തൊടുപുഴ : നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് വൻ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ വോട്ടർമാരെ വിമർശിച്ച് സിപിഎം നേതാവ് എം എം മണി. യുഡിഎഫിന് വോട്ട് ചെയ്തവർ വിഡ്ഢികളാണെന്നു അദ്ദേഹം വിമർശിച്ചു. പരാജയപ്പെട്ടെങ്കിലും തളരില്ലെന്നും മുണ്ടും മടക്കിക്കുത്തി ജനങ്ങൾക്കിടയിലേക്ക് വീണ്ടും സജീവമായി ഇറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫിനുള്ളിലെ ആഭ്യന്തര തർക്കങ്ങളെയും എംഎം മണി പരിഹസിച്ചു. കൂടാതെ, തിരഞ്ഞെടുപ്പ് കഴിയുന്നതിന് മുൻപേ മുഖ്യമന്ത്രി ചർച്ചകൾ ചെയ്ത പാർട്ടിയെ കുറിച്ച് എന്തുപറയാനാണ്. തിരഞ്ഞെടുപ്പിൽ വിജയിച്ചതിനു പിന്നാലെതന്നെ യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള അടി തുടങ്ങിക്കഴിഞ്ഞു. അധികാര വടമ്പലിയാണ് ഇപ്പോൾ അവിടെ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
തിരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യുമ്പോൾ ജനങ്ങളുടെ നിലപാടിൽ മാറ്റം വന്നത് എന്തുകൊണ്ടാണെന്നത് പരിശോധിക്കേണ്ടതുണ്ട്. ജനങ്ങൾ വിഡ്ഢികളായതുകൊണ്ടാണ് ഇത്തരം ഒരു സാഹചര്യം ഉണ്ടായത്. ജനങ്ങൾ ഇത്തരത്തിൽ ചിന്തിക്കുന്നതിനും വോട്ട് രേഖപ്പെടുത്തുന്നതിനും പിന്നിൽ എന്തെങ്കിലും അടിസ്ഥാനം ഉണ്ടോ എന്നത് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടിയുടെ നയങ്ങളും പ്രവർത്തനങ്ങളും ജനങ്ങളിലേക്ക് എത്തുന്നതിൽ എവിടെയാണ് പാളിച്ച സംഭവിച്ചതെന്ന് വിശദമായ പരിശോധനയ്ക്ക് വിദേയമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.യുഡിഎഫിന് വോട്ട് ചെയ്തവർ വിഡ്ഢികൾ – എം. എം മണി
