മതിലകം: തൃശ്ശൂർ മതിലകത്ത് വീടിന്റെ അടുക്കളയിൽ നിന്ന് പുല്ലാനി മൂർഖനെ പിടികൂടി. കൂളിമുട്ടം എമ്മാട് കാട്ടുപറമ്പിൽ സിദ്ധീഖിന്റെ വീട്ടിൽ നിന്നാണ് പാമ്പിനെ പിടിച്ചത്. ഇന്നലെ രാത്രിയിലാണ് പാമ്പ് വീടിനുള്ളിൽ കയറി കൂടിയത്. അടുക്കളയിൽ നിന്നും ശബ്ദം കേട്ടതിനെ തുടർന്ന് വീട്ടമ്മ അടുക്കളയിൽ എത്തിയപ്പോഴാണ് പാമ്പിനെ കണ്ടത്. അടുക്കളയുടെ ചുമരിനോട് ചേർന്ന് കിടക്കുകയായിരുന്നു പാമ്പ്. വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ചാലക്കുടി ഫോറസ്റ്റിന് കീഴിലുള്ള ആർ.ആർ.ടി അംഗം അൻസാരി സ്ഥലത്തെത്തി പാമ്പിനെ പിടികൂടി. അഞ്ചടിയോളം നീളമുള്ള മൂർഖനെ ആണ് പിടികൂടിയത്. പാമ്പിനെ ഫോറസ്റ്റ് അധികൃതർക്ക് കൈമാറും.
Related Posts
ചടയമംഗലത്ത് കെഎസ്ആർടിസി ബസിന് തീപിടിച്ചു
കൊല്ലം: ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു. കുരിയോടിന് സമീപം ഇന്ന് പുലർച്ചെ 5.30 ത്തോടെയായിരുന്നു അപകടം. പുനലൂരിൽ നിന്നും…
പോളിംഗ് ശതമാനം 79.70 പോളിംഗ്; സർവീസ് വോട്ടുകൾ ഇന്ന് കൂടി സ്വീകരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 79.70 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. 20,028 സർവീസ് വോട്ടുകൾ ലഭിച്ചുവെന്നും…
മലങ്കര ഡാമിന്റെ ഷട്ടറുകളും തുറക്കുന്നു
ഇടുക്കി: മൂവാറ്റുപുഴ വാലി ഇറിഗേഷൻ പ്രൊജക്റ്റിന്റെ പരിധിയിലുള്ള മലങ്കര ഡാമിൽ അടിയന്തിര അറ്റകുറ്റപ്പണികൾ നടത്തുന്നതിനായി ഷട്ടറുകൾ ഘട്ടം ഘട്ടമായി ഉയർത്തുന്നു.…
