Category: kerala

ചൂണ്ടിയിൽ ബസ്സും ലോറിയും കൂട്ടിയിടിച്ചു

ആലുവ: ആലുവ ചൂണ്ടി- പുക്കാട്ടുപടി റോഡിൽ എസ്.ഒ.എസിന് സമീപം സ്വകാര്യ ബസ്സും ടോറസ് ലോറിയും കൂട്ടിയിടിച്ച് മുപ്പത്തിയൊന്ന് പേർക്ക് പരിക്ക്. പരിക്കേറ്റവരിൽ ഒരു സ്ത്രീയുടെ നില ഗുരുതരമാണ്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടമുണ്ടായത്. ആലുവയിൽനിന്ന് കോലഞ്ചേരി ഭാഗത്തേക്ക് പോകുകയായിരുന്ന ബസ്സും എതിർ ദിശയിൽ വന്ന ടോറസ് ലോറിയുമാണ് കൂട്ടിയിടിച്ചത്. റോഡിലെ വീതികുറഞ്ഞ വളവാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരെ ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Read more

മുഖ്യമന്ത്രി വൈകുന്നതിൽ ലീഗിന് അതൃപ്തി

മലപ്പുറം: കോൺഗ്രസ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് അനിശ്ചിതമായി നീളുന്നതിൽ മുസ്‌ലിംലീഗിന് അതൃപ്തി. മുസ്‌ലിംലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറിയും മുൻ എംഎൽഎയുമായ പി. അബ്ദുൾഹമീദാണ് പരസ്യവിമർശനവുമായി രംഗത്തെത്തിയത്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് വൈകുന്നത് തിരഞ്ഞെടുപ്പ് വിജയത്തിന്റെ ശോഭ കെടുത്തിയെന്നും അണികൾക്കെല്ലാം വലിയ നിരാശയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘’ഇപ്പോൾ എട്ടുദിവസം നീണ്ടു. ഒരുപരിഹാരം പെട്ടെന്നുണ്ടാകുമെന്നുള്ള പ്രതീക്ഷയിൽ ഞങ്ങളെല്ലാം കാത്തിരിക്കുകയാണ്. നീണ്ടുപോകുന്നതിൽ ഞങ്ങൾക്ക് അസംതൃപ്തിയുണ്ട്. മലപ്പുറത്തും പരിസരപ്രദേശത്തും ഞങ്ങളുടെ നിയമസഭാ സാമാജികരുടെ ആഹ്ലാദപ്രകടനമൊക്കെ അരങ്ങുതകർത്തിരുന്നു. അതിന്റെ മാറ്റ് വരെ കെടുത്തി. അണികൾക്ക് വലിയ […]
Read more

മുൻ KPCC അധ്യക്ഷന്മാരെ ഡൽഹിയിലേക്ക് വിളിപ്പിച്ചു

ന്യൂഡൽഹി: കേരളത്തിലെ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള തുടർചർച്ചകളുടെ ഭാഗമായി സംസ്ഥാനത്തെ മുതിർന്ന നേതാക്കളെ ഡൽഹിയിലേക്ക് വിളിപ്പിച്ച് കോൺഗ്രസ് ഹൈക്കമാൻഡ്. വി.എം. സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, എം.എം. ഹസൻ, കെ. സുധാകരൻ, കെ. മുരളീധരൻ എന്നിവരെയാണ് ചർച്ചയ്ക്കായി ഹൈക്കമാൻഡ് വിളിപ്പിച്ചിരിക്കുന്നത്. മുതിർന്ന നേതാവ് എ.കെ. ആന്റണിയുടെ നിർദേശപ്രകാരമാണ് മുൻ കെപിസിസി അധ്യക്ഷന്മാരെ കൂടി ഉൾപ്പെടുത്തി വിപുലമായ ചർച്ച നടത്താൻ നേതൃത്വം തീരുമാനിച്ചതെന്നാണ് സൂചന. വയനാട് എംപിയായ പ്രിയങ്ക ഗാന്ധി എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായും രാഹുൽ ഗാന്ധിയുമായും ഇതുസംബന്ധിച്ച് ചർച്ചകൾ […]
Read more

കെപിസിസി അധ്യക്ഷസ്ഥാനം; അവകാശവാദവുമായി കൊടിക്കുന്നില്‍ സുരേഷ്

ന്യൂഡല്‍ഹി: കെപിസിസി അധ്യക്ഷസ്ഥാനത്തില്‍ അവകാശവാദം ഉന്നയിച്ച് കൊടിക്കുന്നില്‍ സുരേഷ് എംപി. ഇത് സംബന്ധിച്ച് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുമായി കൂടിക്കാഴ്ച്ച നടത്തി. ഒരു മണിക്കൂറോളം കൊടിക്കുന്നിൽ ഖര്‍ഗെയുമായി സംസാരിച്ചു. മുതിര്‍ന്ന നേതാവ് എന്ന നിലയില്‍ തനിക്ക് അര്‍ഹതയുണ്ട് എന്ന് ഖര്‍ഗെയെ കൊടിക്കുന്നില്‍ സുരേഷ് അറിയിച്ചു. അര്‍ഹതയുണ്ടായിട്ടും പല തവണ മാറ്റിനിര്‍ത്തപ്പെട്ടു എന്ന് പറഞ്ഞ സുരേഷ്, സംവരണ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് നേടിയ വിജയവും ചൂണ്ടിക്കാട്ടി. ഇന്നലെയാണ് കൊടിക്കുന്നില്‍ സുരേഷ് മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായി കൂടിക്കാഴ്ച്ച നടത്തിയത്. പല ഘട്ടങ്ങളില്‍ കെപിസിസി […]
Read more

സ്ത്രീകൾക്ക് സൗജന്യയാത്ര: പ്രഖ്യാപനം സര്‍ക്കാര്‍ പുന:പരിശോധിക്കണം; ആൾ കേരള ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ

പാലക്കാട്: കെഎസ്ആര്‍ടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര നൽകുന്ന പ്രഖ്യാപനം യുഡിഎഫ് സര്‍ക്കാര്‍ പുന:പരിശോധിക്കണമെന്ന് ആൾ കേരള ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ. തീരുമാനം സ്വകാര്യ ബസ് വ്യവസായത്തെ തകർക്കുമെന്നും ബസ് ഉടമകളുമായി സർക്കാർ ചർച്ചയ്ക്ക് തയാറാകണമെന്നും ആൾ കേരള ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി ഗോപിനാഥൻ പറഞ്ഞു. സ്ത്രീകൾക്ക് സൗജന്യയാത്ര നൽകുന്ന തീരുമാനം ഏകപക്ഷീയം ആണെന്നും പൊതു ഗതാഗത സംവിധാനം തകരുമെന്നും ടി ഗോപിനാഥൻ പറഞ്ഞു. കെഎസ്ആര്‍ടിസിയുടെ കണക്കുകള്‍ പ്രകാരം ദിനംപ്രതി 19 ലക്ഷം […]
Read more

ഇനി ഒറ്റയ്ക്ക് നിന്ന് പ്രവര്‍ത്തിക്കണം; കേരളാ കോണ്‍ഗ്രസ് എം

കോട്ടയം: തിരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍, ഒറ്റയ്ക്ക് നിന്ന് പ്രവര്‍ത്തിക്കണമെന്ന് കേരളാ കോണ്‍ഗ്രസ് എമ്മില്‍ ആവശ്യം. സമരങ്ങളും പ്രക്ഷോഭങ്ങളും ഒറ്റയ്ക്ക് നടത്തണമെന്ന് സ്റ്റിയറിങ് കമ്മിറ്റിയില്‍ അഭിപ്രായങ്ങളുയര്‍ന്നു. അവസരം വരുമ്പോള്‍ ഏതെങ്കിലും മുന്നണിയുടെ ഭാഗമാകാമെന്ന് ഒരു വിഭാഗം നേതാക്കള്‍ യോഗത്തില്‍ പറഞ്ഞു. മുന്നണി മാറണമെന്ന ആവശ്യം ചില നേതാക്കള്‍ ഉന്നയിച്ചിരുന്നു. സിപിഐഎം അണികള്‍ ക്രോസ് വോട്ട് ചെയ്തുവെന്ന ആരോപണവുമായി കേരള കോണ്‍ഗ്രസ് എം കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ ചേര്‍ന്ന സ്റ്റീയറിംഗ് കമ്മിറ്റിയാണ് ആരോപണമുണ്ടായത്. സര്‍ക്കാര്‍ നടപ്പാക്കിയ […]
Read more

ശ്രീലങ്കൻ തീരത്തിന് സമീപം ന്യൂനമർദ്ദം; സംസ്ഥാനത്ത് വേനൽമഴ കനക്കും

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ആദ്യന്യൂനമര്‍ദം രൂപപ്പെട്ടു. വടക്കൻ ശ്രീലങ്കൻ തീരത്തിന് സമീപം തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലാണ് ന്യൂനമർദ്ദം രൂപപ്പെട്ടത്. വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കൂടാതെ, കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 48 മണിക്കൂറിനുള്ളിൽ ഇത് കൂടുതൽ ശക്തിപ്പെടുമെന്നും ഐഎംഡി സൂചന നല്‍കി. തെക്കുപടിഞ്ഞാറൻ […]
Read more

അന്തിമ പ്രഖ്യാപനത്തിലേക്ക് ഹൈക്കമാൻഡ്

ഡൽഹി: കേരളത്തിലെ മുഖ്യമന്ത്രി ചർച്ചയിൽ അന്തിമ പ്രഖ്യാപനത്തിലേക്ക് കടന്ന് ഹൈക്കമാൻഡ്. കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുമായി രാഹുൽ ഗാന്ധി സംസാരിച്ചു, കൂടാതെ പ്രിയങ്കഗാന്ധിയോടും രാഹുൽ അഭിപ്രായം തേടി. സഖ്യകക്ഷി നേതാക്കളുമായും രാഹുൽ വീണ്ടും ഫോണിൽ സംസാരിച്ചേക്കും. വിശാല കൂടിയാലോചനയ്ക്ക് ശേഷം തീരുമാനം എന്ന നിലപാടിലേക്ക് രാഹുൽ ​ഗാന്ധി മാറിയെന്നാണ് റിപ്പോർട്ട്. മുഖ്യമന്ത്രി ആരാണ് എന്നതിൽ നാളെയോ മറ്റന്നാളോ പ്രഖ്യാപനം ഉണ്ടായേക്കും. അതിനിടെ മുൻ പിസിസി അധ്യക്ഷൻമാരെ ഹൈക്കമാൻഡ് ദില്ലിയിലേക്ക് വിളിപ്പിച്ചു. ഇതിന് പുറമെ ചില നേതാക്കളുടെ കൂടി […]
Read more

കേന്ദ്രത്തിനെതിരെ കോൺഗ്രസ്

ഡൽഹി: ലോക്‌സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി സാമൂഹികമാധ്യമത്തിൽ പങ്കുവെച്ച വിജയ്‌ക്കൊപ്പമുള്ള റീലും ചിത്രവും ബ്ലോക്ക് ചെയ്ത വിഷയത്തിൽ പ്രതിഷേധവുമായി കോൺഗ്രസ്. കേന്ദ്രസർക്കാർ ഇടപെട്ടതിനാലാണ് റീലും ഫോട്ടോയും ഇൻസ്റ്റഗ്രാം ബ്ലോക്ക് ചെയ്തത് എന്നാണ് കോൺഗ്രസ് പാർട്ടിയിലെ മുതിർന്ന നേതാക്കളുടെ ആരോപണം. അതേസമയം, ഇൻസ്റ്റഗ്രാമിന്റെ ഭാഗത്തുനിന്നുണ്ടായ സാങ്കേതിക പ്രശ്‌നമാണ് ഇതിനുപിന്നിലെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. കോൺഗ്രസ് നേതാക്കൾ പറയുന്നതനുസരിച്ച്, ഒരു മണിക്കൂറിനുള്ളിൽ 12 മില്യൺ വ്യൂസാണ് ഈ റീലിന് ലഭിച്ചിരുന്നത്. രാഹുലും വിജയ്‌യും ഒന്നിച്ചുള്ള ഫോട്ടോയ്ക്ക് 46 മില്യൺ വ്യൂസാണ് ലഭിച്ചിരുന്നത്. […]
Read more

വീണ്ടും വി ഡിക്ക് അനുകൂല ഫ്ലക്സ്

തിരുവനന്തപുരം: മുഖ്യമന്ത്രി തർക്കത്തിൽ ഇനി കേരളത്തിൽ ഫ്ലക്സും പരസ്യ പ്രതിഷേധവും പാടില്ലെന്ന ഹൈക്കമാൻഡ് നിർദ്ദേശം തള്ളി കൊല്ലത്ത് വി ഡി സതീശനെ അനുകൂലിച്ച് വീണ്ടും ഫ്ലക്സ് ബോർഡ് സ്ഥാപിച്ചു. പുനലൂർ കെ എസ് ആർ ടി സി ജംഗ്ഷനിലാണ് ബോർഡ് വെച്ചത്. കഴിഞ്ഞദിവസം രാത്രിയോടെയാണ് ബോർഡ് സ്ഥാപിച്ചതെന്നാണ് സൂചന. ആരാണ് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചത് എന്നതിൽ വ്യക്തതയില്ല. ‘പട നയിച്ചവൻ നാട് നയിക്കട്ടെ’ എന്ന വാചകവും ചിത്രവും മാത്രമാണ് ഫ്ലെക്സിൽ ഉള്ളത്. കെ സി വേണുഗോപാലിനെ അനുകൂലിച്ച് […]
Read more

Recent News