് ഡെന്റല്‍ കോളജിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. ഇന്നു രാവിലെയാണ് വിദ്യാര്‍ത്ഥികള്‍ പുഴയില്‍ കുളിക്കാനെത്തിയത്. ഇടമലയാര്‍ ഡാമിന് […]
Read more

Recent News