കളമശ്ശേരിയിൽ പാടത്ത് നിന്നും കെട്ടഴിഞ്ഞ് വന്ന പോത്ത് ആക്രമിച്ചു; 73കാരന് ദാരുണാന്ത്യം

കൊച്ചി: കളമശ്ശേരിയിൽ പോത്തിന്റെ ആക്രമണത്തിൽ വയോധികൻ മരിച്ചു. കളമശ്ശേരി കൈപ്പടമുകളിൽ ഇന്നലെ വൈകീട്ട് 7 മണിയോടെയാണ് സംഭവം. കൈപ്പടമുകൾ കൊല്ലംകുടി വീട്ടിൽ അബു ആണ് മരിച്ചത്. 73 വയസ്സാണ്. തൊട്ടടുത്ത പാടത്ത് നിന്നും കെട്ടഴിഞ്ഞ് വന്ന പോത്ത് ആണ് അബുവിനെ ആക്രമിച്ചത്.

പോത്ത് അബുവിന്റെ വീടിന് സമീപത്തെ മരങ്ങൾ കുത്തി മറിച്ചത് കണ്ട് ഓടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണം. നിലവിളി കേട്ട് പ്രദേശവാസികൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പോത്ത് ആക്രമണം തുടർന്നു. ഒരു തരത്തിൽ പോത്തിനെ തട‌ഞ്ഞ് പരിക്കേറ്റ് അബുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അബുവിന്റെ നെഞ്ചിനും കാലിനുമാണ് ഗുരുതര പരിക്കേറ്റത്. ഫയർഫോഴ്സ് എത്തിയെങ്കിലും ഉടമയെ കണ്ടതോടെ ശാന്തനായ പോത്ത് ഉടമയ്ക്കൊപ്പം മടങ്ങി. സംഭവത്തിൽ അസ്വഭാവിക മരണത്തിന് കേസെടുക്കുമെന്ന് കളമശ്ശേരി പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *