കൊട്ടാരക്കര: കൊട്ടാരക്കരയിൽ ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെ രക്ഷിച്ച് പോലീസ്. കയറിൽ തൂങ്ങിപ്പിടഞ്ഞ യുവാവിനെ ഉദ്യോഗസ്ഥർ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. കൊട്ടാരക്കര എസ്.ഐ പങ്കജ് കൃഷ്ണ , സി.പി.ഒ കിരൺ എന്നിവരാണ് മിന്നൽവേഗത്തിൽ രക്ഷാപ്രവർത്തനം നടത്തിയത്. ശനിയാഴ്ച്ച 3 .30 നാണ് 40 വയസ്സുകാരൻ കയറുമായി മുറിയിൽ കയറി വാതിലടച്ചത്. യുവാവ് ആത്മഹത്യക്ക് ശ്രമിക്കുന്നെന്ന് സന്ദേശം ലഭിച്ചതും പെട്രോളിംഗ് ഡ്യൂട്ടിയിലായിരുന്ന ഉദ്യോഗസ്ഥർ പാഞ്ഞെത്തുകയും കതക് ചവിട്ടിപൊളിച്ച് അകത്തികയറി. ഫാനിൽ യുവാവ് തൂങ്ങിപ്പിടയുകയായിരുന്നു. സെക്കന്റുകൾക്കുള്ളിൽ യുവാവിനെ ഉയർത്തിപ്പിടിച്ച് കഴുത്തിന്റെ കുരുക്കഴിച്ച് രക്ഷിച്ചു. ഇയാളെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Related Posts
നെന്മാറ ഇരട്ടക്കൊല കേസിൽ ശിക്ഷാവിധി തിങ്കളാഴ്ച
പാലക്കാട്: പാലക്കാട് നെന്മാറ ഇരട്ടക്കൊല കേസിൽ ശിക്ഷാവിധി തിങ്കളാഴ്ചത്തേക്ക് മാറ്റി. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക. ചെന്താമരയുടെ…
ഇനി ശരണം വിളികളുടെ നാളുകൾ; മണ്ഡലകാല തീർഥാടനത്തിന് ശബരിമല നട നാളെ തുറക്കും
പത്തനംതിട്ട: ശരണം വിളികളാൽ മുഖരിതമാകാൻ ശബരിമല ഒരുങ്ങി. മണ്ഡലകാല തീർഥാടനത്തിന് തുടക്കം കുറിച്ച് ശബരിമല ക്ഷേത്രനട നാളെ വൈകിട്ട് അഞ്ചിന്…
പൊലീസ് അസോസിയേഷൻ സംഘടനകളുടെ പുനക്രമീകരണം; സർക്കാരിന് ആശ്വാസം
കൊച്ചി: സംസ്ഥാനത്തെ പൊലീസ് അസോസിയേഷൻ സംഘടനകളുടെ പുനക്രമീകരണത്തിൽ സർക്കാരിന് ഹൈക്കോടതിയിൽ ആശ്വാസം. ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് റദ്ദാക്കിയ സിംഗിൾ ബെഞ്ച്…
