Category: kerala

NDA യിൽ ചേർന്നിട്ട് ഗുണം ഉണ്ടായില്ല; ശക്തമായി തിരിച്ചു വരും, സാബു എം ജേക്കബ്

കൊച്ചി: എൻഡിഎയിൽ ചേർന്നതിന്റെ ഗുണം ലഭിച്ചില്ലെന്ന് ട്വന്റി -20 പ്രസിഡന്റ് സാബു എം ജേക്കബ്.കിട്ടേണ്ട വോട്ടിൽ കുറവുണ്ടായി. ട്വന്റി ട്വന്റി എൻഡിഎയുടെ ഭാഗമായതിനെ വേറെ രീതിയിൽ ചിത്രീകരിച്ചുവെന്നും സാബു എം ജേക്കബ് പറഞ്ഞു. യുഡിഫ് തരംഗം അല്ല, എൽഡിഎഫ് വിരുദ്ധ തരംഗമാണ് ഉണ്ടായത്. പിണറായി വിജയനെതിരായ വികാരം കൊടുങ്കാറ്റായി ആഞ്ഞടിച്ചു. മൂന്ന് സീറ്റുകൾ കരസ്ഥമാക്കി നേട്ടമുണ്ടാക്കി എന്നാണ് വിശ്വാസം. ട്വന്റി -20 വളരെ സ്വതന്ത്രമായി പ്രവർത്തിച്ചുകൊണ്ടിരുന്ന പാർട്ടിയാണ്. എന്നാൽ ഒരു മുന്നണിയുടെ ഭാഗമായപ്പോൾ അതിനെ പല രീതിയിൽ […]
Read more

വിജയ്‌യെ അഭിനന്ദിച്ച് ഖുശ്ബു

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച വിജയം സ്വന്തമാക്കിയ നടൻ വിജയ്‌യെ അഭിനന്ദിച്ച് നടിയും ബിജെപി നേതാവുമായ ഖുശ്ബു. യഥാർഥ ജനനായകനായി വിജയ് തമിഴ്‌നാടിനെ നയിക്കുന്നത് കാണാനായി കാത്തിരിക്കുകയാണെന്ന് ഖുശ്ബു കുറിച്ചു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് ഖു്ശ്ബു അഭിനന്ദനം അറിയിച്ചത്. ‘തമിഴ്‌നാട്ടിൽ മികച്ച വിജയം നേടിയ എന്റെ സഹോദരൻ വിജയ്ക്കും അദ്ദേഹത്തിന്റെ ടിവികെ ടീമിനും ഹൃദ്യമായ അഭിനന്ദനങ്ങൾ. എന്നും ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. യഥാർഥ ജനനായകനായി നിങ്ങൾ നയിക്കുന്നത് കാണാൻ കാത്തിരിക്കുന്നു’ എന്നാണ് ഖുശ്ബു കുറിച്ചത്. […]
Read more

പ്രതിപക്ഷനേതാവ് ആരാകും? മുഖ്യമന്ത്രിയുടെ ഓഫീസ് വാട്സ്ആപ്പ് ഗ്രൂപ്പിന്റെ പേര് മാറ്റി

തിരുവനന്തപുരം: പിണറായി വിജയൻ മുഖ്യമന്ത്രി പദത്തിൽ നിന്ന് പ്രതിപക്ഷനേതാവിന്റെ റോളിലെത്തുമോ എന്നതിൽ സസ്പെൻസ്. നാളെ ചേരുന്ന CPIM നേതൃയോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നാണ് വിവരം. പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്തില്ലെങ്കിൽ, കേന്ദ്രകമ്മിറ്റി അംഗമായ കെ.എൻ ബാലഗോപാലാണ് പരിഗണനയിലുള്ളത്. ഇതിനിടെ മാധ്യമപ്രവർത്തകർക്കായുള്ള മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വാട്സ് ഗ്രൂപ്പിന്റെ പേര് മാറ്റി. സിഎംഒ മീഡിയ എന്നത് ഒപ്പോസിഷൻ മീഡിയ എന്നാക്കി മാറ്റിയിട്ടുണ്ട്. ഗ്രൂപ്പിന്റെ പേര് മാറ്റിയെങ്കിലും ഡിപിയിൽ പിണറായി വിജയന്റെ ചിത്രം തന്നെയാണ് ഉപയോ​ഗിച്ചിരിക്കുന്നത്. അതേസമയം കനത്ത തോൽവിയിൽ ഇതുവരെ […]
Read more

യുഡിഎഫിന് വോട്ട് ചെയ്തവർ വിഡ്ഢികൾ – എം. എം മണി

തൊടുപുഴ : നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് വൻ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ വോട്ടർമാരെ വിമർശിച്ച് സിപിഎം നേതാവ് എം എം മണി. യുഡിഎഫിന് വോട്ട് ചെയ്തവർ വിഡ്ഢികളാണെന്നു അദ്ദേഹം വിമർശിച്ചു. പരാജയപ്പെട്ടെങ്കിലും തളരില്ലെന്നും മുണ്ടും മടക്കിക്കുത്തി ജനങ്ങൾക്കിടയിലേക്ക് വീണ്ടും സജീവമായി ഇറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിനുള്ളിലെ ആഭ്യന്തര തർക്കങ്ങളെയും എംഎം മണി പരിഹസിച്ചു. കൂടാതെ, തിരഞ്ഞെടുപ്പ് കഴിയുന്നതിന് മുൻപേ മുഖ്യമന്ത്രി ചർച്ചകൾ ചെയ്ത പാർട്ടിയെ കുറിച്ച് എന്തുപറയാനാണ്. തിരഞ്ഞെടുപ്പിൽ വിജയിച്ചതിനു പിന്നാലെതന്നെ യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള അടി […]
Read more

രാഷ്ട്രീയം പറയാതെ വ്യക്തിഹത്യ നടത്തി; സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജി. സുധാകരൻ

ആലപ്പുഴ: പ്രത്യയശാസ്ത്ര ദാരിദ്ര്യത്തിന്റെ തെളിവാണ് മുഖ്യമന്ത്രിയുടെ ‘ചെറ്റ’ പ്രയോഗമെന്ന് അമ്പലപ്പുഴയില്‍ കോണ്‍ഗ്രസ് പിന്തുണയോടെ മത്സരിച്ച് ജയിച്ച ജി. സുധാകരൻ. ജനങ്ങൾ എനിക്കൊപ്പമായിരുന്നുവെന്നും ജയിക്കുമെന്ന് ഉറപ്പുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സിപിഎം രാഷ്ട്രീയം പറയാതെ വ്യക്തിഹത്യ നടത്തിയെന്നും ജി. സുധാകരൻ ആരോപിച്ചു. സിപിഎം പഴയ സിപിഎം അല്ലാതായി. അതുകൊണ്ടാണ് സിപിഎം വിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമ്പലപ്പുഴ സിപിഎമ്മിന്റെ ഉരുക്കുകോട്ടയല്ലെന്നും താൻ മത്സരിച്ചപ്പോഴാണ് അവിടെ ജയിച്ചതെന്നും ജി. സുധാകരൻ പറഞ്ഞു. ജനങ്ങൾക്ക് എന്നിൽ വിശ്വാസമുണ്ട്. സിപിഎം പഴയകാലത്തെ പോലെ പ്രവർത്തിക്കുന്നില്ലെങ്കിൽ പാർട്ടിക്ക് […]
Read more

തൊഴുകയ്യോടെ അ‍ഞ്ജലി നായർ

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിലെ സെലിബ്രിറ്റി സ്ഥാനാർത്ഥികളിൽ ഒരാളായിരുന്നു നടി അഞ്ജലി നായർ. തൃപ്പൂണിത്തുറയിൽ ട്വന്റി ട്വന്റി സ്ഥാനാർത്ഥിയായിട്ടായിരുന്നു അഞ്ജലി മത്സരിച്ചത്. പ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും മണ്ഡലത്തിൽ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു അഞ്ജലിക്ക്. ഇതിന് പിന്നാലെ നിരവധി ട്രോളുകളും അഞ്ജലിയ്ക്ക് നേരെ വരുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രചരണ വേളയിലും ഇത്തരത്തിൽ ട്രോളുകൾ നേരിടേണ്ടി വന്നിരിന്നു. ഇപ്പോഴിതാ ഇതിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അഞ്ജലി നായർ.നെഗറ്റീവ് ട്രോളുകളൊന്നും കാണാഞ്ഞിട്ടല്ല. എന്നെ ഒരുപാട് പറയുന്നുണ്ട്. ഇതുവരെ കാണിച്ച സ്നേഹത്തിന്‍റേയും വാത്സല്യത്തിന്‍റേയും അപ്പുറം പറയുന്ന ഒരുപാട് […]
Read more

ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: 2026 -27 അദ്ധ്യായന വർഷത്തെ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ കേരള എച്ച്എസ ഇ ബോർഡ് നടത്തുന്ന ഹയർ സെക്കണ്ടറി പരീക്ഷ അല്ലെങ്കിൽ തത്തുല്യമായി അംഗീകരിച്ച പരീക്ഷകൾ വിജയിച്ചിരിക്കണം. അല്ലെങ്കിൽ സമാനമായ മേഖലയിൽ ഡി.വോക് വിജയിച്ചിരിക്കണം. എൽബിഎസ് സെന്റർ നടത്തുന്ന പ്രവേശന പരീക്ഷ വിജയിക്കുന്നവർക്ക് മാത്രമേ ഈ കോഴ്സിന് ചേരാൻ അർഹതയുണ്ടാകുകയുള്ളു. പ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിയാണ് പ്രവേശനം നടത്തുന്നത്. www .ibscentre.kerala.gov.in എന്ന […]
Read more

കേരളത്തിൽ ലാലേട്ടന്‍ മത്സരിച്ചാൽ

കൊച്ചി : ആരാകും കേരളത്തിലെ അടുത്ത മുഖ്യമന്ത്രി ? ഇതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലും കേരളക്കരയിലും ഉയരുന്ന ചോദ്യം. പലരും അവരവരുടെ അഭിപ്രായങ്ങൾ പങ്കുവച്ച് രം​ഗത്ത് എത്തുന്നുണ്ട്. ഇതോടൊപ്പം തന്നെ തമിഴ്നാട്ടിലെ വിജയിയുടെ പാർട്ടിയായ ടിവികെയുടെ ഉജ്ജ്വല വിജയത്തെ കുറിച്ചും ചർച്ചകളുണ്ട്. തതവസരത്തിൽ ഒരു കമന്റ് വൈറലായി മാറി. രാം ചരണിന്റെ പ്രൊഫൈൽ ഫോട്ടോയ്ക്കൊപ്പം അബിൻ മധു എന്ന അക്കൗണ്ടിൽ നിന്നുമാണ് കമന്റ് വന്നിരിക്കുന്നത്. ഏത് പോസ്റ്റിന് താഴെ വന്ന കമന്റാണ് എന്ന കാര്യത്തിൽ വ്യക്തതയില്ല. ‘വിജയ് […]
Read more

ക്ലിഫ് ഹൗസ് വിട്ടാൽ പിണറായി എങ്ങോട്ട്

തിരുവനന്തപുരം: നിയമസഭാ തെ‍രഞ്ഞെടുപ്പിലെ മുന്നണിയുടെ കടുത്ത തോൽവിക്ക് പിന്നാലെ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച പിണറായി വിജയന് ചിന്താ ഫ്ലാറ്റിൽ മുറി. ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് ഒഴിഞ്ഞാൽ ഇനി ചിന്താ ഫ്ലാറ്റിലായിരിക്കും പിണറായി വിജയൻറെ താമസം. പിബി അംഗങ്ങൾക്ക് പാർട്ടി അനുവദിക്കുന്നതാണ് ചിന്ത ഫ്ലാറ്റിലെ മുറി. പിണറായി സർക്കാരിൻറെ പത്ത് വർഷക്കാലെ ഏറെ വിവാദങ്ങളിൽ ഉയർന്ന് കേട്ട പേരാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ്. ഏഴ് കിടപ്പ് മുറികളാണ് ഇവിടെയുള്ളത്. 15,000 ചതുരശ്ര അടിയാണ് വലുപ്പം. […]
Read more

കെ സിക്ക് രാഹുലിന്റെ തീരുമാനം നിർണായകം

തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രിയെക്കുറിച്ചുള്ള തീരുമാനം കോൺഗ്രസ് ഹൈക്കമാൻഡിന് വൻ വെല്ലുവിളിയാകുന്നു. എംഎൽഎമാരിലെ ഭൂരിപക്ഷത്തിനൊപ്പം പാർട്ടിക്കകത്തെ പൊതു വികാരവും ഹൈക്കമാൻഡ് ചർച്ച ചെയ്യും. സംഘടന ജനറൽസെക്രട്ടറി കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയക്കണോയെന്നതിൽ അന്തിമ തീരുമാനം രാഹുൽ ഗാന്ധിയെടുക്കും. ഖർഗെയുടെ അധ്യക്ഷതയിൽ രാഹുൽ ഗാന്ധി പങ്കെടുക്കുന്ന യോഗം നിരീക്ഷകരെ നിശ്ചയിച്ച് കേരളത്തിലേക്കയക്കും. മുഖ്യമന്ത്രിയാരെന്ന് ഉടൻ തീരുമാനിക്കുമെന്ന് എഐസിസി ജനറൽസെക്രട്ടറി ജയറാം രമേശ് പറഞ്ഞു. കേരളത്തിലെ മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ നിർണ്ണായക ചർച്ചകളിലേക്കാണ് ഹൈക്കമാൻഡ് കടക്കുന്നത്. മുഖ്യമന്ത്രിയാകാൻ മൂന്നു നേതാക്കൾക്കിടയിലെ മത്സരം ശക്തമായി […]
Read more

Recent News