Category: kerala

ദൃശ്യം 3യില്‍ എന്തു പ്രതീക്ഷിക്കാം?

കൊച്ചി : മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ഫ്രാഞ്ചെസികളില്‍ ഒന്നാണ് ദൃശ്യം. ദൃശ്യം 3യുടെ ട്രെയിലര്‍ പുറത്തുവിട്ടതിനെ തുടര്‍ന്ന് വലിയ ആകാംക്ഷയാണ് ചിത്രത്തെ കുറിച്ച് ഉള്ളത്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം മോഹൻലാലിന്റെ ജന്മദിനമായ മെയ് 21ന് തിയറ്ററുകളിൽ എത്തും. ഇപ്പോഴിതാ ദൃശ്യം 3നെ കുറിച്ച് ജീത്തു ജോസഫ് പറഞ്ഞ വാക്കുകളാണ് പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. ദൃശ്യം മൂന്നാം ഭാഗത്തിൽ ജോർജുകുട്ടിയുടെ പേടിയിലും ഇമോഷൻസിലുമാണ് ശ്രദ്ധ കൊടുത്തിരിക്കുന്നത് എന്ന് ജീത്തു ജോസഫ് പറയുന്നു. ഇത്തവണ തന്റെ പിന്നാലെ ആരെങ്കിലും […]
Read more

തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്ക് അഭിനന്ദനങ്ങളുമായി പിണറായി വിജയൻ

തിരുവനന്തപുരം: തമിഴ്നാടിന്റെ പുതിയ മുഖ്യമന്ത്രിയായി അധികാരമേറ്റ തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്ക്ക് അഭിനന്ദനവുമായി കേരള മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ പിണറായി വിജയൻ. അദ്ദേഹത്തിന് ഹൃദയം നിറഞ്ഞ ആശംസകൾ നേർന്നുകൊണ്ട് ഫേസ്ബുക്കിലാണ് പിണറായിയുടെ കുറിപ്പ്. ജനാധിപത്യ സംവിധാനത്തിൽ ജനങ്ങൾ നൽകുന്ന വിധി വലിയൊരു ഉത്തരവാദിത്വമാണെന്ന് അദ്ദേഹം തന്റെ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു. തമിഴ്നാട്ടിലെ ജനങ്ങൾ വിജയിയിൽ അർപ്പിച്ച വിശ്വാസം സാമൂഹ്യനീതി, മതനിരപേക്ഷത, ജനക്ഷേമം എന്നീ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു ഭരണമായി മാറുമെന്ന് പ്രത്യാശിക്കുന്നതായി അദ്ദേഹം പറഞ്ഞു. കേരളവും […]
Read more

ചാലക്കുടി പാലം വീണ്ടും അടച്ചു

തൃശൂര്‍: ചാലക്കുടി പാലം വീണ്ടും അടച്ചതോടെ ഗതാഗത കുരുക്കില്‍ കുടുങ്ങി യാത്രക്കാര്‍. ചാലക്കുടി പുഴക്ക് കുറുകെയുള്ള പഴയ പാലമാണ് ശനിയാഴ്ച പകല്‍ 10 മണിയോടെ അടച്ചത്. പാലത്തിന്റെ ബെയറിങ് മാറ്റുന്നതിനായാണ് പാലം അടച്ചിരിക്കുന്നത്. പ്രവൃത്തികള്‍ക്ക് 20 ദിവസത്തോളം വേണ്ടിവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. തൃശൂര്‍ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ സമാന്തര പാലത്തിലൂടെയാണ് കടത്തിവിടുന്നത്. ഇതുമൂലം രാവിലെ മുതല്‍ ദേശീയപാതയില്‍ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. മണിക്കൂറുകളോളം വാഹനങ്ങള്‍ റോഡില്‍ കിടക്കേണ്ട അവസ്ഥയാണിപ്പോള്‍. ആഴ്ചാവസാന ദിവസമായതിനാല്‍ ശനിയാഴ്ച കൂടുതല്‍ വാഹനങ്ങളെത്തിയതോടെ ഗതാഗത തടസം അതിരൂക്ഷമായി. […]
Read more

ദേശീയപാതയിൽ വിള്ളൽ ചെറുവത്തൂരിൽ 50 മീറ്റർ നീളത്തിൽ വിള്ളൽ കണ്ടെത്തി

കാസർകോട്: മഴ തുടങ്ങിയപ്പോഴേ ദേശീയപാതയിൽ വിള്ളൽ. കാസർകോട് ചെറുവത്തൂർ മട്ടലായിയിലാണ് ദേശീയപാതയിൽ വിള്ളൽ കണ്ടെത്തിയത്. ചെറുവത്തൂർ മട്ടലായി ശിവക്ഷേത്രത്തിന് സമീപത്താണ് 50 മീറ്റർ അധികം നീളത്തിൽ വിള്ളൽ കണ്ടെത്തിയത്. ഇന്നലെ രാത്രി പെയ്ത മഴയെ തുടർന്നാണ് വിള്ളൽ ഉണ്ടായത്. വിള്ളൽ അടക്കാൻ ശ്രമങ്ങൾ തുടങ്ങിയെന്ന് അധികൃതർ അറിയിച്ചു. അതേസമയം, കേരളത്തിൽ വരും ദിവസങ്ങളിൽ വേനൽ മഴ ശക്തമാകും. ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കു പടിഞ്ഞാറൻ അറബിക്കടലിനു മുകളിലായി ചക്രവാത ചുഴി നിലനിൽക്കുന്നതിനാൽ അടുത്ത […]
Read more

ഒരു മൂർഖനെ പിടിക്കാൻ പോയപ്പോൾ രതീഷിന് കിട്ടിയത് കിട്ടിയ 30 മുട്ടകൾ

തിരുവനന്തപുരം: ഒരു മൂർഖനെ പിടിക്കാൻ പോയ പാമ്പ് സംരക്ഷകനായ മുതിയാവിള രതീഷിന് കിട്ടിയത് രണ്ട് മൂർഖനും മുപ്പതോളം പാമ്പിൻ മുട്ടകളും. തിരുവനന്തപുരം പേയാട് ചന്തമുക്കിലാണ് ഏപ്രിൽ 29 ബുധനാഴ്ച രാത്രി 12 മണിയോടെ കണ്ടെത്തിയ ഈ മുട്ടകൾ ഇപ്പോൾ വിരിഞ്ഞ മൂർഖൻ കുഞ്ഞുങ്ങളായി. അന്ന് പിടിച്ച പാമ്പുകളെ വനവകുപ്പിന് കൈമാറിയെങ്കിലും 30 മുട്ടകളും രതീഷ് തന്നെ കൈവശം സൂക്ഷിക്കുകയായിരുന്നു. ഇതിനെ പ്രത്യേക കാനിൽ സൂക്ഷിച്ച് വിരിയിച്ച് എടുക്കുകയായിരുന്നു. മുട്ടകളിൽ ചിലപ്പോൾ വിരിഞ്ഞിറങ്ങുമ്പോൾ കുറവ് വരാമെന്നാണ് സാധാരണഗതിയിൽ രതീഷ് […]
Read more

NDAയിലേക്ക് പോകണമെന്ന് കേരള കോണ്‍ഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റിയില്‍ ഒരു വിഭാഗം

കോട്ടയം: എന്‍ഡിഎയിലേക്ക് പോകണമെന്ന് കേരള കോണ്‍ഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റിയില്‍ ഒരു വിഭാഗത്തിന്റെ ആവശ്യം. യുഡിഎഫ് അല്ലാതെ മറ്റൊരു മുന്നണിയിലേക്ക് പോകാന്‍ സാധ്യതയുണ്ടെങ്കില്‍ അത് ഉപയോഗിക്കണമെന്നാണ് ആവശ്യം. കേരള കോണ്‍ഗ്രസ് എം കൊല്ലം ജില്ലാ കമ്മിറ്റിയില്‍ നിന്നാണ് നിര്‍ദ്ദേശം വന്നത്. മലബാര്‍ മേഖലയില്‍ നിന്നും സമാനാഭിപ്രായം ഉയര്‍ന്നു. മറ്റൊരു മുന്നണിയിലേക്ക് സാധ്യതയുണ്ടെങ്കില്‍ ഒഴിവാക്കേണ്ടതില്ലെന്നാണ് ഒരു വിഭാഗം അഭിപ്രായപ്പെട്ടത്. അര്‍ഹമായ പരിഗണന കിട്ടിയാല്‍ പോകുന്നതില്‍ തെറ്റില്ലെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. ശനിയാഴ്ചയായിരുന്നു കേരള കോണ്‍ഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റി […]
Read more

കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ലൈംഗിക അതിക്രമം നേരിട്ട മാനസിക വെല്ലുവിളിയുള്ള സ്ത്രീയെ കണ്ടെത്തി

തിരുവനന്തപുരം: കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ലൈംഗിക അതിക്രമം നേരിട്ട മാനസിക വെല്ലുവിളിയുള്ള സ്ത്രീയെ കണ്ടെത്തി. ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റിയ സ്ത്രീയുടെ മൊഴി പൊലീസ് രേഖപ്പെടുത്തും. പ്രതി ബ്രൂസ്ലി ഷിബുവിനായി കാട്ടാക്കട പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ശനിയാഴ്ച പുലര്‍ച്ചെയാണ് കാട്ടാക്കട കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനുള്ളിലെ ഓഫീസിനു സമീപത്തുള്ള ബെഞ്ചില്‍ കിടന്നുറങ്ങുകയായിരുന്ന മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ ബ്രൂസ്ലി ഷിബു ലൈംഗികമായി പീഡിപ്പിച്ചത്. കെഎസ്ആര്‍ടിസി ജീവനക്കാര്‍ വിവരം അറിയുകയും സിസിടിവി പരിശോധിച്ച് സംഭവം ശരിയെന്നുറപ്പിച്ചു പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ഇന്നലെ രാത്രിയോടെ […]
Read more

പൊലീസുകാരനെതിരെ ലൈംഗികാതിക്രമ കേസ്; `വഴങ്ങിയില്ലെങ്കിൽ ലഹരി കേസിൽ പെടുത്തുമെന്ന് ഭീഷണി

കൊച്ചി : കൊച്ചിയില്‍ പൊലീസുകാരനെതിരെ ലൈംഗികാതിക്രമ കേസ്. എളമക്കര പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ മുജീബ് റഹ്മാനെതിരെയാണ് കേസെടുത്തത്. പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയ യുവതിയെ ലൈംഗിക ഉദ്ദേശ്യത്തോടെ മുജീബ് പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയതായാണ് പരാതി. 2025ലായിരുന്നു സംഭവം. ലൈംഗിക താല്‍പര്യങ്ങള്‍ക്ക് വഴങ്ങിയില്ലെങ്കില്‍ ലഹരി കേസില്‍പ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയെന്നും യുവതി പരാതിയില്‍ പറഞ്ഞിട്ടുണ്ട്. കേസ് എടുത്തതിനു പിന്നാലെ മുജീബ് റഹ്മാന്‍ ഒളിവില്‍ പോയെന്നും ഇയാളെ കണ്ടെത്താന്‍ അന്വേഷണം തുടരുകയാണെന്നും എളമക്കര പൊലീസ് അറിയിച്ചു.
Read more

എറണാകുളത്ത് ഡ്രൈവർ കിണറ്റിൽ വീണ് മരിച്ച നിലയിൽ

കൊച്ചി : ഡ്രൈവറെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കിളിമാനൂർ പുളിമാത്ത് സ്വദേശി പ്രവീൺ (38) ആണ് മരിച്ചത്. എറണാകുളം കിഴക്കമ്പലത്തിനടുത്ത് ഊരാക്കാട് സ്വകാര്യ റൈസ് മില്ലിന് സമീപത്തെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ ഏഴരയോടെയാണ് മൃതദേഹം കിണറ്റിൽ കണ്ടെത്തിയത്. പ്രവീൺ മില്ലിലെ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. സംഭവത്തിൽ തടിയിട്ട പറമ്പ് പൊലീസ് അന്വേഷണം തുടങ്ങി.
Read more

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” ഡബ്ബിംഗ് പൂർത്തിയാക്കി ആൻ്റണി വർഗീസ് പെപ്പെ

പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന, ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം”ൻ്റെ ഡബ്ബിംഗ് ഉൾപ്പെടെയുള്ള പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു. ചിത്രത്തിൽ ഒരു നിർണായക വേഷം ചെയ്യുന്ന യുവതാരം ആൻ്റണി വർഗീസിൻ്റെ ഡബ്ബിംഗ് പൂർത്തിയായി. ആൻ്റണി വർഗീസ് ചിത്രത്തിലെ തൻ്റെ ഡബ്ബിംഗ് പൂർത്തിയാക്കിയ വിവരം ഡബ്ബിംഗ് സ്റ്റുഡിയോയിൽ നിന്നുള്ള ആൻ്റണിയുടെ ഒരു ചിത്രം പങ്ക് വച്ചുകൊണ്ടാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടത്. തെന്നിന്ത്യയിലെ നൂറിലധികം ലൊക്കേഷനുകളിലായി ചിത്രീകരണം പൂർത്തിയായ ചിത്രം സംവിധാനം ചെയ്തത് നഹാസ് ഹിദായത് […]
Read more

Recent News