കോഴിക്കോട്: കോഴിക്കോട് മാങ്കാവിൽ ഓടുന്ന കെഎസ്ആർടിസി ബസിൽ നിന്ന് തല പുറത്തേക്കിട്ട യുവാവിന് ദാരുണാന്ത്യം. കണ്ണൂർ സ്വദേശി സുനിലാണ് മരിച്ചത്. യുവാവിന്റെ തല പോസ്റ്റിലിടിച്ചാണ് അപകടമുണ്ടത്. കോട്ടയത്ത് നിന്നും കോഴിക്കോടേക്ക് പോകുകയായിരുന്ന ബസിൽ വെച്ചാണ് അപകടമുണ്ടായത്. ബസിൽ സൈഡ് സീറ്റിലിരുന്ന് ഉറങ്ങുകയായിരുന്നു യുവാവ്. ബസിന്റെ ഏറ്റവും പിന്നിലെ സീറ്റിലായിരുന്നു യുവാവ് ഇരുന്നിരുന്നത്. രാത്രി ഒരുമണിക്കാണ് സംഭവം നടന്നത്. ബന്ധുക്കളും സുനിലിനൊപ്പമുണ്ടായിരുന്നു. ഒരു വലിയ ശബ്ദം കേട്ടാണ് ബസിലെ യാത്രക്കാർ തിരഞ്ഞ് നോക്കിയത്. മറ്റ് വണ്ടികൾ വന്നിടിക്കുകയായിരുന്നോ എന്ന് വ്യക്തതയില്ലെന്ന് മരിച്ച സുനിലിന്റെ ജ്യേഷ്ഠൻ പറഞ്ഞു.
Post Views: 5



