Category: kerala

പാചകവാതക വില വർധന; സംസ്ഥാനത്ത് ഇന്ന് ഹോട്ടൽ പണിമുടക്ക്

തിരുവനന്തപുരം: പാചകവാതക – വാണിജ്യ സിലിണ്ടറിന്റെ വില കുത്തനെ കൂട്ടിയതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് ഹോട്ടലുകൾ പണിമുടക്കും. ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസ്സിയേഷന്റെ നേതൃത്വത്തിൽ 24 മണിക്കൂറാണ് ഹോട്ടലുകൾ അടച്ചിട്ട് പ്രതിഷേധിക്കുന്നത്. കൂടാതെ വിവിധ ഇടങ്ങളിൽ ഓയിൽ കമ്പനികളിലേക്ക് പ്രതിഷേധ മാർച്ചും നടത്തും. മുന്നറിയിപ്പില്ലാതെ 993 രൂപയാണ് വാണിജ്യ സിലിണ്ടറിന് കഴിഞ്ഞദിവസം കൂടിയത്. 3100 ഓളം രൂപയാണ് നിലവിൽ 19 കിലോ സിലിണ്ടറിന്റെ വില. വില കുറക്കാതെ മുന്നോട്ടുപോകാൻ സാധിക്കില്ലെന്ന നിലപാടിലാണ് ഹോട്ടലുകളും കാറ്ററിംഗ് സർവീസുകളും. പശ്ചിമേഷ്യൻ […]
Read more

പിണറായി വിജയൻ പ്രതിപക്ഷ നേതാവോ?; തീരുമാനം സിപിഐഎം സെക്രട്ടറിയേറ്റ് യോഗത്തിൽ

തിരുവനന്തപുരം: പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം ഏറ്റെടുക്കാൻ സാധ്യത. ഇന്ന് ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ തീരുമാനം ഉണ്ടാകും. കേരളം നിയമസഭാ തിരഞ്ഞടുപ്പിന്റെ പ്രചാരണം നയിച്ച പിണറായി വിജയൻ തന്നെ പ്രതിപക്ഷത്തെ നയിക്കണമെന്ന് എൽഡിഎഫ് മുതിർന്ന നേതാക്കൾ ആവശ്യപ്പെട്ടതായും സൂചനയുണ്ട്. മുതിർന്നനേതാവ് തന്നെ പ്രതിപക്ഷം ഭരിക്കണമെന്നും പത്ത് വർഷം ഭരണ പരിചയമുള്ള പിണറായി വിജയന് ജനവിധി മാനിച്ചുകൊണ്ട് എന്തുകൊണ്ട് പ്രതിപക്ഷത്തെ നയിച്ചുകൂടാ എന്ന രീതിയിൽ ചോദ്യങ്ങളാണ് മുതിർന്ന നേതാക്കൾ അടക്കം ഉന്നയിക്കുന്നത്. ഇന്ന് തിരുവനന്തപുരത്ത് […]
Read more

കോൺഗ്രസ് നിയമസഭാ കക്ഷി യോഗം വ്യാഴാഴ്ച ചേരും

തിരുവനന്തപുരം: മുഖ്യമന്ത്രി ചർച്ചകൾക്കായി വ്യാഴാഴ്ച കോൺഗ്രസ് നിയമസഭാ കക്ഷി യോഗം ചേരും. ഹൈക്കമാൻഡ് നിരീക്ഷകർ ബുധനാഴ്ച്ച രാത്രി തിരുവനന്തപുരത്ത് എത്തും. എം.എൽ.എമാരെ ഒരുത്തരെ ആയി ഒറ്റക്ക് കണ്ട് അഭിപ്രായം തേടും. കോൺഗ്രസ്‌ ട്രഷറർ അജയ് മാക്കൻ, കോൺഗ്രസ് ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് എന്നിവരാണ് എഐസിസി നിരീക്ഷകർ.102 സീറ്റ് വിജയത്തിന്റെ തിളക്കം മങ്ങുന്നതിനു മുമ്പേ സത്യപ്രതിജ്ഞ പൂർത്തിയാക്കി അധികാരം ഏറ്റെടുക്കണം എന്നാണ് യുഡിഎഫിലെ ആലോചന. മാത്രമല്ല, വിജയത്തിൻറെ ആവേശം നില നിൽക്കുമ്പോൾ തന്നെ മന്ത്രിസഭാ രൂപീകരണം നടത്തിയാൽ […]
Read more

വെള്ളാപ്പള്ളി എനിക്കെതിരെ പ്രവർത്തിച്ചു; അതൃപ്തി പ്രകടിപ്പിച്ച് യു പ്രതിഭ

ആലപ്പുഴ: കായംകുളം മണ്ഡലത്തിലെ തോൽവിയിൽ അതൃപ്‌തി പ്രകടിപ്പിച്ചു എല്‍ഡിഎഫ് സ്ഥാനാർത്ഥി യു പ്രതിഭ. വെള്ളാപ്പള്ളി നടേശൻ തനിക്കെതിരെ പ്രവർത്തിച്ചെന്നും എസ്എന്‍ഡിപി വോട്ടുകളിൽ ചോർച്ച ഉണ്ടായെന്നും യു പ്രതിഭ പറഞ്ഞു. മാത്രമല്ല, പാർട്ടി കേന്ദ്രങ്ങളിൽ വോട്ട് കുറഞ്ഞെന്നും പത്തിയൂരും ചെട്ടികുളങ്ങരയും ഭൂരിപക്ഷം കുറഞ്ഞത് അമ്പരപ്പ് ഉണ്ടാക്കിയെന്നും യു പ്രതിഭ പ്രതികരിച്ചു. കഴിഞ്ഞ പ്രാവശ്യത്തെ പോലെ ഇത്തവണ പ്രവർത്തനം ഊർജസ്വലമായിരുന്നില്ലെന്നാണ് പ്രതിഭ വിമർശിക്കുന്നത്. സ്ഥിരമായി ഒന്നാമത് എത്തിയിരുന്ന ബൂത്തിൽ പോലും മുന്നേറാൻ കഴിഞ്ഞില്ലെന്നും പ്രതിഭ പറഞ്ഞു. കൂടാതെ, ആധികാരികമായി പാർട്ടി […]
Read more

അടുക്കളയിൽ പാമ്പ് ; പിടികൂടിയത് അഞ്ച് അടിയോളം നീളമുള്ള മൂർഖനെ

മതിലകം: തൃശ്ശൂർ മതിലകത്ത് വീടിന്റെ അടുക്കളയിൽ നിന്ന് പുല്ലാനി മൂർഖനെ പിടികൂടി. കൂളിമുട്ടം എമ്മാട് കാട്ടുപറമ്പിൽ സിദ്ധീഖിന്റെ വീട്ടിൽ നിന്നാണ് പാമ്പിനെ പിടിച്ചത്. ഇന്നലെ രാത്രിയിലാണ് പാമ്പ് വീടിനുള്ളിൽ കയറി കൂടിയത്. അടുക്കളയിൽ നിന്നും ശബ്ദം കേട്ടതിനെ തുടർന്ന് വീട്ടമ്മ അടുക്കളയിൽ എത്തിയപ്പോഴാണ് പാമ്പിനെ കണ്ടത്. അടുക്കളയുടെ ചുമരിനോട് ചേർന്ന് കിടക്കുകയായിരുന്നു പാമ്പ്. വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ചാലക്കുടി ഫോറസ്റ്റിന് കീഴിലുള്ള ആർ.ആർ.ടി അംഗം അൻസാരി സ്ഥലത്തെത്തി പാമ്പിനെ പിടികൂടി. അഞ്ചടിയോളം നീളമുള്ള മൂർഖനെ ആണ് പിടികൂടിയത്. […]
Read more

സിപിഎം നേതൃത്വത്തിനെതിരെ പരോക്ഷ വിമർശനവുമായി വിഎസിന്റെ മകൻ

തിരുവനന്തപുരം: സിപിഎം നേതൃത്വത്തിനെതിരെ പരോക്ഷ വിമർശനവുമായി വിഎസിന്റെ മകൻ വി എ അരുൺ കുമാർ. അഴിമതിക്കും പരിസ്ഥിതിക്കും സാധാരണക്കാരന്റെ നീതിക്കും വേണ്ടി പോരാടണമെന്നും ആ പഴയ കരുത്തിലേക്ക് തിരിച്ചുപോകേണ്ട സമയം അതിക്രമിച്ചെന്നും വി എ അരുൺ കുമാർ പറഞ്ഞു. ഫേസ്ബുക്കിലാണ് അരുൺ കുമാർ കുറിച്ചത്. അരുൺ കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പും ഫലപ്രഖ്യാപനവുമെല്ലാം വ്യക്തിപരമായി എന്നെ എവിടെയൊക്കെയോ സ്പർശിക്കുകയാണ്. അച്ഛന്റെ സാന്നിധ്യമില്ലാതെ ആദ്യ നിയമസഭാ തിരഞ്ഞടുപ്പാണ് കഴിഞ്ഞായത്. ഓരോ രാഷ്ട്രീയ ചലനങ്ങളെയും […]
Read more

തിരക്കിട്ട് സ്ഥലംമാറ്റം; വിദ്യാഭ്യാസ വകുപ്പിൽ അഞ്ച് പേരെ സ്ഥലം മാറ്റി

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിൻ്റെ തൊട്ടുപിന്നാലെ വിദ്യാഭ്യാസ വകുപ്പിൽ തിരക്കിട്ട സ്ഥലംമാറ്റം. അഞ്ച് പേരെ സ്ഥലം മാറ്റിക്കൊണ്ട് ഉത്തരവിറങ്ങി. ജൂനിയർ സൂപ്രണ്ട്, ക്ലാർക്ക് തസ്‌തികകളിലാണ് സ്ഥലംമാറ്റം. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ ഇന്നാണ് സ്ഥലംമാറ്റ ഉത്തരവിറങ്ങിയത്. കോൺഗ്രസ് അനുകൂല സർവീസ് സംഘടനയായ NGO അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയേറ്റംഗത്തിൻ്റെ ആവശ്യപ്രകാരമാണ് സ്ഥലംമാറ്റമെന്നാണ് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലെ സീനിയർ അഡ്മിനിസ്ട്രേറ്ററുടെ ഉത്തരവിലുള്ളത്. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലെയും പരീക്ഷാ കൺട്രോളുടെ കാര്യാലയത്തിലെയും ജീവനക്കാരെയാണ് സ്ഥലംമാറ്റിയത്. അതേസമയം, എൽഡിഎഫിന്റെ കനത്ത തോൽവിക്ക് പിന്നാലെ […]
Read more

രാജിക്കത്ത് കൈമാറി പിണറായി സർക്കാരിന്റെ പ്രധാന അഭിഭാഷകർ

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ പിണറായി വിജയൻ സർക്കാരിന്റെ പ്രധാന സർക്കാർ അഭിഭാഷകർ രാജിവെച്ചു. അഡ്വക്കറ്റ് ജനറൽ കെ. ഗോപാലകൃഷ്ണ കുറുപ്പ് ഉൾപ്പെടെയുള്ള സർക്കാർ അഭിഭാഷകരാണ് രാജിക്കത്ത് സർക്കാരിന് കൈമാറിയത്. ചീഫ് സെക്രട്ടറി ഡോ. എസ്. ജയതിലകിനാണ് അഡ്വക്കേറ്റ് ജനറൽ രാജിക്കത്ത് കൈമാറിയത്. അഡ്വക്കറ്റ് ജനറലിന് പുറമെ അഡീഷണൽ അഡ്വക്കറ്റ് ജനറൽമാരായ അശോക് എം. ചെറിയാൻ, കെ. പി. ജയചന്ദ്രൻ എന്നിവരും രാജിക്കത്ത് കൈമാറി. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി.എ. ഷാജി, രാജിക്കത്ത് സംസ്ഥാന […]
Read more

ഭരണ മാറ്റത്തിന് പിന്നാലെ രാജി; കിഫ്ബി സിഇഒ കെ.എം എബ്രഹാം രാജിവെച്ചു

തിരുവനന്തപുരം: തെരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ കനത്ത തോൽവിക്ക് പിന്നാലെ കിഫ്‌ബി സിഇഒ കെ. എം എബ്രഹാം രാജിവെച്ചു. മുഖ്യമന്ത്രിക്ക് അദ്ദേഹം രാജിക്കത്ത് കൈമാറി. കിഫ്‌ബി അഡീഷണൽ സിഇഒ മിനി ആന്റണിക്കാണ് ചുമതല. മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ചതിന് പിന്നാലെയാണ് കിഫ്ബി സിഇഒയും പടിയിറങ്ങുന്നത്. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപ് ബി അശോക് ഐഎഎസ് അടക്കമുള്ള ഉദ്യോഗസ്ഥർ കിഫ്ബിയെയും കെ.എം എബ്രഹാമിനെയും വിമർശിച്ച് രംഗത്തെത്തിയിരുന്നു. തുടർഭരണം ഉറപ്പിക്കാനുള്ള പ്രചാരണത്തിനായി കിഫ്ബി കടമെടുത്ത പണം ഉപയോഗിച്ചത് കെ.എം എബ്രഹാമിന്റെ നടപടിയായിരുന്നു. […]
Read more

വിഴിഞ്ഞം തുറമുഖം ഇന്ത്യയുടെ പുതിയ വിലാസമായി മാറും- ഗൗതം അദാനി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം സമുദ്ര ഭൂപടത്തിൽ ഇന്ത്യയുടെ പുതിയ വിലാസമായി മാറുമെന്ന് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി പറഞ്ഞു. ലോകത്തിലെ പ്രധാന ടൗൺഷിപ്‌മെന്റ് ഹബായി ഇന്ത്യയെ മാറ്റാൻ വിഴിഞ്ഞത്തിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് ആരംഭിച്ച സംവാദ പരിപാടിയിലാണ് അദ്ദേഹം വിഴിഞ്ഞത്തിന്റെ കരുത്ത് എടുത്തു പറഞ്ഞത്. കേരളത്തിലെ ഉൾപ്പെടെ അദാനി ഗ്രൂപ്പിന്റെ നാല് ലക്ഷത്തോളം വരുന്ന ജീവനക്കാരെ പങ്കെടുപ്പിച്ചുകൊണ്ടാണ് സംവാദ പരിപാടി നടത്തുന്നത്. അദാനി ഗ്രൂപ്പ് ഇതുവരെ 2 ലക്ഷത്തോളം കോടി രൂപയുടെ […]
Read more

Recent News